അഭിഷേകം നടത്തി പാല്‍ ഒഴുക്കി കളയരുതെന്ന അപേക്ഷയുമായി ക്ഷീര കര്‍ഷക സംഘടന

01:05pm 18/07/2016 ചെന്നൈ: രജനികാന്തിന്റെ പുതിയ ചിത്രം കബാലിയുടെ റിലീസ് ദിനം അടുക്കുമ്പോള്‍ പാലഭിഷേകം നടത്താനുള്ള തയ്യാറെടുപ്പിലാണ് ആരാധകര്‍. ഇതുമുന്നില്‍ കണ്ട് അഭിഷേകം നടത്തി പാല്‍ ഒഴുക്കി കളയരുതെന്ന അപേക്ഷയുമായി രംഗത്തത്തെിയിരിക്കുകയാണ് തമിഴ്നാട്ടിലെ ക്ഷീര കര്‍ഷകരുടെ സംഘടന. പുതിയ ചിത്രം റിലീസ് ചെയ്യുന്ന ദിനം തമിഴ് സൂപ്പര്‍ താരങ്ങളുടെ കട്ടൗട്ടുകള്‍ക്ക് മുകളിലൂടെയുളള പാലഭിഷേകം ആരാധകരെ സംബന്ധിച്ച് ഒഴിച്ചുകൂടാനാകാത്ത ഒരു കാര്യമാണ്. ആയിരക്കണക്കിന് ലിറ്റര്‍ പാലാണ് ഇത്തരത്തില്‍ ആരാധകര്‍ ഒഴുക്കി കളയാറുള്ളത്. പാല്‍ വെറുതെ പാഴാക്കി കളയരുതെന്ന് തമിഴ്നാട് Read more about അഭിഷേകം നടത്തി പാല്‍ ഒഴുക്കി കളയരുതെന്ന അപേക്ഷയുമായി ക്ഷീര കര്‍ഷക സംഘടന[…]

കിസ്മതേതിന്‍റെ രണ്ടാം ടീസർ പുറത്തിറങ്ങി.

09:10am 17/07/2016 പൊന്നാനിയുടെ പ്രണയ കഥ പറയുന്ന ചിത്രം കിസ്മതേതിന്‍റെ രണ്ടാം ടീസർ പുറത്തിറങ്ങി. നവാഗതനായ ഷാനവാസ് കെ ബാവക്കുട്ടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രാജീവ് രവിയുടെ നേതൃത്വത്തിലുള്ള ‘കളക്ടീവ് ഫേസ് വണ്‍’ നിര്‍മ്മിക്കുന്ന ചിത്രം ലാല്‍ ജോസിന്‍റെ എൽ.ജെ ഫിലിംസാണ് തീയേറ്ററുകളിലെത്തിക്കുന്നത്. ഷെയിന്‍ നിഗം, ശ്രുതി മേനോന്‍ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. സുരേഷ് രാജാണ് ചിത്രത്തിന് ഛായഗ്രഹണം നിർവഹിക്കുന്നത്. മോയിന്‍കുട്ടി വൈദ്യര്‍ , അന്‍വര്‍ അലി, റഫീഖ് അഹമ്മദ്, തുടങ്ങിയവരുടെ വരികൾക്ക് സംഗീതം ഒരുക്കുന്നത് Read more about കിസ്മതേതിന്‍റെ രണ്ടാം ടീസർ പുറത്തിറങ്ങി.[…]

