കള്ളപ്പണം വെളുപ്പിക്കാന്‍ അവസരം :ആദായ നികുതി വകുപ്പ് പട്ടിക പുറത്തുവിട്ടു.

12:10pm 28/06/2016 ന്യൂഡല്‍ഹി: കള്ളപ്പണത്തിന്‍െറ പരിധിയില്‍ വരുന്ന ആസ്തികളുടെ മൂല്യം നിര്‍ണയിച്ചു നല്‍കുന്ന രജിസ്റ്റര്‍ ചെയ്യപ്പെട്ട ഏജന്‍സികളുടെ പട്ടിക ആദായ നികുതി വകുപ്പ് പുറത്തുവിട്ടു. ഇതുവഴി ആര്‍ക്കെങ്കിലും നികുതിയടക്കാത്ത സ്വന്തം ആസ്തികളുടെയും ഫണ്ടുകളുടെയും വിവരം പുറത്തുവിടണമെന്നുണ്ടെങ്കില്‍ അവയുടെ ശരിയായ മൂല്യം തിട്ടപ്പെടുത്താന്‍ ഈ ഏജന്‍സികളെ സമീപിക്കാനാവും. ആഭ്യന്തരമായി കൈവശമുള്ള കള്ളപ്പണ നിക്ഷേപത്തെ വെളുപ്പിക്കാനുള്ള ഏകജാലക സംവിധാനമാണിത്. ആദായ നികുതി വകുപ്പിന്‍െറ ഒൗദ്യോഗിക വെബ്സൈറ്റില്‍ നല്‍കിയ വിവരം അനുസരിച്ച് ഇന്‍കം ഡിക്ളറേഷന്‍ സ്കീം(ഐ.ഡി.എസ്) 2016 എന്ന ഈ സംവിധാനത്തിലൂടെ Read more about കള്ളപ്പണം വെളുപ്പിക്കാന്‍ അവസരം :ആദായ നികുതി വകുപ്പ് പട്ടിക പുറത്തുവിട്ടു.[…]

സ്വർണവില പവന് 22,320 രൂപ

11:46 AM 28/06/2016 കൊച്ചി: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. പവന് 320 രൂപ കുറഞ്ഞ് 22,320 രൂപയായി. ഗ്രാമിന് 60 രൂപ കുറഞ്ഞ് 2,790 രൂപയിലാണ് വ്യാപാരം. മൂന്നു ദിവസത്തെ സ്ഥിരതക്ക് ശേഷമാണ് സ്വർണവില കുറയുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ 22,640 രൂപയായിരുന്നു പവൻ വില. രാജ്യാന്തര വിപണിയിൽ സ്വർണം ഔൺസിന് 4.67 ഡോളർ താഴ്ന്ന് 1,317.54 ഡോളറിലെത്തി.

സ്വർണവില കുതിച്ചുകയറി. പവന് 22,400 രൂപ

01:16pm 24/06/2016 കൊച്ചി: സംസ്ഥാനത്ത് സ്വർണ വില പവന് 480 രൂപയുടെ വർധനവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. 22,400 രൂപയാണ് പവന്‍റെ വില. ഗ്രാമിന് 60 രൂപ വർധിച്ച് 2,800 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ നിന്നും പുറത്തുപോകണമെന്ന ഹിതപരിശോധന ഫലം പുറത്തുവന്നതിന് പിന്നാലെയാണ് സ്വർണ വില കുതിച്ചുകയറിയത്. പൗണ്ടിന്‍റെയും രൂപയുടേയും മൂല്യം ഇടിഞ്ഞതും സ്വർണ വില ഉയരാൻ കാരണമായി

സ്വര്‍ണ വില കുറഞ്ഞു

01:06am 22/6/2016 കൊച്ചി: സ്വര്‍ണ വില കുറഞ്ഞു. പവന് 160 രൂപ താഴ്ന്ന് 21,920 രൂപയിലെത്തി. ഗ്രാമിന് 20 രൂപ കുറഞ്ഞ് 2,740 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.

