അ​ക്ര​മി​ക​ൾ ത​ട്ടി​ക്കൊ​ണ്ടു​പോ​യ ഭ​ർ​തൃ​സ​ഹോ​ദ​ര​നെ ര​ക്ഷി​ക്കാ​ൻ തോ​ക്കെ​ടു​ത്ത് ദേ​ശീ​യ ഷൂ​ട്ടിം​ഗ് താ​രം.

05:50 pm 28/5/2017 ന്യൂ​ഡ​ൽ​ഹി: അ​ക്ര​മി​ക​ൾ ത​ട്ടി​ക്കൊ​ണ്ടു​പോ​യ ഭ​ർ​തൃ​സ​ഹോ​ദ​ര​നെ ര​ക്ഷി​ക്കാ​ൻ തോ​ക്കെ​ടു​ത്ത് ദേ​ശീ​യ ഷൂ​ട്ടിം​ഗ് താ​രം. ഡ​ൽ​ഹി​യി​ലെ ദ​രി​യാ​ഗ​ഞ്ചി​ലാ​ണ് ദേ​ശീ​യ ഷൂ​ട്ടിം​ഗ് താ​ര​വും പ​രി​ശീ​ല​ക​യു​മാ​യ അ​യി​ഷ ഫ​ലാ​ഖ് ഭ​ർ​തൃ​സ​ഹോ​ദ​ര​നെ ര​ക്ഷി​ക്കാ​ൻ അ​ക്ര​മി​ക​ൾ​ക്കു നേ​ർ​ക്കു വെ​ടി​യു​തി​ർ​ത്ത​ത്. ഡ​ൽ​ഹി സ​ർ​വ​ക​ലാ​ശാ​ല വി​ദ്യാ​ർ​ഥി​യും അ​യി​ഷ​യു​ടെ ഭ​ർ​തൃ​സ​ഹോ​ദ​ര​നു​മാ​യ ആ​സി​ഫ് ടാ​ക്സി ഡ്രൈ​വ​റാ​യും ജോ​ലി നോ​ക്കു​ന്നു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം ടാ​ക്സി​യി​ൽ ക​യ​റി​യ ഒ​രു സം​ഘ​മാ​ളു​ക​ൾ ആ​സി​ഫി​നെ അ​ക്ര​മി​ച്ച് പ​ഴ്സും മ​റ്റു സാ​മ​ഗ്രി​ക​ളും ക​വ​ർ​ന്നു. ഇ​തി​ൽ​നി​ന്നു കാ​ര്യ​മാ​യി ഒ​ന്നും ല​ഭി​ക്കാ​ത്ത​തി​നാ​ൽ ആ​സി​ഫി​ന്‍റെ വീ​ട്ടി​ലേ​ക്കു വി​ളി​ച്ച് അ​ക്ര​മി​ക​ൾ Read more about അ​ക്ര​മി​ക​ൾ ത​ട്ടി​ക്കൊ​ണ്ടു​പോ​യ ഭ​ർ​തൃ​സ​ഹോ​ദ​ര​നെ ര​ക്ഷി​ക്കാ​ൻ തോ​ക്കെ​ടു​ത്ത് ദേ​ശീ​യ ഷൂ​ട്ടിം​ഗ് താ​രം.[…]

പര്‍ദ ധരിച്ച് കാമുകനെ തേടിയെത്തിയെ യുവതി അറസ്റ്റില്‍

05:50 pm 28/5/2017 ബദിയടുക്ക (കാസര്‍കോട്): പര്‍ദ ധരിച്ച് കാമുകനെ തേടിയെത്തിയ യുവതി അവസാനം പോലീസ് പിടിയിലായി. ബദിയടുക്ക മൂക്കംപാറയില്‍ എത്തിയ യുവതിക്കാണ് ദുരനുഭവമുണ്ടായത്. സംശയാസ്പദ സാഹചര്യത്തില്‍ അജ്ഞാതയുവതി കറങ്ങുന്നകാര്യം ശ്രദ്ധയില്‍പെട്ടതോടെ പൊലീസ് അവരെ ചോദ്യംചെയ്തു. ചോദ്യംചെയ്യലില്‍ കാമുകനെ തേടി ബംഗളൂരുവില്‍നിന്ന് എത്തിയതാണെന്ന് യുവതി പറഞ്ഞു. മാവോവാദിയെന്ന സംശയത്തെ തുടര്‍ന്ന് ഇന്‍റലിജന്‍സ് ഉദ്യോഗസ്ഥരടക്കം ബദിയടുക്കയില്‍ എത്തി. വെള്ളിയാഴ്ച ഉച്ചക്കാണ് സംഭവം. പര്‍ദ ധരിച്ച് നടന്നുപോകുന്ന യുവതിയെ സംശയത്തെ തുടര്‍ന്നാണ് നാട്ടുകാര്‍ ചോദ്യം ചെയ്തത്. കന്നടയിലും ഹിന്ദിയിലുമാണ് സംസാരിച്ചത്. Read more about പര്‍ദ ധരിച്ച് കാമുകനെ തേടിയെത്തിയെ യുവതി അറസ്റ്റില്‍[…]

