നടന്‍ കലാഭവന്‍ മണിയുടെ മരണം സംബന്ധിച്ച് കേരള പൊലീസ് നടത്തുന്ന അന്വേഷണം അവസാനിപ്പിക്കുന്നു.

8:00 pm 20/2/2017 തൃശൂര്‍: കൊലപാതകമെന്നോ, ആത്മഹത്യയെന്നോ സ്ഥിരീകരിക്കാന്‍ മതിയായ തെളിവുകള്‍ ലഭിക്കാത്ത സാഹചര്യത്തില്‍ നടന്‍ കലാഭവന്‍ മണിയുടെ മരണം സംബന്ധിച്ച് കേരള പൊലീസ് നടത്തുന്ന അന്വേഷണം അവസാനിപ്പിക്കുന്നു. കൊലപാതകമാണെന്ന ആരോപണത്തെ സാധൂകരിക്കുന്ന തെളിവുകളില്ളെന്ന് വ്യക്തമാക്കി അന്വേഷണം അവസാനിപ്പിക്കുന്നതായി ഉടന്‍ കോടതിക്ക് റിപ്പോര്‍ട്ട് നല്‍കും. അന്വേഷണം അവസാനിപ്പിച്ചതുപോലെയായിരുന്നുവെങ്കിലും, ബന്ധുക്കളുടെ ആവശ്യമനുസരിച്ച് സി.ബി.ഐക്ക് കൈമാറി സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയിരുന്നു. അന്വേഷണം സി.ബി.ഐ ഏറ്റെടുക്കാത്ത സാഹചര്യത്തിലാണ് കേസ് പൊലീസും അവസാനിപ്പിക്കുന്നത്. കഴിഞ്ഞ മാര്‍ച്ച് ആറിനാണ് ചാലക്കുടിയിലെ വീട്ടിലെ ഒൗട്ട്ഹൗസില്‍ അബോധാവസ്ഥയിലായി, ആശുപത്രിയില്‍ Read more about നടന്‍ കലാഭവന്‍ മണിയുടെ മരണം സംബന്ധിച്ച് കേരള പൊലീസ് നടത്തുന്ന അന്വേഷണം അവസാനിപ്പിക്കുന്നു.[…]

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഫേസ്ബുക്കില്‍ അനൂപ് മേനോന്റെ കുറിപ്പ്

07:39 am 20/2/2017 നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഫേസ്ബുക്കില്‍ അനൂപ് മേനോന്റെ കുറിപ്പ്. നാട്ടിലെ ഓരോ പെണ്‍കുട്ടിക്കും നിന്നോട് നന്ദി പറയാനുണ്ടാകും. മൌനത്തിന്‍റെ മറയില്‍ ഒളിക്കാത്തതിന്.. നിനക്കെന്നും പ്രിയപ്പെട്ട നിന്‍റെ ധൈര്യത്തിന്.. എന്നാണ് അനൂപ് മേനോന്‍ ഫേസ്ബുക്കില്‍ എഴുതിയിരിക്കുന്നത്. അനൂപ് മേനോന്റെ ഫേസ്ബുക്ക് പോസ്റ്റ് കൂട്ടുകാരീ, നീ എന്നും ഒരു നിറഞ്ഞ ചിരിയാണ്. അരികില്‍ നില്‍ക്കുന്നവരിലേക്കെല്ലാം പടരുന്ന ഒരു ചിരി. ജീവിതം എത്ര സുന്ദരമാണെന്ന് തോന്നി പോകുന്ന ചിരിയുടെ, സന്തോഷത്തിന്റെ മുഖമാണ് നീ. വെള്ളിയാഴ്ച ജോലിയ്ക്കായ് ഇറങ്ങിത്തിരിക്കുമ്പോള്‍ Read more about നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഫേസ്ബുക്കില്‍ അനൂപ് മേനോന്റെ കുറിപ്പ്[…]

നടിയെ തട്ടികൊണ്ട്​ പോയി ശാരീരികമായി ഉപദ്രവിച്ച സംഭവത്തിൽ ശക്തമായ പ്രതികരണങ്ങളുമായി സിനിമ താരങ്ങൾ.

