സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം നാളെ

28-2-2016 2015 ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നാളെ പ്രഖ്യാപിയ്ക്കും. സംവിധായകന്‍ മോഹന്‍ അധ്യക്ഷനായ ജൂറിയാണ് പുരസ്‌കാരം നിര്‍ണയിക്കുന്നത്. 73 ചിത്രങ്ങളാണ് വിവിധ വിഭാഗങ്ങളില്‍ ജൂറിയ്ക്ക് മുന്നിലെത്തിയത്. മികച്ച നടനുള്ള പുരസ്‌കാരത്തിന് പൃഥ്വിരാജ്, മമ്മൂട്ടി, കുഞ്ചാക്കോ ബോബന്‍, ജയസൂര്യ എന്നിവര്‍ മത്സരംഗത്തുണ്ട്. എങ്കിലും മമ്മൂട്ടിയും പൃഥ്വിരാജും തമ്മിലായിരിക്കും മത്സരം. മികച്ച നടക്കിക്കുള്ള അവാര്‍ഡിനായി മഞ്ജു വാര്യര്‍, പാര്‍വ്വതി, അമല പോള്‍ എന്നിവരാണ് മത്സരിക്കുന്നത്. ഇതില്‍ പാര്‍വ്വതിക്കാണ് മുന്‍ഗണന. കഴിഞ്ഞ വര്‍ഷം തിയേറ്ററുകളില്‍ പ്രണയത്തിന്റെ കണ്ണീര്‍ മഴ നനയിച്ച Read more about സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം നാളെ[…]

ഓസ്‌കര്‍ അവാര്‍ഡുകള്‍ നാളെ പ്രഖ്യാപിക്കും

28-2-2016 88ആമത് ഓസ്‌കര്‍ അവാര്‍ഡുകള്‍ നാളെ രാവിലെ പ്രഖ്യാപിക്കും. മികച്ച ചിത്രത്തിനുള്ള പുരസ്‌കാരത്തിനായി 8 സിനിമകളാണ് മത്സരിക്കുന്നത്. ദ റവനന്റ് ഓസ്‌കര്‍ അവാര്‍ഡുകള്‍ തൂത്തുവാരുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ദ ബിഗ് ഷോട്ട്, ബ്രിഡ്ജ് ഓഫ് സ്‌പൈസ്, ബ്രൂക്ക് ലിന്‍, മാഡ് മാക്‌സ് ഫ്യൂരി റോഡ്, ദ മാര്‍ഷ്യന്‍, ദ റവനന്റ്, റൂം, സ്‌പോട്ട് ലൈറ്റ് എന്നിങ്ങിനെ മികവിനുള്ള പുരസ്‌കാരത്തിനായി 8 ചിത്രങ്ങള്‍. ചിത്രങ്ങളുടെ തെരഞ്ഞെടുപ്പില്‍ വൈവിധ്യം കാത്തുസൂക്ഷിക്കാനായില്ലെന്ന വിമര്‍ശനം ഉണ്ടെങ്കിലും, ജനപ്രീതിയും കലാമൂല്യവും ഒരു പോലെ Read more about ഓസ്‌കര്‍ അവാര്‍ഡുകള്‍ നാളെ പ്രഖ്യാപിക്കും[…]

സൂര്യയുടെ 24 റ്റീസര്‍ പ്രമോ ഇറങ്ങി.

12:49 pm 26/2/2016 സൂര്യ നായകനാകുന്ന ഏറ്റവും പുതു ചിത്രമാ. 24 ന്റെ റ്റീസര്‍ പ്രമോ പുറത്തിറങ്ങി. തമിഴകം മുഴുവനും ഉറ്റു നോക്കുന്ന ചിത്രമാണ് 24. സമന്തയും, നിത്യാ മേനോനുമാണ് നായികമാര്‍. ചിത്രത്തിന്റെ റ്റീസര്‍ ഉടന്‍ തന്നെ പുറത്തിറങ്ങും

