നിവിൻ പോളിക്കും ഭാര്യ റിന്നയ്​ക്കും പെൺകുഞ്ഞ്​.

06:56 pm 26/5/2017 കോഴിക്കോട്​: നിവിൻ പോളിക്കും ഭാര്യ റിന്നയ്​ക്കും പെൺകുഞ്ഞ്​. ഫേസ്​ബുക്കിലൂടെയാണ്​ നിവിൻ പോളി ഇക്കാര്യം അറിയിച്ചത്​​. ​’ഇറ്റസ്​ എ ഗേൾ’ എന്നെഴുതിയ ബലൂണി​​​​െൻറ ചിത്രമാണ്​ നിവിൻ ഫേസ്​ബുക്കിൽ പോസ്​റ്റ്​ ചെയ്​തിരിക്കുന്നത്​. നിവിനും ഭാര്യ റിന്നയ്​ക്കും ഒരു മകനുണ്ട്​.

ഇൗജിപ്​തിൽ ബസി​​ന്​ നേരെ ഉണ്ടായ വെടിവെപ്പിൽ 23 പേർ കൊല്ലപ്പെട്ടു.

06:55 pm 26/5/2017 കെയ്​റോ: ഇൗജിപ്​തിൽ കോപ്​റ്റിക്​ ക്രിസ്​ത്യൻ വിശ്വാസികളുമായി സഞ്ചരിച്ച ബസി​​ന്​ നേരെ ഉണ്ടായ വെടിവെപ്പിൽ 23 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക്​ പരിക്കേറ്റതായും റിപ്പോർട്ടുണ്ട്​. ഇൗജിപ്​തിലെ ദേശീയ മാധ്യമമാണ്​ വാർത്ത പുറത്ത്​ വിട്ടത്​. മിൻയാ പ്രവിശ്യയിലെ സ​​െൻറ്​ സാമു​വൽ മോണാസ്​ട്രി റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന ബസിന്​ നേരെയാണ്​ വെടിവെപ്പ്​ ഉണ്ടായത്​. തലസ്ഥാന നഗരമായ കെയ്​റോയിൽ നിന്ന്​ 220 കിലോ മീറ്റർ അകലെയാണ്​ മിൻയാ പ്രവിശ്യ. ഇൗജിപ്​തിലെ ന്യൂനപക്ഷ വിഭാഗമാണ്​ കോപ്​റ്റിക്​ ക്രിസ്​ത്യാനികൾ. ഇവർക്കെതിരെ രാജ്യത്ത്​ മുമ്പും Read more about ഇൗജിപ്​തിൽ ബസി​​ന്​ നേരെ ഉണ്ടായ വെടിവെപ്പിൽ 23 പേർ കൊല്ലപ്പെട്ടു.[…]

കന്നുകാലികളെ കശാപ്പിനായി വിൽക്കുന്നത് നിരോധിച്ചുകൊണ്ടുള്ള കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്‍റെ വിജ്ഞാപനം നിയമ യുദ്ധത്തിലേക്ക് നീങ്ങിയേക്കും

06:54 pm 26/5/3017 കോട്ടയം: രാജ്യത്ത് കന്നുകാലികളെ കശാപ്പിനായി വിൽക്കുന്നത് നിരോധിച്ചുകൊണ്ടുള്ള കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്‍റെ വിജ്ഞാപനം നിയമ യുദ്ധത്തിലേക്ക് നീങ്ങിയേക്കും. കേന്ദ്രത്തിന്‍റെ നടപടി ഫെഡറൽ സംവിധാനം തകർക്കുമെന്നും ഇതിനെതിരേ കോടതിയെ സമീപിക്കുമെന്നും കേരളത്തിലെ മന്ത്രിമാർ പ്രഖ്യാപിച്ചു കഴിഞ്ഞു. വിജ്ഞാപനം ഒരുകാരണവശാലും നടപ്പാക്കില്ലെന്നാണ് കേരളത്തിലെ മന്ത്രിമാരുടെ നിലപാട്. ആർഎസ്എസ് അജണ്ട നടപ്പാക്കുകയാണ് കേന്ദ്രം ചെയ്യുന്നതെന്ന് മന്ത്രിമാരായ വി.എസ്.സുനിൽകുമാറും കെ.ടി.ജലീലും ജി.സുധാകരനും പ്രതികരിച്ചു. കേന്ദ്ര സർക്കാരിന്‍റെ വിജ്ഞാപനത്തിലൂടെ രാജ്യത്തെ 60,000 കോടി രൂപയുടെ വ്യവസായത്തിനാണ് അവസാനമാകുന്നത്. കന്നുകാലികളെ കശാപ്പിന് Read more about കന്നുകാലികളെ കശാപ്പിനായി വിൽക്കുന്നത് നിരോധിച്ചുകൊണ്ടുള്ള കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്‍റെ വിജ്ഞാപനം നിയമ യുദ്ധത്തിലേക്ക് നീങ്ങിയേക്കും[…]