സ്വർണ വില പവന് 22,080 രൂപ

01:30pm 21/06/2016 കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ല. പവന് 22,080 രൂപയിലും ഗ്രാമിന് 2,760 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. തിങ്കളാഴ്ച പവന് 80 രൂപയുടെ കുറവുണ്ടായിരുന്നു.

സ്വർണവില പവന് 21,640 രൂപ

10:37 AM 07/06/2016 കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. പവന് 21,640 രൂപയിലും ഗ്രാമിന് 2,705 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. മെയ് ആറിനാണ് പവൻ വില 21,720ൽ നിന്ന് 21,640 രൂപയിലേക്ക് താഴ്ന്നത്. രാജ്യാന്തര വിപണിയിൽ സ്വർണം ഔൺസിന് 1.03 ഡോളർ താഴ്ന്ന് 1,243.50 ഡോളറിലെത്തി.

സ്വര്‍ണ വില കൂടി; പവന് 21,720 രൂപ

07:00pm 04/06/2016 കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില കൂടി. പവന് 320 രൂപ കൂടി 21,720 രൂപയായി. ഗ്രാമിന് 40 രൂപ കൂടി 2,715 രൂപയിലാണ് വ്യാപാരം നടക്കുന്നത്. നാലു ദിവസത്തെ സ്ഥിരതക്ക് ശേഷമാണ് സ്വർണവില കൂടിയത്. രാജ്യാന്തര വിപണിയിലെ മാറ്റമാണ് ആഭ്യന്തര വിപണിയിൽ പ്രതിഫലിച്ചത്. വെള്ളിയാഴ്ച 21,400 രൂപയായിരുന്നു പവൻ വില. രാജ്യാന്തര വിപണിയിൽ സ്വർണം ഔൺസിന് 3.70 ഡോളർ കൂടി 1,243.80 ഡോളറിലെത്തി.

സ്വര്‍ണ വില പവന് 21,520 രൂപ

01:59PM 03/06/2016 കൊച്ചി: സംസ്ഥാനത്ത് നാലാം ദിവസവും സ്വര്‍ണ വിലയില്‍ മാറ്റമില്ല. പവന് 21,520 രൂപയിലും ഗ്രാമിന് 2,690 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. മെയ് 31നാണ് പവൻവില 21,520 രൂപയിലെത്തിയത്. രാജ്യാന്തര വിപണിയിൽ സ്വർണം ഔൺസിന് 1.26 ഡോളർ കൂടി 1,211.09 ഡോളറിലെത്തി.

സ്വർണവില പവന് 21,920 രൂപ

05:02pm 25/5/2016 കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. പവന് 200 രൂപ കുറഞ്ഞ് 21,920 രൂപയായി. ഗ്രാമിന് 25 രൂപ കുറഞ്ഞ് 2,740 രൂപയിലാണ് വ്യാപാരം നടക്കുന്നത്. രാജ്യാന്തര വിപണിയിലെ മാറ്റമാണ് ആഭ്യന്തര വിപണിയിൽ പ്രതിഫലിച്ചത്. ചൊവ്വാഴ്ച 22,120 രൂപയായിരുന്നു പവൻ വില.

സ്വർണവില. പവന് 22,220 രൂപ

02:55 PM 21/05/2016 കൊച്ചി: സംസ്ഥാനത്ത് മൂന്നാം ദിവസവും സ്വർണവിലയിൽ മാറ്റമില്ല. പവന് 22,220 രൂപയിലും ഗ്രാമിന് 2,775 രൂപയിലുമാണ് വ്യാപാരം. മെയ് 18നാണ് പവൻ വില 22,320ൽ നിന്ന് 22,220 രൂപയിലേക്ക് താഴ്ന്നത്. രാജ്യാന്തര വിപണിയിൽ സ്വർണം ഒൗൺസിന് 0.45 ഡോളർ താഴ്ന്ന് 1251.95 ഡോളറിെലത്തി.