യു.എ.ഇയുടെ ആദ്യ മുഴുനീള ആനിമേഷന്‍ ചലച്ചിത്രം വരുന്നു

01:18 PM 26/08/2016 അബൂദബി: ഫീച്ചര്‍ ചലച്ചിത്രങ്ങളുടെ ദൈര്‍ഘ്യമുള്ള യു.എ.ഇയുടെ ആദ്യ ആനിമേഷന്‍ ചിത്രം തിരശ്ശീലയിലത്തെുന്നു. ‘ബിലാല്‍’ എന്ന് പേരിട്ടിട്ടുള്ള ചിത്രം സെപ്റ്റംബര്‍ എട്ടിന് പുറത്തിറങ്ങും. കാന്‍ ചലച്ചിത്രോത്സവത്തില്‍വെച്ചാണ് ‘ബിലാല്‍ പുറത്തിറങ്ങുന്ന തീയതി ഒൗദ്യോഗികമായി പ്രഖ്യാപിച്ചത്. കാന്‍ ചലച്ചിത്രോത്സവത്തില്‍ ‘ബിലാലി’ന് ആവേശം ജനിപ്പിക്കുന്ന ചിത്രത്തിനുള്ള പുരസ്കാരം ലഭിച്ചിരുന്നു. മിഡിലീസ്റ്റില്‍ മുമ്പുണ്ടാകാത്ത വിധം ഗുണമേന്മയോടെ കഥ പറയുന്ന ആനിമേഷന്‍ ചലച്ചിത്രം ഒരുക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്ന് സംവിധായകനും നിര്‍മാതാവുമായ അയ്മന്‍ ജമാല്‍ അറിയിച്ചു. യോദ്ധാവാകാന്‍ ആഗ്രഹിക്കുന്ന ഒരു ബാലന്‍ സഹോദരിയോടൊപ്പം Read more about യു.എ.ഇയുടെ ആദ്യ മുഴുനീള ആനിമേഷന്‍ ചലച്ചിത്രം വരുന്നു[…]

നൃത്തം സംവിധാനം ചെയ്യാം; പക്ഷേ ഒരു കോടി വേണം

01;16 PM 26/8/2016 നടനും സംവിധായകനുമായ പ്രഭുദേവ ഒരു സിനിമയ്ക്കുവേണ്ടി നൃത്തം സംവിധാനം ചെയ്യുന്നതിന് ഒരു കോടി രൂപ പ്രതിഫലം വേണമെന്ന് ആവശ്യപ്പെട്ടാല്‍ അതത്ര കൂടുതലൊന്നുമല്ല. ചിരഞ്ജീവി നായകനാകുന്ന കൈതി നം. 150 എന്ന തെലുങ്കു ചിത്രത്തില്‍ നൃത്തം സംവിധാനം ചെയ്യാനാണ് പ്രഭുദേവ ഒരു കോടി ആവശ്യപ്പെട്ടതും ചിരഞ്ജീവി സമ്മതിച്ചതും. ചിത്രത്തിലെ നൃത്തരംഗം പ്രഭുദേവ തന്നെ സംവിധാനം ചെയ്യണമെന്നത് ചിരഞ്ജീവിയുടെ ആവശ്യമായിരുന്നുവത്രേ. ചിരഞ്ജീവി നേരിട്ടാണ് പ്രഭുദേവയോട് നൃത്തം സംവിധാനം ചെയ്യാന്‍ വരണമെന്ന് ആവശ്യപ്പെട്ടതും. ചിരഞ്ജീവിയുമായി നല്ല ബന്ധം Read more about നൃത്തം സംവിധാനം ചെയ്യാം; പക്ഷേ ഒരു കോടി വേണം[…]

