കത്തിരിപ്പിനൊടുവില്‍ കമല്‍ഹാസന്റെ മരുതനായഗം എത്തുന്നു

8:43am 5/3/2016 പാതിവഴിയില്‍ ഉപേക്ഷിച്ച ഉലകനായകന്‍ കമല്‍ഹാസന്റെ സ്വപ്ന ചിത്രം ‘മരുതനായകം’ വരുന്നു. ചിത്രത്തിലെ ടൈറ്റില്‍ ഗാനം പുറത്തിറങ്ങി. ഇളയരാജയുടെ സംഗീതം നല്‍കിയ ഗാനം അദ്ദേഹം തന്നെയാണ് യുടൂബിലൂടെ പുറത്ത് വിട്ടത്. കമല്‍ഹാസന്‍ തന്നെയാണ് സംവിധായകന്‍. കത്തി,യെന്തിരന്‍ ടു എന്നീ ചിത്രങ്ങളുടെ നിര്‍മ്മാതാക്കളാണ് നിര്‍മ്മാണം ഏറ്റെടുത്തിരിക്കുന്നത്. നാസര്‍, സത്യരാജ്, പശുപതി എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 1997ലാണ് ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങിയത്. ചിത്രീകരണത്തിന്റെ ഉദ്ഘാടനത്തിന് എലിസബത്ത് രാജ്ഞി പങ്കെടുത്തിരുന്ന്. എന്നാല്‍ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായില്ല. സാമ്പത്തിക Read more about കത്തിരിപ്പിനൊടുവില്‍ കമല്‍ഹാസന്റെ മരുതനായഗം എത്തുന്നു[…]

പുലിമുരുകന്റെ റിലീസിങ് തീയതി പ്രഖ്യാപിച്ചു

7:12pm 4/3/2016 വൈശാഖ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ നായകനാകുന്ന ബ്രഹ്മാണ്ഡചിത്രം പുലിമുരുകന്റെ റിലീസിങ് തീയതി പ്രഖ്യാപിച്ചു. ജൂലയ് ഏഴിന് ലോകമെമ്പാടുമുള്ള 3,000 കേന്ദ്രങ്ങളില്‍ സിനിമ പ്രദര്‍ശിപ്പിക്കാനാണ് തീരുമാനം. ചൈന, വിയറ്റ്‌നാം ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലും പ്രദര്‍ശനം ഉണ്ടായിരിക്കും. ലാലിനൊപ്പം ജഗപതി ബാബു, കമാലിനി മുഖര്‍ജി, ബാല, സിദ്ദിഖ്, വിനു മോഹന്‍, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവരും പുലിമുരുകനില്‍ വേഷമിടുന്നു. പൂര്‍ണമായും കാട് പശ്ചാത്തലമാകുന്ന സിനിമയില്‍ പുലിയും മനുഷ്യനും തമ്മിലുള്ള പോരാട്ടവും ജീവിതവുമാണ് പ്രമേയമാകുന്നത്. വനാതിര്‍ത്തിയിലെ ഗ്രാമത്തില്‍ മൃഗങ്ങളോട് പോരാടി ജീവിക്കുന്ന Read more about പുലിമുരുകന്റെ റിലീസിങ് തീയതി പ്രഖ്യാപിച്ചു[…]

മമ്മൂട്ടിയുടെ വൈറ്റി’ന്റെ ഫസ്റ്റ്‌ലുക്

6:28pm 4/3/2016 മമ്മൂട്ടി ചിത്രം ‘വൈറ്റ്’ വിഷുവിന് റിലീസ് ചെയ്യും. ഉദയ് അനന്തന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബോളിവുഡ് നടി ഹുമ ഖുറേഷിയാണ് നായിക. ശങ്കര്‍ രാമകൃഷ്ണന്‍, സിദ്ദിഖ്, സുനില്‍ സുഖദ, അഹമ്മദ് സിദ്ദിഖ്, മഞ്ജുലിക, സോന നായര്‍. കെ പി എ സി ലളിത എന്നിവരും ചിത്രത്തിലുണ്ട്. പ്രവീണ്‍ ബാലകൃഷ്ണന്‍, നന്ദിനി വല്‍സന്‍, ഉദയ് അനന്തന്‍ എന്നിവര്‍ ചേര്‍ന്നെഴുതിയ വൈറ്റിന് ക്യാമറ ചലിപ്പിച്ചിരിക്കുന്നത് ഇംഗ്ലീഷ് ഛായാഗ്രാഹകനായ അമര്‍ജിത്ത്‌സിങ്ങ് ആണ്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് രാഹുല്‍ രാജ് Read more about മമ്മൂട്ടിയുടെ വൈറ്റി’ന്റെ ഫസ്റ്റ്‌ലുക്[…]

