1971 ബിയോണ്ട് ബോര്‍സുരിന്റെഒഫീഷ്യല്‍ ടീസര്‍ പുറത്തിറങ്ങി.

12:01 pm 3/3/2017 മേജര്‍ രവിയുടെ പുതിയ ചിത്രം 1971 ബിയോണ്ട് ബോര്‍ഡേഴിലൂടെ മോഹന്‍ലാല്‍ വീണ്ടും മേജര്‍ മഹാദേവനായി എത്തുകയാണ്. ചിത്രത്തിന്റെ ആദ്യ ഒഫീഷ്യല്‍ ടീസര്‍ പുറത്തിറങ്ങി. മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ടീസര്‍ പുറത്തിറക്കിയത്. ചിത്രത്തില്‍ ഇരട്ട വേഷമാണ് ലാലിന്. നാട്ടിന്‍ പുറത്തെ ഒരു ഉത്സവത്തിനിടെയാണ് ടീസറില്‍ ലാലിന്റെ എന്‍ട്രി. വന്‍ വരവേല്‍പ്പാണ് ടീസറിന് സോഷ്യല്‍ മീഡിയയയില്‍ ലഭിക്കുന്നത്. റെഡ് റോസ് ക്രിയേഷന്‍സിന്റെ ബാനറില്‍ ഹനീഫ് മുഹമ്മദാണ് ചിത്രം നിര്‍മിക്കുന്നത്.

അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടനിലെ ഗാനങ്ങള്‍ പുറത്തിറങ്ങി.

07:49 pm 2/3/2017 കൊച്ചി: ആസിഫ് അലിയും ഭാവയും നായികാ മുഖ്യ കഥാപാത്രങ്ങളാക്കി രോഹിത് വി എസ് സംവിധാനം ചെയ്ത’അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍’എന്ന ചിത്രത്തിലെ ഗാനങ്ങള്‍ പുറത്തിറങ്ങി. മ്യൂസിക്24*7 ആണ് ചിത്രത്തിലെ ഗാനങ്ങള്‍ പുറത്തിറക്കിയത്. അജു വര്‍ഗീസ്, ശ്രിന്ദ, സൈജു ഗോവിന്ദ കുറുപ് എന്നിങ്ങനെ വലിയൊരു താരനിരയും ചിത്രത്തിലുണ്ട്. സമീര്‍ അബ്ദുള്‍ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നു. ഛായാഗ്രഹണം അഖില്‍ ജോര്‍ജും ചിത്രസംയോജനം ലിവിങ്സ്റ്റണ്‍ മാത്യുവുമാണ് നിര്‍വഹിച്ചിരിക്കുന്നത്. ഫോര്‍ എം എന്റര്‍ടൈന്‍മെന്റ്സിവന്റെ ബാനറില്‍ ആന്റണി ബിനോയ്, ബിജു പുളിക്കല്‍ Read more about അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടനിലെ ഗാനങ്ങള്‍ പുറത്തിറങ്ങി.[…]

ന​ടി ആ​ലി​യ ഭ​ട്ടിനും കുടുംബത്തിനും വ​ധ​ഭീ​ഷ​ണി.

07:46 pm 2/3/2017 മും​ബൈ: ബോ​ളി​വു​ഡ് ന​ടി ആ​ലി​യ ഭ​ട്ടിനും കുടുംബത്തിനും വ​ധ​ഭീ​ഷ​ണി. ആ​ലി​യ ഭ​ട്ടിന്‍റെ പി​താ​വും സം​വി​ധാ​യ​ക​നു​മാ​യ മ​ഹേ​ഷ് ഭ​ട്ടി​നാണ് ഭീഷണി സന്ദേശമെത്തിയത്. 50 ല​ക്ഷം രൂ​പ ആ​വ​ശ്യ​പ്പെ​ട്ട് ഒരാൾ ഫോ​ൺ വിളിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. പ​ണം ന​ൽ​കി​യി​ല്ലെ​ങ്കി​ൽ മ​ക​ൾ ആ​ലി​യ ഭ​ട്ടി​നെ​യും ഭാ​ര്യ സോ​ണി രാ​സ്ദാ​നെ​യും വ​ക​വ​രു​ത്തു​മെ​ന്ന് ഫോ​ൺ​വി​ളി​ച്ച​യാ​ൾ ഭീ​ഷ​ണി​പ്പെ​ടു​ത്തി. വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു ഭീ​ഷ​ണി സ​ന്ദേ​ശ​മെ​ത്തി​യ​ത്. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് മ​ഹേ​ഷ് ഭ​ട്ട് മും​ബൈ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഫോ​ൺ​വി​ളി​ച്ച​യാ​ളെ ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ​നി​ന്നും പോ​ലീ​സ് പി​ടി​കൂ​ടി.

