കബാലിയുടെ വ്യാജ സിഡി പിടിച്ചെടുത്തു

12:06am 27/7/2016 കോട്ടയം: രജനീകാന്ത് ചിത്രം കബാലിയുടെ വ്യാജ സിഡി പിടിച്ചെടുത്തു. കോട്ടയം മുണ്ടക്കയത്താണ് സിഡികള്‍ പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട് മുണ്ടക്കയം സ്വദേശി ഷാമോനെ പോലീസ് അറസ്റ്റ് ചെയ്തു.

ട്രൈലറെത്തി ഇടിയുടെ

11:45am 26/07/2016 സാജിദ് യാഹിയ സംവിധാനം ചെയ്യുന്ന ജയസൂര്യ ചിത്രം ‘ഇടി’യുടെ ട്രൈലറെത്തി. ചിത്രത്തിൽ പൊലീസ് ഒാഫീസറായാണ് ജയസൂര്യ എത്തുന്നത്. ഇന്‍സ്‌പെക്ടര്‍ ദാവൂദ് ഇബ്രാഹിം എന്നതിന്‍റെ ചുരുക്കെഴുത്താണ് ‘ഇടി’. സു സു സുധീ വാല്‍മീകം എന്ന ചിത്രത്തിലെ നായിക ശിവദയാണ് നായിക. ജോജു ജോര്‍ജ്, സൈജു കുറുപ്പ്, സമ്പത്ത്, സുധി കൊപ്പ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ഡോ: അജാസും അരുണും ചേര്‍ന്ന് മാജിക് ലാന്റേണിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്.

‘കിസപാതിയിൽ’ എന്ന ഗാനം ആരാധകർ നെഞ്ചേറ്റിക്കഴിഞ്ഞു.

01:47 PM 25/07/2016 പൊന്നാനിയുടെ പ്രണയ കഥ പറയുന്ന കിസ്മത്ത് എന്ന ചിത്രത്തിന്‍റെ ട്രൈലർ കണ്ട് കാത്തിരിപ്പാണ് സിനിമാ പ്രേമികൾ. കഴിഞ്ഞ ദിവസം ചിത്രത്തിലെ ഗാനം പുറത്തിറങ്ങിയതോടെ എല്ലാവരും ഇപ്പോൾ ഈ ഗാനത്തിന് പിറകെയാണ്. ‘കിസപാതിയിൽ’ എന്ന ഗാനം ആരാധകർ നെഞ്ചേറ്റിക്കഴിഞ്ഞു. വിനീത് ശ്രീനിവാസൻ, ഷാൻ റഹ്മാൻ, നിവിൻ പോളി, നസ്റിയ നസീം എന്നിവരെല്ലാം ഗാനം ഫേസ്ബുക്കിലൂടെ ഷെയർ ചെയ്തു. അന്‍വര്‍ അലിയുടെ വരികള്‍ക്ക് സുഷിന്‍ ശ്യാമാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. സച്ചിന്‍ ബാലുവാണ് ഗാനം ആലപിച്ചിരിക്കുന്നത്. നവാഗതനായ Read more about ‘കിസപാതിയിൽ’ എന്ന ഗാനം ആരാധകർ നെഞ്ചേറ്റിക്കഴിഞ്ഞു.[…]

ഒക്ടോബര്‍ 7ന് പുലിമുരുകന്‍

07:11pm 23/7/2016 മോഹന്‍ലാല്‍ നായകനാകുന്ന പുലിമുരുകന്‍ ഒക്ടോബര്‍ 7 ന് റിലീസ് ചെയ്യും എന്ന് സംവിധായകന്‍ വൈശാഖ് അറിയിച്ചു. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയാകാത്തത് കാരണമാണ് റിലീസ് നീണ്ടുപോയത് എന്ന് സംവിധായകന്‍ പറഞ്ഞു. ബിഗ് ബജറ്റ് ചിത്രം എന്ന വിശേഷണത്തോടെയാണ് ടോമിച്ചന്‍ മുളുകുപാടം പുലിമുരുകന്‍ നിര്‍മിക്കുന്നത്. വിഷുവിന് പുലിമുരുകന്‍ റിലീസ് ചെയ്യും എന്നായിരുന്നു ആദ്യം വാര്‍ത്തകള്‍. പിന്നീട് റംസാന് എത്തുമെന്ന പ്രതീക്ഷയിലായി രുന്നു ചലച്ചിത്രപ്രേമികള്‍. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ഒപ്പം, തെലുങ്ക് ചിത്രമായ മനമാന്ത എന്നീ ചിത്രങ്ങളുടെ Read more about ഒക്ടോബര്‍ 7ന് പുലിമുരുകന്‍[…]

നയന്‍താരയ്ക്ക് പ്രണയം വാഴില്ലന്നുണ്ടോ ?

