വിമാനയാത്രയില്‍ ലാപ്‌ടോപിന് നിരോധനമേര്‍പ്പെടുത്തിയേക്കുമെന്ന് അമേരിക്കയുടെ ആഭ്യന്തര സുരക്ഷാ സെക്രട്ടറി.

07:06 pm 29/5/2017 വാഷിങ്ടണ്‍: വിമാനയാത്രയില്‍ രാജ്യത്തിനകത്തേക്കും പുറത്തേക്കും ലാപ്‌ടോപ് കൊണ്ടുവരുന്നതിനും കൊണ്ടുപോകുന്നതിനും നിരോധനം ഏര്‍പ്പെടുത്താനാണ് അമേരിക്ക ഉദ്ദേശിക്കുന്നതെന്ന് ജോണ്‍ കെല്ലി വ്യക്തമാക്കി. ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ഇവർ ഇക്കാര്യം വ്യക്തമാക്കിയത്. സുരക്ഷാ നടപടികളുടെ ഭാഗമായാണ് നടപടി. കഴിഞ്ഞ മാര്‍ച്ചില്‍ 10 രാജ്യങ്ങളിലെ എയര്‍പോര്‍ട്ടുകളില്‍ നിന്ന് ഇലക്ട്രോണിക് വസ്തുക്കള്‍ കൊണ്ടുവരുന്നതിന് അമേരിക്ക വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇലക്ട്രോണിക്ക് വസ്തുക്കള്‍ വിമാനയാത്രയില്‍ ഉള്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് അമേരിക്ക എന്ത് തീരുമാനം സ്വീകരിച്ചാലും ഇതുമായി ബന്ധപ്പെട്ട് തങ്ങള്‍ക്ക് സഹകരിക്കേണ്ടി വരുമെന്ന് യുണെറ്റഡ് എയര്‍ലൈന്‍സ് Read more about വിമാനയാത്രയില്‍ ലാപ്‌ടോപിന് നിരോധനമേര്‍പ്പെടുത്തിയേക്കുമെന്ന് അമേരിക്കയുടെ ആഭ്യന്തര സുരക്ഷാ സെക്രട്ടറി.[…]

അലക്‌സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്ത ശ്ശൈഘിക സന്ദര്‍ശനത്തിന് ഡാലസ് സെന്റ് മേരീസ് വലിയ പള്ളിയില്‍

07:05 pm 29/5/2017 ഡാലസ്: സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ അലക്‌സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്ത ജൂണ്‍ 3,4 തീയതികളില്‍ ഡാലസ് സെന്റ് മേരീസ് വലിയ പള്ളിയില്‍ എത്തുന്നു. ജൂണ്‍ മൂന്നാം തീയതി വിവിധ യോഗങ്ങളില്‍ പങ്കെടുക്കും. നാലാം തീയതി ഞായറാഴ്ച പെന്തക്കുസ്താ തിരുനാളിനു മുഖ്യകാര്‍മികത്വം വഹിക്കും. ജൂണ്‍ രണ്ടാം തീയതി ഡാളസ് ഫോര്‍ട്ട് വര്‍ത്ത് ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ടില്‍ എത്തുന്ന തിരുമേനിയെ സെന്റ് മേരീസ് വലിയ പള്ളി വികാരി റവ.ഫാ. രാജു ദാനിയേല്‍, മാനേജിംഗ് Read more about അലക്‌സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്ത ശ്ശൈഘിക സന്ദര്‍ശനത്തിന് ഡാലസ് സെന്റ് മേരീസ് വലിയ പള്ളിയില്‍[…]

ചിക്കാഗോ സാഹിത്യവേദി സമ്മേളനം ജൂണ്‍ 2-ന്; സാഹിത്യകാരന്‍ അജയന്‍ കുറ്റിക്കാടിന് സ്വീകരണം