സം​സ്ഥാ​ന​ത്ത് അ​ടു​ത്ത മാ​സം ഒ​ന്നാം തീ​യ​തി മു​ത​ൽ മ​ദ്യ​വി​ല ഉ​യ​രും.

06:52 pm 26/5/2017 തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് അ​ടു​ത്ത മാ​സം ഒ​ന്നാം തീ​യ​തി മു​ത​ൽ മ​ദ്യ​വി​ല ഉ​യ​രും. ഒ​രു കു​പ്പി മ​ദ്യ​ത്തി​ന്‍റെ വി​ല 40 മു​ത​ൽ 100 രൂ​പ​വ​രെ വ​ർ​ധി​ക്കു​മെ​ന്നാ​ണ് സൂ​ച​ന. ഒ​രു കെ​യ്സി​ന്‍റെ ലാ​ഭ​വി​ഹി​തം 24 ശ​ത​മാ​ന​ത്തി​ൽ​നി​ന്ന് 29 ശ​ത​മാ​ന​മാ​ക്കാ​നും തീ​രു​മാ​നം. ബെ​വ്‌​കോ​യു​ടെ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി ക​ണ​ക്കി​ലെ​ടു​ത്താ​ണി​ത്. ക​ഴി​ഞ്ഞ മാ​സം മാ​ത്രം ബെ​വ്കോ​യ്ക്ക് 100 കോ​ടി​യു​ടെ ന​ഷ്ട​മാ​ണു​ണ്ടാ​യ​ത്.

പഞ്ചാബ് മുൻ ഡിജിപിയായിരുന്ന കെ.പി.എസ്. ഗിൽ അന്തരിച്ചു.

06:50 pm 26/5/2017 ന്യൂഡൽഹി: പഞ്ചാബ് മുൻ ഡിജിപിയായിരുന്ന കെ.പി.എസ്. ഗിൽ(82)അന്തരിച്ചു. ഹൃദയാഘതത്തെ തുടർന്നു വെള്ളിയാഴ്ച ഡൽഹിയിലെ സർ ഗംഗ രാം ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം 1995 ലാണ് ഗിൽ പോലീസ് സർവീസിൽനിന്നു വിരമിച്ചത്. പിന്നീട് ഇന്ത്യൻ ഹോക്കി ഫെഡറേഷൻ പ്രസിഡന്‍റായും ഗിൽ സേവനം അനുഷ്ഠിച്ചിരുന്നു. 1989ൽ പത്മശ്രീ നൽകി രാജ്യം അദ്ദേഹത്തെ അദരിച്ചിരുന്നു.

കശാപ്പിനായി കന്നുകാലികളെ വിൽക്കുന്നത് കേന്ദ്ര സർക്കാർ നിരോധിച്ചു.

06:50 pm 26/5/2017 ന്യൂ​ഡ​ൽ​ഹി: കൃ​ഷി​ക്കാ​ർ​ക്കു മാ​ത്ര​മേ ഇ​നി ക​ന്നു​കാ​ലി​ക​ളെ കൈ​മാ​റ്റം ചെ​യ്യാ​വൂ എന്നാണ് കേന്ദ്രം പുറത്തിറക്കിയ വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നത്. പശുവിന് പുറമേ കാള, എരുമ, പോത്ത്, ഒട്ടകം തുടങ്ങി ഇറച്ചികൾക്ക് ഉപയോഗിക്കുന്ന മൃഗങ്ങളെയും വിജ്ഞാപനത്തിന്‍റെ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മതപരമായ ചടങ്ങുകൾക്കായി മൃഗങ്ങളെ ബലികഴിക്കുന്നതും വിജ്ഞാപനത്തിലൂടെ വിലക്കിയിട്ടുണ്ട്. വനംപരിസ്ഥിതി മന്ത്രാലയമാണ് വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. കേ​ര​ള​വും വ​ട​ക്കു​കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളു​മൊ​ഴി​ച്ചു മി​ക്ക​യി​ട​ങ്ങ​ളി​ലും ഗോ​വ​ധം നി​രോ​ധനം നിലവിൽ നടപ്പിലാക്കിയിട്ടുണ്ട്. വ്യാ​ഴാ​ഴ്ച രാ​ത്രിയാണ് പ്രി​വ​ൻ​ഷ​ൻ ഓ​ഫ് ക്രൂ​വ​ൽ​റ്റി ടു ​ആ​നി​മ​ൽ​സ് ആ​ക്ട് 1960 Read more about കശാപ്പിനായി കന്നുകാലികളെ വിൽക്കുന്നത് കേന്ദ്ര സർക്കാർ നിരോധിച്ചു.[…]

