ഖത്തറില്‍ സ്‌കൂള്‍വാന്‍ അപകടത്തില്‍പ്പെട്ട് മലയാളി ബാലന്‍ മരിച്ചു

08:09am 18/3/2016 ദോഹ: സ്‌കൂള്‍വാന്‍ അപകടത്തില്‍പെട്ട് കെ.ജി വിദ്യാര്‍ഥി മരിച്ചു. തിരുവല്ല വൈ.എം.സി.എക്കുസമീപം കുരിശുമൂട്ടില്‍ ഷാജിയുടെ മകന്‍ ഏദന്‍വര്‍ഗീസ് (5)ആണ് മരിച്ചത്. ദോഹഹിലാലില്‍ പ്രവര്‍ത്തിക്കുന്ന സര്‍വോദയം നേഴ്‌സറി സ്‌കൂളിന്‍ റെവാനാണ് ഇന്നുച്ചയ്ക്ക് അപകടത്തില്‍പെട്ടത്. ഐന്‍കാലിദിനു സമീപംലാന്‍ഡ്ക്രുയിസരുമായി കൂട്ടിയിടിച്ചാണ് അപകടം. നാലുകുട്ടികള്‍ക്ക് സാരമായ പരിക്കുണ്ട്. രാവിലെ ക്ലസ്സ്‌കഴിഞ്ഞു വീടുകളിലേക്ക് കൊണ്ടുവിടാന്‍ പോകുന്ന സമയത്തായിരുന്നുഅപകടം. ആയയും െ്രെഡവറുമടക്കം17പേരാണ് വാനിലുണ്ടായിരുന്നത്. െ്രെഡവറും ആയയ്ക്കുമൊപ്പം മറ്റു പത്തുകുട്ടികള്‍ക്ക് നിസ്സാരപരികേറ്റിട്ടുണ്ട്. മരിച്ച ഏദന്റെ മാതാവ് റീന മാത്യു റുമയില ആശുപത്രിയിലെ നേഴ്‌സാണ്. പിതാവ് ഷാജി Read more about ഖത്തറില്‍ സ്‌കൂള്‍വാന്‍ അപകടത്തില്‍പ്പെട്ട് മലയാളി ബാലന്‍ മരിച്ചു[…]

ലോകത്തെ ഏറ്റവും വലിയ കുട മക്കയില്‍ സ്ഥാപിക്കുന്നു

11:18am 16/3/2016 ജിദ്ദ: ലോകത്തെ ഏറ്റവും വലിയ മടക്കാവുന്ന കുട മക്കയില്‍ സ്ഥാപിക്കുന്നു. ജര്‍മ്മന്‍ സാങ്കിതിക വിദ്ഗദരാണ് കുട നിര്‍മ്മാണത്തിന് ചുക്കാന്‍ പിടിക്കുന്നത്.45 മീറ്റര്‍ ഉയരവും 16 ടണ്‍ ഭാരവും ഉളള ഈ കുറ്റന്‍ കുട വിടര്‍ത്തുമ്പോള്‍ 2400 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുണ്ടാകും. കൂടാതെ കുടക്കുളളില്‍ ശീതികരണ സംവിധാനവും, നിസ്‌ക്കാര സമയമറിയുന്നതിനുീ ,തീര്‍ത്ഥാടകര്‍ക്കുള്ള നിര്‍ദ്ദേശമറിയുന്നതിനും ഉളളസംവിധാനവും ഒരുക്കിയിട്ടുണ്ട്. തീ പിടിക്കാത്ത ഈ കുട നാല് ലക്ഷം തീര്‍ത്ഥാടകര്‍ക്ക് പ്രയോജനം ലഭ്യമാകുമെന്നാണ് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത്. ഈ വര്‍ഷം തന്നെ Read more about ലോകത്തെ ഏറ്റവും വലിയ കുട മക്കയില്‍ സ്ഥാപിക്കുന്നു[…]