കടുവയെ ഉമ്മവെച്ചു ഏമി ജാക്സന്‍

12:28pm 26/2/2016 ഒരു നടി കടുവയെ താലോലിക്കുക ചിന്തിക്കാന്‍ പോലും സാധിക്കില്ല. എന്നാല്‍ ഗ്ലാമര്‍ താരം എമി ജാക്സന് ഇതൊന്നും ഒരു വിഷയമല്ല. കടുവയെ ഉമ്മ വച്ചു കൊണ്ട് കൊച്ചു കുട്ടിക്കെന്ന പോലെ കുപ്പിപാല് കുടിപ്പിക്കുകയാണ് നടി എമി ജാക്സണ്‍. തന്റെ ആരാധകരെ ഞെട്ടിച്ച് എമി ജാക്സന്‍ തന്നെയാണ് ചിത്രം ഷെയര്‍ ചെയ്തത്. തന്റെ നായ്ക്കുട്ടിക്ക് കളിക്കൂട്ടുകാരനെ കിട്ടിയെന്ന അടിക്കുറിപ്പും എമി ചിത്രത്തിന് നല്‍കിയിട്ടുണ്ട്. മദിരാസി പട്ടണം എന്ന തമിഴ് ചിത്രത്തിലൂടെ സിനിമാ ലോകത്തേക്ക് കാലെടുത്തു വച്ച Read more about കടുവയെ ഉമ്മവെച്ചു ഏമി ജാക്സന്‍[…]

ജയറാം – ദീപന്‍ കൂട്ടുകെട്ടില്‍ ‘സത്യ’

12:25pm 26/2/2016 ദീപന്‍ സംവിധാനം ചെയ്യുന്ന പുതിയ ജയറാം ചിത്രമാണ് ‘സത്യ’. നിഖിതയാണ് നായിക. തമിഴ്താരം നാസര്‍, ബോളിവുഡ് താരം രാഹുല്‍ദേവ് തുടങ്ങിയവരും പ്രധാനവേഷങ്ങളിലെത്തുന്നു. സുധീര്‍ കരമന, കോട്ടയം നസീര്‍, വിജയരാഘവന്‍, നന്ദുലാല്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, മനു, ശോഭ മോഹന്‍, മങ്ക മഹേഷ്, വിനോദ്കുമാര്‍ എന്നിവരുമുണ്ട്. എ കെ സാജന്റേതാണ് തിരക്കഥ. സംഗീതം: ഗോപിസുന്ദര്‍. ഛായാഗ്രഹണം: ഭരണി കെ ധരന്‍. .ഷെഹ്നാസ് മൂവി ക്രിയേഷന്‍സിന്റെ ബാനറില്‍ ഫിറോസ് സഹീദാണ് ചിത്രം നിര്‍മിക്കുന്നത്.

മണിരത്‌നം ചിത്രത്തില്‍ സായ് പല്ലവി

10:02am 25/2/2016 പ്രേമത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനംകവര്‍ന്ന സായ് പല്ലവി തമിഴിലേക്ക്. മണിരത്നം സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് സായിയുടെ തമിഴിലെ അരങ്ങേറ്റം. മണിരത്നത്തിന്റെ ഭാര്യയും നടിയുമായ സുഹാസിനിയാണ് സായ് പല്ലവിയെ ചിത്രത്തിലേക്ക് നിര്‍ദ്ദേശിച്ചത്. കാര്‍ത്തിയാണ് ചിത്രത്തില്‍ നായകനാകുന്നത്. നേരത്തെ ദുല്‍ഖറിനെ നായകനാക്കി മണിരത്നം സംവിധാനം ചെയ്യാനിരുന്ന ചിത്രമാണിത്. എന്നാല്‍ മറ്റ് ചിത്രങ്ങളുടെ തിരക്കിലായതിനാല്‍ ചിത്രത്തില്‍ നിന്ന് ദുല്‍ഖര്‍ പിന്‍മാറുകയായിരുന്നു. പ്രേമത്തിന് ശേഷം ദുല്‍ഖര്‍ നായകനാകുന്ന കാളി എന്ന ചിത്രത്തിലാണ് സായ് പല്ലവി അഭിനയിക്കുന്നത്. ചിത്രത്തില്‍ ദുല്‍ഖറിന്റെ ഭാര്യയുടെ Read more about മണിരത്‌നം ചിത്രത്തില്‍ സായ് പല്ലവി[…]

കാട് പൂക്കുന്ന നേരം’ ചിത്രീകരണം പുരോഗമിക്കുന്നു

12:20pm 24/2/2016 വലിയ ചിറകുള്ള പക്ഷികള്‍ക്ക് ശേഷം ഡോ. ബിജു സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കാട് പൂക്കുന്ന നേരം’ ചിത്രീകരണം പുരോഗമിക്കുന്നു. ഇന്ദ്രജിത്ത്, റിമാ കല്ലിങ്കല്‍, പ്രകാശ് ബാരെ, ഇന്ദ്രന്‍സ് എന്നിവരാണ് പ്രധാനവേഷത്തില്‍ എത്തുന്നത്. ബാംഗ്ലൂര്‍ ഡേയ്സ് നിര്‍മിച്ച സോഫിയ പോളാണ് നിര്‍മാതാവ്.

