കാമുകിയെ കാണാന്‍ വീട്ടിന് മുകളില്‍ കയറിയ യുവാവ് വീണു മരിച്ചു

12:22 pm 3/11/2016 റായ്പൂര്‍: കാമുകിയെ കാണാന്‍ വീടിന്‍റെ ടെറസിലേക്ക് കയറിയ യുവാവ് വീണു മരിച്ചു. റായിപൂര്‍ സിവില്‍ലൈന്‍സ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വരുന്ന രാജതലാബിലാണ് സംഭവം. മൂന്നു നില കെട്ടിടത്തില്‍ നിന്ന് വീണ് റഷീദ് അലി എന്ന 22 കാരനാണ് മരിച്ചത്. സമീപത്തുള്ള മറ്റൊരു കെട്ടിടത്തില്‍ നിന്നാണ് റഹീദ് അലി കാമുകിയുടെ വീടിന്‍റെ ഭിത്തിയില്‍ പിടിച്ചുകയറാന്‍ ശ്രമിച്ചത്. ബാലന്‍സ് നഷ്ടപ്പെട്ട് ഇയാള്‍ നിലത്തേക്ക് വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവം കൊലപാതകമാണെന്ന് Read more about കാമുകിയെ കാണാന്‍ വീട്ടിന് മുകളില്‍ കയറിയ യുവാവ് വീണു മരിച്ചു[…]

സൈനികന്‍റെ ആത്മഹത്യ: കേന്ദ്രസർക്കാർ മാപ്പുപറയണം -രാഹുൽ

09:22 am 3/11/2016 ന്യൂഡൽഹി: ആത്മഹത്യ ചെയ്ത വിമുക്ത സൈനികന്‍റെ കുടുംബത്തെ കസ്റ്റഡിയിലെടുത്തത് എന്തിനെന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. ദുഃഖത്തിലായ ഒരു കുടുംബത്തെ ആശ്വസിപ്പിക്കാൻ പോകുന്നവരെ തടയുകയല്ല ചെയ്യേണ്ടത്. ആശ്വസിപ്പിക്കാൻ പോകുന്നത് തെറ്റാണോ എന്നും രാഹുൽ ചോദിച്ചു. സൈനികന്‍റെ കുടുംബവുമായി സംസാരിക്കാൻ രണ്ട് മിനിട്ടാണ് ആവശ്യപ്പെട്ടത്. എന്നാൽ, തന്നോട് സംസാരിക്കാൻ എത്തിയ കുടുംബത്തെ മർദിക്കുകയും വലിച്ചിഴച്ച് കൊണ്ടു പോവുകയുമാണ് പൊലീസ് ചെയ്തത്. വിമുക്ത സൈനികന്‍ ആത്മഹത്യ ചെയ്ത സംഭവത്തിൽ കേന്ദ്രസർക്കാർ മാപ്പുപറയണമെന്നും രാഹുൽ ആവശ്യപ്പെട്ടു. രണ്ടാമത്തെ Read more about സൈനികന്‍റെ ആത്മഹത്യ: കേന്ദ്രസർക്കാർ മാപ്പുപറയണം -രാഹുൽ[…]

ഭോപ്പാൽ ഏറ്റുമുട്ടലോടെ പുണെ സ്ഫോടന കേസിലെ എല്ലാ പ്രതികളും കൊല്ലപ്പെട്ടു

03:11 PM 02/11/2016 പുണെ: ഭോപ്പാൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട എട്ട് സിമിപ്രവർത്തകരിൽ മൂന്ന് പേർ 2014ലെ പുണെ സ്ഫോടനക്കേസിലെ പ്രതികൾ. കൊല്ലപ്പെട്ട അഹമ്മദ് റംസാൻ ഖാൻ, സക്കീർ ഹുസൈൻ എന്ന സാദിഖ്, ശൈഖ് മെഹ്ബൂബ് എന്നിവരാണ് പുണെ സ്ഫോടനക്കേസ് പ്രതികൾ. 2014 ജൂലൈ 10ന് പുണെയിലെ ഫരഷ്കാന പൊലീസ് സ്റ്റേഷനിനടുത്ത പാർക്കിൽ നടന്ന തീവ്രത കുറഞ്ഞ സ്ഫോടനത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റിരുന്നു. ഈ കേസിലെ മറ്റ് രണ്ട് പ്രതികളായ മുഹമ്മദ് ഐസാസുദ്ദീൻ, മുഹമ്മദ് അസ്ലം എന്നിവർ കഴിഞ്ഞ Read more about ഭോപ്പാൽ ഏറ്റുമുട്ടലോടെ പുണെ സ്ഫോടന കേസിലെ എല്ലാ പ്രതികളും കൊല്ലപ്പെട്ടു[…]

