റോഷന്‍ ചെറി ഖത്തറിലെ ‘സ്മാര്‍ട്ട് ബില്‍ഡിങ്ങ്‌സ്’ ആര്‍ക്കിടെക്റ്റ്

04:01pm 23/4/2016 മുഹമ്മദ് ഷഫീക്ക് അറക്കല്‍ ദോഹ: സ്മാര്‍ട്ടായി ജീവിക്കാന്‍ സ്മാര്‍ട്ട്ബില്‍ഡിങ്ങുകളുടെയും സ്മാര്‍ട്ട്‌ഹോമുകളുടെയും രൂപകല്പനയുമായി യുവആര്‍ക്കിടെക്റ്റ്. ഖത്തറിലെ ചെറി ദോഹ ഡിസൈന്‍ സെന്റെര്‍ സി ഇ ഒ റോഷന്‍ചെറിയാണ് സ്വയം എനര്‍ജി ഉല്‍പാദിപ്പിക്കുന്ന കെട്ടിടങ്ങളുടെയും വീടുകളുടെയും രൂപകല്പനയിലൂടെ ആര്‍ക്കിടെക്റ്റ്‌ മേഖലയിലെ പുതിയ വാഗ്ദാനമാകുന്നത്. ഖത്തറിലെ ലുസൈല്‍ പ്രോജക്ടില്‍ ഇതിനകം സ്വയം എനര്‍ജി ഉല്‍പാദിപ്പിക്കുന്ന ഹോട്ടല്‍ സമുച്ചയം രൂപകല്പനചെയ്താണ് റോഷന്‍ചെറി മികവു തെളിയിചിരികുന്നത്.ഒരു മരം പ്രകൃതിയുമായി അടുത്തുനില്‍കുന്നത് പോലെതന്നെയാണ് കെട്ടിടങ്ങളുടെയും വീടിന്റെയും ഘടനയ്ക്ക് അടിസ്ഥാനമാകേണ്ടതെന്നാണ് ഈ ‘സ്മാര്‍ട്ട്’ആര്‍ക്കിടെക്റ്റിന്റെ നിലപാട് Read more about റോഷന്‍ ചെറി ഖത്തറിലെ ‘സ്മാര്‍ട്ട് ബില്‍ഡിങ്ങ്‌സ്’ ആര്‍ക്കിടെക്റ്റ്[…]

ഇറാന്‍ ആയുധക്കടത്ത് തടയാന്‍ ജി.സി.സി യു.എസ് സംയുക്ത പട്രോളിങ്

07:05pm 21/04/2016 റിയാദ്: യമനിലെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെതിരെ സായുധസമരം നടത്തുന്ന ഹൂതി വിമതര്‍ക്ക് ഇറാന്‍ ആയുധം നല്‍കുന്നത് തടയാന്‍ ജി.സി.സി രാഷ്ട്രങ്ങളും അമേരിക്കയും തമ്മില്‍ ധാരണ. ഗള്‍ഫ് രാഷ്ട്രങ്ങളിലെ പ്രതിരോധ മന്ത്രിമാരും അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ആഷ്ടണ്‍ കാര്‍ട്ടറും ഇന്നലെ റിയാദില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ തീരുമാനമുണ്ടായത്. ഇറാനിയന്‍ ആയുധശേഖരം യമനിലത്തെുന്നത് തടയാന്‍ അറബിക്കടലിലും ചെങ്കടലിലും യു.എസുമായി സംയുക്ത നാവിക പട്രോളിങിന് തീരുമാനമായതായി യോഗശേഷം കാര്‍ട്ടറുമൊത്ത് നടത്തിയ സംയുക്ത വാര്‍ത്ത സമ്മേളനത്തില്‍ ജി.സി.സി സെക്രട്ടറി ജനറല്‍ അബ്ദുല്ലത്തീഫ് Read more about ഇറാന്‍ ആയുധക്കടത്ത് തടയാന്‍ ജി.സി.സി യു.എസ് സംയുക്ത പട്രോളിങ്[…]

