കയര്‍ മേഖലയില്‍ പുതിയ സംരംഭം പരിഗണനയില്‍: കേന്ദ്രമന്ത്രി കല്‍രാജ് മിശ്ര

11:22am 5/2/2016 കൊച്ചി: കയര്‍ മേഖലയില്‍ പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നതു പരിഗണനയിലാണെന്നു കേന്ദ്ര ലഘു, ചെറുകിട, ഇടത്തരം വ്യവസായ മന്ത്രി കല്‍രാജ് മിശ്ര പത്രസമ്മേളനത്തില്‍ പറഞ്ഞു. ആദ്യഘട്ടത്തില്‍ ആലപ്പുഴ ജില്ലയിലാണു സ്റ്റാര്‍ട്ടപ്പ് തുടങ്ങുക. ഇതു സംബന്ധിച്ച് ഒരു പദ്ധതി നിര്‍ദേശം കയര്‍ ബോര്‍ഡ് സമര്‍പ്പിച്ചിരുന്നു. ഇതു സര്‍ക്കാര്‍ പരിഗണിച്ചുവരികയാണ്. എംഎസ്എംഇ മന്ത്രാലയത്തിന്റെ കീഴില്‍ തഞ്ചാവൂര്‍, രാജമുണ്‍ഡ്രി, ഭുവനേശ്വര്‍ എന്നിവിടങ്ങളില്‍ കയര്‍ മേഖലയില്‍ സ്റ്റാര്‍ട്ടപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ മാതൃകയില്‍ തന്നെയായിരിക്കും ആലപ്പുഴയില്‍ സ്റ്റാര്‍ട്ടപ്പ് നിലവില്‍ വരുക. ആലപ്പുഴ കലവൂരിലെ Read more about കയര്‍ മേഖലയില്‍ പുതിയ സംരംഭം പരിഗണനയില്‍: കേന്ദ്രമന്ത്രി കല്‍രാജ് മിശ്ര[…]

നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാന്‍ ഇന്ത്യനിയമങ്ങള്‍ പരിഷ്‌കരിക്കും -ജെയ്റ്റ്ലി

ദുബായ്: ഇന്ത്യയിലേക്ക് വിദേശനിക്ഷേപവും വ്യക്തിഗത നിക്ഷേപങ്ങളും കൂടുതലായി ആകര്‍ഷിക്കാനായി നിലവിലുള്ള നിയമങ്ങള്‍ പലതും ഇന്ത്യ പരിഷ്‌കരിച്ചുവരികയാണെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. ദുബായില്‍ പ്രഥമ ഇന്ത്യ-യു.എ.ഇ. സാമ്പത്തികഫോറം ഉദ്ഘാടനം ചെയ്യുകയായിരുന്നു ജെയ്റ്റ്‌ലി. ഇന്ത്യയുടെ സാമ്പത്തികരംഗം പ്രധാനമായും മൂന്നുവെല്ലുവിളികളാണ് നേരിടുന്നത്. ലോകസാമ്പത്തിക രംഗത്തെക്കുറിച്ചുള്ള എല്ലാ പ്രവചനങ്ങളും പ്രതികൂലമായ കാര്യങ്ങളാണ് പറയുന്നത്. ലോകവിപണിയില്‍ പ്രകടമാവുന്ന ഈ തളര്‍ച്ചയുടെ പ്രത്യാഘാതം ഇന്ത്യയുടെ സാമ്പത്തികസ്ഥിതിക്കും വെല്ലുവിളി ഉയര്‍ത്തുന്നു എന്നതാണ് ഇതില്‍ ഒന്നാമത്തേത്. ഇന്ത്യയുടെ ജനസംഖ്യയില്‍ 55 ശതമാനം ഇപ്പോഴും കൃഷിയെ ആശ്രയിച്ചാണ് Read more about നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാന്‍ ഇന്ത്യനിയമങ്ങള്‍ പരിഷ്‌കരിക്കും -ജെയ്റ്റ്ലി[…]

ശമ്പളം മാറുന്നതിന് പുതിയ സംവിധാനം: ട്രഷറികള്‍ക്ക് നഷ്ടമാകുന്നത് കോടികള്‍

കൊല്ലം: ഗസറ്റഡ് ഓഫീസര്‍മാരുടെ ശമ്പളവിതരണത്തിനുള്ള പുതിയ സംവിധാനം നടപ്പാകുന്നതോടെ സംസ്ഥാനത്തെ ട്രഷറികള്‍ക്ക് കോടികളുടെ നഷ്ടമുണ്ടാകും. ഇന്റഗ്രേറ്റഡ് ഫിനാന്‍സ് മാനേജ്‌മെന്റ് സിസ്റ്റം (ഐ.എഫ്.എം.എസ്) വരുന്നതോടെയാണ് ട്രഷറിയില്‍നിന്ന് പണം ബാങ്കുകളിലേക്കൊഴുകുന്നത്. ട്രഷറി എ.ടി.എമ്മുകള്‍ സ്ഥാപിക്കാനുള്ള തീരുമാനം വൈകുന്നതിനാലാണ് ഈ സാഹചര്യമുണ്ടാകുന്നത്. ഗസറ്റഡ് ഓഫീസര്‍മാര്‍ക്ക് സ്വയം ശമ്പളം എഴുതിമാറുന്നതിനുള്ള അധികാരം പിന്‍വലിച്ചുകൊണ്ട് ഒരു ഓഫീസില്‍ ഒരു ഡ്രോയിങ് ഓഫീസര്‍ സംവിധാനമാണ് പുതുതായി ഏര്‍പ്പെടുത്തുന്നത്. ട്രഷറി സേവിങ്‌സ് ബാങ്ക് അക്കൗണ്ട് വഴിയാണ് ഇപ്പോള്‍ ഗസറ്റഡ് ഓഫീസര്‍മാര്‍ ശമ്പളം മാറുന്നത്. പിന്നീട് ആവശ്യാനുസരണം തുക Read more about ശമ്പളം മാറുന്നതിന് പുതിയ സംവിധാനം: ട്രഷറികള്‍ക്ക് നഷ്ടമാകുന്നത് കോടികള്‍[…]

സ്വര്‍ണവില ഇടിയുന്നു: ഗോള്‍ഡ് ബോണ്ടില്‍ ഇപ്പോള്‍ നിക്ഷേപിക്കാമോ?