07:01 pm 29/5/2017 ഷിക്കാഗോ: സാഹിത്യവേദിയുടെ 203-മത് സമ്മേളനം 2017 ജൂണ്‍ രണ്ടിന് വെള്ളിയാഴ്ച വൈകുന്നേരം 6.30-നു പ്രോസ്‌പെക്ട്‌സ് ഹൈറ്റ്‌സിലുള്ള കണ്‍ട്രി ഇന്‍ സ്യൂട്ട്‌സില്‍ (600 N, Milwaukee Ave, Prospect Heights, IL 60070) വച്ചു കൂടുന്നതാണ്. അക്കാഡമി ഓഫ് പൊയറ്റ്‌സ് അസോസിയേറ്റ് മെമ്പറും, യുണൈറ്റഡ് പൊയറ്റ് ലോററ്റ് ഇന്റര്‍നാഷണലിന്റെ ക്ഷണം സ്വീകരിച്ച് കാലിഫോര്‍ണിയയില്‍ നടക്കുന്ന കവി സമ്മേളനത്തില്‍ അതിഥിയായി എത്തിയ കവിയും സാഹിത്യകാരനുമായ അജയന്‍ കുറ്റിക്കാടിന് സാഹിത്യവേദി സ്വീകരണം നല്‍കുന്നതാണ്. “സാമൂഹിക പരിതസ്ഥിതിയും കാലികവിഷയവും’ Read more about ചിക്കാഗോ സാഹിത്യവേദി സമ്മേളനം ജൂണ്‍ 2-ന്; സാഹിത്യകാരന്‍ അജയന്‍ കുറ്റിക്കാടിന് സ്വീകരണം[…]

നാസ സൂര്യനിലേക്ക് ഉപഗ്രഹം വിക്ഷേപിക്കുവാൻ ഒരുങ്ങുന്നു.

07:00 pm 29/5/2017 വാഷിംഗ്ടണ്‍: നാസ സൂര്യനിലേക്ക് ഉപഗ്രഹം വിക്ഷേപിക്കുവാൻ ഒരുങ്ങുന്നു. ഈ ആഴ്ച തന്നെ സൂര്യനിലേക്ക് ഉപഗ്രഹം വിക്ഷേപിക്കുവാനാണ് പദ്ധതി. ഉതു സംബന്ധിച്ച ഒൗദ്യോഗിക വിവരങ്ങൾ നാസ ബുധനാഴ്ച വെളിപ്പെടുത്തും. സോളാർ പ്രോബ് പ്രസ് എന്നാണ് പദ്ധതിക്കു നാസ നൽകിയിരിക്കുന്ന പേര്. കഠിന സാഹചര്യങ്ങളെയാകും ഉപഗ്രഹത്തിനു തരണം ചെയ്യേണ്ടതെന്നാണു ശാസ്ത്രജ്ഞർ പറയുന്നത്. 1,377 ഡിഗ്രി സെൽഷ്യസ് വരെയാണ് ഇവിടെ താപനില. 11.43 സെന്‍റിമീറ്റർ കനമുള്ള ആവരണമുള്ള കവചമാകും താപം തടയാൻ ഒരുക്കുക. മണിക്കൂറിൽ 7.24 ലക്ഷം Read more about നാസ സൂര്യനിലേക്ക് ഉപഗ്രഹം വിക്ഷേപിക്കുവാൻ ഒരുങ്ങുന്നു.[…]

ക​ന്നു​കാ​ലി​ക​ളെ ക​ശാ​പ്പി​നാ​യി വി​ൽ​ക്കു​ന്ന​തി​നു രാ​ജ്യ​വ്യാ​പ​ക​മാ​യി ഏ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​ന​ത്തി​ൽ കേ​ന്ദ്രം ഇ​ള​വ് വ​രു​ത്തി​യേ​ക്കും.

06:57 pm 29/5/2017 ന്യൂ​ഡ​ൽ​ഹി: കാ​ലി​ച്ച​ന്ത​ക​ളി​ൽ ക​ന്നു​കാ​ലി​ക​ളെ ക​ശാ​പ്പി​നാ​യി വി​ൽ​ക്കു​ന്ന​തി​നു രാ​ജ്യ​വ്യാ​പ​ക​മാ​യി ഏ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​ന​ത്തി​ൽ കേ​ന്ദ്രം ഇ​ള​വ് വ​രു​ത്തി​യേ​ക്കും. പോ​ത്തി​നേ​യും എ​രു​മ​യേ​യും നി​യ​ന്ത്ര​ണ​ത്തി​ന്‍റെ പ​രി​ധി​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി​യേ​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. പോ​ത്ത്, എ​രു​മ, പ​ശു, കാ​ള, ഒ​ട്ട​കം എ​ന്നി​വ​യെ കാ​ർ​ഷി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യ​ല്ലാ​തെ വി​ൽ​ക്കു​ന്ന​ത് നി​രോ​ധി​ച്ചാ​ണ് കേ​ന്ദ്ര വ​നം-​പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം വി​ജ്ഞാ​പ​ന​മി​റ​ക്കി​യി​രു​ന്ന​ത്. ഇ​തി​നു പു​റ​മേ, മ​താ​ചാ​ര പ്ര​കാ​രം മൃ​ഗ​ങ്ങ​ളെ ബ​ലി ന​ൽ​കു​ന്ന​തി​നും നി​രോ​ധ​ന​മു​ണ്ട്. വി​ജ്ഞാ​പ​നം വ​ന്ന് തൊ​ട്ടു​പി​ന്നാ​ലെ വ​ൻ വി​മ​ർ​ശ​വും പ്ര​തി​ഷേ​ധ​വു​മാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​രി​നെ​തി​രെ ഉ​യ​ർ​ന്ന​ത്. ഗോ​സം​ര​ക്ഷ​ണ​ത്തി​ന്‍റെ പേ​രി​ൽ സം​ഘ​പ​രി​വാ​ർ അ​ജ​ൻ​ഡ Read more about ക​ന്നു​കാ​ലി​ക​ളെ ക​ശാ​പ്പി​നാ​യി വി​ൽ​ക്കു​ന്ന​തി​നു രാ​ജ്യ​വ്യാ​പ​ക​മാ​യി ഏ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​ന​ത്തി​ൽ കേ​ന്ദ്രം ഇ​ള​വ് വ​രു​ത്തി​യേ​ക്കും.[…]