രാജസ്ഥാനിൽ 5000 കോടിയുടെ മയക്ക്മരുന്നുവേട്ട

03:00 PM 02/11/2016 ഉദയ്പൂർ: രാജസ്ഥാനിൽ റെവന്യൂ ഇൻറലിജൻസ് ഡയറക്ടറേറ്റ് നടത്തിയ മയക്ക്മരുന്നുവേട്ടയിൽ 5000 കോടിയുടെ മന്ദ്രാക്സ് പിടികൂടി. 23.5 മെട്രിക് ടൺ ഗുളികകളാണ് ഉദയ്പൂരിൽ നിന്നും പിടിച്ചെടുത്തത്. ഉദയ്പൂരിലെ ഫാർമസ്യൂട്ടിക്കൽ ഫാക്ടറി, വെയർഹൗസ് എന്നിവിടങ്ങളിൽ നടന്ന റെയ്ഡിലാണ് ഇവ പിടിച്ചെടുത്തത്. ഫാക്ടറി ഉടമ രവി ദുദ്വാനിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രധാനമായും മൊസാംബിക്, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലാണ് ഇവയുടെ അന്താരാഷ്ട്ര വിപണിയെന്ന് എക്സൈസ് സെൻട്രൽ ബോർഡ് ആൻഡ് കസ്റ്റംസ് ചെയർമാൻ നജീബ് ഷാ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. അന്താരാഷ്ട്ര വിപണിയിൽ Read more about രാജസ്ഥാനിൽ 5000 കോടിയുടെ മയക്ക്മരുന്നുവേട്ട[…]

ഇന്ത്യൻ സൈന്യം തിരിച്ചടിക്കുന്നു; രണ്ട് പാക് സൈനികർ കൊല്ലപ്പെട്ടു

09:45 am 2/11/2016 ജമ്മു: വെടിനിര്‍ത്തല്‍ ലംഘിച്ച് പാകിസ്താന്‍ സൈന്യത്തിന്‍െറ കടന്നാക്രമണം തുടരുന്നു. ചൊവ്വാഴ്ച രാവിലെ തുടങ്ങിയ വെടിവെപ്പിലും മോര്‍ട്ടാര്‍ ആക്രമണത്തിലും എട്ട് സിവിലിയന്മാര്‍ കൊല്ലപ്പെടുകയും 22 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സാംബ, ജമ്മു, പൂഞ്ച്, രജൗരി ജില്ലകളിലെ അന്താരാഷ്ട്ര അതിര്‍ത്തിയിലും നിയന്ത്രണരേഖയിലുമാണ് പാക് സൈന്യം ആക്രമണം തുടരുന്നത്. അതേസമയം, രജൗരി ജില്ലയിലെ നൗഷേറ സെക്ടറില്‍ സൈന്യം നടത്തിയ തിരിച്ചടിയില്‍ രണ്ട് പാക് സൈനികരെ വധിച്ചതായി കരസേനാ വൃത്തങ്ങള്‍ പറഞ്ഞു. രജൗരി, ജമ്മു, പൂഞ്ച് ജില്ലകളില്‍ 82-120 Read more about ഇന്ത്യൻ സൈന്യം തിരിച്ചടിക്കുന്നു; രണ്ട് പാക് സൈനികർ കൊല്ലപ്പെട്ടു[…]

