അറ്റ്‌ലാന്റയില്‍ ക്‌നാനായ വിദ്യാര്‍ത്ഥിനിയ്ക്ക് പ്രശംസനീയ നേട്ടം

08:36 am 31/5/2017 അറ്റ്‌ലാന്റ: അറ്റ്‌ലാന്റാ ക്‌നാനായ സമൂഹത്തിനും, അമേരിക്കന്‍ ക്‌നാനായ സമൂഹത്തിനും അഭിമാനമായ ജോര്‍ജിയ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും അമേരിക്കന്‍ ആര്‍മിയുടെ കമ്മീഷന്‍ ഓഫീസില്‍ നിന്നും Second Lieutenant Officer ആയി മരിയ ഷാജു തെക്കേല്‍ യോഗ്യത നേടി. മെയ് ആറാംതീയതി അറ്റ്‌ലാന്റാ ഹോളി ഫാമിലി ക്‌നാനായ കാത്തലിക് ദേവാലയത്തില്‍ വച്ചു നടന്ന ചടങ്ങില്‍ ഇടവക വികാരി ഫാ. ജമി പുതുശേരിയിലും, അസോസിയേഷന്‍ പ്രസിഡന്റ് ജസ്റ്റിന്‍ പുത്തന്‍പുരയ്ക്കലും നേതൃത്വം നല്‍കിയ ചടങ്ങില്‍ ഷിക്കാഗോ രൂപതാ സഹായ Read more about അറ്റ്‌ലാന്റയില്‍ ക്‌നാനായ വിദ്യാര്‍ത്ഥിനിയ്ക്ക് പ്രശംസനീയ നേട്ടം[…]

അമേരിക്കകാരനെപ്പോലെ ശ്വസിക്കുമ്പോള്‍ മനോഹര്‍ തോമസ്

08;33 am 31/5/2017 Chaim Potok തന്റെ നോവലായ “ഇന്‍ ദി ബിഗിനിങ് ” ല്‍ പറഞ്ഞു വച്ച ഒരു പ്രശസ്തമായ വാചാകമുണ്ട് ” എല്ലാ തുടക്കങ്ങളും പ്രശ്‌ന സങ്കിര്‍ണങ്ങളാണ് ‘ ഒരു പ്രവാസിയെ സംബന്ധിച്ചിടത്തോളം ,ആ വാക്കുകള്‍ എല്ലാ അര്‍ത്ഥത്തിലും ശരിയുമാണ് . അവനുപേക്ഷിച്ചു പോരുന്ന സ്‌നേഹവായ്പുകള്‍ വ്യക്തി ബന്ധങ്ങള്‍ ,കാലാവസ്ഥ ,ഭക്ഷണരീതി ,വേഷവിധാനങ്ങള്‍ , കലാസാംസ്കാരിക തലങ്ങള്‍ , എല്ലാം അവനെ ഒരു വിഭ്രാന്ത ദുഖത്തിന്‍റെ കൊടുമുടിയില്‍ കയറ്റി നിര്‍ത്തുന്നു. അതിനെ അതിജീവിക്കാനുള്ള ഏക Read more about അമേരിക്കകാരനെപ്പോലെ ശ്വസിക്കുമ്പോള്‍ മനോഹര്‍ തോമസ്[…]

പി.എ.തോമസ് ന്യൂയോര്‍ക്കില്‍ നിര്യാതനായി

08:34 am 31/5/2017 ന്യൂയോര്‍ക്ക്:എയര്‍ ഇന്ത്യ ചീഫ് എന്‍ജിനീയര്‍ ആയിരുന്ന പള്ളം പോളയ്ക്കല്‍ പി.എ.തോമസ് ന്യൂയോര്‍ക്കില്‍ നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച ന്യൂയോര്‍ക്ക് സെന്റ് ബേസില്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍. ഭാര്യ: ചെങ്ങന്നൂര്‍ കൈലാത്ത് സാറാമ്മ. മക്കള്‍: സോണി, ചച്ചു, സുനില്‍. മരുമക്കള്‍: സൂസന്‍, ബെറ്റ്‌സി, ആനി. (എല്ലാവരും യുഎസ്). MoreNews_64984.

