പാര്‍വതി ബോളിവുഡിലേക്ക്

08:04 am 9/2/2017 തനൂജാ ചന്ദ്ര സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ബിക്കാനീറില്‍ പുരോഗമിക്കുകയാണ് പാര്‍വതി ബോളിവുഡിലേക്ക്, ഇര്‍ഫാന്‍ ഖാന്‍റെ നായികയായായിരിക്കും പാര്‍വതിയുടെ ബോളിവുഡ് അരങ്ങേറ്റം. തനൂജാ ചന്ദ്ര സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ബിക്കാനീറിലാണ് നടക്കുന്നത്. പാര്‍വതി ഉടന്‍ ഷൂട്ടിംഗില്‍ ജോയിന്‍ ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിരുദ്ധധ്രുവങ്ങളിലുളള രണ്ട് പേര്‍ ഒരു യാത്രക്കിടെ പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതുമാണ് സിനിമയുടെ ഉള്ളടക്കമെന്നാണ് സൂചന ഋഷികേശിലും ഗാംഗ്‌ടോക്കിലുമായിരിക്കും തുടര്‍ചിത്രീകരണം. നായികാ പ്രാധാന്യമുള്ള സിനിമ എന്ന നിലയിലും അഭിനയ സാധ്യത പരിഗണിച്ചുമാണ് പാര്‍വതി Read more about പാര്‍വതി ബോളിവുഡിലേക്ക്[…]

ആട് – 2 ഈ ക്രിസ്മസിന് ഇറങ്ങും.

08:59 am 7/2/2017 തിയേറ്ററുകളിൽ വലിയ ചലനമുണ്ടാക്കാതെ പോയി പിന്നീട് ഡി.വി.ഡി പുറത്തിറങ്ങിയപ്പോൾ വമ്പൻ വിജയമായ ചിത്രമാണ് ‘ആട് ഒരു ഭീകരജീവിയാണ്’ എന്നത്. ന്യൂജനറേഷൻ പിള്ളേരെല്ലാം പിന്നീട് ഷാജിപാപ്പന്‍റെ ആരാധകരായിരുന്നു. സാമൂഹ്യമാധ്യമങ്ങളിൽ ഷാജി പാപ്പൻ താരമായി. പിന്നീട് വന്ന ഒാണം, ക്രിസ്മസ്, പെരുന്നാൾ എന്നീ ആഘോഷങ്ങളിലെല്ലാംയുവാക്കൾ ഷാജിപാപ്പൻ സ്റ്റൈലിൽ വസ്ത്രവും ധരിച്ച് ആർമാദിച്ചു. അവർക്കിതാ ഒരു സന്തോഷ വാർത്ത ഷാജി പാപ്പന്‍ വീണ്ടുമെത്തുന്നു. രണ്ടാം ഭാഗം ക്രിസ്മസിന് തിയറ്ററുകളില്‍ എത്തുമെന്ന് സംവിധായകന്‍ മിഥുന്‍ മാന്വല്‍ തോമസ് ഫേസ് Read more about ആട് – 2 ഈ ക്രിസ്മസിന് ഇറങ്ങും.[…]

ഷാരൂഖാന്‍ ചിത്രമായ റയീസിന് പാക്കിസ്ഥാനില്‍ നിരോധനം.

08:40 am 7/2/2017 ഇസ്ലാമാബാദ്: ഷാരൂഖാന്‍ ചിത്രമായ റയീസിന് പാക്കിസ്ഥാനില്‍ നിരോധനം. മുസ്ലീം വിരുദ്ധത ചൂണ്ടിക്കാട്ടിയാണ് പാക്കിസ്ഥാന്‍ സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് ഡോണ്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ചിത്രത്തില്‍ മുസ്ലീങ്ങളെ കുറ്റവാളികളായും ഭീകരവാദികളായും ചിത്രീകരിച്ചിരിക്കുന്നതായാണ് സെന്‍സര്‍ ബോര്‍ഡിവന്‍റെ നിരീക്ഷണം. പാക്ക് നടി മഹിറാ ഖാന്‍ വേഷമിട്ട ചിത്രം നേരത്തെ ഇന്ത്യയിലും എതിര്‍പ്പുകള്‍ക്കിടയാക്കിയിരുന്നു. ചിത്രം പാക്കിസ്ഥാനില്‍ റിലീസ് ചെയ്യുന്നത് ലക്ഷക്കണക്കിനു പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് മഹിറാ ഖാന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കഴിഞ്ഞയാഴ്ച ഹൃതിക് റോഷന്‍ Read more about ഷാരൂഖാന്‍ ചിത്രമായ റയീസിന് പാക്കിസ്ഥാനില്‍ നിരോധനം.[…]

ഫ്യൂരിയസ് 8 ന്റെ തകര്‍പ്പന്‍ ട്രെയിലര്‍ ഇറങ്ങി.