ഒമാനിലെ മലയാളി നഴ്‌സ് കുത്തേറ്റ് മരിച്ചു

11:57am 21/04/2016 സലാല: ഒമാനിലെ സലാലയില്‍ മലയാളി നഴ്‌സ് മോഷ്ടാക്കളുടെ കുത്തേറ്റ് മരിച്ചു. എറണാകുളം അങ്കമാലി കറുകുറ്റി സ്വദേശി അസീസി നഗറില്‍ തെക്കേതില്‍ ഐരുകാരന്‍ റോബര്‍ട്ടിന്റെ മകള്‍ ചിക്കു റോബര്‍ട്ടാണ് (27) മരിച്ചത്. ഇവര്‍ മൂന്ന് മാസം ഗര്‍ഭിണിയായിരുന്നു. ബുധനാഴ്ച്ച രാത്രി 10 മണിയോടെയാണ് സലാല ടൗണിലെ താമസസ്ഥലത്ത് ചിക്കുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബദര്‍ അല്‍ സമ ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്‌സായ ഇവര്‍ 10 മണിക്ക് ജോലിക്ക് എത്താത്തതിനെ തുടര്‍ന്ന് ഇതേ ആശുപത്രിയില്‍ ജോലി ചെയ്യുന്ന Read more about ഒമാനിലെ മലയാളി നഴ്‌സ് കുത്തേറ്റ് മരിച്ചു[…]

ജുബൈല്‍ ഫാക്ടറി ദുരന്തം; മരിച്ചത് രണ്ട് മലയാളികള്‍

09:30pm 18/04/2016 ജുബൈലിലെ പെട്രോ കെമിക്കല്‍ ഫാക്ടറിയില്‍ ഉണ്ടായ തീപിടിത്തത്തില്‍ മരിച്ച മലയാളികളായ ലിജോണ്‍, ബെന്നി വര്‍ഗീസ് ജുബൈല്‍: സൗദി വ്യവസായനഗരമായ ജുബൈലിലെ പെട്രോ കെമിക്കല്‍ ഫാക്ടറിയില്‍ ഉണ്ടായ തീപിടിത്തത്തില്‍ മരിച്ചത് രണ്ടുമലയാളികളാണെന്ന് വ്യക്തമായി. തൃശൂര്‍ എരുമപ്പെട്ടി മുരിങ്ങാത്തൊടി ലാസറിന്റെ മകന്‍ ലിജോണ്‍ (36), കോട്ടയം കുറുവിലങ്ങാട് മലങ്കര എസ്‌റ്റേറ്റ് സ്വദേശി ബെന്നി വര്‍ഗീസ് (42) എന്നിവരാണ് മരിച്ച മലയാളികള്‍. മലയാളിയാണെന്ന് ആദ്യം കരുതപ്പെട്ട വിന്‍സന്റ് (38) കര്‍ണാടക സ്വദേശിയാണെന്ന് പിന്നീട് വ്യക്തമായി. സര്‍ക്കാര്‍ സ്ഥാപനമായ സൗദി Read more about ജുബൈല്‍ ഫാക്ടറി ദുരന്തം; മരിച്ചത് രണ്ട് മലയാളികള്‍[…]

ഷാര്‍ജയില്‍ ലൈംഗികബന്ധത്തിന് ശേഷം ഇന്ത്യന്‍ ഡ്രൈവറെ കൊലപ്പെടുത്തി; രണ്ടു വീട്ടുജോലിക്കാര്‍ പിടിയില്‍’

08:54am 6/4/2016 ഷാര്‍ജ:സ്‌പോണ്‍സറുടെ വീട്ടില്‍ വച്ച് ഇന്ത്യക്കാരനായ ഡ്രൈവറെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ട് വീട്ടുജോലിക്കാരികള്‍ അറസ്‌റഅറില്‍. 32കാരിയായ ഇന്തോനേഷ്യന്‍ യുവതിയും 35കാരിയായ ഫിലിപ്പീനയുമാണ് ഷാര്‍ജ പൊലീസിന്റെ പിടിയിലായത്. ആസൂത്രിത കൊലപാതകം, അനാശാസ്യം എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. 2014 ഒക്ടോബര്‍ 14നാണ് കേസിനാസ്പദമായ സംഭവം. അല്‍ ഖറായിനിലെ വീട്ടിലെ മുറിയിലാണ് 43കാരനായ െ്രെഡവറെ കൊലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പ്രാഥമിക പരിശോധനയില്‍ അസ്വാഭാവികതയൊന്നും കണ്ടെത്താനായിരുന്നില്ല. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ ശ്വാസം മുട്ടിയാണ് ഇയാള്‍ മരിച്ചതെന്ന് കണ്ടെത്തി. തുടര്‍ന്ന് Read more about ഷാര്‍ജയില്‍ ലൈംഗികബന്ധത്തിന് ശേഷം ഇന്ത്യന്‍ ഡ്രൈവറെ കൊലപ്പെടുത്തി; രണ്ടു വീട്ടുജോലിക്കാര്‍ പിടിയില്‍’[…]