വാളയാർ ചെക്ക്പോസ്റ്റിലെ തിരക്ക് പരിഹരിച്ചില്ലെങ്കിൽ നോട്ടീസ് നൽകുമെന്നു ജില്ലാ പോലീസ് മേധാവി.

06:40 pm 26/5/2017 പാലക്കാട്: തിരക്ക് പരിഹരിക്കാൻ നടപടികൾ ഉടൻ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തിരക്ക് വർധിച്ചതിനെ തുടർന്നു പ്രദേശത്ത് പോലീസ് സംഘത്തെ വിന്യസിച്ചു. പരിശോധനകൾ കർശനമാക്കിയതോടെ വാളയാർ ചെക്ക്പോസ്റ്റിൽ വാഹനങ്ങളുടെ തിരക്ക് വർധിച്ചിരുന്നു. രണ്ട് ദിവസമായി ചെക്ക്പോസ്റ്റിൽ വാഹനങ്ങളുടെ തിരിക്ക് അനുഭവപ്പെടുന്നു. പരിശോധനകൾക്കായി ചെക്ക്പോസ്റ്റിൽ അഞ്ച് കിലോമീറ്ററോളമാണ് വാഹനങ്ങൾ കാത്തുകിടക്കുന്നത്. ഈ സാഹചര്യത്തിലാണ് പോലീസ് മേധാവിയുടെ ഇടപെടൽ.

സിസ്​റ്റർ റാണി മരിയയെ വാഴ്ത്തപ്പെട്ട രക്​തസാക്ഷിപദവിയിലേക്ക് ഉയർത്തി ഔദ്യോഗിക പ്രഖ്യാപനം നവംബർ നാലിന്

08:11 am 26/5/2017 കൊച്ചി: ദൈവദാസി സിസ്​റ്റർ റാണി മരിയയെ വാഴ്ത്തപ്പെട്ട രക്​തസാക്ഷിപദവിയിലേക്ക് ഉയർത്തി ഔദ്യോഗിക പ്രഖ്യാപനം നവംബർ നാലിന് മധ്യപ്രദേശിലെ ഇൻഡോറിൽ നടക്കും. രാവിലെ പത്തിന് ഇൻഡോർ ബിഷപ്സ്​ ഹൗസിനടുത്ത സ​െൻറ് പോൾസ്​ ഹൈസ്​കൂൾ ഗ്രൗണ്ടിലാണ്​ ചടങ്ങ്​. വത്തിക്കാനിൽനിന്ന്​ കർദിനാൾ ഡോ. ആഞ്ജലോ അമാത്തോ ചടങ്ങുകൾക്ക്​ നേതൃത്വം നൽകും. ഇൻഡോർ ബിഷപ് ഡോ. ചാക്കോ തോട്ടുമാരിക്കൽ, ഭോപ്പാൽ ആർച്ച്​​ ബിഷപ് ഡോ. ലിയോ കൊർണേലിയോ, മെത്രാപ്പോലീത്തമാർ, മെത്രാന്മാർ എന്നിവരും ശുശ്രൂഷകളിൽ പങ്കെടുക്കും. തുടർന്നു പൊതുസമ്മേളനം നടക്കും. Read more about സിസ്​റ്റർ റാണി മരിയയെ വാഴ്ത്തപ്പെട്ട രക്​തസാക്ഷിപദവിയിലേക്ക് ഉയർത്തി ഔദ്യോഗിക പ്രഖ്യാപനം നവംബർ നാലിന്[…]

