ജസ്റ്റിൻ ബീബർ ഇന്ത്യയിൽ എത്തുന്നു.

08:30 am 15/2/2017 ന്യൂഡൽഹി: പ്രശസ്ത ഗായകനും ഗാനരചയിതാവുമായ ജസ്റ്റിൻ ബീബർ ഇന്ത്യയിൽ എത്തുന്നു. ആഗോള സംഗീത യാത്രയുടെ ഭാഗമായി മെയ് 10ന് മുംബൈയിൽ എത്തുന്ന ബീബർ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ ഷോ നടത്തുമെന്ന് വൈറ്റ് ഫോക്സ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ഫെബ്രുവരി 22 ഓടെ പരിപാടിയുടെ ടിക്കറ്റ് വിൽപ്പന ആരംഭിക്കും. ഏഷ്യയിൽ മുംബൈയെ കൂടാതെ ടെൽ അവീവ്, ദുബായ് എന്നിവിടങ്ങളിലും ബീബർ പരിപാടി അവതരിപ്പിക്കുന്നുണ്ട്.

നടൻ ബാബുരാജിനെ ഭൂമി സംബന്ധിച്ച തർക്കത്തിനിടെ വെട്ടേറ്റു.

02:50 pm 14/2/2017 അടിമാലി: ഇടുക്കി കല്ലാറിൽ വച്ച് നടൻ ബാബുരാജിനെ ഭൂമി സംബന്ധിച്ച തർക്കത്തിനിടെ വെട്ടേറ്റു. ഇടതുതോളിന് വെട്ടേറ്റ ബാബുരാജിനെ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കല്ലാർ സ്വദേശി പറമുട്ടം സണ്ണിയാണ് ബാബുരാജിനെ വാക്കത്തികൊണ്ട് വെട്ടിയത്. ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം. വൈറ്റ് മിസ്റ്റ് എന്ന പേരിൽ കല്ലാറിൽ ബാബുരാജ് റിസോർട്ട് നടത്തുന്നുണ്ട്. ഈ റിസോർട്ടിലെ വെള്ളത്തിന്‍റെ ആവശ്യത്തിനായി സമീപത്തെ സണ്ണിയുടെ 10 സെന്‍റ് ഭൂമി ബാബുരാജ് നേരത്തെ വാങ്ങിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ തർക്കം Read more about നടൻ ബാബുരാജിനെ ഭൂമി സംബന്ധിച്ച തർക്കത്തിനിടെ വെട്ടേറ്റു.[…]

സച്ചിന്റെ സിനിമയുടെ റിലീസ് തീയതി തീരുമാനിച്ചു

08:12 am 14/2/2017 സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ജീവിതം പ്രമേയമാകുന്ന സച്ചിൻ: എ ബില്യൺ ഡ്രീംസ് എന്ന സിനിമയുടെ റിലീസ് തിയതി തീരുമാനിച്ചു. സിനിമ മെയ് 26ന് തിയറ്ററുകളിലെത്തും. സച്ചിൻ തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് തിയതി പുറത്തുവിട്ടത്. സച്ചിന്‍ തന്നെയാണ് സിനിമയിലും സച്ചിനാവുന്നത്. മറ്റൊരു രസകരമായ വസ്തുത സിനിമയില്‍ സച്ചിന്റെ കുട്ടിക്കാലം അവതരിപ്പിക്കുന്നത് മകന്‍ അര്‍ജ്ജുന്‍ ടെന്‍ഡുല്‍ക്കറാണ്. സച്ചിന്‍ തന്നെയാണ് തന്റെ കുട്ടിക്കാലം അവതരിപ്പിക്കാനായി മകനെ നിര്‍ദേശിച്ചത്. ബ്രിട്ടീഷ് ചലച്ചിത്രകാരന്‍ ജെയിംസ് എര്‍സ്‌കിനാണ് സംവിധാനം നിര്‍വഹിക്കുന്നത്. Read more about സച്ചിന്റെ സിനിമയുടെ റിലീസ് തീയതി തീരുമാനിച്ചു[…]