നല്ല വ്യക്തിത്വമുള്ള സ്ത്രീയാണ് സണ്ണി ലിയോണെന്ന് ജയസൂര്യ

12:08pm 24/2/2016 കൊച്ചി: ഒരു സിനിമ അവാര്‍ഡ് നൈറ്റിന് എത്തിയ സണ്ണി ലിയോണിനെ കണ്ട അനുഭവം ഫേസ്ബുക്കില്‍ പങ്കുവെച്ച ജയസൂര്യ താന്‍ കണ്ട ഏറ്റവും ക്വാളിറ്റിയുള്ള സ്ത്രീ സണ്ണി ലിയോണാണെന്ന് പറയുന്നു. ഒരു നിമിഷം കൊണ്ട് തങ്ങളുടെ മനസിലെ കളങ്കം മായ്ക്കാന്‍ സണ്ണി ലിയോണിനായെങ്കില്‍ താന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും ക്വാളിറ്റിയുള്ള സ്ത്രീ സണ്ണി ലിയോണാണെന്ന് ജയസൂര്യ പറയുന്നു. ഒപ്പം സണ്ണി ലിയോണിനൊപ്പമുള്ള ഒരു സെല്‍ഫിയും ജയസൂര്യ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ജയസൂര്യയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം Read more about നല്ല വ്യക്തിത്വമുള്ള സ്ത്രീയാണ് സണ്ണി ലിയോണെന്ന് ജയസൂര്യ[…]

ആസിഫിന്റെയും ഉണ്ണിയുടെയും ‘അവരുടെ രാവുകള്‍’

11:48am 23/2/2016 ‘ഫിലിപ്‌സ് ആന്‍ഡ് ദി മങ്കിപെന്‍’ എന്ന ചിത്രത്തിന് ശേഷം ഷാനില്‍ മുഹമ്മദ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘അവരുടെ രാവുകള്‍.’ ആസിഫ് അലി, ഉണ്ണി മുകുന്ദന്‍, വിനയ് ഫോര്‍ട്ട്, അജു വര്‍ഗീസ് എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രത്തില്‍ ഹണി റോസാണ് നായിക. മുകേഷ്, നെടുമുടി വേണു, കൊച്ചുപ്രേമന്‍, സുധി കോപ്പ, ലെന എന്നിവരും ചിത്രത്തിലുണ്ട്. ഹരിനാരായണന്‍, അനു എലിസബത്ത് ജോസ്, സിബി പടിയറ എന്നിവരുടെ ഗാനങ്ങള്‍ക്ക് ശങ്കര്‍ശര്‍മ ഈണം പകര്‍ന്നിരിക്കുന്നു. വിഷ്ണുനാരായണന്‍ ഛായാഗ്രഹണവും Read more about ആസിഫിന്റെയും ഉണ്ണിയുടെയും ‘അവരുടെ രാവുകള്‍’[…]

സി.ഐ രാജന്‍ സക്കറിയയായി മമ്മൂക്ക; ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

10:15am 19/02/2016 ഇപ്പോള്‍ മമ്മൂക്കയാണ് സോഷ്യല്‍മീഡിയയിലെ താരം. രഞ്ജി പണിക്കരുടെ മകന്‍ നിതിന്‍ രഞ്ജി പണിക്കര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ താരത്തിന്റെ പൊലീസ് വേഷം കണ്ട് ത്രില്ലടിച്ചിരിക്കുകകയാണ് ആരാധകര്‍. സി.ഐ രാജന്‍ സക്കറിയ എന്ന ശക്തമായ പോലീസ് വേഷമാണ് മമ്മുക്ക ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ശരത്കുമാറിന്റെ മകള്‍ വരലക്ഷ്മിയാണ് നായിക. വരലക്ഷമിയുടെ ആദ്യ മലയാള സിനിമയാണിത്. രണ്‍ജി പണിക്കറും ആന്റോ ജോസഫും ചേര്‍ന്നാണ് നിര്‍മാണം. ബാംഗ്ലൂരിലെ ബംഗാരപേട്ടിലാണ് സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നത്.