എറണാകുളം ജില്ലയിൽ ചൊവ്വാഴ്ച ഹർത്താൽ.

06:55 pm 29/5/2017 കൊച്ചി: മുസ്‌ലിം ഏകോപന സമിതിയാണ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഇസ്‌ലാം മ​തം സ്വീ​ക​രി​ച്ച യു​വ​തി​യു​ടെ വി​വാ​ഹം റ​ദ്ദാ​ക്കി​യ ഹൈ​ക്കോ​ട​തി നി​ല​പാ​ടി​ല്‍ പ്ര​തി​ഷേ​ധി​ച്ച് മുസ്‌ലിം ഏകോപന സമിതി സംഘടിപ്പിച്ച് മാർച്ചിനു നേരെ പോലീസ് ലാത്തിച്ചാർജ് നടത്തിയതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. മുസ്‌ലിം ഏ​കോ​പ​ന സ​മി​തി മ​ണ​പ്പാ​ട്ടി പ​റ​മ്പി​ല്‍​നി​ന്ന് ആ​രം​ഭി​ച്ച മാ​ര്‍​ച്ച് സെന്‍റ് ആ​ല്‍​ബ​ര്‍​ട്ട​സ് കോ​ള​ജി​നു സ​മീ​പ​ത്തു ബാ​രി​ക്കേ​ഡ് ഉ​പ​യോ​ഗി​ച്ച് പോ​ലീ​സ് ത​ട​യു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്നു ബാ​രി​ക്കേ​ഡ് ത​ക​ര്‍​ത്തു മു​ന്നോ​ട്ടു​പോ​കാ​ന്‍ ശ്ര​മി​ച്ച പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു നേ​രെ പോ​ലീ​സ് ജ​ല​പീ​ര​ങ്കി ഉ​പ​യോ​ഗി​ച്ചു. മാ​ര്‍​ച്ചി​നെ​ത്തു​ട​ര്‍​ന്നു​ണ്ടാ​യ Read more about എറണാകുളം ജില്ലയിൽ ചൊവ്വാഴ്ച ഹർത്താൽ.[…]

മൂന്നാറിൽ കെട്ടിട നിർമാണത്തിന് നിയന്ത്രണവുമായി ദേശീയ ഹരിത ട്രൈബ്യൂണൽ.

03:13 pm 29/5/2017 ന്യൂഡൽഹി: കെട്ടിടങ്ങൾ നിർമിക്കുന്നതിന് മലിനീകരണ നിയന്ത്രണ ബോർഡിന്‍റെയും റവന്യൂ വകുപ്പിന്‍റെയും അനുമതി കൂടി വാങ്ങണമെന്ന് ട്രൈബ്യൂണൽ ഉത്തരവിട്ടു. നിലവിൽ പഞ്ചായത്തിന്‍റെ മാത്രം അനുമതിയിൽ മൂന്നാറിൽ കെട്ടിട നിർമാണങ്ങൾ സാധ്യമായിരുന്നു. മൂന്നാർ പഞ്ചായത്ത് ചട്ടം ലംഘിച്ച് കെട്ടിടങ്ങൾക്ക് എൻഒസി നൽകിയതായും ട്രൈബ്യൂണൽ കണ്ടെത്തി. ഏലമലക്കാടുകളിൽ മരം മുറിക്കരുതെന്നും ട്രൈബ്യൂണൽ ഉത്തരവിട്ടു. കേസിൽ ദേവികുളം സബ് കളക്ടർ കക്ഷി ചേരണമെന്നും ട്രൈബ്യൂണൽ നിർദ്ദേശിച്ചു. അതേസമയം, മൂന്നാറിന് പ്രത്യേക നയമുണ്ടെന്നും അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കുക തന്നെ ചെയ്യുമെന്നും Read more about മൂന്നാറിൽ കെട്ടിട നിർമാണത്തിന് നിയന്ത്രണവുമായി ദേശീയ ഹരിത ട്രൈബ്യൂണൽ.[…]