ഒരുമയ്ക്ക് നവ നേതൃത്വം: വിനോയി കുര്യന്‍ പ്രസിഡന്റ്

08:22 pm 30/5/2017 – ജെ.ചാക്കോ മുട്ടുങ്കല്‍ ഹൂസ്റ്റണ്‍: ഹൂസ്റ്റണിലെ റിവര്‍സ്‌റ്റോണ്‍ നിവാസികളുടെ കൂട്ടായ്മയായ ഒരുമയുടെ (ORUMA- OUR RIVERSTONE UNITED MALAYALEE ASSOCIATION) 2017 ലേക്കുള്ള പുതിയ ഭരണസമിതി നിലവില്‍ വന്നു. മുന്‍ പ്രസിഡന്റ് ജോയി പൗലോസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പുതിയ പ്രസിഡന്റായി വിനോയി കുര്യനെ തെരെഞ്ഞെടുത്തു. സെലിന്‍ ബാബു വൈസ് പ്രസിഡന്റ് ജെ.ചാക്കോ മുട്ടുംകല്‍സെക്രട്ടറി ജിഷ ജോണ്‍ ജോയിന്റ് സെക്രട്ടറി റോയി സെബാസ്റ്റിയന്‍ ട്രഷറര്‍ ജോബി വി ജോസ് ജോയിന്റ് ട്രഷറര്‍ ജോജോ Read more about ഒരുമയ്ക്ക് നവ നേതൃത്വം: വിനോയി കുര്യന്‍ പ്രസിഡന്റ്[…]

റവ.ഫാ. കെ.കെ. ജോണ്‍ സപ്തതിയുടെ നിറവില്‍

08:20 pm 30/5/2017 – ജോജോ കോട്ടൂര്‍ ഫിലാഡെല്‍ഫിയ: സെന്റ് തോമസ് മലങ്കര ഓര്‍ത്തഡോക്സ് ഇടവക വികാരി റവ.ഫാ.കെ.കെ.ജോണ്‍ വൈദീകന്റെ എഴുപതാം ജന്മദിനം ഇടവക സമൂഹം ഭക്ത്യാദരപൂര്‍വ്വം ആഘോഷിച്ചു. മെയ് 28 ഞായറാഴ്ച ആരാധനാസ്തുതികളും കൃതജ്താഗീതികളും മുഴങ്ങിയ തിരുക്കര്‍മ്മങ്ങള്‍ക്കുശേഷം നടന്ന ലളിതമായ ജന്മദിനാഘോഷത്തില്‍ അഭിവന്ദ്യ സഖറിയ നിക്കോളോവോസ് തിരുമേനി അനുഗ്രഹപ്രഭാഷണം നടത്തി. സഭയ്ക്കു ലഭിച്ച ദൈവീകദാനമായ ജോണച്ചന്റെ സേവനം ഇടവകയ്ക്കും സമൂഹത്തിനും അനുഗ്രഹപ്രദവും പ്രചോദനകരവുമാകട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. മുതിര്‍ന്ന വൈദീകന്‍ ബഹു.ഫാ.എം.കെ.കുര്യാക്കോസ് അനുമോദനപ്രസംഗം നടത്തി ആശംസകള്‍ Read more about റവ.ഫാ. കെ.കെ. ജോണ്‍ സപ്തതിയുടെ നിറവില്‍[…]

കിംഗ് ജീസസ് മിനിസ്ട്രി ബൈബിള്‍ കണ്‍വന്‍ഷന്‍ ജൂണ്‍ 2, 3,4 തീയതികളില്‍ ന്യൂ ജേഴ്സിയില്‍