കമല്‍ഹാസന് ഷവലിയാര്‍ പുരസ്കാരം

10:17 am 22/08/2016 പാരിസ്: തമിഴ്നടന്‍ കമല്‍ഹാസന് ഫ്രഞ്ച് സര്‍ക്കാറിന്‍െറ ഷവലിയാര്‍ പുരസ്കാരം. പ്രതിഭകളായ കലാകാരന്മാരെയും എഴുത്തുകാരെയും ആദരിക്കുന്നതിന് ഫ്രഞ്ച് സര്‍ക്കാര്‍ എല്ലാ വര്‍ഷവും നല്‍കുന്ന പുരസ്കാരമാണിത്. ശിവാജി ഗണേഷന്‍, അമിതാഭ് ബച്ചന്‍, ഐശ്വര്യ റായി, നന്ദിതാ ദാസ്, ശാരൂഖ് ഖാന്‍ എന്നിവരും നേരത്തേ ഈ ബഹുമതിക്ക് അര്‍ഹരായിട്ടുണ്ട്. ബഹുമതി തന്നെ കൂടുതല്‍ വിനയാന്വിതനാക്കുന്നുവെന്നും അവാര്‍ഡ് ആരാധകര്‍ക്കും പ്രേക്ഷകര്‍ക്കും സമര്‍പ്പിക്കുന്നതായും കമല്‍ഹാസന്‍ പറഞ്ഞു.

അമല ചലച്ചിത്ര ലോകത്തിലേക്ക് തിരിച്ചു വരുന്നു .

10:15 am 22/08/2016 കേരളത്തിന്‍റെ ‘സൂര്യപുത്രി’ അമല മലയാള ചലച്ചിത്ര ലോകത്തിലേക്ക് തിരിച്ചു വരുന്നു. ആന്റണി സോണി സംവിധാനം ചെയ്യുന്ന ‘കെയര്‍ ഓഫ് സൈറാബാനു’ എന്ന ചിത്രത്തിലൂടെ മഞ്ജു വാര്യരോടൊപ്പമാണ് മുൻകാല നായിക തിരിച്ചു വരുന്നത്. ചിത്രത്തില്‍ ആനി ജോണ്‍ തറവാടി എന്ന അഭിഭാഷകയുടെ വേഷമാണ് അമലക്ക്. ആന്റണി സോണിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കിസ്മത്തിലെ നായകനും നടന്‍ അബിയുടെ മകനുമായ ഷെയ്ന്‍ നിഗമും ചിത്രത്തിൽ മറ്റൊരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ഷാനിന്റെ തിരക്കഥയ്ക്ക് ബിബിന്‍ Read more about അമല ചലച്ചിത്ര ലോകത്തിലേക്ക് തിരിച്ചു വരുന്നു .[…]

ഷാരൂഖും ഐശ്വര്യയും വീണ്ടും

10:26 am 20/8/2016 ഷാരൂഖാനും ഐശ്വര്യാ റായിയും വീണ്ടമൊരു ചിത്രത്തില്‍ ഒന്നിക്കുന്നു. ദേവ്ദാസ്, മുഹ്ബത്തീന്‍ തുടങ്ങിയ ചിത്രങ്ങളിലെ ഷാരൂഖ് ഐശ്വര്യ ജോഡികളെ ആരാധകര്‍ ഒരിക്കലും മറക്കില്ല. സൂപ്പര്‍ ഹിറ്റായ രണ്ടു ചിത്രങ്ങളിലും പ്രേക്ഷകരുടെ മനസിനെ വേദനിപ്പിക്കുന്നതായിരുന്നു ഇരുവരുടെയും പ്രണയം. കരണ്‍ ജോഹറിന്റെ പുതിയ ചിത്രമായ യേ ദില്‍ ഹേ മുഷ്‌കിലിലൂടെ വീണ്ടും ഈ ജോഡികള്‍ ഒന്നിക്കുകയാണ്. ഒരുപാടു നാളുകള്‍ക്ക് ശേഷം ഇരുവരും വീണ്ടും ബിഗ് സ്‌ക്രീനില്‍ ഒന്നിക്കുന്നത് ആരാധകര്‍ക്ക് ഏറെ സന്തോഷമുണ്ടാക്കുന്ന കാര്യം തന്നെയാണ്. ചിത്രവുമായി ബന്ധപ്പെട്ട Read more about ഷാരൂഖും ഐശ്വര്യയും വീണ്ടും[…]