ഫഫ്കയുടെ പ്രസിഡന്റു സ്ഥാനത്തുനിന്നു സംവിധായകന്‍ കമല്‍ രാജിവയ്ക്കില്ല

12.54 AM 17-07-2016 സിനിമാ മേഖലയിലെ തൊഴിലാളി സംഘടനയായ ഫെഫ്കയുടെ പ്രസിഡന്റു സ്ഥാനത്തുനിന്നു സംവിധായകന്‍ കമല്‍ രാജിവയ്ക്കില്ല. ചലചിത്ര അക്കാദമിയുടെ ചെയര്‍മാനായി ചുമതലയേറ്റതിനാല്‍ ഫെഫ്കയുടെ പ്രസിഡന്റു സ്ഥാനം രാജിവയ്ക്കാന്‍ കമല്‍ താല്‍പര്യം പ്രകടിപ്പിച്ചെങ്കിലും അംഗങ്ങള്‍ അനുവദിച്ചില്ല. പുതിയ ഭരണസമിതി ചുമതലയേറ്റ് കുറച്ചുമാസങ്ങള്‍ മാത്രമേ ആയിട്ടുള്ളതിനാല്‍ വീണ്ടുമൊരു തിരഞ്ഞെടുപ്പു നടത്തുന്നതു സംഘടനയുടെ കെട്ടുറപ്പിനെ ബാധിക്കുമെന്ന് കാട്ടിയാണ് മുന്‍ഭാരവാഹികള്‍ ഉള്‍പ്പടെയുള്ളവര്‍ കമലിന്റെ അഭ്യര്‍ത്ഥന നിരസിച്ചത്. ഈ ഭരണ സമിതിയുടെ കാലവധി തീരുന്ന നവംബര്‍വരെ സ്ഥാനത്തു തുടരാന്‍ ഇന്നലെ കൊച്ചിയില്‍ ചേര്‍ന്ന Read more about ഫഫ്കയുടെ പ്രസിഡന്റു സ്ഥാനത്തുനിന്നു സംവിധായകന്‍ കമല്‍ രാജിവയ്ക്കില്ല[…]

കബാലി ഡൗണ്‍ലോഡിംഗ് തടയണമെന്നാവശ്യപ്പെട്ട് നിര്‍മാതാവ് ഹൈക്കോടതിയില്‍

01.12 AM 15-07-2016 സിനിമ റിലീസ് ചെയ്യുന്നതിനു മുമ്പേ സിനിമയുടെ ഇന്റര്‍നെറ്റ് ഡൗണ്‍ലോഡിംഗ് തടയണമെന്നാവശ്യപ്പെട്ട് നിര്‍മാതാവ് ഹൈക്കോടതിയില്‍. തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ പുതിയ ചിത്രം കബാലിയുടെ ഇന്റര്‍നെറ്റ് ഡൗണ്‍ലോഡിംഗ് തടയണമെന്നാവശ്യപ്പെട്ടാണു നിര്‍മാതാവായ കലൈപുലി എസ്. താണു മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഒരു പകര്‍പ്പില്‍നിന്ന് അനധികൃതമായി നിരവധി പകര്‍പ്പുകള്‍ നിര്‍മിക്കുന്നതായും ഇത് കൈമാറുന്നതു നിര്‍മാതാവിനു വന്‍ സാമ്പത്തികനഷ്ടം ഉണ്്ടാക്കുന്നതായും ഇദ്ദേഹം ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ഇതിനാല്‍ അനധികൃത ഡൗണ്‍ലോഡിംഗ് പ്രോത്സാഹിപ്പിക്കുന്ന എല്ലാ വെബ്‌സൈറ്റുകളും തടയാന്‍ ട്രായിയോടു നിര്‍ദേശിക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു. Read more about കബാലി ഡൗണ്‍ലോഡിംഗ് തടയണമെന്നാവശ്യപ്പെട്ട് നിര്‍മാതാവ് ഹൈക്കോടതിയില്‍[…]

കമല്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാനായി ചുമതലയേറ്റു

02:44 PM 14/07/2016 തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാനായി സംവിധായകന്‍ കമല്‍ ചുമതലയേറ്റു. തിരുവനന്തപുരം ശാസ്തമംഗലത്തെ ഒാഫീസിലെത്തിയാണ് ചുമതലയേറ്റത്. ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയുടെ പ്രസിഡന്‍റാണ് കമല്‍. ചലച്ചിത്ര വികസന കോര്‍പറേഷനുമായി ചേര്‍ന്ന് ക്രിയാത്മക പ്രവര്‍ത്തനങ്ങള്‍ നടത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നതായി കമൽ മാധ്യമങ്ങളോട് പറഞ്ഞു. രാഷ്ട്രീയത്തിന് അതീതമായി ചലച്ചിത്ര രംഗത്തിന്‍റെ വികസനത്തിനായി പദ്ധതികൾ ആവിഷ്ക്കരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവില്‍ സംവിധായകന്‍ രാജീവ് നാഥാണ് ചെയര്‍മാന്‍. പുതിയ സർക്കാർ അധികാരമേറ്റപ്പോൾ രാജീവ് നാഥ് രാജിസന്നദ്ധത അറിയിച്ചിരുന്നു. എന്നാൽ Read more about കമല്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാനായി ചുമതലയേറ്റു[…]

കസബയിലെ അശ്ലീല സംഭാഷണങ്ങളില്‍ നടപടിയെടുക്കുമെന്ന് വനിതാ കമീഷന്‍.

