സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ ഫ്ലോപ്പ്; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍

08:03 am 27/2/2017 ചെന്നൈ: വന്‍ഹിറ്റെന്ന് പറയുന്ന പല തമിഴ്പടങ്ങളും സൂപ്പര്‍ഫ്ലോപ്പുകളായിരുന്നു എന്ന വെളിപ്പെടുത്തലുകള്‍ തമിഴ് സിനിമയെ പിടിച്ച് കുലുക്കുന്നു. അടുത്തിടെ ഇറങ്ങിയ പല സൂപ്പര്‍താര ചിത്രങ്ങളും നൂറുകോടി നേടിയെന്ന അവകാശവാദവുമായി രംഗത്ത് വന്നതില്‍ രോഷകുലരായ വിതരണക്കാരാണ് ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ പുറത്തുവിടുന്നത്. കഴിഞ്ഞ ദിവസം സിങ്കം 3, ഭൈരവ എന്നീ ചിത്രങ്ങളുടെ കണക്കുകള്‍ വ്യാജമായി പറയുന്നു എന്ന് ആരോപിച്ച് വിജയ്, സൂര്യ എന്നിവരെ വിലക്കാന്‍ വിതരണക്കാര്‍ നീക്കം നടത്തുന്നു എന്ന വാര്‍ത്ത പുറത്തുവന്നിരുന്നു. പലചിത്രങ്ങളും ചെന്നൈ പോലുള്ള Read more about സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ ഫ്ലോപ്പ്; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍[…]

ഹോളിവുഡ് നടനും സംവിധായകനുമായ ബിൽ പാക്സ്ടണ്‍ അന്തരിച്ചു

07:51 am 27/2/2017 ലോസ് ആഞ്ചലസ്: ഹോളിവുഡ് നടനും സംവിധായകനുമായ ബിൽ പാക്സ്ടണ്‍(61) അന്തരിച്ചു. ശസ്ത്രക്രിയയെ തുടർന്നുണ്ടായ ആരോഗ്യപ്രശ്നങ്ങൾ മൂലമാണ് മരണം. നിരവധി ടെലിവിഷൻ പരിപാടികളിലൂടെയും ഹോളിവുഡ് സൂപ്പർ ഹിറ്റ് ചലച്ചിത്രങ്ങളിലൂടെയും തിളങ്ങിനിന്ന പാക്സ്ടണ്‍ ടൈറ്റാനിക്, അപ്പോളോ 13 എന്നീ സിനിമകളിലെ കഥാപാത്രങ്ങളിലൂടെ ലോകമെന്പാടുമുള്ള പ്രേക്ഷകശ്രദ്ധ നേടി. മൂന്നുവട്ടം ഗ്ലോൾഡൻ ഗ്ലോബ് നോമിനേഷൻ ലഭിച്ചിട്ടുള്ള പാക്സ്ണിന് നിരവധി അവർഡുകൾ ലഭിച്ചിട്ടുണ്ട്. ദി ടെർമിനേറ്റർ(1984), എലിയൻസ്(1986), പ്രഡേറ്റർ 2(1990), ട്രൂ ലൈസ്(1994), ട്വിസ്റ്റർ(1996) എന്നിവ പ്രമുഖ ചിത്രങ്ങളാണ്.

ത​മി​ഴ് ഹാ​സ്യ​ന​ട​ൻ ത​വ​ക്ക​ള അ​ന്ത​രി​ച്ചു.