പ്രിയന്റെയും ലിസിയുടെയും പാതയിലൂടെ മകളും

01:27 pm 16/8/2016 പുതിയ തമിഴ് ചിത്രം ഇരുമുഗനില്‍ സംവിധായകന്‍ പ്രിയദര്‍ശന്റെയും ലിസിയുടെയും മകള്‍ കല്യാണിയും. അതേസമയം, അരങ്ങിലല്ല അണിയറയിലാണ് കല്യാണിയുടെ റോള്‍. ചിത്രത്തിന്റെ സഹ കലാസംവിധായികയാണ് താരപുത്രി. ലിസി തന്നെയാണ് ഫേസ്ബുക്കില്‍ ഇക്കാര്യം അറിയിച്ചത്. ന്യൂയോര്‍ക്കില്‍ പഠനം പൂര്‍ത്തിയാക്കിയെത്തിയ കല്യാണിയുടെ ആദ്യചിത്രമാണ് ഇരുമുഗന്‍. ചിത്രത്തിലെ നായകന്‍ വിക്രം, നയന്‍താര, സംവിധായകന്‍ ആനന്ദ് ശങ്കര്‍, കലാസംവിധായകന്‍ സുരേഷ് എന്നിവര്‍ക്കും ലിസി നന്ദിപറയുന്നു.

തിരക്കഥാകൃത്തും, സംവിധായകനുമായ ടി.എ.റസാഖ് അന്തരിച്ചു.

കൊച്ചി: തിരക്കഥാകൃത്തും, സംവിധായകനുമായ ടി.എ.റസാഖ് (58) അന്തരിച്ചു. കരള്‍രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ജൂലൈ 28നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 1958 ഏപ്രില്‍ 25ന് മലപ്പുറം ജില്ലയിലാണ് അദ്ദേഹം ജനിച്ചത്. സ്‌കൂള്‍ഘട്ടം മുതല്‍തന്നെ റസാഖ് നാടകപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. നിരവധി ഏകാംഗ നാടകങ്ങളുടെ രചന, സംവിധാനം നിര്‍വഹിച്ച അദ്ദേഹം വര എന്ന സമാന്തര പ്രസിദ്ധീകരണത്തിനു തുടക്കം കുറിച്ചു. എണ്‍പതുകളുടെ മധ്യത്തില്‍ സിനിമാലോകത്ത് എത്തിയ റസാഖ് ജീവിതഗന്ധിയായ കഥകള്‍ പറഞ്ഞു. താലോലം, സ്‌നേഹം, ബസ് കണ്്ടക്ടര്‍, Read more about തിരക്കഥാകൃത്തും, സംവിധായകനുമായ ടി.എ.റസാഖ് അന്തരിച്ചു.[…]

തമിഴ് ഗാനരചയിതാവ് നാ മുത്തുകുമാർ അന്തരിച്ചു

05:23 pm 14/08/2016 ചെന്നൈ: തമിഴ് ഗാനരചയിതാവ് നാ മുത്തുകുമാർ (41) അന്തരിച്ചു. മഞ്ഞപ്പിത്തം ബാധിച്ച് അഞ്ചുദിവസമായി ചികിൽസയിലായിരുന്നു. ഞായറാഴ്ച രാവിലെയായിരുന്നു മരണം. സീമാൻ സംവിധാനം ചെയ്ത വീരനടൈ എന്ന ചിത്രത്തിലൂടെയാണ് ഗാനരചയിതാവായി തുടക്കം കുറിച്ചത്. കവി, നോവലിസ്റ്റ് എന്നീ നിലകളിലും പ്രശസ്തനാണ്. ആയിരത്തിലധികം ഗാനങ്ങൾ രചിച്ചിട്ടുണ്ട്. വെയിൽ, പയ്യ, വാരണം ആയിരം, ഗജിനി, കാതൽ കൊണ്ടേൻ, അഴകിയ തമിഴ് മകൻ, യാരഡി നീ മോഹിനി, ദൈവത്തിരുമകൾ, ആദവൻ തുടങ്ങി നിരവധി സിനിമകൾക്ക് ഗാനം എഴുതി. റാം Read more about തമിഴ് ഗാനരചയിതാവ് നാ മുത്തുകുമാർ അന്തരിച്ചു[…]