08:39 am 7/2/2017 ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് പരമ്പരയിലെ പുതിയ സിനിമയായ ഫ്യൂരിയസ് 8 ന്റെ ട്രെയിലർ പുറത്തിറങ്ങി. വിൻ ഡീസൽ ആണ് ഫ്യൂരിയസ് 8ലും പ്രധാനവേഷത്തിലെത്തുന്നത്. ഇറ്റാലിയൻ ജോബ് ഒരുക്കിയ ഗാരി ഗ്രേയാണ് സിനിമ സംവിധാനം ചെയ്യുന്നത്. ജേസൺ സ്റ്റഥാം, മിഷല്ലേ, ടൈറസ്, ക്രിസ് ബ്രിഡ്, കേർട്ട് റസൽ, ചാര്‍ലൈസ് തറോൺ എന്നിവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് പരമ്പരയില്‍ പോള്‍ വാള്‍ക്കര്‍ ഇല്ലാതെ പുറത്തിറങ്ങുന്ന ആദ്യ സിനിമ കൂടിയാണ് ഇത്. Read more about ഫ്യൂരിയസ് 8 ന്റെ തകര്‍പ്പന്‍ ട്രെയിലര്‍ ഇറങ്ങി.[…]

പ്രകാശ് രാജ് സംവിധാനം ചെയ്യുന്ന സിനിമയില്‍ ജയറാം നായകനാകുന്നു

08:47 am 6/2/2017 പ്രകാശ് രാജ് സംവിധാനം ചെയ്യുന്ന സിനിമയില്‍ ജയറാം നായകനാകുന്നു. പ്രകാശ് രാജ് തന്നെയാണ് സിനിമയുടെ തിരക്കഥയും എഴുതുന്നത്. ചെണ്ടയ്‍ക്കും പ്രാധാന്യമുള്ള പ്രമേയമായിരിക്കും സിനിമയുടേതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, ജയറാം നായകനാകുന്ന അച്ചായന്‍സ് എന്ന സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍ പ്രകാശ് രാജ്. കേരളത്തിന്റെയും തമിഴ്നാട്ടിന്റെയും അതിര്‍ത്തിയില്‍ താമസിക്കുന്ന ഗ്രാമീണനായിട്ടാണ് പ്രകാശ് രാജ് അഭിനയിക്കുന്നത്. സങ്കടം വന്നാലും നിരാശവന്നാലും ജഗതി ശ്രീകുമാറിന്റെ തമാശകളുടെ വീഡിയോ കണ്ട് ഉത്സാഹം വീണ്ടെടുക്കുന്ന കഥാപാത്രമാണ് പ്രകാശ് രാജിന്റേത്. യഥാര്‍ഥ ജീവിതത്തിലേതു പോലെ Read more about പ്രകാശ് രാജ് സംവിധാനം ചെയ്യുന്ന സിനിമയില്‍ ജയറാം നായകനാകുന്നു[…]

ശ്വേതാ മേനോന് പൊലീസ് വേഷത്തിൽ

08:38 am 5/2/2017 ശ്വേതാ മേനോന്റെ പൊലീസ് വേഷവുമായി ഒരു തമിഴ് സിനിമ. ത്രില്ലര്‍ സിനിമയായ ഇനയതലത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. പുതുമുഖങ്ങളായ ശങ്കറും സുരേഷും ചേര്‍ന്നാണ് സിനിമ സംവിധാനം ചെയ്യുന്നത്. ഗണേഷ് വെങ്കട്ട് രാമനാണ് നായകന്‍.

ആരാകും ആമിയെ അവതരിപ്പിക്കുക എന്ന ആകാംക്ഷയിലാണ് മലയാളം സിനിമാ പ്രേക്ഷകര്‍.

04:14 pm 4/2/2017 മാധവിക്കുട്ടിയുടെ ജീവിതം ആസ്പദമാക്കി കമല്‍ ഒരുക്കുന്ന സിനിമയാണ് ആമി. മാധവിക്കുട്ടിയായി വിദ്യാ ബാലനായിരുന്നു അഭിനയിക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ വിദ്യാ ബാലന്‍ പിന്‍മാറിയതോടെ ആരാകും ആമിയെ അവതരിപ്പിക്കുക എന്ന ആകാംക്ഷയിലാണ് മലയാളം സിനിമാ പ്രേക്ഷകര്‍. അതിനിടിയിലാണ് തബു ആമിയാകും എന്ന് വാര്‍ത്തകള്‍ വന്നത്. അത് കമല്‍ നിഷേധിക്കുകയും ചെയ്‍തിരുന്നു. ഏറ്റവും ഒടുവില്‍ വാര്‍ത്തകള്‍ വന്നത് പാര്‍വതി മാധവിക്കുട്ടിയെ അവതരിപ്പിക്കും എന്നാണ്. എന്നാല്‍ ഇപ്പോഴും മാധവിക്കുട്ടിയോട് സാമ്യമുള്ള ആളെ തേടി നടക്കുകയാണ് താനെന്നാണ് കമല്‍ പറയുന്നത്. Read more about ആരാകും ആമിയെ അവതരിപ്പിക്കുക എന്ന ആകാംക്ഷയിലാണ് മലയാളം സിനിമാ പ്രേക്ഷകര്‍.[…]

1983 എന്ന മലയാള സിനിമ കാണണമെന്ന ആഗ്രഹവുമായി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍.