06:46 pm 26/2/2017 ചെ​ന്നൈ: ത​മി​ഴ് ഹാ​സ്യ​ന​ട​ൻ ത​വ​ക്ക​ള (ബാ​ബു- 47) അ​ന്ത​രി​ച്ചു. ചെ​ന്നൈ​യി​ൽ ഹൃ​ദ​യാ​ഘാ​തം മൂ​ല​മാ​യി​രു​ന്നു അ​ന്ത്യം. ചെ​ന്നൈ വ​ട​പ​ള​നി സ്വ​ദേ​ശി​യാ​ണ്. ഉ​യ​ര​ക്കു​റ​വു​കൊ​ണ്ട് സി​നി​മ​യി​ൽ ഉ​യ​ര​ങ്ങ​ൾ കീ​ഴ​ട​ക്കി​യ ന​ട​നാ​യി​രു​ന്നു ത​വ​ക്ക​ള​യെ​ന്ന ബാ​ബു. വി​വി​ധ ഭാ​ഷ​ക​ളി​ൽ നാ​ൽ​പ്പ​തോ​ളം ചി​ത്ര​ങ്ങ​ളി​ൽ വേ​ഷ​മി​ട്ട ബാ​ബു ത​ന്നെ ശ്ര​ദ്ധേ​യ​നാ​ക്കി​യ മു​ന്താ​ണി മു​ടി​ച്ച് എ​ന്ന ചി​ത്ര​ത്തി​ലെ ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പേ​ര് പി​ന്നീ​ട് സ്വ​ന്തം പേ​രാ​യി സ്വീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. ഭാ​ഗ്യ​രാ​ജ് ആ​യി​രു​ന്നു മു​ന്താ​ണി മു​ടി​ച്ചി​ലെ നാ​യ​ക​ൻ. ചി​ത്രീ​ക​ര​ണം ന​ട​ക്കു​ന്ന മ​ല​യാ​ള​ചി​ത്രം ഗാ​ന്ധി​ന​ഗ​റി​ല്‍ ഉ​ണ്ണി​യാ​ര്‍​ച്ച​യാ​ണ് അ​വ​സാ​ന ചി​ത്രം. ത​വ​ക്ക​ള​യു​ടെ Read more about ത​മി​ഴ് ഹാ​സ്യ​ന​ട​ൻ ത​വ​ക്ക​ള അ​ന്ത​രി​ച്ചു.[…]

മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന ചിത്രത്തിന്‍റെ വ്യാജൻ ഇന്‍റർനെറ്റിൽ.

03:57 pm 26/2/2017 കൊച്ചി: സൂപ്പർ താരം മോഹൻലാൽ നായകനായ മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന ചിത്രത്തിന്‍റെ വ്യാജൻ ഇന്‍റർനെറ്റിൽ അപ്‌ലോഡ് ചെയ്തു. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ മാസം 20നാണ് ജിബു ജേക്കബ് സംവിധാനം ചെയ്ത ചിത്രം റിലീസ് ചെയ്തത്. മീനയാണ് ചിത്രത്തിലെ നായിക. കുടുംബ ബന്ധങ്ങളിലെ കെട്ടുറപ്പിന്‍റെ കഥപറയുന്ന ചിത്രം തീയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്നതിനിടെയാണ് ഇന്‍റർനെറ്റിൽ വ്യാജൻ പ്രത്യക്ഷപ്പെട്ടത്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

സിനിമ ചെയ്യാന്‍ ഒരുങ്ങുന്ന സുഹൃത്തിന്‍റെ ധൈര്യത്തെ പുകഴ്ത്തി പൃഥ്വിരാജ്.

01:14 pm 26/2/2017 കൊച്ചി: അക്രമത്തെ അതിജീവിച്ച് തന്നോടൊപ്പം സിനിമ ചെയ്യാന്‍ ഒരുങ്ങുന്ന സുഹൃത്തിന്‍റെ ധൈര്യത്തെ പുകഴ്ത്തി പൃഥ്വിരാജ്. ചില സ്ത്രീവിരുദ്ധ നിനിമകളുടെ ഭാഗമാകേണ്ടി വന്നിട്ടുണ്ട്. ഇനി അത്തരം സിനിമകളില്‍ താൻ അഭിനയിക്കില്ലെന്നും ‘കറേജ്’ എന്ന തലക്കെട്ടോടെയുള്ള പൃഥ്വിയുടെ പോസ്റ്റിൽ പറയുന്നു. അമ്മക്കും ഭാര്യക്കും ശേഷം മറ്റൊരു സ്ത്രീയുടെ അസാമാന്യ ധൈര്യത്തിനും തന്‍റേടത്തിനും വീണ്ടും സാക്ഷിയായെന്നും അവൾ്ക്ക തന്‍റെ എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നും ഫേസ്ബുക്കിലൂടെ പൃഥ്വിരാജ് വ്യക്തമാക്കി. തന്‍റെ സിനിമകളില്‍ സ്ത്രീവിരുദ്ധത ആഘോഷിക്കാന്‍ അനുവദിക്കില്ല. താനൊരു നടനാണ്. Read more about സിനിമ ചെയ്യാന്‍ ഒരുങ്ങുന്ന സുഹൃത്തിന്‍റെ ധൈര്യത്തെ പുകഴ്ത്തി പൃഥ്വിരാജ്.[…]

