ഹൃതികറോഷന്റെ ചിത്രം ‘മോഹന്‍ജദാരോ’

01:14am 22/06/2016 ഹൃതിക് റോഷന്‍ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം ‘മോഹന്‍ജദാരോ’ യുടെ ട്രെയിലര്‍ പുറത്തിറങ്ങി. ലഗാന്‍, ജോദാ അക്ബര്‍ എന്നി സിനിമകള്‍ക്ക് ശേഷം ആശുതോഷ് ഗോവാരിക്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എ.ആര്‍. റഹ്മാനാണ് സംഗീതം നിര്‍വഹിക്കുന്നത്. 100 കോടി ബജറ്റിലോരുക്കിയ ചിത്രത്തില്‍ മൂന്ന് വര്‍ഷം കൊണ്ടാണ് മോഹന്‍ജദാരോ നഗരവും അവിടുത്തെ ആളുകളുടെ ശൈലിയും രൂപപ്പെടുത്തിയത്. പൂജ ഹെഗ്‌ഡേയാണ് നായിക.കബീര്‍ ബേദി,അരുണോദയ് സിംഗ്,സുഹാസിനി മൗലി തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍.

ഷാജഹാനും പരീക്കുട്ടിയും എന്ന ചിത്രത്തിന്‍റെ ട്രൈലർ പുറത്തിറങ്ങി.

12:47 PM 21/06/2016 റോമന്‍സ്, ഹാപ്പി ജേര്‍ണി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം കുഞ്ചാക്കോ ബോബൻ, ജയസൂര്യ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ബോബൻ സാമുവൽ ഒരുക്കുന്ന ചിത്രം ഷാജഹാനും പരീക്കുട്ടിയും എന്ന ചിത്രത്തിന്‍റെ ട്രൈലർ പുറത്തിറങ്ങി. അമല പോൾ ആണ് നായിക. അജു വര്‍ഗീസ്, സുരാജ്, ലാലു അലക്‌സ് എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ. വൈ. വി രാകേഷ് ആണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. അനീഷ് ലാലാണ് ഛായാഗ്രഹണം. ഗോപീസുന്ദർ സംഗീതം നിർവഹിക്കുന്നു. ആഷിക്ക് ഉസ്‌മാൻ പ്രൊഡക്ഷന്‍റെ ബാനറിൽ ആഷിക്ക് ഉസ്‌മാൻ ആണ് Read more about ഷാജഹാനും പരീക്കുട്ടിയും എന്ന ചിത്രത്തിന്‍റെ ട്രൈലർ പുറത്തിറങ്ങി.[…]

ദളപതി സിനിമ കണ്ടിട്ടുണ്ടോ.

04:00pm 7/6/2016 ദളപതി സിനിമ കണ്ടിട്ടുണ്ടോ.. അതില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് സൂപ്പര്‍സ്റ്റാര്‍ രജനീകാന്താണ് രക്ഷകനായി എത്തുന്നത്. ധനുഷും കീര്‍ത്തി സുരേഷം ഒന്നിക്കുന്ന പുതിയ ചിത്രമായ തൊടാരിയില്‍ ധനുഷ് പറയുന്ന ഡയലോഗാണിത്. സൂപ്പര്‍താരം ധനുഷും, കീര്‍ത്തി സുരേഷും പ്രധാന വേഷത്തിലെത്തുന്ന തമിഴ് ചിത്രമാണ് തൊടാരി. തൊടാരിയുടെ ട്രെയിലര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. കുംകി, മൈന എന്നീ ചിത്രങ്ങളിലൂടെ ഖ്യാതി നേടിയ പ്രഭു സോളമനാണ് സംവിധായകന്‍. റൊമാന്റിക് ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ തുരന്തോ എക്‌സ്പ്രസില്‍ ചെന്നൈയില്‍ നിന്നും ദില്ലിയിലേക്കുള്ള യാത്രയാണ് Read more about ദളപതി സിനിമ കണ്ടിട്ടുണ്ടോ.[…]

തെന്നിന്ത്യന്‍ സുപ്പര്‍താരം മഹേഷ്‌ ബാബു ബോളിവുഡില്‍ കന്നി അങ്കത്തിനൊരുങ്ങുന്നു.