സംസ്ഥാനത്തുള്ള സാധ്യത ഉപയോഗിച്ച് ജലവൈദ്യുത പദ്ധതികൾ തുടങ്ങുമെന്ന് മന്ത്രി

3:10 pm 29/5/2017 കണ്ണൂർ: സംസ്ഥാനത്തുള്ള സാധ്യത ഉപയോഗിച്ച് ജലവൈദ്യുത പദ്ധതികൾ തുടങ്ങുമെന്ന് മന്ത്രി എം.എം. മണി. അതിരപ്പള്ളി പദ്ധതി സംബന്ധച്ച് പല വിവാദങ്ങളും നിലനിൽക്കുന്നുണ്ട്. എൽഡിഎഫിൽതന്നെ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെന്നും സമവായത്തിലെത്തിയില്ലെങ്കിൽ അതിരപ്പള്ളി പദ്ധതി വേണ്ടന്നു വയ്ക്കാതെ നിവൃത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഭൂമിയുണ്ടെങ്കിലും പരിസ്ഥിതി വാദികൾ കാരണം വൈദ്യുതി പദ്ധതികൾ തുടങ്ങാനാവില്ലെന്നും മാണി കുറ്റപ്പെടുത്തി.

എയർ ഇന്ത്യയെ നഷ്ടം സഹിച്ച് പ്രവർത്തിപ്പിക്കേണ്ടതില്ലെന്നു കേന്ദ്ര ധനകാര്യമന്ത്രി

03:08 pm 29/5/2017 ന്യൂഡൽഹി: കേന്ദ്ര സർക്കാർ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യയെ നഷ്ടം സഹിച്ച് പ്രവർത്തിപ്പിക്കേണ്ടതില്ലെന്നു കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റ്ലി. എയർ ഇന്ത്യയെ വിൽക്കുന്നതിനെ കുറിച്ച് ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു. 50,000 കോടി രൂപയാണ് നിലവിൽ എയർ ഇന്ത്യയുടെ നഷ്ടം. രാജ്യത്തെ വ്യോമഗതാഗതത്തിന്‍റെ 86 ശതമാനവും സ്വകാര്യ കന്പനികളാണ് നിർവഹിക്കുന്നത്. നൂറു ശതമാനവും സ്വകാര്യ കന്പനികൾ നിർവഹിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. വിമാനങ്ങൾക്കും മറ്റുമായി 20,000-25,000 കോടി രൂപയുടെ ആസ്തി എയർ ഇന്ത്യക്ക് ഉണ്ട്. ബാക്കി പണത്തിനു Read more about എയർ ഇന്ത്യയെ നഷ്ടം സഹിച്ച് പ്രവർത്തിപ്പിക്കേണ്ടതില്ലെന്നു കേന്ദ്ര ധനകാര്യമന്ത്രി[…]

നടൻ അക്ഷയ് കുമാറിനും ബാഡ്മിന്‍റണ്‍ താരം സൈന നെഹ്‌വാളിനും മാവോയിസ്റ്റ് ഭീഷണി.

03:05 pm 29/5/2017 മുംബൈ: ബോളിവുഡ് നടൻ അക്ഷയ് കുമാറിനും ബാഡ്മിന്‍റണ്‍ താരം സൈന നെഹ്‌വാളിനും മാവോയിസ്റ്റ് ഭീഷണി. ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സിആർപിഎഫ് ജവാൻമാരുടെ കുടുംബത്തിന് ഇരുവരും സാന്പത്തീക സഹായം പ്രഖ്യാപിച്ചിരുന്നു. ഇതാണ് മാവോയിസ്റ്റുകളുടെ വധഭീഷണിക്കു കാരണമെന്നാണ് സൂചന. ഭീഷണി സന്ദേശമുൾപ്പെട്ട മാവോയിസ്റ്റ് ലഘുലേഖ ഞായറാഴ്ചയാണ് പോലീസിനു ലഭിച്ചത്. ഹിന്ദിയിലും ഗോത്രവർഗ ഭാഷയായ ഗോണ്ടിയിലുമാണ് ലഘുലേഖ പുറത്തിറക്കിയിരിക്കുന്നത്. ഭീഷണിയുടെ പശ്ചാത്തലത്തിൽ ഇരുവരുടെയും സുരക്ഷ ശക്തമാക്കാനാണ് പോലീസ് തീരുമാനം.