മികച്ച മ്യൂസിക്കൽ ആൽബത്തിനുള്ള 2017ലെ ഗ്രാമി പുരസ്കാരം ‘സിങ് മിഹോമിന്

01:33 pm 13/2/2017 മികച്ച മ്യൂസിക്കൽ ആൽബത്തിനുള്ള 2017ലെ ഗ്രാമി പുരസ്കാരം ‘സിങ് മിഹോമിന്. 2016 ജനുവരിയിൽ അന്തരിച്ച ഡേവിഡ് ബോവി പുറത്തിറക്കിയ ബ്ലാക്ക് സ്റ്റാറിന് അഞ്ച് അവാര്‍ഡുകള്‍ ലഭിച്ചു. മികച്ച റോക്ക് പെർഫോമൻസ്, മികച്ച ആൾട്ടെർനേറ്റീവ് മ്യൂസിക്ക് ആൽബം, ബെസ്റ്റ് എഞ്ചിനീയർഡ് ആൽബം, ബെസ്റ്റ് നോൺക്ലാസ്സിക്കൽ ആൽബം, ബെസ്റ്റ് റെക്കോർഡിങ് പാക്കേജ് എന്നീ വിഭാഗങ്ങളിലാണ് ബ്ലാക്ക് സ്റ്റാര്‍ അവാര്‍ഡുകള്‍ നേടിയത്. ഇൻഫിനിറ്റി പ്ലസ് വൺ മികച്ച ചിൽ‌ഡ്രൻസ് ആൽബത്തിനുള്ള പുരസ്കാരം നേടി. മികച്ച കോമഡി ആൽബത്തിനുള്ള Read more about മികച്ച മ്യൂസിക്കൽ ആൽബത്തിനുള്ള 2017ലെ ഗ്രാമി പുരസ്കാരം ‘സിങ് മിഹോമിന്[…]

വിക്രമിന്റെ നായികയായി തമന്ന.

01:39 p_m 13/2/2017 തമന്ന ആദ്യമായി വിക്രമിന്റെ നായികയായി അഭിനയിക്കുന്നു. വിജയ് ചന്ദര്‍ സംവിധാനം ചെയ്യുന്ന സിനിമയിലാണ് തമന്ന വിക്രമിന്റെ നായികയാകുന്നത്. വിജയ് ചന്ദര്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ സായ് പല്ലവി നായികയാകുന്നുവെന്നായിരുന്നു ആദ്യം വന്ന വാര്‍ത്തകള്‍. എന്നാല്‍ മറ്റൊരു സിനിമയുടെ തിരക്കിനെ തുടര്‍ന്ന് സായ് പല്ലവി പിന്നീട് പിന്‍മാറുകയായിരുന്നു. ഇതേതുടര്‍ന്നാണ് ഇപ്പോള്‍ തമന്നയ്‍ക്ക് അവസരം ലഭിച്ചിരിക്കുന്നത്. എസ് എസ് തമനാണ് സിനിമയുടെ സംഗീതസംവിധാനം നിര്‍വഹിക്കുന്നത്.

ഷാ​രു​ഖ് ഖാ​ന് ഓ​സ്കാ​ർ പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​ത​യു​ണ്ടെ​ന്ന് പൗ​ലോ കൊ​യ് ലോ

07:22 pm 12/2/2017 മും​ബൈ: ബോ​ളി​വു​ഡ് സൂ​പ്പ​ർ സ്റ്റാ​ർ ഷാ​രു​ഖ് ഖാ​ന് ഓ​സ്കാ​ർ പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​ത​യു​ണ്ടെ​ന്ന് ലോ​ക​പ്ര​ശ​സ്ത എ​ഴു​ത്തു​കാ​ര​നും ബ്ര​സീ​ലി​യ​ൻ നോ​വി​ലി​സ്റ്റു​മാ​യ പൗ​ലോ കൊ​യ് ലോ. ​മൈ നെ​യിം ഈ​സ് ഖാ​ൻ എ​ന്ന ചി​ത്ര​ത്തി​ലെ അ​ഭി​ന​യ​ത്തി​ന് കിം​ഗ് ഖാ​ൻ ഓ​സ്കാ​ർ അ​ർ​ഹി​ക്കു​ന്നു​ണ്ടെ​ന്ന് പൗ​ലോ കൊ​യ് ലോ ​പ​റ​ഞ്ഞു. ചി​ത്ര​ത്തി​ന്‍റെ ഏ​ഴാം വാ​ർ​ഷി​ക​ത്തി​ലാ​ണ് ഇ​ന്ത്യ​ൻ സൂ​പ്പ​ർ സ്റ്റാ​റി​നെ പു​ക​ഴ്ത്തി ബ്ര​സീ​ലി​യ​ൻ എ​ഴു​ത്തു​കാ​ര​ൻ രം​ഗ​ത്ത് എ​ത്തി​യ​ത്. ട്വി​റ്റ​റി​ലൂ​ടെ​യാ​യി​രു​ന്നു അ​ഭി​പ്രാ​യ​പ്ര​ക​ട​നം. ഷാ​രൂ​ഖി​നെ പു​ക​ഴ്ത്തി ഫേ​സ്ബു​ക്കി​ലി​ട്ട കു​റി​പ്പി​ന്‍റെ സ്ക്രീ​ൻ ഷോ​ട്ടും ആ​ൽ​കെ​മി​സ്റ്റി​ന്‍റെ സൃ​ഷ്ടാ​വ് Read more about ഷാ​രു​ഖ് ഖാ​ന് ഓ​സ്കാ​ർ പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​ത​യു​ണ്ടെ​ന്ന് പൗ​ലോ കൊ​യ് ലോ[…]

തമിഴ്നാട്ടിൽ രാഷ്ട്രപതി ഭരണം വേണ്ടെന്ന് വിജയകാന്ത്

04:19 pm 12/2/2017 ചെന്നൈ: തമിഴ്നാട്ടിൽ രാഷ്ട്രപതി ഭരണം വേണ്ടെന്ന് ഡിഎംഡികെ നേതാവും സിനിമാതാരവുമായ വിജയകാന്ത്. എഐഡിഎംകെയിൽ ഉടലെടുത്ത പ്രശ്നങ്ങളിൽ ഇടപെടാനില്ലെന്നും വിജയകാന്ത് പറഞ്ഞു.