07:08pm 23/7/2016 തെന്നിന്ത്യന്‍ താരസുന്ദരി നയന്‍താരയുടെ പുതിയ പ്രണയവും തകര്‍ന്നതായി റിപ്പോര്‍ട്ടുകള്‍. ചില ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വിവാദങ്ങളുടെ കാര്യത്തില്‍ ഒട്ടും പിന്നിലല്ല നയന്‍താര. പ്രണയങ്ങളാണ് എന്നും നയന്‍സിനെ വിവാദത്തില്‍ അകപ്പെടുത്തുന്നത്. ആദ്യം ചിമ്പു… പിന്നെ പ്രഭുദേവ… ഒടുവില്‍ സംവിധായകന്‍ വിഘ്‌നേഷ് ശിവ എന്നിവര്‍. ഇതിനിടെ ആര്യ, വിശാല്‍ എന്നിവരുടെ പേരും നയന്‍സിന്റെ പേരിനൊപ്പം ഗോസിപ്പ് കോളങ്ങളില്‍ ഇടംപിടിച്ചു. നയന്‍സ്-വിഘ്‌നേഷ് പ്രണയവും പൊളിഞ്ഞെന്നാണ് ഒടുവില്‍ പുറത്തുവന്നിരിക്കുന്ന വാര്‍ത്ത. വിഘ്‌നേഷിനെ വിവാഹം കഴിക്കാന്‍ നയന്‍സ് മതം Read more about നയന്‍താരയ്ക്ക് പ്രണയം വാഴില്ലന്നുണ്ടോ ?[…]

ഒപ്പത്തിന്‍റെ ട്രൈലർ പുറത്തിറങ്ങി.

08:44 PM 22/07/2016 ഗീതാഞ്ജലിക്ക് ശേഷം മോഹൻലാലും പ്രിയദർശനും ഒന്നിക്കുന്ന ചിത്രമായ ഒപ്പത്തിന്‍റെ ട്രൈലർ പുറത്തിറങ്ങി. കേരളത്തിലെ തിയേറ്ററുകളിൽ രജനി ചിത്രം കബാലിക്കൊപ്പമാണ് ട്രൈലറും പുറത്തിറങ്ങിയത്. സംവിധായകൻ അൽഫോൻസ് പുത്രനാണ് ട്രൈലർ ഒരുക്കിയത്. മോഹൻലാൽ ഇതിൽ ജയരാമൻ എന്ന അന്ധനായ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്‌. കഥ ഗോവിന്ദ് വിജയനും തിരക്കഥ പ്രിയദർശനും ആണ് രചിച്ചിരിക്കുന്നത്. മോഹൻലാലിന് പുറമേ വിമല രാമൻ, അനു ശ്രീ, നെടുമുടി വേണു, മാമുക്കോയ തുടങ്ങിയവരാണ് അഭിനയച്ചിരിക്കുന്നത്. ക്യാമറ എൻ.കെ എകാംബരനും എഡിറ്റിംഗ് എം.എസ് അയ്യപ്പൻ Read more about ഒപ്പത്തിന്‍റെ ട്രൈലർ പുറത്തിറങ്ങി.[…]

‘കബാലി’ 4000 തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തി.

09:26 AM 22/07/2016 ചെന്നൈ: സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന്‍െറ പുതിയ ചലച്ചിത്രം ‘കബാലി’ ലോകമെമ്പാടും 4000 തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തി. പടക്കം പൊട്ടിച്ചും നൃത്തം ചെയ്തും പാലഭിഷേകം നടത്തിയും പുലര്‍ച്ചെയുള്ള ആദ്യ ഷോ തന്നെ തമിഴ് പ്രേക്ഷകർ ആഘോഷമാക്കി. നടന്‍ ജയറാമും മകന്‍ കാളിദാസുമടക്കമുള്ള താരങ്ങള്‍ കബാലിയുടെ ആദ്യ പ്രദര്‍ശനത്തിന് ചെന്നൈയിലെ തിയേറ്ററിലെത്തി. തമിഴ്‌നാട്ടിൽ മാത്രം രണ്ടായിരത്തിലേറെ സ്ക്രീനുകളിലാണു റിലീസ്. 500–1000 രൂപയാണ് ആദ്യദിവസ പ്രദർശനത്തിനുള്ള ഔദ്യോഗിക ടിക്കറ്റ് നിരക്ക്. ചെന്നെെയിൽ ഒരു തിയറ്ററിൽ ഇന്നുമാത്രം ഏഴു പ്രദർശനം. Read more about ‘കബാലി’ 4000 തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തി.[…]