അവരുടെ രാവുകള്‍’ എന്ന ചിത്രത്തിന്‍റെ ടീസർ പുറത്തിറങ്ങി.

08:09 am 2/3/2017 ആസിഫ് അലി, ഉണ്ണി മുകുന്ദന്‍, വിനയ് ഫോര്‍ട്ട്, അജു വര്‍ഗീസ് എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രത്തിൽ ഹണി റോസാണ് നായിക. മുകേഷ്, നെടുമുടി വേണു, കൊച്ചുപ്രേമന്‍, സുധി കോപ്പ, ലെന എന്നിവരും ചിത്രത്തിലുണ്ട്. ഹരിനാരായണന്‍, അനു എലിസബത്ത് ജോസ്, സിബി പടിയറ എന്നിവരുടെ ഗാനങ്ങള്‍ക്ക് ശങ്കര്‍ശര്‍മ ഈണം പകര്‍ന്നിരിക്കുന്നു. വിഷ്ണുനാരായണന്‍ ഛായാഗ്രഹണവും പ്രതീഷ് പ്രകാശ് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.

ബാഹുബലി ആദ്യം റിലീസ് ചെയ്യുന്നത് ലണ്ടനിലാണ്.

8:00 am 2/3/2017 ബാഹുബലി ആവേശത്തിരയിലേക്ക് രണ്ടാം പാര്‍ട്ട് എത്തുന്നത് ആകാംഷയോടെ കണ്ണില്‍ എണ്ണയൊഴിച്ച് ഇന്ത്യന്‍ സിനിമ ലോകം കാത്തിരിക്കുകയാണ്. ആകാംഷയ്‌ക്കൊടുവില്‍ ബാഹുബലി പ്രേക്ഷകരിലേക്ക് എത്തുന്നു. എന്നാല്‍ ചിത്രം ആദ്യം റിലീസ് ചെയ്യുന്നത് ലണ്ടനിലാണ്. സിനിമ എന്ന കലയ്ക്കപ്പുറം സംസ്‌കാരത്തിന്റെ ഭാഗമായി മാറിയ ഈ ദൃശ്യ വിരുന്ന് ഇന്ത്യയുടെ സ്വാതന്ത്രത്തിന്റെ എഴുപതാം വാര്‍ഷികാഘോഷ ചടങ്ങിലാണ് ആദ്യം പ്രദര്‍ശിപ്പിക്കുക. ഇന്ത്യയും ബ്രിട്ടനും ചേര്‍ന്നാണ് ലണ്ടനില്‍ സാംസ്‌കഷാരിക ചടങ്ങ് സംഘടിപ്പിക്കുന്നത്. ഏപ്രില്‍ 27 ന് നടക്കുന്ന സാംസ്‌കാരിക ചടങ്ങില്‍ ബാഹുബലി Read more about ബാഹുബലി ആദ്യം റിലീസ് ചെയ്യുന്നത് ലണ്ടനിലാണ്.[…]

വൃദ്ധദമ്പതികൾ സമർപ്പിച്ച പരാതിയിന്മേലുള്ള തെളിവെടുപ്പിനായി നടൻ ധനുഷ് കോടതിയിൽ ഹാജരായി