ന്യൂയോര്‍ക്കില്‍ വംശീയാധിക്ഷേപം തടഞ്ഞ രണ്ടു പേര്‍ കുത്തേറ്റു മരിച്ചു

05:45 pm 28/5/2017 ന്യൂയോര്‍ക്ക്: അമേരിക്കയില്‍ യുവതികള്‍ക്കു നേരേയുള്ള വംശീയാധിക്ഷേപം തടഞ്ഞ രണ്ടു പേര്‍ കുത്തേറ്റു മരിച്ചു. മെട്രോ ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന മുസ്‌ലിം സ്ത്രീകള്‍ക്കുനേരെയാണ് വംശീയാധിക്ഷേപം നടന്നത്. അധിക്ഷേപം തടഞ്ഞ മറ്റൊരാള്‍ പരിക്കേറ്റ് ചികിത്സയിലാണ്. ഓറിഗണ്‍ സംസ്ഥാനത്തെ പോര്‍ട്ട്‌ലന്‍ഡ് നഗരത്തിലാണ് സംഭവം. ഒരാള്‍ കുത്തേറ്റയുടനെയും മറ്റൊരാള്‍ ആശുപത്രിയില്‍ വെച്ചും മരിച്ചു. ആക്രമിയെയും കൊല്ലപ്പെട്ടവരെയും തിരിച്ചറിഞ്ഞിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റയാളുടെ നില ഗുരുതരമല്ല. സംഭവത്തെ കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍ ഇസ്‌ലാമിക് റിലേഷന്‍സ് അപലപിച്ചു. മുസ്‌ലിംകളെ ലക്ഷ്യമിട്ട് നടക്കുന്ന Read more about ന്യൂയോര്‍ക്കില്‍ വംശീയാധിക്ഷേപം തടഞ്ഞ രണ്ടു പേര്‍ കുത്തേറ്റു മരിച്ചു[…]

ഡാളസ്സില്‍ ഇന്റര്‍ ചര്‍ച്ച് ക്രികേറ്റ് ടൂര്‍ണമെന്റ് ജൂണ്‍ 4 ന് ആരംഭിക്കുന്നു.

05:45 pm 28/5/2017 പി പി ചെറിയാന്‍ ഡാളസ്സ്: ഡാളസ്സ്- ഫോര്‍ട്ട്വര്‍ത്ത് മെട്രോപ്ലെക്‌സിലെ വിവിധ ചര്‍ച്ചുകളില്‍ നിന്നുള്ള ക്രിക്കറ്റ് ടീമുകളെ ഉള്‍പ്പെടുത്തി എല്ലാ വര്‍ഷവും നടത്തി വരാറുള്ള ഇന്റര്‍ ചര്‍ച്ച് ക്രിക്കറ്റ് ടൂര്‍ണമെന്റ് ഈ വര്‍ഷം ജൂണ്‍ 4 മുതല്‍ ജൂലായ് 22 വരെ ഡാളസ്സില്‍ നടക്കും. ഫ്രണ്ട്‌സ് ഓഫ് ഡാളസ് സംഘടനയാണ് മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുന്നത്. ഗാര്‍ലന്റ് ഒ- ബാനിയന്‍ റോഡിലുള്ള ക്രിക്കറ്റ് ഗ്രൗണ്ടിലാണ് മത്സരങ്ങള്‍ നടക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു. മത്സരങ്ങളിലേക്ക് പ്രവേശനം സൗജന്യമാണ്. ക്രിക്കറ്റ് Read more about ഡാളസ്സില്‍ ഇന്റര്‍ ചര്‍ച്ച് ക്രികേറ്റ് ടൂര്‍ണമെന്റ് ജൂണ്‍ 4 ന് ആരംഭിക്കുന്നു.[…]