01:55 pm 19/2/2017 കോഴിക്കോട്: പ്രമുഖ നടിയെ തട്ടികൊണ്ട്​ പോയി ശാരീരികമായി ഉപദ്രവിച്ച സംഭവത്തിൽ ശക്തമായ പ്രതികരണങ്ങളുമായി സിനിമ താരങ്ങൾ രംഗത്ത്. ദുൽഖർ സൽമാൻ, പൃഥ്വിരാജ്, ഉണ്ണി മുകുന്ദൻ, മഞ്ജുവാര്യർ, റിമ കല്ലിങ്കൽ, സംവിധായകരായ ലിജോ ജോസ് പെല്ലിശേരി, ജൂഡ് ആന്‍റണി, മേജർ രവി എന്നിവരാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രതികരിച്ചത്. ദുൽഖർ സൽമാന്‍റെ ഫേസ്ബുക്ക് പോസ്റ്റ്: കൊടിയ ഒരു ആക്രമണത്തിന് വിധേയയായ ഇരയോടുള്ള ആദരവ് കണക്കിലെടുത്താണ് ഞാന്‍ ഇന്നലെ ഈ സംഭവത്തെക്കുറിച്ച് പ്രതികരിക്കാതിരുന്നത്. സോഷ്യല്‍ മീഡിയയില്‍ എന്തെങ്കിലും Read more about നടിയെ തട്ടികൊണ്ട്​ പോയി ശാരീരികമായി ഉപദ്രവിച്ച സംഭവത്തിൽ ശക്തമായ പ്രതികരണങ്ങളുമായി സിനിമ താരങ്ങൾ.[…]

ടൊവിനോ ഇനി തമിഴിലേക്ക്.

08:43 am 19/2/2017 മലയാളത്തില്‍ മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷക സ്വീകാര്യത നേടിയ ടൊവിനോ ഇനി തമിഴിലേക്ക്. ഛായാഗ്രാഹകയായ ബി ആര്‍ വിജയലക്ഷ്മി സംവിധാനം ചെയ്യുന്ന തമിഴ് സിനിമയിലാണ് ടൊവിനോ അഭിനയിക്കുന്നത്. ബ്രസീലില്‍ നടന്ന യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കുന്നത്. ചിത്രം 2017 പകുതിയോടെ തിയറ്ററുകളിലെത്തും.

പ്രമുഖ ചലച്ചിത്ര താരത്തെ തട്ടിക്കൊണ്ടു പോകാൻ ശ്രമം.

08:40 am 18/2/2017 കൊച്ചി: ചലചിത്ര താരത്തെ തട്ടിക്കൊണ്ടു പോകാൻ ശ്രമം. തൃശൂരിൽ നിന്ന് എറണാകുളത്തേക്ക് വരുമ്പോഴാണ് ഒരു സംഘമാളുകൾ ഭാവനയുടെ കാറിലേക്ക് അതിക്രമിച്ച് കയറിയത്. കാറിൽവച്ച് പലവട്ടം തന്നെ ശാരീരികമായി ഉപദ്രവിച്ചുവെന്നും താരം മൊഴി നൽകി. സംഭവത്തിൽ ഒരാൾ അറസ്റ്റിലായതായാണ് വിവരം. പ്രതിക്കൊപ്പമുണ്ടായിരുന്ന മറ്റ് നാലു പേരെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. താരത്തിന്‍റെ മുൻ ഡ്രൈവർ മാർട്ടിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമിച്ചത്. പെരുമ്പാവൂർ പോലീസ് കേസെടുത്തു. നടൻ ലാലിന്‍റെ വീട്ടിലേക്ക് ഓടിക്കയറിയാണ് താരം രക്ഷപ്പെട്ടതെന്നാണ് Read more about പ്രമുഖ ചലച്ചിത്ര താരത്തെ തട്ടിക്കൊണ്ടു പോകാൻ ശ്രമം.[…]

ആമി’ സിനിമയുമായി ബന്ധപ്പെട്ട്​ ഉയർന്ന്​ വന്നിട്ടുള്ള ആരോപണങ്ങൾക്ക്​ വിശദീകരണവുമായി നടി മഞ്​ജു വാര്യർ.

