പ്രേതവും ഇടി ഇന്ന് എത്തി

10:22 am 12/8/2016 ഒരേ കോളജില്‍ പഠിച്ച മൂന്നുപേര്‍. കാമ്പസിലെ ഒരിക്കലും മറക്കാന്‍ കഴിയാത്ത ആവേശകരമായ ത്രസിപ്പിക്കുന്ന ഓര്‍മകളെ മനസില്‍ ഒതുക്കിക്കൊണ്ട് പലയിടങ്ങളിലായി ജീവിതം നയിക്കുന്ന അവര്‍ വീണ്ടും ഒന്നിക്കുകയാണ്. വിരസമായ യാഥാര്‍ഥ്യങ്ങളോട് തല്‍ക്കാലം വിടപറഞ്ഞു വീണ്ടും കലാലയ ജീവിതത്തിന്റെ ശൈലിയില്‍ മുഴുകുകയെന്നതായിരുന്നു അവരുടെ ലക്ഷ്യം. ഓരോ നിമിഷവും ആനന്ദിക്കുകയെന്നതായിരുന്നു ഉദ്ദേശ്യം.അതിനുവേണ്ടി അവര്‍ കടല്‍ത്തീരത്ത് ഒരു റിസോര്‍ട്ട് വാങ്ങി. ആഗ്രഹങ്ങള്‍ക്ക് നിറവും സുഗന്ധവും പകര്‍ന്നു. ആനന്ദത്തിലേക്കു നയിക്കപ്പെടുമ്പോഴാണ് അതു സംഭവിച്ചത്. പക്ഷേ, അതൊരു സ്വപ്നമല്ലായിരുന്നു. സത്യമായിരുന്നു. വിശ്വസിക്കാന്‍ Read more about പ്രേതവും ഇടി ഇന്ന് എത്തി[…]

‘ഊഴ’ത്തിലെ സോങ് ടീസർ പുറത്തിറങ്ങി.

02:53 PM 9/08/2016 മെമ്മറീസിന് ശേഷം പൃഥ്വിരാജും ജീത്തു ജോസഫും ഒന്നിക്കുന്ന ‘ഊഴ’ത്തിലെ സോങ് ടീസർ പുറത്തിറങ്ങി. ജീത്തു ജോസഫ് തന്നെയാണ് തിരക്കഥ. ദിവ്യാപിള്ളയാണ് നായിക. ബാലചന്ദ്രമേനോനാണ് പൃഥ്വിരാജിന്‍റെ അച്ഛനായി വരുന്നത്. സീത, രസ്ന എന്നിവരും പ്രധാനവേഷത്തിലെത്തുന്നുണ്ട്. ഷാംദത്ത് സൈനുദ്ദീനാണ് ഛായാഗ്രഹണം. സി ജോര്‍ജ്ജും ആന്റോ പടിഞ്ഞാറേക്കരയും ചേര്‍ന്നാണ് നിര്‍മാണം.

ഗോല്‍മാല്‍ 4ല്‍ ആലിയ ഭട്ട്

03:08pm 8/8/2016 രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന ഗോല്‍മാല്‍ പരമ്പരയിലെ പുതിയ ചിത്രം ഗോല്‍മാല്‍ 4ല്‍ ആരായിരിക്കും നായിക ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം ബോളിവുഡിലെ യുവനായിക ആലിയ ഭട്ട് ആയിരിക്കും ഗോല്‍മാല്‍ 4ല്‍ നായികയായി അഭിനയിക്കുക എന്നാണ് വിവരം. കരീന കപൂറിനെയായിരുന്നു ചിത്രത്തിലേക്ക് ആദ്യം പരിഗണിച്ചിരുന്നത്. എന്നാല്‍ കരീന ഗര്‍ഭിണിയായതിനാല്‍ ചിത്രവുമായി സഹകരിക്കാന്‍ കഴിയില്ലെന്ന് അറിയിച്ചതിനെത്തുടര്‍ന്നാണ് ആലിയയെ തെരഞ്ഞെടുത്തത്. കഴിഞ്ഞ ദിവസം ആലിയയുടെ മാനേജര്‍ രോഹിത് ഷെട്ടിയുടെ മുംബൈ അന്ധേരിയിലുള്ള ഓഫീസിലെത്തി രോഹിതുമായി ചര്‍ച്ച നടത്തിയിരുന്നു. ബോളിവുഡില്‍ Read more about ഗോല്‍മാല്‍ 4ല്‍ ആലിയ ഭട്ട്[…]