08:12 pm 30/5/2017 ന്യൂജേഴ്സി: കിംഗ് ജീസസ് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ റവ: ഫാദര്‍ റോയ് പുലിയറുമ്പില്‍ ബ്ര : സാബു അറുതൊട്ടിയില്‍ എന്നിവര്‍ നയിക്കുന്ന ബൈബിള്‍ കണ്‍വന്‍ഷനും ധ്യാന ശുശ്രുഷയും ഈ വരുന്ന ജൂണ്‍ 2 വെള്ളി , 3 ശനി, 4 ഞായര്‍ തീയതികളില്‍ പാറ്റേഴ്‌സണ്‍ സെന്‍റ് ജോര്‍ജ് സീറോ മലബാര്‍ കത്തോലിക്കാ ദേവാലയത്തില്‍ വച്ച് നടത്തപ്പെടുന്നു. വെള്ളിയാഴ്ച വൈകിട്ട് നാല് മണി മുതല്‍ ഒന്‍പതു മണി വരെയും ശനിയും ഞായറും രാവിലെ എട്ടു മുപ്പതു Read more about കിംഗ് ജീസസ് മിനിസ്ട്രി ബൈബിള്‍ കണ്‍വന്‍ഷന്‍ ജൂണ്‍ 2, 3,4 തീയതികളില്‍ ന്യൂ ജേഴ്സിയില്‍[…]

ഷാര്‍ലെറ്റ് വില്‍ മലയാളി അസോസിയേഷന്‍ കേരള സംഗമം ശ്രദ്ധേയമായി

8:20 am 30/5/2017 മിഷിഗണ്‍: ഷാര്‍ലെറ്റ് വില്‍ മലയാളി അസോസിയേഷന്‍ മെയ് 28-നു വാല്‍നട്ട് ക്രീക്ക് തടാക കരയില്‍ വച്ചു നടത്തിയ കേരള സംഗമം ശ്രദ്ധേയമായി. വാഴയിലയില്‍ പൊതിഞ്ഞുകൊണ്ടുവന്ന ഭക്ഷണം എല്ലാവരേയും ബാല്യകാല ഓര്‍മ്മകളിലേക്ക് കൂട്ടിക്കൊണ്ടു പോയി. സമകാലീന വിഷയങ്ങളെക്കുറിച്ച് ചര്‍ച്ചകളും കവിതാ പാരായണവും ഉണ്ടായിരുന്നു. കുട്ടികള്‍ തടാകത്തില്‍ നീന്തുകയും ബോട്ട് സവാരിയില്‍ ഏര്‍പ്പെടുകയും ചെയ്തു. ബിജു വര്‍ഗീസ് അറിയിച്ചതാണിത്.

പി.ജി. ജോണ്‍ (89) നിര്യാതനായി

08:20 am 30/5/2017 പത്തനംതിട്ട: ചന്ദനപ്പള്ളി കല്ലിട്ടേതില്‍ വീട്ടില്‍ പി.ജി. ജോണ്‍ (89) നിര്യാതനായി. ഭാര്യ: കുഞ്ഞമ്മ ജോണ്‍. മക്കള്‍: ജയിംസ് കെ. ജോണ്‍ (ഷിക്കാഗോ), സണ്ണി ജോണ്‍ (ന്യൂഡല്‍ഹി), മേഴ്‌സി ജേക്കബ്, ലാലി ജോര്‍ജ്. മരുമക്കള്‍: ത്രേസ്യാമ്മ ജയിംസ് (ഷിക്കാഗോ), ജേക്കബ്, ജോര്‍ജുകുട്ടി, പരേതയായ ആനി, ജാസ്മിന്‍. കൂടുതല്‍ വിവരങ്ങള്‍ക്ക്: 91 9495 157861 (ഇന്ത്യ), 847 852 0439 (ഷിക്കാഗോ).