സുപ്രീംകോടതി വിമര്‍ശനത്തിന് പിറകെ 10 ജഡ്ജിമാര്‍ക്ക് നിയമനം

09:44 AM 02/11/2016 ന്യൂഡല്‍ഹി: ജഡ്ജിമാരുടെ നിയമനം നീട്ടിക്കൊണ്ടുപോയാല്‍ പ്രധാനമന്ത്രിയുടെ ഓഫിസിനെ സുപ്രീംകോടതിയിലേക്ക് വിളിച്ചുവരുത്തുമെന്ന ഭീഷണിക്ക് ഫലം. സുപ്രീംകോടതി ഭീഷണിയുടെ തൊട്ടടുത്ത പ്രവൃത്തിദിവസം 10 ഹൈകോടതി ജഡ്ജിമാരെ നിയമിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. സുപ്രീംകോടതി കൊളീജിയം ശിപാര്‍ശ ചെയ്ത പട്ടികയില്‍നിന്ന് ഡല്‍ഹി, ഗുവാഹതി ഹൈകോടതികളിലേക്ക് 10 ജഡ്ജിമാരെ നിയമിക്കാനുള്ള തീരുമാനം കേന്ദ്ര സര്‍ക്കാര്‍ തിങ്കളാഴ്ച രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ അംഗീകാരത്തിന് സമര്‍പ്പിച്ചു. ഡല്‍ഹി ഹൈകോടതിയിലേക്കുള്ള അഞ്ച് നിയമനം പൂര്‍ണമായും ജുഡീഷ്യല്‍ സര്‍വിസില്‍നിന്നാണെങ്കില്‍ ഗുവാഹതിയില്‍ ഇത് അഭിഭാഷകര്‍ക്കും ജഡ്ജിമാര്‍ക്കുമിടയില്‍നിന്നാണ്. Read more about സുപ്രീംകോടതി വിമര്‍ശനത്തിന് പിറകെ 10 ജഡ്ജിമാര്‍ക്ക് നിയമനം[…]

ഇന്ത്യയിലെ യു.എസ് പൗരന്മാര്‍ ജാഗ്രത പാലിക്കണം

09:16 AM 02/11/2016 ന്യൂഡല്‍ഹി: ഇന്ത്യയിലെ പ്രമുഖ നഗരങ്ങളില്‍ ഐ.എസ് ആക്രമണമുണ്ടാകുമെന്നും ഇന്ത്യയിലുള്ള പൗരന്മാര്‍ ജാഗ്രത പുലര്‍ത്തണമെന്നും അമേരിക്കയുടെ മുന്നറിയിപ്പ്. തീര്‍ഥാടന കേന്ദ്രങ്ങള്‍, മാര്‍ക്കറ്റുകള്‍, ഉത്സവസ്ഥലങ്ങള്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിക്കുന്നവര്‍ ശ്രദ്ധിക്കണമെന്നും അമേരിക്കന്‍ എംബസി അറിയിച്ചു.

ഇന്ത്യൻ കരാർ ലഭിക്കുന്നതിന് റോൾസ് റോയ്സ് കോഴ നൽകിയത് 10 ദശലക്ഷം പൗണ്ട

03:56 PM 01/11/2016 ന്യൂഡൽഹി: പ്രതിരോധ രംഗത്തെ ഭീമൻമാരായ റോൾസ് റോയ്സ് ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്ന് കരാറുകൾ ലഭിക്കാനായി പത്ത് ദശലക്ഷം പൗണ്ട് കൈക്കൂലി നൽകിയതായി വെളിപ്പെടുത്തൽ. ഇന്ത്യൻ വ്യോമസേന വിമാനമായ ഹോക്ക് എയർക്രാഫ്റ്റിന്‍റെ എൻജിനുകളുടെ കരാർ ലഭിക്കുന്നതിനായി ഇന്ത്യൻ ഏജന്‍റിന് വലിയ തുക കോഴയായി നൽകിയതെന്നാണ് ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. തങ്ങളുടെ വരുമാനം വർധിപ്പിക്കാനായി വർഷങ്ങളായി ഇത്തരം വഴിവിട്ട ഇടപാടുകൾ റോൾസ് റോയ്സ് നടത്തിയതായി ഇതിലൂടെ തെളിഞ്ഞിരിക്കുകയാണ്. ഗാർഡിയനും ബി.ബി.സിയും നടത്തിയ അന്വേഷണത്തിലാണ് വിവരങ്ങൾ Read more about ഇന്ത്യൻ കരാർ ലഭിക്കുന്നതിന് റോൾസ് റോയ്സ് കോഴ നൽകിയത് 10 ദശലക്ഷം പൗണ്ട[…]