തൊടരിയുടെ ട്രൈലർ

12:10PM 8/08/2016 ധനുഷും കീര്‍ത്തി സുരേഷും ഒന്നിക്കുന്ന ചിത്രം ‘തൊടരി’യുടെ ട്രൈലർ പുറത്തിറങ്ങി. ചിത്രത്തില്‍ ധനുഷ് ഒരു പാന്‍ട്രി ജോലിക്കാരനായാണ് വേഷമിടുന്നത്. പ്രഭു സോളമനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇമ്മന്‍ ആണ് സംഗീത സംവിധായകന്‍. വെട്രിവേല്‍ മഹേന്ദ്രനാണ് ഛായാഗ്രാഹണം.

‘കഥകളി’ക്ക് സെന്‍സര്‍ ബോര്‍ഡിന്‍െറ പ്രദര്‍ശനാനുമതി.

09:56am 05/08/2016 തിരുവനന്തപുരം: നഗ്നതാ പ്രദര്‍ശനം ഉണ്ടെന്ന കാരണത്താൽ പ്രദര്‍ശനാനുമതി നിഷേധിച്ച ‘കഥകളി’ക്ക് സെന്‍സര്‍ ബോര്‍ഡിന്‍െറ പ്രദര്‍ശനാനുമതി. ‘എ’ സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് സിനിമക്ക് നല്‍കിയത്. സിനിമയിലെ വിവാദമായ അവസാന ഭാഗം ഒഴിവാക്കാതെയാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്​. സെന്‍സര്‍ ബോര്‍ഡായിരുന്നു സിനിമക്ക് നേരത്തെ പ്രദര്‍ശനാനുമതി നിഷേധിച്ചത്. സെന്‍സര്‍ ബോര്‍ഡ് രാഷ്ട്രീയം കളിക്കുകയാണെന്ന് ഫെഫ്ക നേരത്തെ ആരോപിച്ചിരുന്നു. ‘കഥകളി’ എന്ന സിനിമക്ക് കലാമൂല്യമുണ്ടെന്ന് വിലയിരുത്തിയിട്ടും നഗ്നതയുണ്ടെന്ന പേരില്‍ ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിക്കുകയായിരുന്നുവെന്നാണ് സിനിമാ പ്രവര്‍ത്തകരുടെ ആരോപണം. അംഗപരിമിതനായ സൈജോ കണ്ണാനിക്കലാണ് Read more about ‘കഥകളി’ക്ക് സെന്‍സര്‍ ബോര്‍ഡിന്‍െറ പ്രദര്‍ശനാനുമതി.[…]

ഇരുമുഖന്‍റെ ട്രൈലർ

03:10pm 4/08/2016 വിക്രം ചിത്രം ‘ഇരുമുഖ’ന്‍റെ ട്രൈലർ പുറത്തിറങ്ങി. ആനന്ദ് ശങ്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നയൻതാരയും നിത്യ മേനോനുമാണ് നായികമാർ. അന്ന്യന്‍ എന്ന സൂപ്പര്‍ ഹിറ്റിന് ശേഷം വിക്രം ഹാരിസ് ജയരാജ് കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. തമീന്‍സ് ഫിലിംസിന്‍റെ ബാനറില്‍ ഷിബു തമീന്‍സാണ് ചിത്രം നിര്‍മിക്കുന്നത്. ആര്‍.ഡി രാജശേഖര്‍ ആണ് ക്യാമറ ചലിപ്പിക്കുന്നത്.

തമന അഭിനയം നിര്‍ത്തുന്നു

12:22pm 3/8/2016 തെന്നിന്ത്യന്‍ സുന്ദരി തമന്ന അഭിനയം നിര്‍ത്താനൊരുങ്ങു ന്നുവെന്ന് റിപ്പോര്‍ട്ട്. 2017ഓടെ തമന്ന അഭിനയം നിര്‍ത്തു മെന്നാണ് കോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ബന്ധുവും കംപ്യൂട്ടര്‍ എന്‍ജിനിയറുമായ യുവാവുമായി തമന്നയുടെ വിവാഹം ഉറപ്പിച്ചിരിക്കുകയാണ്.