ഗ്ലാമര്‍ മരുമകളെ വേണ്ട; നാഗചൈതന്യയുടെ അമ്മ

06:22 PM 13/8/2016 താരങ്ങളായ സാമന്തയും നാഗചൈതന്യയും പ്രണയത്തിലാണെങ്കിലും സാമന്തയെ മരുമകളായി സ്വീകരിക്കാന്‍ താന്‍ തയ്യാറല്ല എന്നു നാഗചൈതന്യയുടെ അമ്മ. അതിന്റെ കാരണം കേട്ടു ഞെട്ടിയിരിക്കുകയാണ് താരത്തിന്റെ ആരാധകര്‍. സാമന്ത ഗ്ലാമര്‍ വേഷങ്ങളിടുന്നതിനാലാണത്രെ നാഗ ചൈതന്യയുടെ അമ്മ ദഗുപതി ലക്ഷ്മി രാമനായിഡുവിന് എതിര്‍പ്പ്. ഗ്ലാമര്‍ വേഷങ്ങള്‍ ധരിക്കുന്ന പെണ്ണിനെ മകന് കല്യാണം കഴിപ്പിച്ചുകൊടുക്കാന്‍ കഴിയില്ല. തന്റെ മരുമകള്‍ക്ക് അടക്കവും ഒതുക്കവും വേണമെന്നാണ് നാഗചൈതന്യയുടെ അമ്മ പറയുന്നത്. താരമായാലും മാന്യമായ വസ്ത്രധാരണം നടത്തണം. ഇതുപോലൊരാളെ മരുമകളായി സങ്കല്‍പിക്കാന്‍ പോലും Read more about ഗ്ലാമര്‍ മരുമകളെ വേണ്ട; നാഗചൈതന്യയുടെ അമ്മ[…]

അനുഷ്‌ക ഭക്തിമാര്‍ഗത്തില്‍

09:00 am 13/8/2016 ബാബ ഹാത്തിറാമിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രത്തില്‍ വെങ്കടേശ്വരന്റെ ഭക്തയുടെ വേഷത്തില്‍ അനുഷ്‌ക ഷെട്ടി അഭിനയിക്കുന്നു. ചിത്രത്തില്‍ നാഗാര്‍ജുനയാണ് നായകന്‍. ഓം നമോ വെങ്കിടേശായാ എന്നാണ് ചിത്രത്തിന്റെ പേര്. കെ.രാഘവേന്ദ്രറാവു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഭിനയിക്കുന്നതിന്റെ ആവേശത്തിലാണ് അനുഷ്‌ക. അതേസമയം ഊപ്പിരിയിലെ അഭിനയത്തിന് ആരാധകരുടെയും വിമര്‍ശകരുടെയും പ്രശംസ നേടിയ നാഗാര്‍ജുന അടുത്തതായി ചെയ്യുന്ന ചിത്രമാണിത്. പതിനെട്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന വെങ്കടേശ്വര ഭക്തനാണ് ബാബാ ഹാത്തിറാം. ഇദ്ദേഹത്തെ കുറിച്ചുള്ള ചരിത്രപരമായ രേഖകള്‍ വളരെ കുറവായതിനാല്‍ കഥാപാത്രമായി Read more about അനുഷ്‌ക ഭക്തിമാര്‍ഗത്തില്‍[…]