02:18 pm 27/2/2017 ചെന്നൈ: തെന്നിന്ത്യൻ താരം ധനുഷ് തങ്ങളുടെ മകനാണെന്ന് അവകാശപ്പെട്ട് വൃദ്ധദമ്പതികൾ സമർപ്പിച്ച പരാതിയിന്മേലുള്ള തെളിവെടുപ്പിനായി നടൻ കോടതിയിൽ ഹാജരായി. മദ്രാസ് ഹൈകോടതിയുടെ മധുര ​​െബഞ്ചിനു മുന്നിലാണ്​ ധനുഷ്​ നേരിട്ട്​ ഹാജരായത്​. തിരിച്ചറിയൽ അടയാളങ്ങളുടെ പരിശോധനക്കായി അമ്മ വിജയലക്ഷ്മിക്കൊപ്പമാണ് താരം കോടതിയില്‍ എത്തിയത്. മധുര ജില്ലയിലെ മേലൂരിനടുത്തു മാലംപട്ടയിലുള്ള കതിരേശന്‍- മീനാക്ഷി ദമ്പതികളാണു ധനുഷ് തങ്ങളുടെ മൂന്നാമത്തെ മകനാണെന്നും കുട്ടിക്കാലത്ത് നാടുവിട്ടുപോയതാണെന്നും ചൂണ്ടിക്കാട്ടി കോടതിയിലെത്തിയത്​. ദമ്പതികള്‍ ഹാജരാക്കിയ പത്താം ക്ലാസ് ടിസി സര്‍ട്ടിഫിക്കറ്റിന്റെ കോപ്പിയിൽ Read more about വൃദ്ധദമ്പതികൾ സമർപ്പിച്ച പരാതിയിന്മേലുള്ള തെളിവെടുപ്പിനായി നടൻ ധനുഷ് കോടതിയിൽ ഹാജരായി[…]

ബലാത്സംഗ പരാമര്‍ശത്തെ ന്യായീകരിച്ച് രഞ്ജിത്

08:59 am 28/2/2017 കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെ സിനിമക്കകത്തും പുറത്തുമുള്ള സ്ത്രീവിരുദ്ധതയ്‌ക്കെതിരെ വിമര്‍ശനമുയരുകയാണ്. നടന്‍ പൃഥ്വി രാജും സംവിധായകരുമടക്കം ഇനി സത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ ഉള്ള സിനിമകള്‍ ചെയ്യില്ലെന്ന് നിലപാടെത്തു. എന്നാല്‍ സിനിമയിലെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെ പൊതുസമൂഹത്തില്‍നിന്ന് ഉയരുന്ന എല്ലാ വിമര്‍ശനങ്ങളെയും പുച്ഛിച്ചും ബലാത്സംഗ പരാമര്‍ശങ്ങളെ ന്യായീകരിച്ചും സംവിധായകന്‍ രഞ്ജിത്. മാതൃഭൂമി ആഴ്ചപതിപ്പില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തില്‍ രഞ്ജിത്തിന്റെ സ്പിരിറ്റ് എന്ന സിനിമയിലെ സംഭാഷണത്തെ വിമര്‍ശിച്ചിരുന്നു. ഇതിന് മറുപടിയായാണ് രഞ്ജിത്ത് പരിഹാസവുമായി രംഗത്ത് വന്നത്. ‘കള്ളുകുടി Read more about ബലാത്സംഗ പരാമര്‍ശത്തെ ന്യായീകരിച്ച് രഞ്ജിത്[…]

ജാക്കി ജാന് ഓണററി ഓസ്‌കര്‍ സമ്മാനിച്ചു.

