തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കാന്‍ സൗദി രാജാവിന്റെ നിര്‍ദേശം

11:02AM 9/8/2016 ദമാം: രാജ്യത്തെ വിദേശികളായ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കാന്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് നിര്‍ദ്ദേശം നല്‍കി. സര്‍ക്കാരുമായി കരാറില്‍ ഏര്‍പ്പെട്ട കമ്പനികളിലെ തൊഴിലാളികള്‍ക്കു മുടങ്ങിയ ശമ്പളവും മറ്റു ആനുകൂല്യങ്ങളും നല്‍കാന്‍ ധന മന്ത്രാലയവുമായി സഹകരിച്ചു ആവശ്യമായ നടപടി സ്വീകരിക്കാന്‍ തൊഴില്‍ സാമുഹ്യക്ഷേമ മന്ത്രാലയത്തിനു രാജാവ് നിര്‍ദേശം നല്‍കി. കരാര്‍ കമ്പനികള്‍ തൊഴിലാളികള്‍ക്കു മുടങ്ങിയ ശമ്പളം നല്‍കിയെന്നു ഉറപ്പു വരുത്താതെ കമ്പനികള്‍ക്കു അവകാശപ്പെട്ട കരാര്‍ തുക തടഞ്ഞു വയ്ക്കാനും ധനമന്ത്രാലയത്തോട് നിര്‍ദേശിച്ചിട്ടുണ്ട്. തൊഴിലാളികളുടെ പാര്‍പ്പിടങ്ങളിലെ Read more about തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കാന്‍ സൗദി രാജാവിന്റെ നിര്‍ദേശം[…]

ദുബായ് വിമാനദുരന്തം: സര്‍വീസുകള്‍ സാധാരണ നിലയിലേക്ക്

12:02PM 8/8/2016 ന്യൂഡല്‍ഹി: ദുബായില്‍ എമിറേറ്റ്‌സ് വിമാനം അപകടത്തില്‍പ്പെട്ടതിനെത്തുടര്‍ന്നു താറുമാറായ ഇന്ത്യ- ദുബായ് വിമാന സര്‍വീസുകള്‍ ഇന്നു മുതല്‍ സാധാരണ നിലയിലായേക്കും. അതേസമയം, സ്‌പൈസ് ജെറ്റിന്റെ ഒമ്പത് വിമാനങ്ങള്‍ ഇന്നലെ സര്‍വീസ് നടത്തി. എയര്‍ഇന്ത്യ, ജെറ്റ് എയര്‍വെയ്‌സ്, ഇന്‍ഡിഗോ തുടങ്ങിയ കമ്പനികളുടെ സര്‍വീസുകള്‍ ഇന്നു മുതല്‍ സര്‍വീസ് ആരംഭിക്കും.

വിമാനത്തിന്‍െറ ബ്ലാക്ക് ബോക്സ് കണ്ടെടുത്തു

08:12am 6/8/2016 ബുധനാഴ്ച തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട് ദുബൈ വിമാനത്താവളത്തില്‍ ഇടിച്ചിറക്കിയതിനെ തുടര്‍ന്ന് തീപിടിച്ച് തകര്‍ന്ന എമിറേറ്റ്സ് വിമാനത്തിന്‍െറ കാഴ്ച ദുബൈ: വിമാനാപകടത്തെ തുടര്‍ന്ന് താളംതെറ്റിയ ദുബൈ വിമാനത്താവളത്തിലെ സര്‍വീസുകള്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും സാധാരണ നിലയിലായില്ല. വെള്ളിയാഴ്ച 29 വിമാന കമ്പനികളുടെ ദുബൈയില്‍ നിന്നും തിരിച്ചുമുള്ള 200ഓളം സര്‍വീസുകളാണ് റദ്ദാക്കിയത്. നിരവധി വിമാനങ്ങള്‍ വൈകി. ശനിയാഴ്ച രാവിലെയോടെ സര്‍വീസുകള്‍ പൂര്‍വസ്ഥിതിയിലാകുമെന്നാണ് കരുതുന്നത്. അതിനിടെ അപകടത്തില്‍ പെട്ട വിമാനത്തിന്‍െറ ബ്ളാക്ക് ബോക്സ് വ്യാഴാഴ്ച കണ്ടെടുത്തു. ഇന്ത്യ, ആസ്ത്രേലിയ, പാകിസ്താന്‍, Read more about വിമാനത്തിന്‍െറ ബ്ലാക്ക് ബോക്സ് കണ്ടെടുത്തു[…]