10:22am 13/7/2016 മമ്മൂട്ടി ചിത്രം കസബയിലെ അശ്ലീല സംഭാഷണങ്ങളില്‍ നടപടിയെടുക്കുമെന്ന് വനിതാ കമീഷന്‍. ചിത്രത്തില്‍ സ്ത്രീ വിരുദ്ധ സംഭാഷണമുണ്ടെന്ന വിമര്‍ശം ഉയര്‍ന്ന സാഹചര്യത്തിലാണ് വനിതാ കമീഷന്‍ ഇടപെട്ടത്. ചിത്രത്തില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥയോട് മറ്റൊരു പൊലീസ് ഓഫീസറായ മമ്മൂട്ടി അനാവശ്യമായ അശ്ലീല സംഭാഷണം നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. നിരവധി സ്ത്രീവിരുദ്ധമായ സംഭാഷണങ്ങളും ചിത്രത്തില്‍. വിഷയം പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന വനിതാ കമീഷന്‍ ചെയര്‍പേഴ്‌സണ്‍ കെ.സി.റോസക്കുട്ടി പ്രതികരിച്ചു. മമ്മൂട്ടിയെപ്പോലെ അഭിനയരംഗത്ത് ദീര്‍ഘകാലാനുഭവമുള്ള ഒരാള്‍ അത്തരം സംഭാഷണങ്ങള്‍ പറയാന്‍ Read more about കസബയിലെ അശ്ലീല സംഭാഷണങ്ങളില്‍ നടപടിയെടുക്കുമെന്ന് വനിതാ കമീഷന്‍.[…]

തോപ്പില്‍ ജോപ്പന്‍ വരുന്നു

ജോണി ആന്റണി സംവിധാനം ചെയ്യുന്ന തോപ്പില്‍ ജോപ്പന്‍ എന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ മമ്മൂട്ടി അവതരിപ്പിക്കുന്നു. ഗ്രാന്‍ഡ് ഡെ പ്രൊഡക്ഷന്‍സ് ആന്‍ഡ് എസ്.എല്‍. ഗ്രൂപ്പിന്റെ ബാനറിലാണ് ഈ ചിത്രം നിര്‍മിക്കുന്നത്. അലന്‍സിയാര്‍, പാഷാ ണം ഷാജി, ശ്രീജിത് രവി, സോഹന്‍ സീനുലാല്‍ തുടങ്ങിയവരാണ് ജോപ്പന്റെ സുഹൃത്തുക്കളായി വേഷമിടുന്നത്. സലിംകുമാര്‍, രഞ്ജി പണിക്കര്‍, സുരേഷ് കൃഷ്ണ, ഹരിശ്രീ അശോകന്‍, മോഹന്‍ ജോസ്, ബേബി അക്ഷര തുടങ്ങിയവരും അഭിനയിക്കുന്നു. നിഷാദ് കോയയുടേതാണു തിരക്കഥ. റഫീഖ് അഹമ്മദ്, നിഷാദ് അഹമ്മദ് എന്നിവരുടെ Read more about തോപ്പില്‍ ജോപ്പന്‍ വരുന്നു[…]

പുതിയ കുട്ടികള്‍ നയന്‍താരയില്‍ നിന്നും ഒരുപാടു പഠിക്കാനുണ്ടെന്നു സംവിധായകന്‍ സിദ്ദിഖ്.