റിയാദില്‍ മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു

08:40am 6/3/2016 റിയാദ്: രിയാദിലെ ബദിയ എന്ന സ്ഥലത്ത് ഹൗസ് െ്രെഡവറായി ജോലിചെയ്തുകൊണ്ടിരുന്ന അബ്ദു റഹ്മാന്‍ 34) വാഹനാപകടത്തില്‍ മരിച്ചു. ഒന്നര വര്‍ഷംമുമ്പ് റിയാദില്‍ ഹൗസ് െ്രെഡവറായി എത്തിയ അബ്ദു റഹ്മാന്‍ (കൊരമ്പയില്‍ ഹൗസ്) ചുണ്ടകൊല്ലി ഇരുളംസുല്‍ത്താന്‍ബത്തേരി വയനാട് സ്വദേശിയാണ്. ഭാര്യയും രണ്ടു കുട്ടികളും, പിതാവും മാതാവും അടങ്ങുന്നതാണ് കുടുംബം. ഈയാഴ്ച നാട്ടില്‍ പോകാനുള്ള തയാറെടുപ്പിലായിരുന്ന അബ്ദു റഹ്മാന്‍. ഇതിനിടയിലാണ് അബ്ദു റഹ്മാനും സ്‌പോണ്‍സറും യാത്ര ചെയ്തുകൊണ്ടിരിക്കെ അബ്ദു റഹ്മാന്‍ ഓടിച്ചിരുന്ന ഇന്നോവയും മറ്റൊരു ഹൈലക്‌സുമായി കൂട്ടിയിടിച്ചത്. Read more about റിയാദില്‍ മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു[…]

ദുബൈയില്‍ എജുകഫെ എപ്രില്‍ എട്ട്, ഒമ്പത് തീയതികളില്‍

09:09 1/4/2016 ദുബൈ: ‘ഗള്‍ഫ് മാധ്യമം’ ദുബൈയില്‍ വിദ്യാഭ്യാസകരിയര്‍ മേള ഒരുക്കുന്നു. ഉപരിപഠനത്തിന് തയാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പ്രയോജനപ്പെടുന്ന സമ്പൂര്‍ണ വിദ്യാഭ്യാസ മേള ഏപ്രില്‍ എട്ട്, ഒമ്പത് തീയതികളില്‍ ദുബൈ ഖിസൈസിലെ ബില്‍വ ഇന്ത്യന്‍ സ്‌കൂള്‍ കാമ്പസിലാണ് നടക്കുക. പ്‌ളസ് ടു പഠനത്തിനുശേഷമുള്ള പഠനവഴികളും പ്രവേശ മാര്‍ഗങ്ങളും വിശദീകരിക്കുന്ന ‘എജു കഫെ’യില്‍ പ്രമുഖ വിദ്യാഭ്യാസ വിചക്ഷണരും പ്രചോദക പ്രഭാഷകരും കരിയര്‍ ഉപദേശകരും കൗണ്‍സലര്‍മാരും പങ്കെടുക്കും. മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥനും തദ്ദേശ സ്വയംഭരണ സെക്രട്ടറിയുമായ എ.പി.എം. മുഹമ്മദ് ഹനീഷ്, Read more about ദുബൈയില്‍ എജുകഫെ എപ്രില്‍ എട്ട്, ഒമ്പത് തീയതികളില്‍[…]