10:51 am 27/2/2017 ലോസ് ആഞ്ചലസ്: ഓസ്‌കര്‍ 2017ല്‍ പ്രത്യേക ബഹുമതി പുരസ്‌കാരം ആക്ഷന്‍ കിംഗ് ജാക്കി ജാന്. ജാക്കി ജാനൊപ്പം എഡിറ്റര്‍ അനെ വി കോറ്റെസ്, കാസ്റ്റിംഗ് ഡയറക്ടര്‍ ലയെന്‍ സ്റ്റാള്‍മാസ്റ്റര്‍, ഫ്രെഡെറിക് വൈസ്മാന്‍ എന്നിവര്‍ക്കും ഓണററി ഓസ്‌കര്‍ സമ്മാനിച്ചു. 14 നോമിനേഷനുമായി എത്തിയ ലാ ലാ ലാന്‍ഡ് ബെസ്റ്റ് പ്രൊഡക്ഷന്‍ ഡിസൈനിംഗിനുള്ള ഓസ്‌കറിലൂടെ ആദ്യ പുരസ്‌കാരം സ്വന്തമാക്കി. ഇതോടെ മൂണ്‍ലൈറ്റ്, ഫെന്‍സ്, അറൈവല്‍, ഹാക്‌സൊ റിഡ്ജ് എന്നിവ ഓരോ പുരസ്‌കാരം ചടങ്ങിലെ ആദ്യ മണിക്കൂറില്‍ Read more about ജാക്കി ജാന് ഓണററി ഓസ്‌കര്‍ സമ്മാനിച്ചു.[…]

മികച്ച ചിത്രം: മൂണ്‍ ലൈറ്റ്, നടൻ : കേയ്സി അഫ്ലക് ,നടി: എമ്മ സ്റ്റോൺ,

10:30 AM 27/2/2017 നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ എണ്‍പത്തി ഒന്‍പതാമത് ഓസ്കര്‍ അവാര്‍ഡ് പ്രഖ്യാപനം സമാപിച്ചു. ബാറി ജെക്കിന്‍സ് സംവിധാനം ചെയ്‍ത മൂണ്‍ ലൈറ്റിനാണ് മികച്ച ചിത്രത്തിനുള്ള ഓസ്‍കര്‍. നാടകീയ സംഭവങ്ങള്‍ക്കൊടുവിലാണ് മികച്ച ചിത്രത്തിനുള്ള പുരസ്കാരം പ്രഖ്യാപിച്ചത്. ലാലാ ലാന്‍ഡാണ് മികച്ച ചിത്രം എന്ന് അവതാരകന്‍ ആദ്യം തെറ്റായി പ്രഖ്യാപിക്കുകയായിരുന്നു. അണിയറ പ്രവര്‍ത്തകര്‍ പുരസ്കാരങ്ങള്‍ സ്വീകരിച്ച ശേഷമാണ് സംഘാടകര്‍ മൂണ്‍ലൈറ്റിനാണ് പുരസ്‍കാരമെന്ന് തിരുത്തിയത് മഞ്ചസ്റ്റർ ബൈ ദ സീ’യിലെ പ്രകടനത്തിന് കേയ്സി അഫ്ലക് മികച്ച നടനുള്ള പുരസ്കാരം നേടി. Read more about മികച്ച ചിത്രം: മൂണ്‍ ലൈറ്റ്, നടൻ : കേയ്സി അഫ്ലക് ,നടി: എമ്മ സ്റ്റോൺ,[…]

സണ്ണിവെയ്ൻ ചിത്രം ‘അലമാര’യുടെ ട്രെയിലർ പുറത്തിറങ്ങി.

08:08 am 27/2/2017 ആട് ഒരു ഭീകരജീവി, ആൻമരിയ കലിപ്പിലാണ് എന്നീ ചിത്രങ്ങൾക്ക് ശേഷം മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന സണ്ണിവെയ്ൻ ചിത്രം ‘അലമാര’യുടെ ട്രെയിലർ പുറത്തിറങ്ങി. അജു വർ‍ഗീസ്, രൺജി പണിക്കർ, സൈജുകുറുപ്പ്, സുധി കോപ്പ, മണികണ്ഠൻ എന്നിവരും അഭിനയിക്കുന്നുണ്ട്. രചന: ജോൺ മന്ത്രിക്കൽ, ഛായാഗ്രഹണം: സതീഷ് കുറുപ്പ്. എഡിറ്റർ: ലിജോപോൾ, നിർമാണം-: ഫുൾ ഓൺ സ്റ്റുഡിയോസ്.