8:44 am 17/2/2017 കോഴിക്കോട്​: സംവിധായകൻ കമലിന്റെ ‘ആമി’ സിനിമയുമായി ബന്ധപ്പെട്ട്​ ഉയർന്ന്​ വന്നിട്ടുള്ള ആരോപണങ്ങൾക്ക്​ വിശദീകരണവുമായി നടി മഞ്​ജു വാര്യർ. ഫേസ്​ബുക്കിലൂടെയാണ്​ മഞ്​ജു വിശദീകരണം നൽകിയിരിക്കുന്നത്​. ഞാൻ സിനിമയിൽ അഭിനയിക്കുന്നത്​ എന്റെ രാഷ്​​ട്രീയത്തി​െൻറ പ്രഖ്യാപനമായിട്ടല്ല. രാഷ്​ട്രീയ ചർച്ചകളിൽ പക്ഷം ചേരലായി ഇതിനെ കണക്കാക്കരുത്​. സംവിധായകൻ കമൽ തനിക്ക്​ ഗുരുതുല്യനാണെന്നും ഇരുപത്​ വർഷത്തിന്​ ശേഷം അദ്ദേഹത്തിന്​ ഒപ്പം പ്രവർത്തിക്കാൻ അവസരം കിട്ടിയതിലുള്ള ആവേശമാണ്​ ഇപ്പോഴുള്ളതെന്നും മഞ്​ജു ഫേസ്​ബുക്കിൽ കുറിച്ചു. ഫേസ്​ബുക്ക്​ പോസ്​റ്റിന്റെ പൂർണ്ണ രൂപം: മലയാളത്തിന്‌ പ്രിയപ്പെട്ട Read more about ആമി’ സിനിമയുമായി ബന്ധപ്പെട്ട്​ ഉയർന്ന്​ വന്നിട്ടുള്ള ആരോപണങ്ങൾക്ക്​ വിശദീകരണവുമായി നടി മഞ്​ജു വാര്യർ.[…]

നടന്‍ ഷാറൂഖ് ഖാന് എതിരെ കേസ്.

09:19 am 16/2/2017 മുംബൈ: പുതിയ സിനിമയായ ‘റഈസ്’ ന്‍െറ പ്രചാരണാര്‍ഥം നടത്തിയ ട്രെയിന്‍ യാത്രക്കിടെ ആരാധകര്‍ തിരക്കുണ്ടാക്കി പൊതുമുതല്‍ നശിപ്പിച്ചതിന് നടന്‍ ഷാറൂഖ് ഖാന് എതിരെ കേസ്. റെയില്‍വേ കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് രാജസ്ഥാന്‍ റെയില്‍വേ പൊലീസാണ് കേസെടുത്തത്. കലാപം, പൊതുമുതല്‍ നശിപ്പിക്കല്‍, നിയമവിരുദ്ധ സംഘം ചേരല്‍, ക്രമസമാധാനം തകര്‍ക്കല്‍, ഗൂഢാലോചന, മദ്യപിച്ചു ബഹളമുണ്ടാക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്. ഷാറൂഖിന് പുറമെ പ്രചാരണ യാത്ര സംഘടിപ്പിച്ചവര്‍ക്ക് എതിരെയും കേസുണ്ട്. രാജസ്ഥാനിലെ കോട്ട റെയില്‍വേ സ്റ്റേഷന്‍ Read more about നടന്‍ ഷാറൂഖ് ഖാന് എതിരെ കേസ്.[…]