ദുബായ് വിമാനാപകടം: രക്ഷാപ്രവര്‍ത്തനത്തിനിടെ ഒരാള്‍ മരിച്ചു

03:30pm 4/8/2016 ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എമിറേറ്റ്‌സ് വിമാനം ലാന്റ് ചെയ്യുന്നതിനിടെയുണ്്ടായ തീപിടിത്തം നിയന്ത്രണവിധേയമാക്കാന്‍ ശ്രമിക്കുന്നതിനിടെ ഒരാള്‍ മരിച്ചു. അഗ്‌നിശമന സേനാ ഉദ്യോഗസ്ഥനായ ജാസിം എന്ന യുഎഇ പൗരനാണ് മരിച്ചത്. ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരം-ദുബായ് എമിറേറ്റ്‌സ് ഇകെ-521 വിമാനമാണ് അപകടത്തില്‍പെട്ടത്. വിമാനം മുഴുവനായി കത്തിയമര്‍ന്നു. യാത്രക്കാര്‍ സുരക്ഷ വാതിലിലൂടെ പുറത്തുകടന്ന് രക്ഷപ്പെടുകയായിരുന്നു. ലാന്‍ഡിംഗിനിടെ വിമാനത്തിന്റെ എന്‍ജിനില്‍ നിന്നു തീ പടരുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അപകടത്തെ തുടര്‍ന്ന് വിമാനത്താവളത്തിലെ ടെര്‍മിനല്‍ മൂന്നിലെ റണ്‍വേ Read more about ദുബായ് വിമാനാപകടം: രക്ഷാപ്രവര്‍ത്തനത്തിനിടെ ഒരാള്‍ മരിച്ചു[…]

ബഹ്റൈനില്‍ നിന്നും തട്ടികൊണ്ടുപോയ ഇന്ത്യക്കാരിയായ അഞ്ചുവയസുകാരിയെ രക്ഷപ്പെടുത്തി.

01:32 PM 04/08/2016 മാനാമ: ബഹറൈനിലെ ഹൂറ ഏരിയില്‍ നിന്നും തട്ടികൊണ്ടുപോയ ഇന്ത്യക്കാരിയായ അഞ്ചുവയസുകാരിയെ രക്ഷപ്പെടുത്തി. ചൊവ്വാഴ്ചയാണ് കാറിലിരിക്കുകയായിരുന്ന സാറ എന്ന അഞ്ചുവയസുകാരിയെ തട്ടികൊണ്ടുപോയത്. കേസില്‍ ഏഷ്യക്കാരിയായ യുവതിയും സ്വദേശിയായ പുരുഷനും അറസ്റ്റിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഹൂറയില്‍ സ്ത്രീയുടെ താമസസ്ഥലത്തു നിന്നാണ് കുട്ടിയെ പൊലീസ് കണ്ടെടുത്തത്. ഹൂറ ഏരിയയില്‍ കാര്‍ നിര്‍ത്തി വെള്ളം വാങ്ങിക്കുന്നതിനായി മാതാവ് പുറത്തിറങ്ങിയപ്പോള്‍ സംഘം കാറ് തട്ടിയെടുത്ത് കടക്കുകയായിരുന്നു. കാറിന്‍റെ പിന്‍സീറ്റിലിരുന്ന കുഞ്ഞിനെയും ഒപ്പം കടത്തികൊണ്ടുപോയി. കുട്ടിയെ കണ്ടെ ത്തുന്നതിനായി 25 Read more about ബഹ്റൈനില്‍ നിന്നും തട്ടികൊണ്ടുപോയ ഇന്ത്യക്കാരിയായ അഞ്ചുവയസുകാരിയെ രക്ഷപ്പെടുത്തി.[…]