12:45pm 6/6/2016 മുംബൈ: ഹിറ്റ്‌മേക്കര്‍ എ.ആര്‍ മുരുഗദോസ്‌ സംവിധാനം ചെയുന്ന ചിത്രത്തിലുടെയാണ്‌ താരത്തിന്റെ അരങ്ങേറ്റം. ഇതുവരെ ചിത്രത്തിന്‌ പേരിട്ടിട്ടില്ല. ഹിന്ദിക്ക്‌ പുറമേ തെലുങ്ക്‌, തമിഴ്‌ എന്നി ഭാഷകളിലും ചിത്രം പുറത്തിറങ്ങും. ‘ഗജനി’യുടെ ഹിന്ദി പതിപ്പിലുടെ നുറുകോടി ക്ലബില്‍ ഇടം പിടിച്ച സംവിധായകനാണ്‌ മുരുഗദോസ്‌. പരിണീതി ചോപ്രയാകും ചിത്രത്തില്‍ നായിക വേഷത്തില്‍ എത്തുന്നതെന്നതായണ്‌ സുചനകള്‍. കൃത്യമായ ഒരു ആശയത്തിലുന്നിയ അക്ഷന്‍ ചിത്രമാണിതെന്നും മുരുഗദോസ്‌ അറിയിച്ചു. അക്ഷയ്‌ കുമാര്‍ ചിത്രത്തില്‍ വില്ലനായെത്തും എന്നാണ്‌ റിപ്പോര്‍ട്ടുകളുണ്ട്‌. എന്നാല്‍ ചിത്രത്തില്‍ താരത്തിന്റെ നിലപാട്‌ Read more about തെന്നിന്ത്യന്‍ സുപ്പര്‍താരം മഹേഷ്‌ ബാബു ബോളിവുഡില്‍ കന്നി അങ്കത്തിനൊരുങ്ങുന്നു.[…]

ലാലേട്ടനൊപ്പമുള്ള യാത്രയെക്കുറിച്ച്‌ കനിഹ

09:14am 5/6/2016 ഉറക്കച്ചടവോടെ രാവിലെ വിമാനത്തില്‍ കയറിയതായിരുന്നു കനിഹ. ഉറങ്ങാനായി വേഗം സീറ്റിന്‌ അടുത്ത്‌ എത്തിയപ്പോള്‍ കണ്ടത്‌ ലാലേട്ടനെ. പിന്നെ കുശലം പറഞ്ഞ്‌ ലാലേട്ടനോടൊപ്പം യാത്ര. വിമാനത്തില്‍ വെച്ച്‌ ലാലേട്ടനെ കണ്ടതിന്റെ സന്തോഷം ഫേസ്‌ബുക്കില്‍ കുറിച്ചിരിക്കുകയാണ്‌ കനിഹ. ലാലേട്ടനൊപ്പമുള്ള സെല്‍ഫിയും കനിഹ ഫേസ്‌ബുക്കില്‍ പോസ്‌റ്റ് ചെയ്‌തിട്ടുണ്ട്‌. ലാലേട്ടനെ കണ്ടതിനെക്കുറിച്ച്‌ കനിഹ പറയുന്നത്‌ ഇങ്ങനെ. രാവിലെ എഴുന്നേല്‍ക്കാന്‍ തന്നെ മടിയാണ്‌. അതിരാവിലെയുള്ള വിമാനയാത്രയും. സീറ്റലെത്തി ഉറങ്ങാനുള്ള പരിപാടിയിലായിരുന്നു. പെട്ടന്നാണ്‌ സ്വപ്‌നത്തിലെന്നപോലെ ലാലേട്ടന്‍ മുന്നിലേക്ക്‌ വന്നത്‌. ഈ ദിവസം ഇതിലും Read more about ലാലേട്ടനൊപ്പമുള്ള യാത്രയെക്കുറിച്ച്‌ കനിഹ[…]