ട്രൈസ്‌റ്റേറ്റ് കേരളാ ഫോറം സെപ്റ്റംബര്‍ 3 ലെ ഓണാഘോഷങ്ങള്‍ക്ക്‌നാന്ദികുറിച്ചു

8:18 am 30/5/2017 – പി ഡി ജോര്‍ജ് നടവയല്‍ ഫിലഡല്‍ഫിയ: 15 സാംസ്കാരിക സംഘടനകളുടെ ഐക്യവേദിയായ ട്രൈസ്‌റ്റേറ്റ് കേരളാ ഫോറം 2017 ഓണാഘോഷങ്ങള്‍ക്കു നാന്ദികുറിച്ചു. റോണി വര്‍ഗീസ്് (ചെയര്‍മാന്‍), സുമോദ് നെല്ലിക്കാലാ (ജനറല്‍ സെക്രട്ടറി), ടി ജെ തോംസണ്‍ (ട്രഷറാര്‍), രാജന്‍ സാമുവേല്‍ (ഓണാഘോഷസമിതി ചെയര്‍മാന്‍) എന്നിവര്‍ ക്രമീകരണ നടപടികള്‍ ചിട്ടപ്പെടുത്തി.56 കാര്‍ഡ് ഗെയിംസ് കോര്‍ഡിനേറ്റര്‍ വിന്‍സന്റ് ഇമ്മാനുവേല്‍, സ്‌പോട്‌സ് കോര്‍ഡിനേറ്റര്‍ ദിലീപ് ജോര്‍ജ്, അടുക്കളത്തോട്ടം മൂല്യനിര്‍ണ്ണയ സമിതി കോര്‍ഡിനേറ്റര്‍ മോഡി ജേക്കബ്, കള്‍ച്ചറല്‍ പ്രോഗ്രാം Read more about ട്രൈസ്‌റ്റേറ്റ് കേരളാ ഫോറം സെപ്റ്റംബര്‍ 3 ലെ ഓണാഘോഷങ്ങള്‍ക്ക്‌നാന്ദികുറിച്ചു[…]

ഒരുമ ബാസ്ക്കറ്റ് ബോള്‍ ടൂര്‍ണമെന്റ് ജൂണ്‍ ഇരുപത്തിനാലിന്

08:16 am 30/5/2017 ലോസ് ആഞ്ചെലെസ് : ലോസ് ആഞ്ചലസിലെ മലയാളീ അസ്സോസിയേഷനായ ‘ഒരുമ’ യുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഏഴാമത് ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റ് ജൂണ്‍ ഇരുപത്തിനാലിനു ശനിയാഴ്ച ഫൗണ്ടൈന്‍ വാലിയിലെ ഷോര്‍ലൈന്‍ സ്‌പോര്‍ട്‌സ് ജിമ്മില്‍ വെച്ചു നടത്തുന്നതാണ്. രാവിലെ പത്തുമണിക്കു തുടങ്ങുന്ന മത്സരങ്ങളില്‍ മുതിര്‍ന്നവര്‍ക്കും, ജൂനിയര്‍ (1216), സബ്ജൂനിയര്‍ (12 വയസിനു താഴെ) എന്നീ വിഭാഗങ്ങള്‍ക്കുമായി പ്രത്യേകം മത്സരങ്ങള്‍ ഉണ്ടായിരിക്കും. ‘ഒരുമ’ എവര്‍ റോളിങ്ങ് ട്രോഫിക്കുപുറമെ നിരവധി കാഷ് അവാര്‍ഡുകളും വിജയികള്‍ക്കായി ഒരുക്കിയിട്ടുണ്ട്. 2008 ല്‍ Read more about ഒരുമ ബാസ്ക്കറ്റ് ബോള്‍ ടൂര്‍ണമെന്റ് ജൂണ്‍ ഇരുപത്തിനാലിന്[…]