ടിസിഎസിന് വന്‍ നേട്ടം; ലാഭം 72.2% വര്‍ധിച്ചു

06:59am 20/4/2016 മുംബൈ: മുന്‍നിര ഐടി കമ്പനിയായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ(ടിസിഎസ്) കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദ പ്രവര്‍ത്തന ഫലം പുറത്തുവന്നു. 6413 കോടി രൂപയാണ് ഇക്കാലയളവില്‍ ലാഭം. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 3713 കോടി രൂപയായിരുന്നു ലാഭം. അതായത് 72.7 ശതമാനം വര്‍ധന. മൊത്ത വരുമാനം 17.5 ശതമാനം ഉയര്‍ന്ന് 28449 കോടി രൂപയായി. മുന്‍ സാമ്പത്തിക വര്‍ഷം ഇത് 24200 കോടി രൂപയായിരുന്നു. സാമ്പത്തിക വര്‍ഷത്തെ ആകെ ലാഭം 24292 കോടി Read more about ടിസിഎസിന് വന്‍ നേട്ടം; ലാഭം 72.2% വര്‍ധിച്ചു[…]

സ്വര്‍ണവില പവന് 21,840 രൂപ

12:18pm 19/04/2016 കൊച്ചി: സ്വര്‍ണവിലയില്‍ മാറ്റമില്ല. 21,840 രൂപയാണ് പവന്‍ സ്വര്‍ണത്തിന്റെ വില. 2730 രൂപയാണ് ഗ്രാം സ്വര്‍ണത്തിന്. ഈ മാസത്തെ ഏറ്റവും കൂടിയ വിലയാണിത്. നാലാം തിയതി രേഖപ്പെടുത്തിയ 21,200 ആണ് ഈ മാസത്തെ കുറഞ്ഞ വില.

ലോഗോയിലും ടാഗ് ലൈനിലുംമാറ്റം വരുത്തി മൈക്രോമാക്‌സ്

2020ല്‍ ലോകത്തെ ഏറ്റവും വലിയ അഞ്ച് മൊബൈല്‍ ഫോണ്‍ നിര്‍മ്മാണ കമ്പനികളിലൊന്നാവാനുള്ള ശ്രമത്തിലാണ് ഇന്ത്യയിലെ പ്രമുഖ സ്മാര്‍ട് ഫോണ്‍ നിര്‍മാതാക്കളായ മൈക്രോമാക്‌സ്. ഇതിന്റെ ആദ്യപടിയെന്നോണം ലോഗോയിലും ടാഗ് ലൈനിലുംമാറ്റം വരുത്തിയിരിക്കുകയാണ് കമ്പനി. മൊബൈല്‍ ഹാന്‍സെറ്റ് വിപണിയില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ കൂടുതല്‍ കണക്ടഡ് ഉപകരണങ്ങളും സേവനങ്ങളും അവതരിപ്പിക്കാനാണ് മൈക്രോമാക്‌സിന്റെ അടുത്ത പദ്ധതി. കഴിഞ്ഞ ദിവസം പുതിയ സ്മാര്‍ട് ഫോണ്‍ മോഡലുകള്‍ കമ്പനി പുറത്തിറക്കിയിരുന്നു. കൂടാതെ രണ്ട് ടാബ്‌ലറ്റ്, രണ്ട് എല്‍ഇഡി ടിവി മോഡല്‍ എന്നിവയും കമ്പനി വിപണിയിലെത്തിച്ചു. Read more about ലോഗോയിലും ടാഗ് ലൈനിലുംമാറ്റം വരുത്തി മൈക്രോമാക്‌സ്[…]

സ്വര്‍ണവിലയില്‍ മാറ്റമില്ല; പവന് 21,360 രൂപ

11:45am 31/03/2016 കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. പവന് 21,360 നിരക്കിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 2,670 രൂപയാണ് വില.

സ്വര്‍ണവിലയില്‍ മാറ്റം പവന് 21,040 രൂപ

1:59pm 28/3/2016 കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. പവന് 21,040 രൂപയിലാണ് ഇന്നും വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 2,630 രൂപയാണ് വില. മൂന്ന് ദിവസങ്ങളായി സ്വര്‍ണത്തിന്റെ വില ഒരേ നിരക്കില്‍ തുടരുകയാണ്.

സ്വര്‍ണവിലയില്‍ മാറ്റം: പവന് 21,200 രൂപ

1:28pm 21/3/2016 കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. പവന് 21,200 രൂപയും ഗ്രാമിന് 2,650 രൂപയിലുമാണ് വ്യാപാരം. ആഗോള വിപണിയിലെ മാറ്റമാണ് ആഭ്യന്തര വിപണിയില്‍ പ്രതിഫലിച്ചത്. മാര്‍ച്ച് 18നാണ് പവന്‍ വില 21,280 രൂപയില്‍ നിന്ന് 21,200 രൂപയിലേക്ക് താഴ്ന്നത്. ആഗോള വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 1.90 ഡോളര്‍ താഴ്ന്ന് 1,251.90 ഡോളറിലെത്തി.

സ്വര്‍ണത്തിന് വില കുറഞ്ഞു; പവന് 21,080 രൂപ

01:15pm 15/3/2016 കൊച്ചി: സ്വര്‍ണത്തിന് 200 രൂപ കുറഞ്ഞു. പവന് 21,080 രൂപയാണ് ഇന്നത്തെ വില. 25 രൂപ കുറഞ്ഞ് 2635 ആണ് ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇത്. കഴിഞ്ഞ നാലുദിവസമായി സ്വര്‍ണവില മാറ്റമില്ലാതെ തുടരുകയായിരുന്നു

സ്വർണവില കുറഞ്ഞു; പവന് 21,280 രൂപ

01:03pm 12/3/2016 കൊച്ചി: സ്വര്‍ണ വില കുറഞ്ഞു. പവന് 200 രൂപ കുറഞ്ഞ് 21,280 രൂപയിലെത്തി. ഗ്രാമിന് 25 രൂപ താഴ്ന്ന് 2,660 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. വെള്ളിയാഴ്ച പവന് 160 രൂപയുടെ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു.

സ്വര്‍ണവിലയില്‍ നല്ല താഴ്ച്ച; പവന് 21,320 രൂപ

01:29pm 10/3/2016 കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില താഴ്ന്നു. 160 രൂപ താഴ്ന്ന് 21,320 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. സ്വര്‍ണം ഗ്രാമിന് 2,665 രൂപയാണ് വില.

സ്വര്‍ണവില പവന് 21,600 രൂപ രൂപ

10:07am 8/3/2016 കൊച്ചി: സംസ്ഥാനത്ത് നാലാം ദിവസവും സ്വര്‍ണവിലയില്‍ മാറ്റമില്ല.പവന് 21,600 രൂപ രൂപയിലും വ്യാപാരം നടക്കുന്നത്. മാര്‍ച്ച് നാലിനാണ് പവന്‍ വില 21,280ല്‍ നിന്ന് 21,480 രൂപയിലേക്ക് ഉയര്‍ന്നത്. തുടര്‍ന്ന് വില മാറ്റമില്ലാതെ തുടര്‍ന്നു. രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 10.60 ഡോളര്‍ കുറഞ്ഞ് 1,259.40 ഡോളറിലെത്തി.