സൂര്യയുടെ സിങ്കം- 3 ഇന്‍റർനെറ്റിൽ.

10:32 am 10/2/2017 ചെന്നൈ: വ്യാഴാഴ്ച റിലീസ് ചെയ്യത തമിഴ് സൂപ്പർ താരം സൂര്യയുടെ ഏറ്റവും പുതിയ ചിത്രം സിങ്കം- 3യുടെ വ്യാജപതിപ്പ് ഇന്‍റർനെറ്റിൽ. തമിഴ് റോക്കേഴ്സ് ലൈവ് സ്ട്രീമിംഗ് തുടങ്ങി. ചിത്രം ഇന്‍റർനെറ്റിൽ അപ്‌ലോഡ് ചെയ്യുമെന്ന് തമിഴ് റോക്കേഴ്സ് നേരത്തെ വ്യക്തമാക്കിയിരുന്നു.

ശ​ശി​ക​ല​യ്ക്കെ​തി​രെ ന​ട​ന്‍ അ​ര​വി​ന്ദ് സ്വാ​മി രം​ഗ​ത്ത്.

07:10 am 10/2/2017 ചെ​ന്നൈ: ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി​യാ​കാ​നൊ​രു​ങ്ങു​ന്ന എ​ഡി​എം​കെ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വി.​കെ. ശ​ശി​ക​ല​യ്ക്കെ​തി​രെ ന​ട​ന്‍ അ​ര​വി​ന്ദ് സ്വാ​മി രം​ഗ​ത്ത്. ഏ​കാ​ധി​പ​ത്യ​തീ​രു​മാ​ന​ങ്ങ​ള്‍​ക്ക് ഇ​ത് രാ​ജ​ഭ​ര​ണ​കാ​ല​മ​ല്ലെ​ന്ന് അ​ര​വി​ന്ദ് സ്വാ​മി പ​റ​ഞ്ഞു. ജ​ന​ങ്ങ​ളെ ഭ​രി​ക്കു​ന്ന​വ​രേ​യ​ല്ല, ജ​ന​ങ്ങ​ളെ സേ​വി​ക്കു​ന്ന​വ​രെ​യാ​ണ് ന​മു​ക്ക് വേ​ണ്ട​തെ​ന്നും അ​ര​വി​ന്ദ് സ്വാ​മി ട്വീ​റ്റ് ചെ​യ്തു. ജ​ന​പ്ര​തി​നി​ധി​ക​ളെ ഫോ​ണി​ല്‍ വി​ളി​ച്ച് ത​ങ്ങ​ളു​ടെ ആ​ഗ്ര​ഹ​ത്തെ അ​റി​യി​ക്കാ​നും അ​ര​വി​ന്ദ് സ്വാ​മി ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തി​നാ​യി ത​മി​ഴ്‌​നാ​ട്ടി​ലെ എം​എ​ല്‍​എ​മാ​രു​ടെ ഫോ​ണ്‍ ന​മ്പ​റു​ക​ളും ട്വീ​റ്റി​നൊ​പ്പം അ​ര​വി​ന്ദ് സ്വാ​മി കൂ​ട്ടി​ച്ചേ​ര്‍​ത്തി​രു​ന്നു.

മെക്സിക്കന്‍ അപാരതയുടെ ട്രെയിലര്‍ ഇറങ്ങി.

08:08 am 9/2/2017 ചിത്രത്തിന്‍റെ ടീസര്‍ നേരത്തെ വലിയ ഹിറ്റായിരുന്നു. ഒപ്പം ചിത്രത്തിലെ കട്ടകലിപ്പ്, ഏമാന്മാരെ എന്നീ ഗാനങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു ഒരു മെക്സിക്കന്‍ അപാരതയുടെ ട്രെയിലര്‍ ഇറങ്ങി. അനൂപ് കണ്ണന്‍ സ്റ്റോറീസിന്‍റെ ബാനരില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ ടീസര്‍ നേരത്തെ വലിയ ഹിറ്റായിരുന്നു. ഒപ്പം ചിത്രത്തിലെ കട്ടകലിപ്പ്, ഏമാന്മാരെ എന്നീ ഗാനങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു. നവാഗതനായ ടോം ഇമ്മട്ടിയാണ് ചിത്രത്തിന്‍റെ സംവിധാനം. ടൊവീനോ തോമസ്, നീരജ് മാധവ്, രൂപേഷ് പീതാംബരന്‍ എന്നിവരാണ് അഭിനേതാക്കള്‍