തെന്നിന്ത്യൻ താരം പ്രിയാമണിയും മുസ്തഫ രാജും തമ്മിലുള്ള പ്രണയം വിവാഹത്തിലേക്ക്.

10:01am 30/05/2016 വെള്ളിയാഴ്ച ബംഗളൂരുവിലെ പ്രിയാമണിയുടെ വസതിയിൽ നടന്ന സ്വകാര്യ ചടങ്ങിൽ ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞു. ഇൗ വർഷം അവസാനത്തോടെ വിവാഹം നടത്താനാണ് തീരുമാനം. ഇവന്‍റ് മാനേജ്മെന്‍റ് ബിസിനസ് നടത്തുന്ന മുസ്തഫ വർഷങ്ങൾക്ക് മുമ്പ് നടന്ന ഐ.പി.എൽ ചടങ്ങിൽെവച്ചാണ് പ്രിയാമണിയെ കണ്ടുമുട്ടുന്നത്. മുസ്തഫയുടെ ഹ്യുമറും സത്യസന്ധതയുമാണ് തന്നെ ആകർഷിച്ചതെന്ന് പ്രിയാമണി പറയുന്നു. വിനയൻ സംവിധാനം ചെയ്ത സത്യമാണ് പ്രിയാമണിയുടെ ആദ്യ മലയാള ചിത്രം. പരുത്തി വീരൻ എന്ന തമിഴ് ചിത്രത്തിലെ കിടിലൻ അഭിനയത്തിന് മികച്ച നടിക്കുള്ള Read more about തെന്നിന്ത്യൻ താരം പ്രിയാമണിയും മുസ്തഫ രാജും തമ്മിലുള്ള പ്രണയം വിവാഹത്തിലേക്ക്.[…]

കസബയുടെ ഫസ്റ്റ് ലുക്

09:58am 30/05/2016 നിതിന്‍ രഞ്ജി പണിക്കര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ‘കസബ’യുടെ ഫസ്റ്റ് ലുക് പോസ്റ്റർ പുറത്തിറങ്ങി. സി.ഐ രാജന്‍ സക്കറിയ എന്ന ശക്തമായ പൊലീസ് വേഷത്തിലാണ് മമ്മുട്ടി ചിത്രത്തിലെത്തുന്നത്. ശരത് കുമാറിന്‍റെ മകൾ വരലക്ഷ്മിയാണ് നായിക. വരലക്ഷമിയുടെ ആദ്യ മലയാള സിനിമയാണിത്. സമ്പത്ത്, ജഗദീഷ്, നേഹ സക്സേന എന്നിവരാണ് പ്രധാന താരങ്ങൾ. രണ്‍ജി പണിക്കറും ആന്‍റോ ജോസഫും ചേര്‍ന്നാണ് നിർമാണം.

പുതുമുഖ നടന്റെ ക്ലിപ്പ്‌ പുറത്തായി

05:29pm 28/5/2016 ബോളിവുഡ്‌ നടന്റെ എം.എം.എസ്‌ ക്ലിപ്പ്‌ പുറത്ത്‌. ബോളിവുഡ്‌ നടനായ ജോണി ബവേജയുടെ വീഡിയോ ക്ലിപ്പാണ്‌ പുറത്തായതെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. ഒരു യുവതിയെ ചുംബിക്കുന്ന രീതിയിലുള്ള വീഡിയോയിലുള്ളത്‌ ജോണി ബവേജ എന്ന പുതുമുഖ നടനാണെന്നും സണ്‍ ലഡ്‌കി എന്ന ചിത്രത്തിലാണ്‌ ഇദ്ദേഹം ഇപ്പോള്‍ അഭിനയിക്കുന്നതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്ന വീഡിയോയുമായി ഒരു ബന്ധവുമില്ലെന്ന്‌ നടന്‍ അറിയിച്ചതായാണ്‌ റിപ്പോര്‍ട്ടുകള്‍. ജോണി ബവേജയുടേതായി സ്‌കാന്‍ഡല്‍ എന്നൊരു സിനിമ അണിയറയില്‍ ഒരുങ്ങുന്നുണ്ടെന്നും ലീക്കായ ക്ലിപ്പ്‌ അതിനുവേണ്ടിയുള്ളതാണെന്നും വിവരങ്ങളുണ്ട്‌

‘ കസബ ‘ ഫസ്‌റ്റ്ലുക്ക്‌ പോസ്‌റ്റര്‍ നാളെ എത്തും

05:26pm 28/5/2016 മമ്മൂട്ടി നായകനാകുന്ന ചിത്രം കസബയുടെ ഫസ്‌റ്റ്ലുക്ക്‌ പോസ്‌റ്റര്‍ നാളെ പുറത്തിറങ്ങും. പ്രശസ്‌ത തിരക്കഥാകൃത്തും സംവിധായകനും നടനുമായ രഞ്‌ജി പണിക്കരുടെ മകന്‍ നിതിനാണ്‌ ചിത്രം സംവിധാനം ചെയ്യുന്നത്‌. മമ്മൂടെ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്‌ കസബ ചിത്രത്തില്‍ മമ്മൂട്ടി വ്യത്യസ്‌തമായ ലുക്കിലാണ്‌ എത്തുന്നത്‌. രാജന്‍ സക്കറിയ എന്ന എസ്‌.ഐ ആയിട്ടാണ്‌ മമ്മൂട്ടി ചിത്രത്തില്‍ എത്തുകയെന്നാണ്‌ വിവരങ്ങള്‍.

