‘പുലിമുരുക’ന്‍റെ ട്രൈലറെത്തി

08:49 am 11/09/2016 മോഹൻ ലാലിന്‍റെ ബ്രഹ്മാണ്ഡ ചിത്രം ‘പുലി മുരുക’ന്‍റെ ട്രൈലർ പുറത്തിറങ്ങി. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബാല, നമിത, കമാലിനി മുഖര്‍ജി എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. ഉദയകൃഷ്ണ സ്വതന്ത്ര തിരക്കഥാകൃത്താകുന്ന ചിത്രം ടോമിച്ചന്‍ മുളകുപാടം നിര്‍മിക്കുന്നു. ഗോപീ സുന്ദറാണ് ഈണങ്ങള്‍ ഒരുക്കുന്നത്. മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രം കൂടിയാണിത്. ഹോളീവുഡില്‍ നിന്നെത്തിയ പീറ്റര്‍ ഹെയിനാണ് ചിത്രത്തിലെ സംഘട്ടനങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

ദിലീപിന്റെ നായിക’എലി’.

08:47 am 11/9/2016 അനുരാഗത്തിന്‍ കരിക്കിന്‍വെള്ളം എന്ന ചിത്രത്തിലെ ‘എലി’യെ ഓര്‍മ്മയില്ലേ. ആദ്യ ചിത്രത്തിലൂടെ തന്നെ, ‘എലി’യെന്ന നായികയായി മികച്ച പ്രകടനം നടത്തിയ രജിഷയെ കുറിച്ചാണ് പറയുന്നത്. ഇതാ ഇപ്പോള്‍ രജിഷ ദിലീപിന്റെ നായികയായി അഭിനയിക്കുന്നു എന്നാണ് പുതിയ വാര്‍ത്ത. ബിജു അരൂക്കുറ്റി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിനയ് ഫോര്‍ട്ട്, ഷറഫുദ്ദീന്‍, ചെമ്പന്‍ വിനോദ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. വൈ വി രാജേഷ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. തൃശൂരാണ് പ്രധാന ലൊക്കേഷന്‍.

ആനന്ദം; ട്രൈലറെത്തി…

08:57 am 10/09/2016 വിനീത് ശ്രീനിവാസന്‍ ആദ്യമായി നിർമിക്കുന്ന ചിത്രമായ ‘ആനന്ദത്തി’ന്റെ ട്രൈലർ പുറത്തിറങ്ങി. വിനീതിന്റെ അസോഷ്യേറ്റായിരുന്ന ഗണേഷ് രാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ഏഴ് പുതുമുഖങ്ങൾ ആണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. സച്ചിൻ വാര്യർ ആദ്യമായി ഒരു മുഴുനീള സിനിമക്ക് സംഗീതം നിർവഹിക്കുന്നതും ആനന്ദത്തിലൂടെയാണ്. ‘ഹാബിറ്റ് ഓഫ് ലൈഫ്’ എന്നാണ് വിനീതിന്റെ ഉടമസ്ഥതയിലുള്ള പ്രൊഡക്ഷന്‍ ഹൗസിന് പേരിട്ടിരിക്കുന്നത്. സിനിമയുടെ ചിത്രീകരണം അവസാന ഘട്ടത്തിലാണ്. ആനന്ദ് സി. ചന്ദ്രനാണ് ഛായാഗ്രഹണം. അഭിനവ് സുന്ദര്‍ നായക് Read more about ആനന്ദം; ട്രൈലറെത്തി…[…]

മേനകാ സുരേഷിന്‍െറ മകള്‍ രേവതി വിവാഹിതയായി

09:11 AM 09/09/2016 ഗുരുവായൂര്‍: നിര്‍മാതാവ് ജി. സുരേഷ്കുമാറിന്‍െറയും നടി മേനക യുടെയും മകള്‍ രേവതി വിവാഹിതയായി. ചെന്നൈ സ്വദേശി പി. മോഹന്‍െറയും ജലജയുടെയും മകന്‍ നിഥിന്‍ മോഹനാണ് വരന്‍. ഗുരുവായൂര്‍ ക്ഷേത്രസന്നിധിയിലായിരുന്നു ചടങ്ങ്. ‘കൃഷ്ണ ഇന്നി’ല്‍ നടന്ന വിവാഹസല്‍ക്കാരത്തില്‍ മമ്മൂട്ടി, ഭാര്യ സുല്‍ഫത്ത്, മോഹന്‍ലാല്‍, സുരേഷ് ഗോപി, ഭാര്യ രാധിക, ദിലീപ്, അമ്മ പ്രസിഡന്‍റ് ഇന്നസെന്‍റ് എം.പി, എം.എല്‍.എമാരായ മുകേഷ്, കെ.വി. അബ്ദുല്‍ ഖാദര്‍, എ.പി. അനില്‍ കുമാര്‍, ശങ്കര്‍, മണിയന്‍പിള്ള രാജു, ജനാര്‍ദനന്‍, കുഞ്ചന്‍, Read more about മേനകാ സുരേഷിന്‍െറ മകള്‍ രേവതി വിവാഹിതയായി[…]

