ജക്കാർത്തയിലെ ബസ് സ്റ്റേഷനിലുണ്ടായ ചാവേർ ആക്രമണങ്ങളിൽ മൂന്നു പേർ കൊല്ലപ്പെട്ടു.
07:23 am 25/5/2017 ജക്കാർത്ത: ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തയിലെ ബസ് സ്റ്റേഷനിലുണ്ടായ ചാവേർ ആക്രമണങ്ങളിൽ മൂന്നു പേർ കൊല്ലപ്പെട്ടു. ബുധനാഴ്ച വൈകിട്ട് ഒന്പതോടെയായിരുനനു സ്ഫോടനങ്ങൾ. ആക്രമണം നടത്തിയ ചാവേറും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നതായി പോലീസ് അറിയിച്ചു. സ്ഫോടനങ്ങളിൽ മൂന്നു പേർക്കു പരിക്കേറ്റതായാണ് പ്രാഥമിക വിവരം. ആക്രമണത്തിനു പിന്നിൽ പ്രവർത്തിച്ചവരെ സംബന്ധിച്ച് സൂചന ലഭിച്ചിട്ടില്ല. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.