കമ്മട്ടിപ്പാടം’ത്തിലെ ആദ്യ സോങ്ങ് വീഡിയോ റിലീസ് ചെയ്തു

07:03pm 24/5/2016 മലയാള സിനിമ ഇന്‍ഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബല്‍ ആയ മ്യൂസിക്247, ദുല്‍ഖര്‍ സല്‍മാന്‍ നായകനായി അഭിനയിക്കുന്ന ‘കമ്മട്ടിപ്പാടം’ത്തിലെ ആദ്യ സോങ്ങ് വീഡിയോ റിലീസ് ചെയ്തു. ‘കാത്തിരുന്ന പക്ഷി ഞാന്‍’ എന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് കാര്‍ത്തിക് ആണ്. അന്‍വര്‍ അലിയുടെ വരികള്‍ക്ക് കെ ഈണം നല്‍കിയിരിക്കുന്നു. കഴിഞ്ഞ വെള്ളിയാഴ്ച റിലീസ് ചെയ്ത ചിത്രം എറണാകുളത്തിന്റെ ത്വരിതഗതിയിലുള്ള വളര്‍ച്ചയും, ആ വളര്‍ച്ചയില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടുപ്പോയവരുടെ, പ്രത്യേകിച്ച് ദളിതുകളുടെ, നേരെയുണ്ടായ അനീതിയും സത്യസന്ധമായും ധീരമായും അവതരിപ്പിച്ചതിന് മികച്ച പ്രതികരണങ്ങള്‍ Read more about കമ്മട്ടിപ്പാടം’ത്തിലെ ആദ്യ സോങ്ങ് വീഡിയോ റിലീസ് ചെയ്തു[…]

അരവിന്ദ് സ്വാമി ബോളിവുഡില്‍ തിരിച്ചുച്ചെത്തിയിരിക്കുകയാണ്

12:31pm 22/5/2016 പതിനഞ്ചു വർഷത്തിനുശേഷം തനൂജ് ഭ്രമർ സംവിധാനം ചെയുന്ന ഡിയർ ഡാഡ് എന്ന ചിത്രത്തിലൂടെ ബോളീവൂഡിലെക്ക് തിരിച്ചുച്ചെത്തിയിരിക്കുകയാണ് അരവിന്ദ് സ്വാമി. തനി ഒരുവൻ എന്ന തമിഴ് ചിത്രത്തിലെ വില്ലൻ വേഷത്തിലൂടെ ആരാധകരെ ത്രസിപ്പിച്ച അരവിന്ദ് സ്വാമി,ഡിയർ ഡാഡില്‍ നിതിൻ സ്വാമി എന്ന 45 കാരന്റെ വേഷത്തിൽ എത്തുന്നു. അച്ഛനും മകനും തമ്മിലുള്ള സൌഹൃദ ത്തിന്റെയും ആത്മ ബന്ധത്തിന്റെയും കഥ പറയുന്ന ചിത്രത്തിൽ അച്ഛനായി അരവിന്ദ് എത്തുന്പോൾ മകൻറെ വേഷം അവതരിപ്പിക്കുന്നത്‌ ഹിമാനു ശർമയാണ്. ഇരുവരും ഒന്നിച്ചു Read more about അരവിന്ദ് സ്വാമി ബോളിവുഡില്‍ തിരിച്ചുച്ചെത്തിയിരിക്കുകയാണ്[…]

പുലിമുരുകന്‍ ടീസര്‍ എത്തി

02:59pm 21/5/2016 പുലിമുരുകന്‍ ടീസര്‍ എത്തി. ലാലേട്ടന്റെ ജന്മദിന സമ്മാനമായാണ് പുലിമുരുകന്‍ ടീസര്‍ എത്തിയിരിക്കുന്നത്. രാവിലെ ഒമ്പത് മണിക്കാണ് ടീസര്‍ പുറത്തുവിട്ടിരിക്കുന്നത്. 1 മിനിറ്റും 21 സെക്കന്റുമുള്ള ടീസറില്‍ ശക്തമായ കഥാപാത്രമായാണ് മോഹന്‍ലാലിനെ അവതരിപ്പിച്ചിരിക്കുന്നത്. മലയാള സിനിമ ആസ്വാദകള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാലിന്റെ പുലിമുരുകന്‍. മുപ്പതുകോടിയിലധികം രൂപ മുതല്‍മുടക്കി എടുത്തിരിക്കുന്ന ചിത്രം വൈശാഖാണ് സംവിധാനം ചെയ്യുന്നത്. മലയാളത്തിനുപുറമേ തമിഴ്, ഇംീഷ്, തെലുങ്ക്, ഭാഷകളിലും ചിത്രം റിലീസ് ചെയ്യും