മകളെ വിവാദത്തിലേക്ക് വലിച്ചിഴച്ച മാധ്യമത്തിനെതിരെ രോക്ഷാകുലനായി ദിലീപ്

09:04 am 9/9/2016 ദിലീപ്-കാവ്യ ഗോസിപ്പുകളിലേക്ക് മകളുടെ പേര് വലിച്ചിഴച്ച ഒാണ്‍ലൈന്‍ മാധ്യമത്തിനെതിരെ പൊട്ടിത്തെറിച്ച് നടന്‍ ദിലീപ്. തന്റെ വിവാഹവുമായി ബന്ധപ്പെട്ട് മകളുടെപേരില്‍ വ്യാജ വാര്‍ത്ത എഴുതിയതാണ് ദിലീപിനെ ചൊടിപ്പിച്ചത്. മഞ്ജു വാര്യരുമായുള്ള വിവാഹ മോചനത്തിന് ശേഷം കാവ്യാ മാധവനുമായുള്ള ദിലീപിന്റെ പുതിയ സിനിമ ദിവസങ്ങള്‍ക്ക് മുമ്പ് റിലീസ് ചെയ്തിരുന്നു. ഇതിന് പിന്നാലെ ദിലീപിന്റെയും കാവ്യയുടെയും അഭിമുഖങ്ങള്‍ മാധ്യമങ്ങള്‍ ആഘോഷിച്ചു. ഇതിനിടയില്‍ അനാവശ്യ വിവാദമുണ്ടാക്കാന്‍ ശ്രമിച്ച ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലിന് എതിരെ ഫേസ്ബുക്കിലൂടെയാണ് ദിലീപ് പ്രതികരിച്ചത്. ദിലീപിന്റെ Read more about മകളെ വിവാദത്തിലേക്ക് വലിച്ചിഴച്ച മാധ്യമത്തിനെതിരെ രോക്ഷാകുലനായി ദിലീപ്[…]

തെലുങ്കിലെ മലരിന്റെ ദൃശ്യങ്ങള്‍ പുറത്തിറങ്ങി

07:40 pm 29;08;2016 മലരേ’ എന്ന ഗാനത്തിന്റെ തെലുങ്ക് പതിപ്പാണിത്പ്രേമത്തിന്റെ തെലുങ്ക് പതിപ്പിലെ ആദ്യഗാനത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തിറങ്ങി. മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായ ‘മലരേ’ എന്ന ഗാനത്തിന്റെ തെലുങ്ക് പതിപ്പാണിത്. രാജേഷ് മുരുകേശന്‍ ഈണമിട്ട ‘എവരേ’ ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസാണ്. അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത് നിവിന്‍ പോളി, സായി പല്ലവിതുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തിയ ‘പ്രേമം’ 2015 ല്‍ മലയാളത്തിൽ തരംഗം സൃഷ്ടിച്ചിരുന്നു. തെലുങ്കിൽ ചന്ദു മൊണ്ടേട്ടിയാണ് തെലുങ്ക് പതിപ്പ് സംവിധാനം ചെയ്യുന്നത്. നാഗാര്‍ജുനയുടെ മകന്‍ അക്കിനേനി Read more about തെലുങ്കിലെ മലരിന്റെ ദൃശ്യങ്ങള്‍ പുറത്തിറങ്ങി[…]

സംവിധായകന്‍ കട്ട് പറഞ്ഞിട്ടും അഭിനയം നിര്‍ത്തിയില്ല

07:00 PM 29/8/2016 സംവിധായകന്‍ കട്ട് പറഞ്ഞിട്ടും അവര്‍ പരിസരം മറന്ന് ചുംബിച്ചുകൊണ്ടിരുന്നുവത്രേ. ബോളിവുഡ് സുന്ദരി ജാക്വിലിന്‍ ഫെര്‍ണാണ്ടസും യുവനായകന്‍ ടൈഗര്‍ ഷറോഫുമാണ് ചുംബനസീനില്‍ മതിമറന്നു നിന്നുപോയത്. ഇരുവരും ഒന്നിച്ച എ ഫ്‌ളൈയിംഗ് ജാട്ട് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിലാണ് സംഭവം. ചിത്രത്തില്‍ ടൈഗറിന്റേത് അതിമാനുഷിക കഥാപാത്രമാണ്. കാമുകിയായി ജാക്വിലിന്‍ അഭിനയിക്കുന്നു. ജാക്വിലിന്റെ കഥാപാത്രത്തെ ടൈഗറിന്റെ കഥാപാത്രം ചുംബിക്കുന്ന രംഗമാണ് എടുത്തത്. ഇതൊരു ചെറിയ ചുംബനസീനാണ്. പക്ഷേ ആക്ഷന്‍ പറഞ്ഞതോടെ ഇരുവരും ചുംബിച്ചുതുടങ്ങി. സംവിധായകന്‍ റെമോ ഡിസൂസ Read more about സംവിധായകന്‍ കട്ട് പറഞ്ഞിട്ടും അഭിനയം നിര്‍ത്തിയില്ല[…]

സാമന്ത ധനുഷ് ചിത്രം ഉപേക്ഷിച്ചത് പൊന്‍രാമനു വേണ്ടിയെന്ന് റിപ്പോര്‍ട്ട്.