രാജ്യത്തു മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ടു പുതിയ വിപ്ലവം സൃഷ്ടിക്കുമെന്നു പ്രധാനമന്ത്രി

05:45 pm 28/5/2017 ന്യൂഡൽഹി: രാജ്യത്തു മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ടു പുതിയ വിപ്ലവം സൃഷ്ടിക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് സംസ്ഥാന സർക്കാരുകളുടെ നേതൃത്വത്തിൽ രാജ്യത്തെ 4,000 നഗരങ്ങളിലെ മാലിന്യങ്ങൾ ശേഖരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാഴ്‌വസ്തുകളെ പാഴാക്കരുത്. ശരിയായ രീതിയിൽ പരിചരിച്ചാൽ മാലിന്യങ്ങളും സന്പത്താണെന്നും മാലിന്യ സംസ്കരണത്തിൽ പുതിയ ഉപാധികൾ കണ്ടെത്തുമെന്നും മോദി പറഞ്ഞു. നഗരങ്ങളിൽനിന്നു രണ്ടായി തരം തിരിച്ചായിരിക്കും മാലിന്യങ്ങൾ ശേഖരിക്കുക. ദ്രവമാലിന്യങ്ങൾ പച്ചനിറത്തിലുള്ള ബാസ്കറ്റിലും ഖരമാലിന്യങ്ങൾ നീല നിറത്തിലുള്ള Read more about രാജ്യത്തു മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ടു പുതിയ വിപ്ലവം സൃഷ്ടിക്കുമെന്നു പ്രധാനമന്ത്രി[…]

അ​തി​ർ​ത്തി​യി​ൽ പാ​ക്കി​സ്ഥാ​ൻ ന​ട​ത്തി​യ വെ​ടി​വ​യ്പി​ൽ ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു

05:39 pm 28/5/2017 ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​ർ അ​തി​ർ​ത്തി​യി​ൽ പാ​ക്കി​സ്ഥാ​ൻ ന​ട​ത്തി​യ വെ​ടി​വ​യ്പി​ൽ ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു. ദ​ക്ഷി​ണ കാ​ഷ്മീ​രി​ലെ കെ​രാ​ൻ‌ സെ​ക്ട​റി​ലാ​യി​രു​ന്നു വെ​ടി​വ​യ്പു​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഞാ​യ​റാ​ഴ്ച രാ​വി​ലെ അ​തി​ർ​ത്തി​യി​ൽ നു​ഴ​ഞ്ഞു​ക​യ​റാ​ൻ ശ്ര​മി​ച്ച ഒ​രു തീ​വ്ര​വാ​ദി​യെ സൈ​ന്യം വ​ധി​ച്ചി​രു​ന്നു. പൂ​ഞ്ച് ജി​ല്ല​യി​ലാ​യി​രു​ന്നു സം​ഭ​വം. പു​ല​ർ​ച്ചെ 2.30 ന് ​നി​യ​ന്ത്ര​ണ​രേ​ഖ​യി​ൽ ഇ​ന്ത്യ​ൻ ഭാ​ഗ​ത്തേ​ക്ക് ക​ട​ന്നു​ക​യ​റാ​ൻ ശ്ര​മി​ച്ച തീ​വ്ര​വാ​ദി​യെ​യാ​ണ് സൈ​ന്യം വെ​ടി​വ​ച്ച് വീ​ഴ്ത്തി​യ​ത്. ഇ​യാ​ളു​ടെ പ​ക്ക​ൽ​നി​ന്നും ആ​യു​ധ​ങ്ങ​ളും സ്ഫോ​ട​ക വ​സ്തു​ക്ക​ളും ക​ണ്ടെ​ടു​ത്തു.

ശ്രീലങ്കയിൽ പ്രളയത്തിലും മണ്ണിടിച്ചിലിലുംപെട്ട് മരിച്ചവരുടെ എണ്ണം 146 ആയി.