ഷാര്‍ജയില്‍ വാഹനാപകടം: മൂന്ന് മലയാളി ബിരുദ വിദ്യാര്‍ഥികള്‍ മരിച്ചു

5:57pm 12/3/2016 ഷാര്‍ജ: മദാമിനടുത്ത് ഹത്ത റോഡിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് മലയാളി വിദ്യാര്‍ഥികള്‍ മരിച്ചു. കോഴിക്കോട് നാദാപുരം പാറക്കടവ് താനക്കോട്ടൂര്‍ സ്വദേശി അഷ്‌റഫിന്റെ മകന്‍ അഷ്മിദ്(19), കണ്ണൂര്‍ പാനൂര്‍ സ്വദേശി മുസ്തഫയുടെ മകന്‍ ഷിഫാം(19), കോഴിക്കോട് ഫറൂഖ് സ്വദേശി മുഹമ്മദ് സുനൂന്‍(19) എന്നിവരാണ് മരിച്ചത്. ദുബൈ മിഡില്‍ സെക്‌സ് യൂണിവേഴ്‌സിറ്റിയില്‍ ബിരുദ വിദ്യാര്‍ഥികളായ ഇവരടക്കം അഞ്ച് സഹപാഠികള്‍ മദാമിലെ കൂട്ടുകാരന്റെ വീട്ടില്‍ ചെന്ന് മടങ്ങുമ്പോള്‍ ഇന്നലെ രാത്രി 12നായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ച കാറിന് പിന്നാലെ മറ്റൊരു Read more about ഷാര്‍ജയില്‍ വാഹനാപകടം: മൂന്ന് മലയാളി ബിരുദ വിദ്യാര്‍ഥികള്‍ മരിച്ചു[…]

കനത്ത മഴയെ തുടര്‍ന്ന് യു.എ.ഇയില്‍ സ്‌കൂളുകള്‍ക്ക് ഇന്ന അവധി

09:55am 10/3/2016 ദുബൈ/അബൂദബി: യു.എ.ഇയില്‍ രണ്ടാം ദിവസവും തുടരുന്ന ശക്തമായ മഴ ജനജീവിതം അവതാളത്തിലാക്കി. മോശം കാലാവസ്ഥയെ തുടര്‍ന്ന് അബൂദബിയിലേക്കുള്ള വിമാന സര്‍വീസ് റദ്ദാക്കി. സ്‌കൂളുകളും ഓഫിസുകളും നേരത്തെ പ്രവര്‍ത്തനം അവസാനിപ്പിച്ചു. സ്‌കൂളുകള്‍ക്ക് വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ കേരള സിലബസ് എസ്.എസ്.എല്‍.സി, പ്ലസ് ടു എന്നിവയും സി.ബി.എസ്.ഇ ബോര്‍ഡ് പരീക്ഷകളും നടക്കും. കനത്ത മഴയില്‍ നിരവധി പ്രദേശങ്ങള്‍ വെള്ളത്തിലാണ്. ശക്തമായ കാറ്റില്‍ കെട്ടിടങ്ങളുടെ ചില്ലുകള്‍, പരസ്യ ബോര്‍ഡുകള്‍, മരങ്ങള്‍, വൈദ്യുത പോസ്റ്റുകള്‍ തുടങ്ങിയവ നിലംപൊത്തി. മഴയോടൊപ്പം Read more about കനത്ത മഴയെ തുടര്‍ന്ന് യു.എ.ഇയില്‍ സ്‌കൂളുകള്‍ക്ക് ഇന്ന അവധി[…]

ആറുമാസത്തിനകം സൗദിയില്‍ മൊബൈല്‍ ഫോണ്‍ കടകളില്‍ പൂര്‍ണമായി സ്വദേശിവത്കരണം

09:42am 9/3/2016 റിയാദ്: മൊബൈല്‍ ഫോണ്‍ കടകളില്‍ സ്വദേശികളെ നിയമിക്കണമെന്ന് സൗദി തൊഴില്‍ മന്ത്രാലയം ഉത്തരവിറക്കി. മൊബൈല്‍ ഫോണുകളുടെയും അനുബന്ധ ഉല്‍പന്നങ്ങളുടെയും വില്‍പനയും സേവനവും സ്വദേശികള്‍ക്ക് മാത്രം പരിമിതപ്പെടുത്തുന്ന നിയമമാണ് ചൊവ്വാഴ്ച തൊഴില്‍ മന്ത്രാലയം കൊണ്ടുവന്നത്. സൗദി വാണിജ്യ വ്യവസായ മന്ത്രാലയം, മുനിസിപ്പല്‍ ഗ്രാമ മന്ത്രാലയം, വിവര സാങ്കേതിക മന്ത്രാലയം എന്നിവയുമായി സഹകരിച്ച് നിയമം നടപ്പാക്കുമെന്ന് തൊഴില്‍ മന്ത്രി ഡോ. മുഫ്രിജ് അല്‍ഹഖ്ബാനി പറഞ്ഞു. രാജ്യത്ത് ഈ മേഖലയില്‍ 90 ശതമാനവും ഇന്ത്യക്കാരാണ്. ഇതില്‍ ഭൂരിഭാഗവും മലയാളികളുമാണ്. Read more about ആറുമാസത്തിനകം സൗദിയില്‍ മൊബൈല്‍ ഫോണ്‍ കടകളില്‍ പൂര്‍ണമായി സ്വദേശിവത്കരണം[…]