06:55 PM 29/8/2016 തമിഴ് സുന്ദരി സാമന്ത ധനുഷ് ചിത്രമായ വാടാ ചെന്നൈ ഉപേക്ഷിച്ചത് സംവിധായകന്‍ പൊന്‍രാമനു വേണ്ടിയെന്ന് റിപ്പോര്‍ട്ട്. പൊന്‍രാമന്റെ പുതിയ ചിത്രത്തില്‍ ശിവകാര്‍ത്തികേയന്റെ നായികയായി സാമന്തയാണ് അഭിനയിക്കുന്നത്. വാടാ ചെന്നൈയിലേതിനേക്കാള്‍ മികച്ച കഥാപാത്രമാണ് പൊന്‍രാമന്‍ പുതിയ ചിത്രത്തില്‍ സാമന്തയ്ക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്. അഭിനയപ്രാധാന്യവും മറ്റും നോക്കിയ സാമന്ത വാടാ ചെന്നൈയില്‍ അഭിനയിക്കുന്നതിനേക്കാള്‍ നല്ലത് പൊന്‍രാമന്‍ ചിത്രമാണെന്ന് മനസിലാക്കുകയായിരുന്നു. ഇതാദ്യമായിട്ടാണ് ശിവകാര്‍ത്തികേയന്റെ നായികയായി സാമന്ത അഭിനയിക്കുന്നത്. ശിവകാര്‍ത്തികേയനും പൊന്‍രാമനും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. സാമന്ത ധനുഷ് Read more about സാമന്ത ധനുഷ് ചിത്രം ഉപേക്ഷിച്ചത് പൊന്‍രാമനു വേണ്ടിയെന്ന് റിപ്പോര്‍ട്ട്.[…]

കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ’ -ടീസർ പുറത്തിറങ്ങി.

12:00 am 29/08/2016 ‘ഉദയ പിക്ചേഴ്സി’ന്‍റെ ബാനറിൽ കുഞ്ചാക്കോ ബോബൻ നിർമ്മിക്കുന്ന ‘കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ’ എന്ന ചിത്രത്തിന്‍റെ ടീസർ പുറത്തിറങ്ങി. സിദ്ധാർഥ് ശിവയാണ് രചനയും സംവിധാനവും നിർവഹിക്കുന്നത്. ചിത്രത്തിൽ മുഖ്യകഥാപാത്രമായ കൊച്ചൗവ്വയെ അവതരിപ്പിക്കുന്നതും കുഞ്ചാക്കോ ബോബനാണ്. നെടുമുടി വേണു, മുകേഷ്, സുരാജ് വെഞ്ഞാറമ്മൂട്, അജു വര്‍ഗീസ്, മണിയന്‍പിള്ള രാജു എന്നിവരും ചിത്രത്തിലുണ്ട്. കെ.പി.എ.സി എന്നാണ് ചിത്രത്തിന്‍റെ ചുരുക്കപ്പേര്. സൂരജ് എസ്. കുറുപ്പാണ് സംഗീതം, നീല്‍ ഡി. കുഞ്ഞയാണ് ക്യാമറ.https://youtu.be/d2uIvRatHTo

വിനീത് ശ്രീനിവാസൻ നിര്‍മ്മാതാനാകുന്നു

01;20 PM 26/08/2016 വിനീത് ശ്രീനിവാസന്‍ ആദ്യമായി നിർമിക്കുന്ന ചിത്രമായ ‘ആനന്ദത്തി’ന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. വിനീതിന്റെ അസോഷ്യേറ്റായിരുന്ന ഗണേഷ് രാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ഏഴ് പുതുമുഖങ്ങൾ ആണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. സച്ചിൻ വാര്യർ ആദ്യമായി ഒരു മുഴുനീള സിനിമക്ക് സംഗീതം നിർവഹിക്കുന്നതും ആനന്ദത്തിലൂടെയാണ്. ‘ഹാബിറ്റ് ഓഫ് ലൈഫ്’ എന്നാണ് വിനീതിന്റെ ഉടമസ്ഥതയിലുള്ള പ്രൊഡക്ഷന്‍ ഹൗസിന് പേരിട്ടിരിക്കുന്നത്. സിനിമയുടെ ചിത്രീകരണം അവസാന ഘട്ടത്തിലാണ്. ആനന്ദ് സി. ചന്ദ്രനാണ് ഛായാഗ്രഹണം. അഭിനവ് സുന്ദര്‍ Read more about വിനീത് ശ്രീനിവാസൻ നിര്‍മ്മാതാനാകുന്നു[…]