ഐശ്വര്യാറായി ആഷ് സരബ്ജിത്തിന്റെ സഹോദരിയായി വേഷമിടുന്നു

12:05am 03/3/2016 ബോളിവുഡ് സൂപ്പര്‍നായിക ഐശ്വര്യാറായി പഞ്ചാബിലെ സുവര്‍ണ്ണക്ഷേത്രത്തില്‍ പാത്രം തേച്ചു കഴുകുകയും തറ അടിച്ചുവാരുകയും തൂത്തു തുടയ്ക്കുകയും ചെയ്യുന്നു. സുവര്‍ണ്ണക്ഷേത്രത്തിലെ പ്രസിദ്ധമായ സാമൂഹ്യ അടുക്കളയിലാണ് താരംജോലി ചെയ്യുന്നത്. ഭക്ഷണം പാകം ചെയ്യുന്നതിനൊപ്പം പാത്രവും വൃത്തിയാക്കുന്നു. ക്ഷേത്ര പരിസരവും തറയും തൂത്തു തുടയ്ക്കുകയും ചെയ്യുന്നുണ്ട്. ഇതിനെല്ലാം പുറമേ നിലത്തിരുന്ന് പ്രസാദം കഴിക്കുകയും ചെയ്യുന്നു. ബോളിവുഡിലെ സൂപ്പര്‍താരം ഇതെല്ലാം ചെയ്യുന്നത് പുതിയചിത്രം സരബ്ജിത്തിന് വേണ്ടിയാണ്. ഒമംഗ് കുമാര്‍ സംവിധാനം ചെയ്യുന്ന പാക് ജയിലില്‍ ജീവിതം അവസാനിച്ച ഇന്ത്യാക്കാരന്‍ സരബ്ജിത്തിന്റെ Read more about ഐശ്വര്യാറായി ആഷ് സരബ്ജിത്തിന്റെ സഹോദരിയായി വേഷമിടുന്നു[…]

ഒരു സംവിധായകന്‍ ഉഴപ്പി ചെയ്ത സിനിമയാണ് സര്‍ കേരളം ആഘോഷമാക്കിയത് -ആഷിഖ് അബു

12:01pm 03/3/2016 അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമത്തിന് സംസ്ഥാന അവാര്‍ഡ് നല്‍കാത്തതിനുള്ള ജൂറിയുടെ വിലയിരുത്തലിനെ വിമര്‍ശിച്ച് സംവിധായകന്‍ ആഷിഖ് അബു. ഒരു സംവിധായകന്‍ ഉഴപ്പി ചെയ്ത സിനിമയാണ് സര്‍ കേരളം മുഴുവന്‍ ഉത്സവം പോലെ കൊണ്ടാടിയത്. ആ സംവിധായകന് കൊടുക്കാന്‍ പറ്റിയ നല്ല ബെസ്റ്റ് പ്രോത്സാഹനമാണിതെന്നും ആഷിഖ് അബു ഫേസ്ബുക്കില്‍ കുറിച്ചു. ‘പ്രേമം സിനിമ മികച്ച എന്റര്‍ടെയ്നറാണെന്ന കാര്യത്തില്‍ സംശയമൊന്നുമില്ലെങ്കിലും പ്രേമത്തിന്റെ മേക്കിങ്ങില്‍ അദ്ദേഹം ഉഴപ്പിയെന്നായിരുന്നു ജൂറി ചെയ്ര്‍മാന്‍ എം മോഹന്റെ വിലയിരുത്തല്‍. ‘അവാര്‍ഡിനായി ഒരു Read more about ഒരു സംവിധായകന്‍ ഉഴപ്പി ചെയ്ത സിനിമയാണ് സര്‍ കേരളം ആഘോഷമാക്കിയത് -ആഷിഖ് അബു[…]

സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ അകറ്റി നിര്‍ത്തുന്നത് എന്തിനെയാണ്.?

02:58pm 01/3/2016 ആര്‍.ജ്യോതിലക്ഷ്മി. ലോക സിനിമയില്‍ ഇടം നേടാന്‍ ഉതകുന്ന കലാക്കാരന്‍മാരാലും,കലാകാരികളാലും സമ്പന്നമാണ് മലയാള സിനിമ.കഴിവുളളവരെ എന്നും അംഗീകരിക്കുന്ന മലയാളിയും മലയാള സിനിമയും, ചില സന്ദര്‍ഭങ്ങളില്‍ അന്യന്‍മാരെ പോലെ കൂറുകാണിക്കാനും മടിയില്ലാ. സംസ്ഥാന അവാര്‍ഡ് പ്രഖ്യാപനം പലതും പല വഴിക്കും വന്നു പോയി. കഴിഞ്ഞ തവണത്തെ ചലച്ചിത്ര അവാര്‍ഡ് ഒരു പരിധി വരെ പലരെയും നീരസത്തില്‍ ആക്കിയിരുന്നു. അതിന്റെ രണ്ടാം വാര്‍ഷികം ആഘോഷിക്കുകയാണോ ഇക്കൊല്ലത്തെയും അവാര്‍ഡ് എന്നതിന്‍ സംശയമുനയിലാണ്. ആര്‍ക്കും വാങ്ങാവുന്ന ഒരു വസ്തുതയായി ചുരുങ്ങുകയാണോ ചലച്ചിത്ര Read more about സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ അകറ്റി നിര്‍ത്തുന്നത് എന്തിനെയാണ്.?[…]