വിവാഹത്തിൽ നിന്ന് ​ഗായിക വൈക്കം വിജയലക്ഷ്മി പിൻമാറി.

02:02 pm 25/2/2017 തൃശൂർ: നിശ്​ചയിച്ചുറപ്പിച്ച വിവാഹത്തിൽ നിന്ന് ​ഗായിക വൈക്കം വിജയലക്ഷ്മി പിൻമാറി. തൃശൂർ സ്വദേശി സന്തോഷുമായി മാർച്ച്​ മാസം 29നായിരുന്നു വിവാഹം നിശ്​ചയിച്ചിരുന്നത്​. വാർത്താ സമ്മേളനത്തിലുടെയാണ്​ വിജയലക്ഷ്മി​ തന്നെയാണ്​ ഇക്കാര്യം മാധ്യമ പ്രവർത്തകരെ അറിയിച്ചത്​. സന്തോഷി​െൻറ പെരുമാറ്റത്തിൽ വന്ന മാറ്റമാണ്​ വിവാഹത്തിൽ നിന്ന്​ പിൻമാറാൻ തന്നെ പ്രേരിപ്പിച്ചതെന്ന്​ വിജയലക്ഷി പറഞ്ഞു. വിവാഹശേഷം സംഗീത പരിപാടി നടത്താൻ സാധിക്കില്ലെന്നും ഏതെങ്കിലും സംഗീത സ്​കൂളിൽ അധ്യാപികയായി ജോലി ചെയ്താൽ മതിയെന്നും സന്തോഷ്​ പറഞ്ഞു. മാതാപിതാക്കളില്ലാത്ത സന്തോഷ്​ വിവാഹശേഷം Read more about വിവാഹത്തിൽ നിന്ന് ​ഗായിക വൈക്കം വിജയലക്ഷ്മി പിൻമാറി.[…]

തന്നോടൊപ്പം സിനിമ ചെയ്യാന്‍ ഒരുങ്ങുന്ന സുഹൃത്തിന്‍റെ ധൈര്യത്തെ പുകഴ്ത്തി പൃഥ്വിരാജ്.

01:52 pm 25/2/2017 കൊച്ചി: അക്രമത്തെ അതിജീവിച്ച് തന്നോടൊപ്പം സിനിമ ചെയ്യാന്‍ ഒരുങ്ങുന്ന സുഹൃത്തിന്‍റെ ധൈര്യത്തെ പുകഴ്ത്തി പൃഥ്വിരാജ്. ചില സ്ത്രീവിരുദ്ധ നിനിമകളുടെ ഭാഗമാകേണ്ടി വന്നിട്ടുണ്ട്. ഇനി അത്തരം സിനിമകളില്‍ താൻ അഭിനയിക്കില്ലെന്നും ‘കറേജ്’ എന്ന തലക്കെട്ടോടെയുള്ള പൃഥ്വിയുടെ പോസ്റ്റിൽ പറയുന്നു. അമ്മക്കും ഭാര്യക്കും ശേഷം മറ്റൊരു സ്ത്രീയുടെ അസാമാന്യ ധൈര്യത്തിനും തന്‍റേടത്തിനും വീണ്ടും സാക്ഷിയായെന്നും അവൾ്ക്ക തന്‍റെ എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നും ഫേസ്ബുക്കിലൂടെ പൃഥ്വിരാജ് വ്യക്തമാക്കി. തന്‍റെ സിനിമകളില്‍ സ്ത്രീവിരുദ്ധത ആഘോഷിക്കാന്‍ അനുവദിക്കില്ല. താനൊരു നടനാണ്. Read more about തന്നോടൊപ്പം സിനിമ ചെയ്യാന്‍ ഒരുങ്ങുന്ന സുഹൃത്തിന്‍റെ ധൈര്യത്തെ പുകഴ്ത്തി പൃഥ്വിരാജ്.[…]