സൊനാക്ഷിയും പിന്നണി പാടുന്നു

01:18pm 2/8/2016 ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയും പിന്നണി ഗായികയാകുന്നു. പ്രിയങ്കാ ചോപ്ര, ആലിയാ ഭട്ട്, ശ്രദ്ധാ കപൂര്‍, ശ്രുതി ഹാസന്‍, പരിണീതി ചോപ്ര എന്നിവരുടെ ഗണത്തിലേക്ക് സൊനാക്ഷിയും എത്തിയിരിക്കുന്നു. ഇവരെല്ലാം മുമ്പു പിന്നണി പാടിയിട്ടുള്ള നടിമാരാണ്. സംവിധായകന്‍ എ.ആര്‍. മുരുകദോസിന്റെ അകിര എന്ന ചിത്രത്തിലൂടെയാണ് ദബാംഗ് സുന്ദരി ഗായികയാവുന്നത്. എല്ലാവരും ഞെട്ടിയിരിക്കുകയാണ്. ഒരു 30 മിനിറ്റാണ് ഞാന്‍ മൈക്കിനു മുന്നില്‍ ചെലവഴിച്ച സമയം. നല്ലൊരു അനുഭവമായിരുന്നു. ഞാന്‍ എത്തിപ്പെടേണ്ട ഒരു സ്ഥലത്ത് എത്തിയതു പോലെ. ചിത്രീകരണം Read more about സൊനാക്ഷിയും പിന്നണി പാടുന്നു[…]

മാതാപിതാക്കളുടെ തീരുമാനം പോലെ വിവാഹമോചനം :വിജയ്

10:05am 30/7/2016 തെന്നിന്ത്യന്‍ നടി അമലാ പോളും സംവിധായകന്‍ എ എല്‍ വിജയ്‌യും വിവാഹമോചിതരാകാന്‍ ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ട് ആരാധകര്‍ക്കിടയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ചര്‍ച്ചയായിരുന്നു. കുറച്ചുനാളുകളായി ഇരുവരും തമ്മില്‍ സ്വരച്ചേര്‍ച്ചയിലല്ലെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇരുവരും വിവാഹിതമോചിതരാകാന്‍ ഒരുങ്ങുന്നുവെന്ന് ഒരു ദിവസം മുമ്പ് ഇന്റര്‍നാഷണല്‍ ബിസിനസ് ടൈംസ് റിപ്പോര്‍ട്ട് ചെയ്!തു. ഇരുവരുടെയും വിവാഹമോചന വാര്‍ത്ത പിന്നീട് മിക്ക മാധ്യമങ്ങളുടെയും ഗോസിപ്പ് കോളങ്ങളില്‍ ഇടംപിടി ക്കുകയും ചെയ്!തു. ഇരുവരും ഇതിനോട് പ്രതികരിക്കാന്‍ തയ്യാറായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ എ എല്‍ Read more about മാതാപിതാക്കളുടെ തീരുമാനം പോലെ വിവാഹമോചനം :വിജയ്[…]

സെയ്ഫിന്റെ നായികയായി ഇഷ തല്‍വാര്‍

01:30pm 28/7/2016 സെയ്ഫ് അലിഖാന്റെ നായികയായി ഇഷ തല്‍വാര്‍ ബോളിവുഡിലേക്ക് ചേക്കേറുന്നു. മലയാളത്തിലും മറ്റ് ഭാഷകളിലും അഭിനയിച്ചിട്ടുണെ്ടങ്കിലും ബോളിവുഡില്‍ നിന്നും ഇതുവരെ ഇഷയ്ക്ക് അവസരങ്ങള്‍ വന്നിരുന്നില്ല. അതിനുള്ള അവസരം കിട്ടിയതിന്റെ സന്തോഷത്തിലാണ് ഇഷ്. അക്ഷത് വര്‍മ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മൂന്നു കഥകളാണ് പറയുന്നത്. അതില്‍ ഒരു കഥയിലെ നായിക ഇഷ തല്‍വാറാണ്. തിരക്കഥ കേട്ടപ്പോള്‍ തന്നെ അഭിനയിക്കാമെന്ന് സമ്മതിക്കുകയായിരുന്നു. താന്‍ ഒരുപാട് ഇഷ്ടപ്പെടുന്ന നടനാണ് സെയ്ഫ് അലിഖാന്‍. അതുകൊണ്ട് തന്നെ ഇങ്ങനെ ഒരു അവസരം വന്നപ്പോള്‍ Read more about സെയ്ഫിന്റെ നായികയായി ഇഷ തല്‍വാര്‍[…]