കാ​ർ​ഷി​കവാ​യ്പ​യ് ക്കു​ള്ള മൂ​ന്നു ശ​ത​മാ​നം സ​ബ്സി​ഡി പ​ദ്ധ​തി തു​ട​രാ​ൻ ഉ​ത്ത​ര​വാ​യി

08:05 am 26/5/2017 മും​ബൈ: കാ​ർ​ഷി​കവാ​യ്പ​യ് ക്കു​ള്ള മൂ​ന്നു ശ​ത​മാ​നം സ​ബ്സി​ഡി പ​ദ്ധ​തി തു​ട​രാ​ൻ ഉ​ത്ത​ര​വാ​യി. മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ അ​നു​വ​ദി​ച്ചി​രു​ന്ന ഈ ​ഇ​ള​വ് തു​ട​രു​ന്ന​തി​നു​ള്ള ഉ​ത്ത​ര​വ് റി​സ​ർ​വ് ബാ​ങ്ക് ഇ​ന്ന​ലെ​യാ​ണു പു​റ​ത്തി​റ​ക്കി​യ​ത്. ഉ​ത്ത​ര​വ് ഇ​റ​ങ്ങാ​ത്ത​തി​നാ​ൽ പ​ലി​ശ സ​ബ്സി​ഡി​യി​ല്ലെ​ന്നു പ​ല ബാ​ങ്കു​ക​ളും ഇ​ട​പാ​ടു​കാ​രോ​ടു പ​റ​ഞ്ഞി​രു​ന്നു. ഇന്നലത്തെ ഉത്തരവോടെ ഇതു സംബന്ധിച്ച അനിശ്ചിതത്വം നീങ്ങി. മൂ​ന്നു ല​ക്ഷം രൂ​പ​ വ​രെ​യു​ള്ള ഹ്ര​സ്വ​കാ​ല (ഒ​രു വ​ർ​ഷം വ​രെ) കാ​ർ​ഷി​കവാ​യ്പ (വി​ള​വാ​യ്പ)​യ്ക്കാ​ണു സ​ബ്സി​ഡി. കൃ​ത്യ​മാ​യി തി​രി​ച്ച​ട​ച്ചാ​ൽ മൂ​ന്നു ശ​ത​മാ​നം പ​ലി​ശ കു​റ​യ്ക്കും. ഏ​ഴു Read more about കാ​ർ​ഷി​കവാ​യ്പ​യ് ക്കു​ള്ള മൂ​ന്നു ശ​ത​മാ​നം സ​ബ്സി​ഡി പ​ദ്ധ​തി തു​ട​രാ​ൻ ഉ​ത്ത​ര​വാ​യി[…]

മെ​ഡി​റ്റ​റേ​നി​യ​ൻ ക​ട​ലി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടു​ത്തി​യ 282 അ​ഭ​യാ​ർ​ഥി​ക​ളെ ഇ​റ്റ​ലി​യി​ൽ എ​ത്തി​ച്ചു

07:58 am 26/5/2017 കാ​ഗ്ലി​യാ​രി: മെ​ഡി​റ്റ​റേ​നി​യ​ൻ ക​ട​ലി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടു​ത്തി​യ 282 അ​ഭ​യാ​ർ​ഥി​ക​ളെ ഇ​റ്റ​ലി​യി​ൽ എ​ത്തി​ച്ചു. കാ​ഗ്ലി​യാ​രി​യു​ടെ ത​ല​സ്ഥാ​ന​മാ​യ സ​ർ​ദീ​നി​യ​യി​ലാ​ണ് ഇ​വ​രെ എ​ത്തി​ച്ച​ത്. ഇ​റ്റാ​ലി​യ​ൻ തീ​ര​സം​ര​ക്ഷ​ണ സേ​ന ന​ട​ത്തി​യ ശ്ര​മത്തിനൊ​ടു​വി​ലാ​ണ് ഇ​ത്ര​യും അ​ഭ​യാ​ർ​ഥി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച മെ​ഡി​റ്റ​റേ​നി​യ​നി​ൽ കു​ടു​ങ്ങി​യ 651 അ​ഭ​യാ​ർ​ഥി​ക​ളെ ഇ​റ്റ​ലി ര​ക്ഷ​പ്പെ​ടു​ത്തി​യി​രു​ന്നു.