പൂജാബത്ര തിരിച്ചുവരുന്നു

08:10am 04/6/2016 ചന്ദ്രലേഖയിലും മേഘത്തിലും ദൈവത്തിന്റെ മകനിലുമൊക്കെ പ്രത്യക്ഷപ്പെട്ട പൂജാബത്രയെ മലയാളികള്‍ക്ക് പരിചയപ്പെടുത്തേണ്ട കാര്യമില്ല. ബോളിവുഡിലും തെന്നിന്ത്യന്‍ സിനിമകളിലും സാന്നിദ്ധ്യം അറിയിച്ച താരം ഹോളിവുഡ് സിനിമയിലൂടെ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുന്നു. ‘വണ്‍ അണ്ടര്‍ ദി സണ്‍’ എന്ന സിനിമയിലൂടെയാണ് താരം മടങ്ങി വരുന്നത്. ബഹിരാകാശ സഞ്ചാരിയായി താരം പ്രത്യക്ഷപ്പെടുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവന്നു. 2016 കാന്‍സ് ഫിലിം ഫെസ്റ്റിവെലില്‍ പുറത്തിറക്കിയ ചിത്രത്തിന്റെ ട്രെയിലറിന് വലിയ സ്വീകാര്യതയാണ് കിട്ടിയത്. കാതറീന്‍ വോസ് എന്ന ബഹിരാകാശ സഞ്ചാരിണി ആയിട്ടാണ് പൂജ Read more about പൂജാബത്ര തിരിച്ചുവരുന്നു[…]

തെന്നിന്ത്യന്‍ നടന്‍ സിദ്ധാർഥും മലയളത്തിന്‍റെ ജനപ്രിയ നടൻ ദിലീപും ഒന്നിക്കുന്നു

08:07am 4/6/2016 തെന്നിന്ത്യന്‍ നടന്‍ സിദ്ധാർഥും മലയളത്തിന്‍റെ ജനപ്രിയ നടൻ ദിലീപും ഒന്നിക്കുന്നു. നവാഗതനായ രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന കുമ്മാരസംഭവം എന്ന ചിത്രത്തില്‍ നായകതുല്യമായ കഥാപാത്രമാണ് സിദ്ധാര്‍ത്ഥ് അവതരിപ്പിക്കുന്നത്. ദിലീപ് നായകനായ ഏഴ് സുന്ദര രാത്രികളുടെ നിര്‍മാതാക്കളിലൊരാളായിരുന്നു രതീഷ് അമ്പാട്ട്. മുരളിഗോപി തിരക്കഥ എഴുതിയ ചിത്രം നിര്‍മിക്കുന്നത് ഗോകുലം ഗോപാലനാണ്. ചിത്രത്തില്‍ അഭിനയിക്കുന്ന കാര്യം സിദ്ധാര്‍ഥ് തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. സിനിമക്കായി താൻ തന്നെയാകും ഡബ്ബ് ചെയ്യുകയെന്നും സിദ്ധാർത്ഥ് കുറിച്ചു.