05:37 pm 28/5/2017 കൊളംബോ: ശ്രീലങ്കയിൽ പ്രളയത്തിലും മണ്ണിടിച്ചിലിലുംപെട്ട് മരിച്ചവരുടെ എണ്ണം 146 ആയി. 112 പേരെ ഇതുവരെ കാണാതായി. ഏകദേശം 100,000 പേരെയാണ് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപാർപ്പിച്ചിരിക്കുന്നത്. അടുത്ത 24 മണിക്കൂറും പ്രദേശത്ത് ശക്തമായ മഴയുണ്ടാകുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അമേരിക്ക, പാക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങൽ ശ്രീലങ്കയ്ക്കു സഹായം വാഗ്ദാനം ചെയ്തു. ഇന്ത്യൻ നാവിക സേന രക്ഷാപ്രവർത്തനങ്ങൾക്കായി ശനിയാഴ്ച ശ്രീലങ്കയിൽ എത്തിചേർന്നിരുന്നു. ഇന്ത്യൻ നാവിക സേനയുടെ മൂന്നു കപ്പലുകളാണ് ദുരിതാശ്വാസ സഹായവസ്തുക്കളുമായി ലങ്കയിലേക്കു പുറപ്പെട്ടത്. Read more about ശ്രീലങ്കയിൽ പ്രളയത്തിലും മണ്ണിടിച്ചിലിലുംപെട്ട് മരിച്ചവരുടെ എണ്ണം 146 ആയി.[…]

എല്ലാ മതവിശ്വാസികൾക്കും ഇന്ത്യയിൽ സൗഹാർദത്തോടെ ജീവിക്കാൻ കഴിയുന്നതിൽ അഭിമാനിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി.

05:22 pm 28/5/2017 ന്യൂഡൽഹി: എല്ലാ മതവിശ്വാസികൾക്കും ഇന്ത്യയിൽ സൗഹാർദത്തോടെ ജീവിക്കാൻ കഴിയുന്നതിൽ അഭിമാനിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി. മാസാന്ത റേഡിയോ പ്രഭാഷണ പരിപാടിയായ മൻ കി ബാതിലാണ്​ അദ്ദേഹം ഇക്കാര്യം പറഞ്ഞത്​. റമദാൻ വ്രതമനുഷ്ഠിക്കുന്ന ലോകമെങ്ങുമുള്ള വിശ്വാസികൾക്ക്​ മോദി ആശംസയർപ്പിക്കുകയും ചെയ്​തു. സംഘപരിവാർ​ നേതാവ്​ സവർക്കറി​​െൻറ ജന്മദിനത്തെ പരാമർശിച്ച മോദി സ്വാതന്ത്യസമരത്തിൽ അദ്ദേഹം വഹിച്ച പങ്ക് സ്മരണീയമാണെന്നും അഭിപ്രായപ്പെട്ടു. ഭാവി തലമുറക്കായി നാം പ്രകൃതിയോട്​ കരുതൽ കാണിക്കണം. ഈ മൺസൂണിൽ രാജ്യമാകെ വൃക്ഷത്തൈകൾ നടണം. ജൂൺ 21ന് Read more about എല്ലാ മതവിശ്വാസികൾക്കും ഇന്ത്യയിൽ സൗഹാർദത്തോടെ ജീവിക്കാൻ കഴിയുന്നതിൽ അഭിമാനിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി.[…]

ര​ണ്ടു പെ​ൺ​കു​ട്ടി​ക​ളെ 14 പേ​ർ ചേ​ർ​ന്ന് മാ​ന​ഭം​ഗ​പ്പെ​ടു​ത്തു​ക​യും ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​ക​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്തു.