10:20 pm 3/2/2017 ക്രിക്കറ്റിന്റെ പശ്ചാത്തലത്തില്‍ കഥ പറഞ്ഞ 1983 എന്ന മലയാള സിനിമ കാണണമെന്ന ആഗ്രഹവുമായി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ഒരു സ്വകാര്യ എഫ്എം ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് സച്ചിന്‍ ഇക്കാര്യം പറഞ്ഞത്. നിവിനു സംസാരിക്കുന്നതിനിടെയാണ് 1983നെ കുറിച്ച് അറിയുന്നത്. അന്ന് സിനിമയെ കുറിച്ച് കുറേ കാര്യങ്ങള്‍ പറഞ്ഞിരുന്നു. ആ സിനിമ കാണണമെന്ന് ആഗ്രഹമുണ്ട്. നിവിനൊപ്പം തന്നെ കാണണമെന്നുണ്ട്- സച്ചിന്‍ പറഞ്ഞു. നാട്ടിന്‍പുറത്തെ ക്രിക്കറ്റ് കളിക്കാരനായും മകനെ ക്രിക്കറ്റ് താരമാക്കാന്‍ പരിശ്രമിക്കുന്ന അച്ഛനായുമാണ് നിവിന്‍ പോളി 1983ല്‍ Read more about 1983 എന്ന മലയാള സിനിമ കാണണമെന്ന ആഗ്രഹവുമായി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍.[…]

ദുൽഖറിനെ നായകനാക്കി അമൽ നീരദ് ടീം ഒരുക്കുന്ന സിനിമയ്‍ക്ക് പേരിട്ടു

08:27 am 3/2/2017 ദുൽഖറിനെ നായകനാക്കി അമൽ നീരദ് ടീം ഒരുക്കുന്ന സിനിമയ്‍ക്ക് പേരിട്ടു. സിഐഎ എന്നാണ് സിനിമയുടെ പേര്. പാലാ രാമപുരം സ്വദേശിയായ അജിയായാണ് ദുൽഖർ ചിത്രത്തിൽ അഭിനയിക്കുന്നത്. പാല, കോട്ടയം, ഭരണങ്ങാനം, രാമപുരം, ടെക്‌സസ് തുടങ്ങിയവിടങ്ങളാണ് സിനിമയുടെ ലൊക്കേഷന്‍. ഛായാഗ്രാഹകൻ സി കെ മുരളീധരന്റെ മകൾ കാർത്തികയാണു നായിക. രണദിവെയാണു ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ഗോപി സുന്ദര്‍ ആണ് സംഗീത സംവിധായകന്‍.

ഗൗതമി തുറന്ന് പറയുന്നു

12:44 pm 2/1/2017 ചെന്നൈ: വേര്‍പിരിയലിനു ശേഷവും ഗൗതമി കമലഹാസന്‍ ബന്ധം വാര്‍ത്തകളില്‍ നിറയുകയാണ്. വേര്‍പിരിയലിന് ശേഷവും ഇരുവരും പരസ്പര ബഹുമാനത്തോടെ മാത്രമേ സംസാരിച്ചിട്ടുള്ളു. എന്നാല്‍ ഇപ്പോള്‍ ചില പരാമര്‍ശങ്ങളുമായി ഗൗതമി രംഗത്ത് എത്തിയിരിക്കുകയാണ്. ഗൗതമി ഒരു മാഗസിനു നല്‍കിയ അഭിമുഖത്തിലാണ് ചിലകാര്യങ്ങള്‍ വ്യക്തമാക്കിയത്. അമ്മ എന്ന രീതിയിലുള്ള ചുമതലകള്‍ നല്ല രീതിയില്‍ നിര്‍വഹിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്. അതിനിടയില്‍ വേര്‍പിരിയല്‍ അല്ലാതെ മറ്റുവഴികള്‍ ഇല്ലായിരുന്നു‍. മകളെ നന്നായി വളര്‍ത്തണം, ഗൗതമി പറഞ്ഞു. കമലഹാസനുമായുള്ള ബന്ധം ഞാനായിട്ട് ഒഴിവാക്കിയതാണ്. Read more about ഗൗതമി തുറന്ന് പറയുന്നു[…]