ക്ലിന്റിന്റെ അനുഭവങ്ങള്‍- ഉണ്ണി മുകുന്ദന്റെ കുറിപ്പ്

08:58 am 16/2/2017 അകാലത്തില്‍ വിടവാങ്ങിയ കുഞ്ഞുപ്രതിഭ ക്ലിന്റിന്റെ ജീവിതത്തെ ആസ്പദമാക്കി സിനിമ ഒരുങ്ങുകയാണ്. ഹരികുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ക്ലിന്റിന്റെ അച്ഛന്‍ എം ടി ജോസഫായി ഉണ്ണി മുകുന്ദന്‍ ആണ് അഭിനയിക്കുന്നത്. ക്ലിന്റിന്റെ അമ്മ ചിന്നമ്മയായി റിമ കല്ലിങ്കലും അഭിനയിക്കുന്നു. മാസ്റ്റര്‍ അലോകാണ് ക്ലിന്റായി അഭിനയിക്കുന്നത്. സിനിമയുടെ അനുഭവങ്ങള്‍ ഉണ്ണി മുകുന്ദന്‍ ഫേസ്ബുക്കിലൂടെ പങ്കുവച്ചു. ഉണ്ണി മുകുന്ദന്റെ ഫേസ്ബുക്ക് പോസ്റ്റ് ”ക്ലിന്റ് എന്ന സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങിയിട്ട് ഒരാഴ്ചയായി. ക്ലിന്റിന്റെ ജീവിതം അടുത്തുനിന്ന് മനസ്സിലാക്കുന്ന ഒരാഴ്ച്ച. Read more about ക്ലിന്റിന്റെ അനുഭവങ്ങള്‍- ഉണ്ണി മുകുന്ദന്റെ കുറിപ്പ്[…]

ആമിയാകുന്നത് മഞ്ജു വാര്യര്‍

08:44 am 15/2/2017 വെള്ളിത്തിരിയിലെ കമലാ സുരയ്യ ആരാകുമെന്ന ആകാംക്ഷകള്‍ക്ക് ഒടുവില്‍ വിരാമമായി. കമലാ സുരയ്യുടെ ജീവിതകഥ പ്രമേയമാക്കി കമല്‍ ഒരുക്കുന്ന ആമി എന്ന സിനിമയില്‍ മഞ്ജു വാര്യര്‍ നായികയാകും. മഞ്ജു വാര്യരുടെ അതേ പ്രായത്തിലുള്ളപ്പോഴുള്ള മാധവിക്കുട്ടിയുടെ ജീവിതമായിരിക്കും ആദ്യം ചിത്രീകരിക്കുകയെന്ന് കമല്‍ അറിയിച്ചതായി സൗത്ത് ലൈവ് റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ട് മാസം കഴിഞ്ഞാവും, മധ്യവയസ്സിന് ശേഷമുള്ള കമലാ സുരയ്യയായി മഞ്ജു വാര്യര്‍ അഭിനയിക്കുന്ന ഭാഗം ചിത്രീകരിക്കുക. കൗമാരകാലത്തിലുള്ള മാധവിക്കുട്ടിയെ അവതരിപ്പിക്കുന്നത് പുതുമുഖമായിരിക്കും. മാധവിക്കുട്ടിയായി വിദ്യാ ബാലന്‍ Read more about ആമിയാകുന്നത് മഞ്ജു വാര്യര്‍[…]

ഇന്ത്യൻ സിനിമകൾ പ്രദർശിപ്പിക്കുന്നതിന് പാക്കിസ്ഥാനിലെ സ്വകാര്യ ചാനലുകൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് നീക്കി.

08:40 am 15/2/2017 ഇസ്ലാമാബാദ്: ഇന്ത്യൻ സിനിമകൾ പ്രദർശിപ്പിക്കുന്നതിന് പാക്കിസ്ഥാനിലെ സ്വകാര്യ ചാനലുകൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് നീക്കി. ലാഹോർ ഹൈക്കോടതിയാണ് ഇതുസംബന്ധിച്ചു വിധി പുറപ്പെടുവിച്ചത്. എന്നാൽ പാക്കിസ്ഥാൻ മീഡിയ റെഗുലേറ്ററി അതോറിറ്റിയുടെ ചട്ടങ്ങൾക്കും നിബന്ധനകൾക്കും വിധേയമായി മാത്രമേ പ്രദർശനത്തിന് അനുമതിയുണ്ടാകൂ. കൂടുതൽ വാദങ്ങൾക്കായി മാർച്ച് രണ്ടിന് കേസ് വീണ്ടും കോടതി പരിഗണിക്കും. നേരത്തെ, ഇന്ത്യൻ സിനിമകൾക്കു പാക്കിസ്ഥാനിലെ തിയറ്ററുകളിൽ ഏർപ്പെടുത്തിയിരുന്ന പ്രദർശനവിലക്ക് ഭരണകൂടം ഇടപെട്ട് പിൻവലിച്ചിരുന്നു. –