ജൂലൈ ഒന്നിന് കബാലി

09:02am 21/5/2016 അധോലോക നേതാവ് കബലീശ്വരനായി സ്‌റ്റൈല്‍ മന്നന്‍ രജനീകാന്ത് അഭിനയിക്കുന്ന കബാലിയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ജൂലൈ ഒന്നിനാണ് ചിത്രം തീയറ്ററുകളില്‍ എത്തുക. ഓഡിയോ ജൂണ്‍ ആദ്യ വാരം എത്തും. പാ രഞ്ജിത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആട്ടക്കത്തി, മദ്രാസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് കബാലി. സന്തോഷ് നാരായണനാണ് കബാലിയുടെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. കലൈപുലി എസ്. താണുവാണ് കബാലി നിര്‍മ്മിക്കുന്നത്. മധ്യവയസ്‌കനായ ഒരു അധോലോക നായകന്റെ വേഷമാണ് Read more about ജൂലൈ ഒന്നിന് കബാലി[…]

ആ നസ്‌റിയ താനല്ല; തന്റെ പേരിലുള്ള വ്യാജ പേജിനെതിരെ നടി

09:20am 20/5/2016 ഫെയ്‌സബുക്കിലെ നസ്രിയ ഫഹദ് എന്ന പേജ് തന്റേതല്ലെന്ന് നടി നസ്രിയ. നസ്‌റിയ നസീം എന്ന തന്റെ ഔദ്യോഗിക പേജിലാണ് നസ്‌റിയ ഇക്കാര്യം വ്യക്തമാക്കി പോസ്റ്റിട്ടത്. ഒന്നരലക്ഷത്തോളം ലൈക്കുകളാണ് ഈ വ്യാജ പേജിനുള്ളത്. നസ്‌റിയ തന്റെ ഔദ്യോഗിക പേജില്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ നിമിഷങ്ങള്‍ക്കകം വ്യാജ പേജിലും അപ്‌ലോഡ് ചെയ്യപ്പെടുന്നുണ്ട്. ഔദ്യോഗിക പേജ് കൂടാതെ നസ്‌റിയ എന്ന പേരില്‍ തന്നെ പത്തോളം വ്യാജ പേജുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ വ്യാജ പേജുകള്‍ക്കെല്ലാം അരലക്ഷം മുതല്‍ ഒന്നര ലക്ഷം Read more about ആ നസ്‌റിയ താനല്ല; തന്റെ പേരിലുള്ള വ്യാജ പേജിനെതിരെ നടി[…]

കലാഭവന്‍ മണിയുടെ ഓര്‍മയ്ക്കായി സ്ഥാപിച്ച കെടാവിളക്ക് തകര്‍ത്തെന്ന് ആരോപണം

12.45 AM 18-05-2016 ആറ്റിങ്ങല്‍ മാമത്ത് ദേശീയ പാതയോരത്തു കലാഭവന്‍ മണിയുടെ ഓര്‍മയ്ക്കായി സ്ഥാപിച്ച കെടാവിളക്ക് തഹസില്‍ദാരുടെ നേതൃത്വത്തില്‍ പൊലീസ് തല്ലിത്തകര്‍ത്തെന്ന് ആരോപണം. ഇന്നലെ അര്‍ധരാത്രിയോടെയാണു സംഭവം. വിളക്കു സ്ഥാപിച്ചിരുന്നത് സര്‍ക്കാര്‍ ഭൂമിയിലാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു അക്രമം. കലാഭവന്‍ മണി സേവന സമിതിയുടെ നേതൃത്വത്തില്‍ മാമം ജംഗ്ഷനില്‍ രാത്രി യാത്രക്കാര്‍ക്കുള്ള സൗജന്യ ചുക്കുകാപ്പി വിതരണ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നു. പൊലീസിന്റെ പൂര്‍ണ പിന്തുണയോടെയായിരുന്നു ഇത്. മണിയുടെ മരണശേഷം അദ്ദേഹത്തിന്റെ ഓര്‍മയ്ക്കായി ഇതിനു മുന്നില്‍ കെടാവിളക്കു സ്ഥാപിച്ചു. എന്നാല്‍, ഈ ഭാഗത്ത് Read more about കലാഭവന്‍ മണിയുടെ ഓര്‍മയ്ക്കായി സ്ഥാപിച്ച കെടാവിളക്ക് തകര്‍ത്തെന്ന് ആരോപണം[…]