‘ പറവ ‘ ഷൂട്ടിങ്ങ്‌ തുടങ്ങി

03:25pm 2/6/2016 മലയാളസിനിമയ്‌ക്ക് ഇപ്പോള്‍ ഒഴിച്ചു കൂടാനാകാത്ത ഒരു ഹാസ്യ താരമാണ്‌ സൗബിന്‍. സൗബിന്‍ ഷാഹിര്‍ സംവിധായകനാകുന്ന ചിത്രം പറവയുടെ ഷുട്ടിങ്ങ്‌ തുടങ്ങി. ചിത്രത്തിന്റെ കഥയും സൗബിനാണ്‌ എഴുതിയിരിക്കുന്നത്‌. അന്‍വര്‍ റഷീദ്‌ എന്റര്‍ടൈന്‍മെന്റിന്‍റെ ബാനറില്‍ അന്‍വര്‍ റഷീദും ദി മൂവിക്ല ബ്ബിന്‍റെ ബാനറില്‍ ഷൈജു ഉണ്ണിയും ചേര്‍ന്നാണ്‌ നിര്‍മിക്കുന്നത്‌. പറവയില്‍ പുതുമുഖങ്ങളാവും പ്രധാന വേഷത്തില്‍ എത്തുക. സൗബിനൊപ്പം മുനീര്‍ അലിയും നിസാം ബഷീറും ചേര്‍ന്നാണ്‌ തിരക്കഥ ഒരുക്കിയിരിക്കുന്നത്‌. അമല്‍ നീരദിന്‍റെയും അന്‍വര്‍ റഷീദിന്‍റെയും സംയുക്‌ത സംരംഭമായ എ Read more about ‘ പറവ ‘ ഷൂട്ടിങ്ങ്‌ തുടങ്ങി[…]

പ്രേത’ത്തിന് വേണ്ടി ജയസൂര്യ മൊട്ടയടിപ്പിച്ചു

07:22pm 1/6/2016 പുതിയ ചിത്രത്തിനായി വ്യത്യസ്ത ലുക്കില്‍ എത്തിയിരിക്കുകയാണ് ജയസൂര്യ. തന്റെ പുതിയ ചിത്രം ‘പ്രേത’ത്തിന് വേണ്ടിയാണ് ജയസൂര്യ മൊട്ടയടിച്ചത്. .സെറ്റില്‍ വെച്ച് മൊട്ടയടിക്കുന്നതിന്റെ വീഡിയോ ജയസൂര്യ ഫെയ്‌സ്ബുക്കില്‍ പോസ്റ്റു ചെയ്യുകയും ചെയ്തു. വീഡിയോ വളരെ വേഗത്തിലാണ് വൈറലായത്. ജോണ്‍ ഡോണ്‍ ബോസ്‌കോ എന്ന കഥാപാത്രത്തെയാണ് ജയസൂര്യ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ജയസൂര്യ രഞ്ജിത്ത് ശങ്കര്‍ ടീമിന്റെ പുതിയ ചിത്രമായ പ്രേതത്തിന്റെ പ്രൊമോ വീഡിയോ കഴിഞ്ഞയാഴ്ച്ച പുറത്തുവിട്ടിരുന്നു. ഹൊറര്‍ ചിത്രമെന്ന ലേബലിലെത്തുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കൊച്ചിയില്‍ ആരംഭിച്ചു.

മീന്‍കുഴമ്പും മണ്‍പാനയും ട്രെയിലര്‍ പുറത്തിറങ്ങി.

06:47pm 31/5/2016 നടന്‍ ജയറാമിന്റെ മകന്‍ കാളിദാസ് നായകനാകുന്ന രണ്ടാമത്തെ തമിഴ് മീന്‍കുഴമ്പും മണ്‍പാനയും ട്രെയിലര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ അതിഥി താരമായി കമല്‍ഹാസനും എത്തുന്നുണ്ട്. അഷ്‌ന സാവേരിയാണ് നായിക. കാളിദാസിന്റെ ആദ്യ ചിത്രമായ ഒരു പക്കൈ കഥൈ എന്ന ചിത്രം പുറത്തിറങ്ങുന്നതിന് മുമ്പാണ് അടുത്ത ചിത്രവും റിലീസിന് ഒരുങ്ങുന്നത്. നടന്‍ പ്രഭുവും ഉര്‍വ്വശിയുമാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍. അമുദേശനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.