സൗദിയില്‍ നിന്നും ആദ്യസംഘം വ്യാഴാഴ്ച നാട്ടിലെത്തും

03:49pm 3/8/2016 റിയാദ്: തൊഴില്‍ നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് സൗദി അറേബ്യയില്‍ ദുരിതത്തിലായ ഇന്ത്യക്കാരില്‍ ആദ്യ സംഘത്തെ വ്യാഴാഴ്ച നാട്ടിലെത്തിക്കും. സൗദിയില്‍ നിന്നും പ്രാദേശിക സമയം വ്യാഴാഴ്ച പുലര്‍ച്ചെ 5.30-നാണ് ആദ്യ സംഘം പുറപ്പെടുക. ഹജ് വിമാനത്തിലാണ് ആദ്യ സംഘം മടങ്ങുന്നത്. ഇന്ത്യക്കാരെ സഹായിക്കാന്‍ സൗദിയില്‍ തങ്ങുന്ന കേന്ദ്രമന്ത്രി വി.കെ.സിംഗ് ഇന്ന് വൈകിട്ടോടെ മദീനയിലെത്തും. സൗദിയില്‍ തൊഴില്‍ നഷ്ടമായതിനെത്തുടര്‍ന്നു പട്ടിണിയിലായ ഇന്ത്യക്കാരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായിട്ടാണ് വിദേശകാര്യ സഹമന്ത്രി വി.കെ. സിംഗ് സൗദിയില്‍ എത്തിയിരിക്കുന്നത്. തിനായിരത്തോളം ഇന്ത്യക്കാരാണു ദൈനംദിനാവശ്യങ്ങള്‍ക്കുപോലും വഴികാണാതെ Read more about സൗദിയില്‍ നിന്നും ആദ്യസംഘം വ്യാഴാഴ്ച നാട്ടിലെത്തും[…]

ദുബായ് വിമാനത്താവളത്തില്‍ എമിറേറ്റ്‌സ് വിമാനത്തിനു തീപിടിച്ചു

03:30pm 3/8/2016 ദുബായ്: ദുബായ് വിമാനത്താവളത്തില്‍ എമിറേറ്റ്‌സ് വിമാനത്തിന് ലാന്‍ഡിംഗിനിടെ തീപിടിച്ചു. തിരുവനന്തപുരം-ദുബായ് എമിറേറ്റ്‌സ് ഇകെ-521 വിമാനമാണ് അപകടത്തില്‍പെട്ടത്. വിമാനം മുഴുവനായി കത്തിയമര്‍ന്നു. യാത്രക്കാര്‍ സുരക്ഷ വാതിലിലൂടെ പുറത്തുകടന്ന് രക്ഷപ്പെടുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. ലാന്‍ഡിംഗിനിടെ വിമാനത്തിന്റെ എന്‍ജിനില്‍ നിന്നു തീ പടരുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അപകടത്തെ തുടര്‍ന്ന് വിമാനത്താവളത്തിലെ ടെര്‍മിനല്‍ മൂന്നിലെ റണ്‍വേ അടച്ചു. യാത്രക്കാരും ജീവനക്കാരും ഉള്‍പ്പെടെ 282 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരില്‍ ഭൂരിഭാഗവും മലയാളികളായിരുന്നുവെന്നും വിവരങ്ങള്‍ ഉണ്ട്. ഉപകടകാരണമെന്താണെന്നു വ്യക്തമായിട്ടില്ല. ഇന്ത്യന്‍ സമയം Read more about ദുബായ് വിമാനത്താവളത്തില്‍ എമിറേറ്റ്‌സ് വിമാനത്തിനു തീപിടിച്ചു[…]

കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇന്ന് ജിദ്ദയിലെത്തും

11:28 AM 02/08/2016 ന്യൂഡല്‍ഹി: തൊഴില്‍ നഷ്ടപ്പെട്ട് സൗദി അറേബ്യയില്‍ ദുരിതത്തിലായ ഇന്ത്യക്കാരുടെ പ്രശ്നപരിഹാരത്തിന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ. സിങ് ഇന്ന് രാത്രി ജിദ്ദയിലെത്തും. പ്രമുഖ നിര്‍മാണ കമ്പനിയായ സൗദി ഓജറില്‍ ശമ്പളവും ഭക്ഷണവും മുടങ്ങിയതിനെ തുടര്‍ന്ന് തൊഴിലാളികള്‍ ദുരിതം നേരിടുന്ന സാഹചര്യത്തിലാണ് സന്ദര്‍ശനം. ജിദ്ദയില്‍ ലേബര്‍ ക്യാമ്പുകള്‍ സന്ദര്‍ശിക്കുന്ന കേന്ദ്രമന്ത്രി തൊഴിലാളികളുടെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് വിവിധ യോഗങ്ങളില്‍ സംബന്ധിക്കും. വി.കെ സിങ് ബുധനാഴ്ചയാണ് ലേബര്‍ ക്യാമ്പുകളില്‍ സന്ദര്‍ശനം നടത്തുക. സൗദി തൊഴില്‍ മന്ത്രി ഡോ. Read more about കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇന്ന് ജിദ്ദയിലെത്തും[…]

ഇന്ത്യക്കാര്‍ക്ക് എല്ലാവിധ സഹായവും നല്‍കുമെന്ന് സൗദി സര്‍ക്കാര്‍ ഉറപ്പു നല്‍കിയതായി എം.ജെ. അക്ബര്‍

12.32 PM 02-08-2016 രാജ്യത്ത് കുടുങ്ങിയ ഇന്ത്യക്കാര്‍ക്ക് എല്ലാവിധ സഹായവും നല്‍കുമെന്ന് സൗദി അറേബ്യന്‍ സര്‍ക്കാര്‍ ഉറപ്പു നല്‍കിയതായി വിദേശകാര്യ സഹമന്ത്രി എം.ജെ. അക്ബര്‍. സൗദി സ്ഥാനപതി ഡോ. സൗദ് ബിന്‍ മുഹമ്മദ് അല്‍ സതിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കൂടിക്കാഴ്ച വളരെ ഫലപ്രദമായിരുന്നു. ഇന്ത്യയിലേക്ക് മടങ്ങി വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആവശ്യമായ സൗകര്യം ചെയ്യാമെന്നും സൗദി വാഗ്ദാനം ചെയ്തായും വിദേശകാര്യ സഹമന്ത്രി അറിയിച്ചു. ഇന്ത്യക്കാരുടെ ശമ്പള കുടിശിഖ ലഭിക്കണം, നാട്ടിലേക്ക് മടങ്ങി വരാന്‍ Read more about ഇന്ത്യക്കാര്‍ക്ക് എല്ലാവിധ സഹായവും നല്‍കുമെന്ന് സൗദി സര്‍ക്കാര്‍ ഉറപ്പു നല്‍കിയതായി എം.ജെ. അക്ബര്‍[…]

ഒമാനിൽ വാഹനാപകടം: രണ്ടു മലയാളികൾ ഉൾപ്പടെ അഞ്ച് മരണം

07:39 PM 31/07/2016 മസ്ക്കത്ത്: ഒമാനിലെ അൽ ഖൂദിൽ ഇന്ന് വെളുപ്പിനുണ്ടായ റോഡ് അപകടത്തിൽ രണ്ടു മലയാളികൾ ഉൾപ്പടെ 5 പേർ മരണപ്പെട്ടു. പട്ടാമ്പി സ്വദേശി സൈനുൽ ആബിദീൻ, ചേർപ്പ് സ്വദേശി ഷാനവാസ് ആറ്റുംപുറത്ത് എന്നിവരാണ് മരിച്ച മലയാളികൾ. മൃതശരീരങ്ങൾ സുൽത്താൻ ഖാബൂസ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.