02:44 pm 28/5/2017 രാം​പു​ർ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ര​ണ്ടു പെ​ൺ​കു​ട്ടി​ക​ളെ 14 പേ​ർ ചേ​ർ​ന്ന് മാ​ന​ഭം​ഗ​പ്പെ​ടു​ത്തു​ക​യും ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​ക​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്തു. പ​ടി​ഞ്ഞാ​റ​ൻ യു​പി​യി​ലെ രാം​പു​ർ ജി​ല്ല​യി​ൽ ടാ​ൻ​ഡ​യി​ലാ​യി​രു​ന്നു സം​ഭ​വം. ദൃ​ശ്യ​ങ്ങ​ൾ എ​ന്നാ​ണ് പ​ക​ർ​ത്തി​യ​തെ​ന്ന് വി​വ​ര​മി​ല്ല. എ​ന്നാ​ൽ‌ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി മു​ത​ലാ​ണ് ദൃ​ശ്യ​ങ്ങ​ൾ സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​ക്കാ​ൻ ആ​രം​ഭി​ച്ച​ത്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. കേ​സി​ൽ പ്ര​ധാ​ന​പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. ഇ​ടു​ങ്ങി​യ വ​ഴി​യി​ലാ​ണ് മാ​ന​ഭം​ഗം അ​ര​ങ്ങേ​റി​യ​ത്. ര​ണ്ടു പെ​ൺ​കു​ട്ടി​ക​ൾ റോ​ഡി​ലൂ​ടെ ന​ട​ന്നു​വ​രു​മ്പോ​ൾ ബൈ​ക്കി​ലെ​ത്തി​യ അ​ക്ര​മി​ക​ൾ Read more about ര​ണ്ടു പെ​ൺ​കു​ട്ടി​ക​ളെ 14 പേ​ർ ചേ​ർ​ന്ന് മാ​ന​ഭം​ഗ​പ്പെ​ടു​ത്തു​ക​യും ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​ക​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്തു.[…]

ഡ​ൽ​ഹി​യി​ൽ പൊ​തു​സ്ഥ​ല​ത്ത് മൂ​ത്ര​മൊ​ഴി​ച്ച വി​ദ്യാ​ർ​ഥി​ക​ളെ വി​ല​ക്കി​യ ഇ-​റി​ക്ഷാ ഡ്രൈ​വ​റെ അ​ടി​ച്ചു​കൊ​ന്നു

02:44 pm 28/5/2017 ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ പൊ​തു​സ്ഥ​ല​ത്ത് മൂ​ത്ര​മൊ​ഴി​ച്ച വി​ദ്യാ​ർ​ഥി​ക​ളെ വി​ല​ക്കി​യ ഇ-​റി​ക്ഷാ ഡ്രൈ​വ​റെ അ​ടി​ച്ചു​കൊ​ന്നു. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ജി​ടി​ബി ന​ഗ​റി​ലാ​യി​രു​ന്നു സം​ഭ​വം. മ​ദ്യ ല​ഹ​രി​യി​ലാ​യി​രു​ന്ന ര​ണ്ടു വി​ദ്യാ​ർ​ഥി​ക​ൾ മെ​ട്രോ​സ്റ്റേ​ഷ​നു സ​മീ​പം മൂ​ത്ര​മൊ​ഴി​ക്കാ​ൻ ശ്ര​മി​ച്ച​ത് ഇ-​റി​ക്ഷാ ഡ്രൈ​വ​ർ വി​ല​ക്കി. ഇ​തോ​ടെ വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​യ​ങ്കി​ലും വി​ദ്യാ​ർ​ഥി​ക​ൾ ഇ​വി​ടെ​നി​ന്നും പി​ൻ​വാ​ങ്ങി. പി​ന്നീ​ട് രാ​ത്രി​യി​ൽ വി​ദ്യാ​ർ​ഥി​ക​ൾ പ​തി​ന​ഞ്ചോ​ളം പേ​രു​മാ​യി തി​രി​ച്ചെ​ത്തു​ക​യും റി​ക്ഷാ ഡ്രൈ​വ​റെ മ​ർ​ദി​ക്കു​ക​യു​മാ​യി​രു​ന്നു. ഇ​തി​ൽ ഒ​രാ​ൾ തു​ണി​യി​ൽ ക​ല്ലു​കെ​ട്ടി​യാ​ണ് മ​ർ​ദി​ച്ച​ത്. റി​ക്ഷാ ഡ്രൈ​വ​റെ ര​ക്ഷ​പെ​ടു​ത്താ​ൻ എ​ത്തി​യ സ​ഹ​പ്ര​വ​ർ​ത്ത​ക​രെ അ​ക്ര​മി​ക​ൾ ഭ​യ​പ്പെ​ടു​ത്തി ഓ​ടി​ക്കു​ക​യും Read more about ഡ​ൽ​ഹി​യി​ൽ പൊ​തു​സ്ഥ​ല​ത്ത് മൂ​ത്ര​മൊ​ഴി​ച്ച വി​ദ്യാ​ർ​ഥി​ക​ളെ വി​ല​ക്കി​യ ഇ-​റി​ക്ഷാ ഡ്രൈ​വ​റെ അ​ടി​ച്ചു​കൊ​ന്നു[…]