തകര്‍പ്പന്‍ ട്രൈലറുമായി ഫാന്‍

09: 59am 01/3/2016 25കാരനായി ഷാറൂഖ് ഖാന്‍ എത്തുന്ന ചിത്രം ‘ഫാനി’ന്റെ ട്രൈലര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ സൂപ്പര്‍ സ്റ്റാറിന്റെ കടുത്ത ആരാധകനായാണ് ഷാറൂഖ് എത്തുന്നത്. ബാന്‍ഡ് ബാജാ ബാരാത് എന്ന ഹിറ്റ് ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറിയ മനീഷ് ശുദ്ധ് ദേശിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇല്യാനയും വാലുഷാ ഡിസൂസയുമാണ് നായികമാര്‍.

ജീവയുടെ ഹൊറര്‍ ചിത്രം

3:30pm 29/2/2016 ഉലകനായകന്‍ കമല്‍ഹാസന്റെ അസിസ്സ്റ്റന്റ്‌റ് ഹരി സംവിധാനം ചെയ്യുന്ന ഹൊറര്‍ ചിത്രത്തില്‍ ജീവ നായകനാകുന്നു. ഇതാദ്യമായാണ് ജീവ ഒരു ഹൊറര്‍ സിനിമയില്‍ അഭിനയിക്കുന്നത്. ഇതുവരെ പേരിടാത്ത ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഇപ്പോള്‍ പളനിയില്‍ പുരോഗമിക്കുന്നു.ഇതിനു ശേഷം ചൈന്നയില്‍ 20 ദിവസത്തെ ഷൂട്ടിങ്ങും ഉണ്ടാവും. ശ്രീദിവ്യയും,സൂരിയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നതായിരിക്കും.

ജയന്റെ ജീവിതം വെള്ളിത്തിരയിലേക്ക്

11:31am 29/2/2016 മലയാളികളുടെ മനസില്‍ എന്നും പൗരഷത്തിന്റെയും കരുത്തിന്റെയും പ്രതീകമായ ജയന്റെ ജീവിതം വെള്ളിത്തിരയിലേക്ക്. അദ്ദേഹംനേെമ്മടു വിടപറഞ്ഞ് 36 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ജയന്റെ വ്യക്തി, കലാ ജീവിതങ്ങള്‍ സംവിധായകന്‍ ആഷിഖ് അബു സിനിമയാക്കുന്നത്. നടന്‍ ഇന്ദ്രജിത്താണ് എക്കാലത്തെയും ആക്ഷന്‍ ഹീറോക്ക് പുതുജീവന്‍ നല്‍കുന്നു. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ സിനിമ പൂര്‍ത്തിയാക്കിയ ശേഷം അടുത്ത വര്‍ഷം ജയന്‍ ചിത്രത്തിന്റെ പണിപ്പുരയിലേക്ക് ആഷിഖ് കടക്കുക. പതിനഞ്ച് വര്‍ഷം നീണ്ട നാവികസേനയിലെ സേവനത്തിന് ശേഷം 1974ല്‍ ‘ശാപമോഷം’ എന്ന ചിത്രത്തിലൂടെയാണ് ജയന്‍ Read more about ജയന്റെ ജീവിതം വെള്ളിത്തിരയിലേക്ക്[…]

ഓസ്‌കര്‍ : ഡികാപ്രിയോ മികച്ച നടന്‍, മികച്ച നടി ബ്രീ ലാര്‍സണ്‍

10:58am 29/2/2016 ലോസാഞ്ചലസ്: 88മത് ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ടോം മെക്കാര്‍ത്തി സംവിധാനം ചെയ്ത ‘സ്‌പോട്ട് ലൈറ്റ്’ ആണ് മികച്ച ചിത്രം. ആരാധകര്‍ പ്രതീക്ഷ പോലെ ‘ദ റവനന്റി’ലെ പ്രകടനത്തിന് ലിയനാഡോ ഡികാപ്രിയോയെ മികച്ച നടനായി തെരഞ്ഞെടുത്തു. ബ്രീ ലാര്‍സണാണ് (റൂം) മികച്ച നടി. ദ റവനന്റ് ഒരുക്കിയ അലജാന്‍ഡ്രോ ഇനാരിത്തുവാണ് മികച്ച സംവിധായകന്‍. ആറ് പുരസ്‌കാരം നേടി മാഡ് മാക്സ്: ഫ്യൂറി റോഡ് പുരസ്‌കാരപ്പട്ടികയില്‍ മുന്നിലെത്തി. മികച്ച ഒറിജിനല്‍ തിരക്കഥക്ക് സ്‌പോട്ട് ലൈറ്റും (ജോഷ് സിങ്ങര്‍, Read more about ഓസ്‌കര്‍ : ഡികാപ്രിയോ മികച്ച നടന്‍, മികച്ച നടി ബ്രീ ലാര്‍സണ്‍[…]