മുംബൈ: സ്വര്‍ണ വില കുത്തനെ ഇടിയുന്ന സാഹചര്യത്തില്‍ തിരക്കുപിടിച്ച് ഗോള്‍ഡ് ബോണ്ടില്‍ നിക്ഷേപം നടത്തണോ? ഒക്ടോബര്‍ 26നും 30നും ഇടയിലുണ്ടായിരുന്ന (ഇന്ത്യന്‍ ബുള്ളിയന്‍ ആന്റ് ജ്വല്ലേഴ്‌സ് അസോസിയേഷന്‍) നിരക്കിന്റെ ശരാശരി കണക്കിലെടുത്താണ് ആര്‍ബിഐ ബോണ്ടിന്റെ വില നിശ്ചയിച്ചിരിക്കുന്നത്. ഇത്പ്രകാരം ഒരു ഗ്രാമിന്റെ ശരാശരി വിലയായ 2,684 രൂപയാണ് ഇഷ്യു പ്രൈസ്. നിരക്ക് നിശ്ചയിച്ചതിനുശേഷവും സ്വര്‍ണ വിലയില്‍ ഇടിവ് തുടരുന്നതാണ് നിക്ഷേപകര്‍ക്ക് ആശയക്കുഴപ്പമുണ്ടാക്കിയത്. കഴിഞ്ഞദിവസത്തെ ക്ലോസിങ് നിരക്ക് പ്രകാരം 2,545 രൂപയിലെത്തേണ്ടതാണ് ബോണ്ട് വില. 140 രൂപയുടെ വ്യത്യാസമാണ് Read more about സ്വര്‍ണവില ഇടിയുന്നു: ഗോള്‍ഡ് ബോണ്ടില്‍ ഇപ്പോള്‍ നിക്ഷേപിക്കാമോ?[…]

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 15% ശമ്പള വര്‍ധന ശുപാര്‍ശ ചെയ്‌തേക്കും

ന്യൂഡല്‍ഹി: ഏഴാം ശമ്പള കമ്മീഷന്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 15 ശതമാനം ശമ്പള വര്‍ധന ശുപാര്‍ശ ചെയ്‌തേക്കും. 900 പേജ് വരുന്ന റിപ്പോര്‍ട്ട് നവംബര്‍ 19ന് കമ്മീഷന്‍ ധനമന്ത്രാലയത്തിന് കൈമാറും. 48 ലക്ഷം ജീവനക്കാര്‍ക്കും 54 ലക്ഷം പെന്‍ഷന്‍കാര്‍ക്കുമാണ് ശമ്പള പരിഷ്‌കരണത്തിന്റെ ഗുണഫലം കിട്ടുക. 2016 ജനവരി ഒന്നുമുതലാണ് പുതിയ ശമ്പള കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പിലാകുക. 2014 ഫിബ്രവരിയിലാണ് ജസ്റ്റിസ് എ.കെ മാഥൂര്‍ അധ്യക്ഷനായി ശമ്പള പരിഷ്‌കരണ കമ്മീഷനെ നിയമിച്ചത്.

ഐ.ഡി.ബി.ഐ. ബാങ്ക് സ്വകാര്യവത്കരിക്കുന്നു

പൊതുമേഖലയിലെ പുതുതലമുറ ബാങ്കായ ഐ.ഡി.ബി.ഐ. ബാങ്കിനെ സ്വകാര്യവത്കരിക്കാൻ കേന്ദ്രസർക്കാർ നീക്കം ശക്തമാക്കി. പൂട്ടിക്കിടക്കുന്ന വിമാനക്കമ്പനിയായ കിങ്ഫിഷർ എയർലൈൻസിനുൾപ്പെടെ പല വൻകിട സ്വകാര്യ കമ്പനികൾക്കും നൽകിയ വായ്പ കിട്ടാക്കടമായത് ബാങ്കിന്റെ ശോഭ കെടുത്തിയിരുന്നു. ഇതെത്തുടർന്ന് ബാങ്ക് സി.ബി.ഐ. അന്വേഷണം വരെ നേരിടുകയും ചെയ്തു. ഇതിനിടെയാണ് ഓഹരി വിറ്റഴിക്കൽ നടപടിയുമായി മുന്നോട്ടുപോകാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ബാങ്കിനെ സ്വകാര്യവത്കരിക്കാനുള്ള ആലോചനകൾ മാസങ്ങൾക്ക് മുമ്പ് തുടങ്ങിയതാണെങ്കിലും ഇപ്പോൾ അതിനുള്ള നീക്കങ്ങൾക്ക് വേഗം കൂടി. ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്കിടയിലും സാമ്പത്തിക പരിഷ്‌കരണ നടപടികളുമായി Read more about ഐ.ഡി.ബി.ഐ. ബാങ്ക് സ്വകാര്യവത്കരിക്കുന്നു[…]