കബാലി: രജനികാന്തിന്റെ ആമുഖ രംഗം ചോര്‍ന്നു

12:00pm 21/7/2016 ചെന്നൈ: സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ നാളെ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രമായ കബാലിയിലെ അദ്ദേഹത്തിന്റെ ആമുഖ രംഗം (ഇന്‍ട്രൊഡക്ഷന്‍ സീന്‍) ചോര്‍ന്നതായി റിപ്പോര്‍ട്ട്. ചിത്രത്തിന്റെ വ്യാജ പതിപ്പ് പ്രചരിക്കാതിരിക്കാന്‍ നിര്‍മ്മാതാവ് കോടതിയില്‍നിന്ന് അനുകൂല വിധി നേടിയിരുന്നു. എന്നാല്‍, ചിത്രത്തിന്റെ സെന്‍സര്‍ കോപ്പി ചോര്‍ന്നതായി നേരത്തേ വാര്‍ത്ത പ്രചരിച്ചിരുന്നു. ഇത് മിനിറ്റുകള്‍ മാത്രമേ ഓണ്‍ലൈനില്‍ ഉണ്ടായിരുന്നുള്ളൂ എന്നാണ് വിവരം. നിര്‍മാതാവ് കലൈപുള്ളി എസ്. ധാനുവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ വ്യാജപതിപ്പ് പുറത്തിറക്കുന്നതിനെതിരേ 169 ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡറുകളെ വിലക്കിയിരുന്നു. Read more about കബാലി: രജനികാന്തിന്റെ ആമുഖ രംഗം ചോര്‍ന്നു[…]

മമ്മൂട്ടി ചിത്രം വൈറ്റിന്‍റെ പുതിയ ടീസർ

11:50 AM 20/07/2016 ഉദയ് അനന്തൻ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം വൈറ്റിന്‍റെ പുതിയ ടീസറെത്തി. ബോളിവുഡ് നടി ഹുമ ഖുറേഷിയാണ് നായിക. ശങ്കർ രാമകൃഷ്ണൻ, സിദ്ദിഖ്, സുനിൽ സുഖദ, അഹമ്മദ് സിദ്ദിഖ്, മഞ്ജുലിക, സോന നായർ. കെ.പി.എ.സി ലളിത എന്നിവരും ചിത്രത്തിലുണ്ട്. 29ന് ചിത്രം തിയേറ്ററുകളിലെത്തും. പ്രവീൺ ബാലകൃഷ്ണൻ‌, നന്ദിനി വൽസൻ, ഉദയ് അനന്തൻ എന്നിവർ ചേർന്നെഴുതിയ വൈറ്റിന് ക്യാമറ ചലിപ്പിച്ചിരിക്കുന്നത് ഇംഗ്ലീഷ് ഛായാഗ്രാഹകനായ അമർജിത്ത്സിങ്ങ് ആണ്. റഫീഖ് അഹമ്മദിന്റെ വരികൾക്ക് രാഹുൽ രാജ് ഈണം Read more about മമ്മൂട്ടി ചിത്രം വൈറ്റിന്‍റെ പുതിയ ടീസർ[…]

ഇന്‍റര്‍നെറ്റില്‍ കബാലി യുടെ സെൻസർ കോപ്പി ചോർന്നതായി സംശയം ​

10:25am 20/07/2016 ചെന്നെ: സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന്‍റെ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന കബാലി ഇന്‍റര്‍നെറ്റില്‍. ചില ടോറന്‍റ് ഗ്രൂപ്പുകളിലാണ് ചിത്രത്തിന്‍റെ പൂര്‍ണ രൂപം ഡൗണ്‍ലോഡ് ചെയ്യാനാവുന്ന തരത്തില്‍ പ്രത്യക്ഷമായത്. ഈ വെള്ളിയാഴ്ചയാണ് കബാലി തി​േയറ്ററുകളിലെത്തുന്നത്. ചിത്രം റിലീസിനു മുമ്പു തന്നെ ഇന്‍റര്‍നെറ്റില്‍ പ്രത്യക്ഷപ്പെടാനുള്ള സാധ്യത ചൂണ്ടിക്കാട്ടി നിര്‍മ്മാതാവ് എസ്. തനു മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതേ തുടര്‍ന്ന് ചിത്രം അനധികൃതമായി ഡൗണ്‍ലോഡ് ചെയ്യാന്‍ അനുവദിക്കുന്നതില്‍നിന്ന് 169 ഇന്റര്‍നെറ്റ് സേവന ദാതാക്കളെയും 225 വെബ്‌സൈറ്റുകളെയും തടഞ്ഞുകൊണ്ട് കോടതി ഇടക്കാല Read more about ഇന്‍റര്‍നെറ്റില്‍ കബാലി യുടെ സെൻസർ കോപ്പി ചോർന്നതായി സംശയം ​[…]