പാക്​ ചാരകേസ്​: നാലു ഉദ്യോഗസ്ഥരെ കൂടി പിൻവലിച്ചേക്കുമെന്ന്​ റിപ്പോർട്ട്​

13:45 PM 01/11/2016 ഇസ്​ലാമാബാദ്​: ഇന്ത്യയിലെ പാകിസ്​താൻ ഹൈകമ്മീഷനിൽ നിന്ന്​ നാലു ഉദ്യോഗസ്ഥരെ കൂടി പിൻവലിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്​. ചാരവൃത്തി നടത്തിയതിനെ തുടർന്ന്​ പാക്​ ഹൈകമ്മീഷൻ ഉദ്യോഗസ്ഥൻ മെഹ്മൂദ്​ അക്തറിനെ ഇന്ത്യ പുറത്താക്കിയതിന്​ പിന്നാലെയാണ്​ നാലുപേരെ തിരിച്ചുവിളിക്കാൻ പാകിസ്താൻ ആലോചിക്കുന്നത്​. തന്നെ കൂടാതെ ഹൈകമ്മീഷനിലെ വേറെ നാല് ഉദ്യോഗസ്ഥര്‍ കൂടി ഐ.എസ്.ഐ ചാരന്‍മാരാണെന്ന് പോലീസിനോട് അക്തര്‍ വെളിപ്പെടുത്തിയിരുന്നു. ഹൈകമ്മീഷനിൽ നിന്നും ഉദ്യോഗസ്ഥരെ പിൻവലിക്കുന്ന കാര്യം പരിഗണനയിലാണെന്നും അന്തിമ തീരുമാനം ഉടൻ അറിയിക്കുമെന്നും പാക്​ വിദേശകാര്യമന്ത്രാലയം മാധ്യമങ്ങളെ അറിയിച്ചു. Read more about പാക്​ ചാരകേസ്​: നാലു ഉദ്യോഗസ്ഥരെ കൂടി പിൻവലിച്ചേക്കുമെന്ന്​ റിപ്പോർട്ട്​[…]

പാക് പ്രകോപനം തുടരുന്നു; വെടിവെപ്പിൽ ഏഴ് മരണം

03:16 PM 01/11/2016 ശ്രീനഗർ: അതിർത്തിയിൽ പാകിസ്താന്‍റെ വെടി നിർത്തൽ കരാർ ലംഘനം തുടരുന്നു. ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ പാകിസ്താൻ നടത്തിയ ആക്രമണത്തിൽ രണ്ടു കുട്ടികളും ഒരു 19 കാരിയുമടക്കം ഏഴ് പേർ കൊല്ലപ്പെട്ടു. മോർട്ടാർ ഷെല്ലുകൾ ഉപയോഗിച്ച് പാകിസ്താൻ റാംഗ്ര, സാംബ എന്നീ സെക്ടറുകളിലാണ് ആക്രമണമുണ്ടായത്. കൊല്ലപ്പെട്ടവരിൽ രണ്ട് സ്ത്രീകളും ഉൾപ്പെടുന്നു. രജൗറി ജില്ലയിലെ പണിയറി ഗ്രാമത്തിലുള്ളവരാണ് ഇവർ. 20 പേർക്ക് ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി മുതൽ പാക് സൈന്യവുമായി ഏറ്റുമുട്ടൽ തുടരുന്നുണ്ട്. Read more about പാക് പ്രകോപനം തുടരുന്നു; വെടിവെപ്പിൽ ഏഴ് മരണം[…]