ലോഗോയിലും ടാഗ് ലൈനിലുംമാറ്റം വരുത്തി മൈക്രോമാക്‌സ്

micromax_01704016
2020ല്‍ ലോകത്തെ ഏറ്റവും വലിയ അഞ്ച് മൊബൈല്‍ ഫോണ്‍ നിര്‍മ്മാണ കമ്പനികളിലൊന്നാവാനുള്ള ശ്രമത്തിലാണ് ഇന്ത്യയിലെ പ്രമുഖ സ്മാര്‍ട് ഫോണ്‍ നിര്‍മാതാക്കളായ മൈക്രോമാക്‌സ്. ഇതിന്റെ ആദ്യപടിയെന്നോണം ലോഗോയിലും ടാഗ് ലൈനിലുംമാറ്റം വരുത്തിയിരിക്കുകയാണ് കമ്പനി. മൊബൈല്‍ ഹാന്‍സെറ്റ് വിപണിയില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ കൂടുതല്‍ കണക്ടഡ് ഉപകരണങ്ങളും സേവനങ്ങളും അവതരിപ്പിക്കാനാണ് മൈക്രോമാക്‌സിന്റെ അടുത്ത പദ്ധതി.
കഴിഞ്ഞ ദിവസം പുതിയ സ്മാര്‍ട് ഫോണ്‍ മോഡലുകള്‍ കമ്പനി പുറത്തിറക്കിയിരുന്നു. കൂടാതെ രണ്ട് ടാബ്‌ലറ്റ്, രണ്ട് എല്‍ഇഡി ടിവി മോഡല്‍ എന്നിവയും കമ്പനി വിപണിയിലെത്തിച്ചു. ഈ വര്‍ഷം അഞ്ചു കോടിയിലേറെ ഉല്‍പന്നങ്ങളുടെ വില്‍പനയാണ് കമ്പനിയുടെ ലക്ഷ്യം. നാലായിരം മുതല്‍ ഇരുപതിനായിരം വരെ വില വരുന്ന ക്യാന്‍വാസ് ശ്രേണിയിലൂടെ ഇന്ത്യന്‍ ഹാന്‍സൈറ്റ് വിപണിയുടെ മുഖ്യപങ്കും നേടാനാകുമെന്നാണ് മൈക്രോമാക്‌സിന്റെ പ്രതീക്ഷ.