ഗള്‍ഫ് രാജ്യങ്ങളില്‍ റോമിങ് ചാര്‍ജ് 40 ശതമാനം കുറച്ചേക്കും

5:09pm 29/3/2016 അബുദാബി: ഗള്‍ഫ് സഹകരണ രാജ്യങ്ങളില്‍ (ജി.സി.സി) റോമിങ് ചാര്‍ജ് 40 ശതമാനം വെട്ടിക്കുറച്ചേക്കും. ഗള്‍ഫ് കോര്‍പറേഷന്‍ കൗണ്‍സില്‍സ് സെക്രട്ടറിയേറ്റ് ജനറല്‍ ആണ് ഇക്കാര്യം ഔദ്യോഗികമായി ട്വീറ്റ് ചെയ്തത്. ടെലികോം റോമിങ്, ഡാറ്റ, എസ്.എം.എസ് എന്നിവക്കാണ് നിരക്ക് കുറച്ചിട്ടുള്ളത്. ഏപ്രില്‍ ഒന്നു മുതല്‍ ആനുകൂല്യം ലഭ്യമാകും. റോമിങ് നിരക്കില്‍ 40 ശതമാനമാണ് കുറവ് വരുത്തുന്നതെന്ന് ജി.സി.സി റോമിങ് വര്‍ക്കിങ് ഗ്രൂപ്പ് ചെയര്‍മാനും ബെഹ്‌റൈനിലെ ടെലി കമ്യൂണിക്കേഷന്‍ റഗുലേറ്ററി അതോറിറ്റിയുടെ ഇന്റര്‍നാഷണല്‍ റഗുലേഷന്‍ തലവനുമായ അഡേല്‍ എം. Read more about ഗള്‍ഫ് രാജ്യങ്ങളില്‍ റോമിങ് ചാര്‍ജ് 40 ശതമാനം കുറച്ചേക്കും[…]

അജ്മാനിലെ കെട്ടിടത്തില്‍ തീപിടിത്തം; ആളപായമില്ല

11:25am 29/3/2016 അജ്മാന്‍: ഷാര്‍ജ- അജ്മാന്‍ അതിര്‍ത്തിയിലെ റുമൈലക്ക് സമീപം ബാങ്ക് സ്ട്രീറ്റിലെ ബഹുനില താമസ കെട്ടിടത്തില്‍ വന്‍ തീപിടിത്തം. തിങ്കളാഴ്ച രാത്രി 9.30ഓടെയാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചെന്ന് അധികൃതര്‍ അറിയിച്ചു. ആളപായമില്ല. ഷാര്‍ജയില്‍ നിന്ന് അജ്മാനിലേക്ക് കടക്കുന്ന ഭാഗത്ത് 30ഓളം നിലകളിലുള്ള കെട്ടിടത്തിനാണ് തീപിടിച്ചിരിക്കുന്നത്. യു.എ.ഇ ആഭ്യന്തര മന്ത്രി ശൈഖ് സൈഫ് ബിന്‍ സായിദ് ആല്‍ നഹ് യാന്‍ സ്ഥലം സന്ദര്‍ശിച്ചു. കെട്ടിടത്തിന്റെ താഴെ നില മുതല്‍ മുകള്‍ നില വരെ തീപടര്‍ന്നിട്ടുണ്ട്. Read more about അജ്മാനിലെ കെട്ടിടത്തില്‍ തീപിടിത്തം; ആളപായമില്ല[…]

സൗദിയില്‍ വിസാ കലാവധി കഴിഞ്ഞും രാജ്യം വിടാത്തവര്‍ക്ക് കര്‍ശന ശിക്ഷ

10:46am 18/3/2016 ജയന്‍ കൊടുങ്ങല്ലൂര്‍ റിയാദ്: സൗദി അറേബ്യയിലെത്തി വിസാ കലാവധി അവസാനിച്ചിട്ടും രാജ്യം വിടാത്തവര്‍ക്കും അവരെ സംരക്ഷിക്കുന്നവര്‍ക്കുമെതിരെ ശിക്ഷാ നടപടികള്‍ കര്‍ശനമാക്കി. ഇ പ്രകാരം പിടിക്കപ്പെടുന്ന വിദേശികള്‍ക്ക് മൂന്ന് വര്‍ഷത്തേക്ക് സൗദിയില്‍ പ്രവേശിക്കുന്നതിനും ,പതിനായിരം റിയാല്‍ വീതം വിദേശിക്കും തൊഴിലുടമക്കും പിഴ ചുമത്തും.കൂടാതെ പിടികൂടുന്ന വിദേശിയുടെ സ്‌പോണ്‍സര്‍ക്ക് വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട് തടവും പിഴയും ഒടുക്കിയ ശേഷമേ വിദേശികളെ നാട് കടത്തുകയുളളൂവെന്ന് പാസ്‌പോര്‍ട്ട് വിഭാഗം മേധാവി സുലൈമാന്‍ അല്‍ ശുഹൈബാനി പറഞ്ഞു.ബിസിനസ് വിസ,സന്ദര്‍ശക വിസ Read more about സൗദിയില്‍ വിസാ കലാവധി കഴിഞ്ഞും രാജ്യം വിടാത്തവര്‍ക്ക് കര്‍ശന ശിക്ഷ[…]