കിരീടാവകാശി ഫ്രാന്‍സില്‍

11:16am 6/3/2016 റിയാദ്: ഔദ്യോഗിക സന്ദര്‍ശനത്തിന്റെ ഭാഗമായി ഫ്രാന്‍സിലത്തെിയ സൗദി കിരീടാവകാശിയും ആഭ്യന്തരമന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ നായിഫ് ബിന്‍ അബ്ദുല്‍ അസീസ് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്കോയിസ് ഹോളന്റെ, പ്രധാനമന്ത്രി ഇമ്മാനുവല്‍ വാള്‍സ്, പ്രതിരോധ മന്ത്രി ജോണ്‍ എഫ്. ഒഡ്രിയന്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായാണ് കിരീടാവകാശിയുടെ സന്ദര്‍ശനം. മേഖലയിലെ രാഷ്ട്രീയ, സാമ്പത്തിക പ്രശ്‌നങ്ങളും ഉഭയകക്ഷി ബന്ധങ്ങളും ചര്‍ച്ചാ വിഷയമായി. ഫ്രാന്‍സിന്റെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ‘ലീജിയന്‍ ഓഫ് ഹോണര്‍’ Read more about കിരീടാവകാശി ഫ്രാന്‍സില്‍[…]

സൗദിയില്‍ വാഹനാപകടം; യുവതിയും ഭര്‍തൃമാതാവും മരിച്ചു

8:47am 5/3/2016 ജിദ്ദ: ഉംറ നിര്‍വഹിച്ചശേഷം മദീനാ സന്ദര്‍ശനത്തിനുപോയ മലയാളി കുടുംബം സഞ്ചരിച്ച കാറിന് പിന്നില്‍ ട്രെയ്‌ലറിടിച്ച് യുവതിയും ഭര്‍തൃമാതാവും മരിച്ചു. കോഴിക്കോട് അത്തോളി ഒയാസിസ് വീട്ടില്‍ ശമലിന്റെ ഉമ്മ ആസ്യ (56), ഭാര്യ മൊകേരി സ്വദേശിനി സമീറ ശമല്‍ (26) എന്നിവരാണ് മരിച്ചത്. സമീറയുടെ മകള്‍ നൂബിയ (മൂന്ന്) അത്യാസന്ന നിലയില്‍ മക്കയിലെ അല്‍ നൂര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ട ശമല്‍ (37), മൂത്ത മകള്‍ അയലിന്‍ (ആറ്), പിതാവ് മുഹമ്മദലി (66) Read more about സൗദിയില്‍ വാഹനാപകടം; യുവതിയും ഭര്‍തൃമാതാവും മരിച്ചു[…]