10:27am 11/7/2016 പുതിയതായി സിനിമയില്‍ വരുന്ന കുട്ടികള്‍ നയന്‍താരയില്‍ നിന്ന് ഒരുപാടു പഠിക്കാനുണ്ടെന്നു സംവിധായകന്‍ സിദ്ദിഖ്. നയന്‍താരയുടെ കൂടെ വര്‍ക്ക് ചെയ്യാന്‍ സുഖമാണ്. വളരെ കൃത്യമായി സമയനിഷ്ഠ പാലിക്കാന്‍ നയന്‍താരയ്ക്കു കഴിയുന്നുവെന്നതാണ് ഏറ്റവും വലിയ കാര്യം. ഇത്രമണിക്ക് റെഡിയാകണമെന്നു പറഞ്ഞാല്‍ അക്കാര്യത്തില്‍ ഒരു ടെന്‍ഷനും വേണ്ട. ഒമ്പതു മണിയാണ് പറഞ്ഞിരിക്കുന്നതെങ്കി ല്‍ 8.50ന് മേക്കപ്പിട്ട് ആള് റെഡിയായിരിക്കും. ഇന്ന ദിവസം വരാമെന്നു പറഞ്ഞു പോയാല്‍ ആ ദിവസം കൃത്യമായും എത്തിയിരിക്കും. ലൊക്കേഷനില്‍ വന്നു കഴിഞ്ഞാല്‍ കാരവാന്‍ ഉണെ്ടങ്കിലും Read more about പുതിയ കുട്ടികള്‍ നയന്‍താരയില്‍ നിന്നും ഒരുപാടു പഠിക്കാനുണ്ടെന്നു സംവിധായകന്‍ സിദ്ദിഖ്.[…]

പ്രായപൂര്‍ത്തിയായവര്‍ കാണുക

04:10pm 09/7/2016 ചായം പൂശിയ വീട് എന്ന ചിത്രം നിയമ പോരാട്ടങ്ങള്‍ക്കൊടുവില്‍ തിയറ്ററുകളിലേക്ക്. സെന്‍സര്‍ ബോര്‍ഡുമായുള്ള തര്‍ക്കം കാരണം വാര്‍ത്താപ്രാധാന്യം നേടിയ ചിത്രമാണ് ഇത്. പക്ഷേ സംവിധായകരായ സതീഷ് ബാബു സേനനും സന്തോഷ് ബാബു സേനനും വിട്ടുകൊടുക്കാന്‍ തയാറായില്ല. നഗ്നത കാട്ടുന്ന രംഗങ്ങള്‍ വെട്ടിമുറിക്കുമെന്ന് സെന്‍സര്‍ബോര്‍ഡ് കട്ടായം പറഞ്ഞതോടെ ഇരുവരും കോടതിയെ സമീപിക്കുകയായിരുന്നു. ഇതിനിടയില്‍ ചിത്രം ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശിപ്പിച്ചതോടെ നിരൂപക പ്രശംസ നേടി. ഇപ്പോള്‍ ചിത്രം തിയറ്ററുകളിലേക്ക് ഉടന്‍ എത്തുമെന്നാണ് കേള്‍ക്കുന്നത്. അഡ്വ. സെബാസ്റ്റ്യന്‍ പോള്‍ ആണ് Read more about പ്രായപൂര്‍ത്തിയായവര്‍ കാണുക[…]

നയന്‍താര വീണ്ടും ഹൊറര്‍ ചിത്രത്തില്‍

09:11am 09/7/2016 മായയ്ക്കു ശേഷം നയന്‍ താര വീണ്ടുമൊരു ഹൊറര്‍ ചിത്രത്തില്‍ അഭിനയിക്കു ന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അതേക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടി ല്ലായിരുന്നു. ഇപ്പോഴിതാ അനിരുദ്ധ് രവിചന്ദര്‍ ചിത്രത്തിന്റെ പേര് ഔദ്യോഗികമായി പുറത്ത് വിട്ടിരിക്കുന്നു. ഡോറ എന്നാണ് ചിത്രത്തിന്റെ പേര്. ദോസ് രാമസ്വാമിയാ ണ് ചിത്രം സംവിധാനം ചെയ്യുന്നത്. കളവാണി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സരകുണമാണ് ചിത്രം നിര്‍മിക്കുന്നത്. മുമ്പ് സരകുണത്തിന്റെ സഹസംവിധായകനായി ദോസ് സ്വാമി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഹൊറര്‍ ചിത്രമാ ണെങ്കിലും ഹാസ്യത്തിന് പ്രാധാന്യം നല്‍കിയാണ് Read more about നയന്‍താര വീണ്ടും ഹൊറര്‍ ചിത്രത്തില്‍[…]