തമിഴ് നടന്‍ ധനുഷിനോട് ഫെബ്രുവരി 28ന് നേരിട്ട് ഹാജരാകാന്‍ മധുര ഹൈകോടതി ബെഞ്ച് ഉത്തരവിട്ടു

09:33 am 25/2/2017 കോയമ്പത്തൂര്‍: പിതൃത്വ വിവാദ കേസുമായി ബന്ധപ്പെട്ട് പ്രമുഖ തമിഴ് നടന്‍ ധനുഷിനോട് ഫെബ്രുവരി 28ന് നേരിട്ട് ഹാജരാകാന്‍ മധുര ഹൈകോടതി ബെഞ്ച് ഉത്തരവിട്ടു. മധുര മേലൂര്‍ മാളംപട്ടി സ്വദേശികളായ ആര്‍. കതിരേശന്‍ (65), കെ. മീനാക്ഷി (53) ദമ്പതികളാണ് നടനും സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്‍െറ മരുമകനുമായ ധനുഷ് തങ്ങളുടെ മകനാണെന്ന അവകാശവാദവുമായി രംഗത്തുവന്നത്. മൂന്നു മക്കളില്‍ മൂത്തവനാണ് ധനുഷെന്ന് ഇവര്‍ പറയുന്നു. തിരുപ്പത്തൂര്‍ ഗവ. ബോയ്സ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ 11ാം ക്ളാസില്‍ Read more about തമിഴ് നടന്‍ ധനുഷിനോട് ഫെബ്രുവരി 28ന് നേരിട്ട് ഹാജരാകാന്‍ മധുര ഹൈകോടതി ബെഞ്ച് ഉത്തരവിട്ടു[…]

ബാഹുബലി രണ്ടാം ഭാഗത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടു

09:30 am 25/2/2017 ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബാഹുബലി രണ്ടാം ഭാഗത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടു. ഹിന്ദി പതിപ്പിന്‍റെ പോസ്റ്ററാണ് സംവിധായകനും നിര്‍മ്മാതാവുമായ കരണ്‍ജോഹര്‍ ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്

സൈറ ബാനു’; ടീസര്‍ പുറത്തിറങ്ങി

09:48 am 24/2/2017 മഞ്ജു വാര്യര്‍ കേന്ദ്രകഥാപാത്രമായെത്തുന്ന കെയര്‍ ഓഫ് സൈറബാനുവിന്റെ ടീസര്‍ പുറത്തിറങ്ങി. കിസ്മത്ത് എന്ന ചിത്രത്തിലൂടെ താരമായ ഷൈന്‍ നിഗം ചിത്രത്തില് മഞ്ജുവിന്റെ മകനായി വേഷമിടുന്നു. ആര്‍.ജെ ഷാന്‍ തിരക്കഥയില്‍ ആന്‍ണി സോണിയാണ് സംവിധാനം. 25 വര്‍ഷത്തിന് ശേഷം നടി അമല മലയാള സിനിമയിലൂടെ തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും കെയര്‍ ഓഫ് സൈറ ബാനുവിനുണ്ട്. അന്തരിച്ച കുതിരവട്ടം പപ്പുവിന്റെ ശബ്ദത്തില്‍ മഞ്ജു ഡബ്‌സ് മാഷ് നടത്തുന്നതാണ് ടീസറിലെ ഹൈലേറ്റ്. ഇറോസ് ഇന്റര്‍നാഷണലും മാക്ട്രോ ഫിലിംസും Read more about സൈറ ബാനു’; ടീസര്‍ പുറത്തിറങ്ങി[…]