ജെറ്റ് എയര്‍വേസ് മസ്‌കറ്റ്-ഡല്‍ഹി സര്‍വീസ് തുടങ്ങുന്നു

12:17pm 03/3/2016 ഇന്ത്യയിലെ പ്രമുഖ സ്വകാര്യ വിമാന കമ്പനിയായ ജെറ്റ് എയര്‍വേസ് അതിന്റെ മസ്‌കറ്റില്‍ നിന്നുള്ള പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ത്യയുടെ തലസ്ഥാന നഗരിയിലേക്ക് മാര്‍ച്ച് അവസാന വാരം സര്‍വീസുകള്‍ ആരംഭിക്കുമെന്ന് ഒമാന്‍ ജനറല്‍ മാനേജര്‍ റിയാസ് കുട്ടേരി പത്രക്കുറിപ്പില്‍ അറിയിച്ചു. പ്രതിദിന സര്‍വീസാണ് ആരംഭിക്കുന്നത്. ഇതുപ്രകാരം ആദ്യ വിമാനം 9W 589 മാര്‍ച്ച് 21 രാത്രി 11.15 നു ഡല്‍ഹിയില്‍ നിന്നും തിരിച്ച് 22 ചൊവ്വാഴ്ച വെളുപ്പിനെ 01.30 ന് മസ്‌കറ്റില്‍ എത്തിച്ചേരും. മസ്‌കറ്റില്‍ നിന്നുള്ള Read more about ജെറ്റ് എയര്‍വേസ് മസ്‌കറ്റ്-ഡല്‍ഹി സര്‍വീസ് തുടങ്ങുന്നു[…]

കല്‍ബയില്‍ തിമിംഗലം കരക്കടിഞ്ഞു

10:51am 29/2/2016 ഷാര്‍ജ: കല്‍ബ കടല്‍തീരത്ത് തിമിംഗലത്തിന്റെ ജഡം ഞായറാഴ്ച്ച കരക്കടിഞ്ഞു. 15 മീറ്റര്‍ നീളമുള്ള തിമിംഗലത്തിന് ടണ്‍ കണക്കിന് ഭാരമുള്ളതായി കണക്കാക്കുന്നു. ആറ് വയസ് പ്രായമുള്ളതാണ് തിമിംഗലമെന്ന് കടലുമായി അടുത്തറിയുന്നവര്‍ പറഞ്ഞു. ദേഹമാസകലം മുറിവേറ്റ നിലയിലാണ് ഇത് കരക്കടിഞ്ഞത്. ഗുരുതരമായ രോഗമോ സഹജീവികളുടെ ആക്രമണത്തില്‍ മുറിവേറ്റതോ ആകാമെന്നാണ് സംശയിക്കുന്നത്. ഇത് ഉറപ്പ് വരുത്താനായി ഇതിന്റെ ശരീര ഭാഗം പരിശോധനാശാലയിക്കയച്ചതായി കല്‍ബ നഗരസഭ വൃത്തങ്ങള്‍ പറഞ്ഞു. കപ്പലുകളെ ആക്രമിക്കാന്‍ പോയപ്പോള്‍ അതില്‍ നിന്നേറ്റ പരിക്കാണോ ഇതെന്നും പരിശോധിക്കുന്നുണ്ട്. Read more about കല്‍ബയില്‍ തിമിംഗലം കരക്കടിഞ്ഞു[…]

എണ്ണവിലയിടിവ് ഗള്‍ഫ് വിമാന കമ്പനികള്‍ ടിക്കറ്റ് നിരക്ക് കുറക്കുന്നു

10:45am 29/2/2016 ദുബൈ: എണ്ണവിലയിടിഞ്ഞ സാഹചര്യത്തില്‍ ഗള്‍ഫിലെ വിമാന കമ്പനികള്‍ ടിക്കറ്റ് നിരക്ക് കുറക്കുന്നു. ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കില്‍ 14.5 ശതമാനം വരെ കുറഞ്ഞതായാണ് റിപ്പോര്‍ട്ട്. ഗള്‍ഫ് നഗരങ്ങള്‍ക്കിടയിലെ നിരക്ക് 20 ശതമാനത്തിലേറെ കുറഞ്ഞു. ഗള്‍ഫ് രാജ്യങ്ങിലെ ദേശീയ വിമാന കമ്പനികളായ ഖത്തര്‍ എയര്‍വേയ്‌സ്, എമിറേറ്റ്‌സ്, ഇത്തിഹാദ് എന്നിവയുടെ നിരക്കുകളാണ് കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് കുറഞ്ഞത്. ഗള്‍ഫ് നഗരങ്ങള്‍ക്കിടയിലെ യാത്രക്ക് ഈ വിമാന കമ്പനികള്‍ പ്രമോഷന്‍ നിരക്കുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കുറഞ്ഞ എണ്ണവിലയാണ് ഇത്തരമൊരു മത്സരത്തിന് വിമാന കമ്പനികളെ Read more about എണ്ണവിലയിടിവ് ഗള്‍ഫ് വിമാന കമ്പനികള്‍ ടിക്കറ്റ് നിരക്ക് കുറക്കുന്നു[…]