ബ്രിക്സ് നേതാക്കളുമായുള്ള ചർച്ചയിലാണ് മോദി പാക്കിസ്ഥാനെ പേരെടുത്തു പറയാതെ വിമർശിച്ചത്.

02:06 pm 16/10/2016 പനജി;ബ്രിക്സ് ഉച്ചകോടിയിൽ പാകിസ്താനെതിരെ രൂക്ഷപരാമർശങ്ങളുമായി ഇന്ത്യൻ പ്രധാനമന്ത്രി രംഗത്ത്. ബ്രിക്സ് നേതാക്കളുമായുള്ള ചർച്ചയിലാണ് മോദി പാക്കിസ്ഥാനെ പേരെടുത്തു പറയാതെ വിമർശിച്ചത്. ഞങ്ങൾ നേരിടുന്ന ഏറ്റവും ഗുരുതരമായിട്ടുള്ള ഭീഷണി തീവ്രവാദമാണ്. നിർഭാഗ്യവശാൽ ഈ ഭീകരവാദത്തിന്റെ മാതൃത്വം ഇന്ത്യയുടെ അയൽ രാജ്യത്തിൻേറതാണ്. ലോകത്തെ എല്ലാ ഭീകര സംഘടനകളും ഈ രാജ്യവുമായി ബന്ധപ്പെട്ട് നിൽക്കുന്നു. വൻതോതിൽ വ്യാപിക്കുന്ന ഭീകരവാദം ഏഷ്യക്കും യൂറോപ്പിനും വൻ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. പ്രധാനമന്ത്രിയെ ഉദ്ധരിച്ചുകൊണ്ട് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഈ രാജ്യം ഭീകരർക്ക് Read more about ബ്രിക്സ് നേതാക്കളുമായുള്ള ചർച്ചയിലാണ് മോദി പാക്കിസ്ഥാനെ പേരെടുത്തു പറയാതെ വിമർശിച്ചത്.[…]

ഒരു രാജ്യവും ഭീകരതയുടെ ഭീഷണിയില്‍നിന്ന് മുക്തമല്ളെന്നും ഇന്ത്യ.

09:11 am 16/10/2016 പനാജി: ഭീകരതയുടെ കാര്യത്തില്‍ ഭിന്ന നിലപാട് അംഗീകരിക്കാനാവില്ളെന്നും ഒരു രാജ്യവും ഭീകരതയുടെ ഭീഷണിയില്‍നിന്ന് മുക്തമല്ളെന്നും ഇന്ത്യ. ബ്രിക്സ് ഉച്ചകോടിക്കത്തെിയ ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങ്ങുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യം വ്യക്തമാക്കിയത്. ജയ്ശെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിന് ഐക്യരാഷ്ട്രസഭ നിരോധമേര്‍പ്പെടുത്തണമെന്ന ഇന്ത്യയുടെ ആവശ്യം ചൈന എതിര്‍ത്ത പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ പ്രഖ്യാപനം. ഇന്ത്യയും ചൈനയും ഭീകരതയുടെ ഇരകളാണെന്നും മേഖല ഈ ഭീഷണിയുടെ കെടുതികള്‍ അനുഭവിക്കുകയാണെന്നും മോദി വ്യക്തമാക്കിയതായി വിദേശകാര്യ വക്താവ് Read more about ഒരു രാജ്യവും ഭീകരതയുടെ ഭീഷണിയില്‍നിന്ന് മുക്തമല്ളെന്നും ഇന്ത്യ.[…]

മുത്തലാഖിനെയും ഏക സിവിൽ കോഡിനെയും തുലനം ചെയ്യരുതെന്ന് ഷൈന എൻ.സി.

10:11 pm 15/10/2016 ന്യൂഡൽഹി: മുത്തലാഖിനെയും ഏക സിവിൽ കോഡിനെയും തുലനം ചെയ്യരുതെന്ന് ബി.ജെ.പി വക്താവും ദേശീയ നിർവാഹക സമിതിയംഗവുമായ ഷൈന എൻ.സി. ഒരു പ്രത്യേക മത വിഭാഗത്തിനോ ആശയ സംഹിതക്കോ എതിരല്ല ഏക സിവിൽ കോഡ്. എല്ലാവർക്കും തുല്യനീതി ഉറപ്പാക്കാനാണിതെന്നും ആരെയും പ്രീണിപ്പിക്കാനല്ലെന്നും ഷൈന വ്യക്തമാക്കി. മുത്തലാഖ് മുസ് ലിംകളിലെ ഒരു വിഭാഗം സ്ത്രീകളെ മാത്രം ബാധിക്കുന്നതല്ല. ലക്ഷകണക്കിന് സ്ത്രീകളാണ് മുത്തലാഖിനെതിരെ സുപ്രീംകോടതിയിൽ ഹരജികൾ നൽകിയിട്ടുള്ളത്. സൗദി അറേബ്യ, ഇറാഖ്, പാകിസ്താൻ അടക്കം 22 മുസ് Read more about മുത്തലാഖിനെയും ഏക സിവിൽ കോഡിനെയും തുലനം ചെയ്യരുതെന്ന് ഷൈന എൻ.സി.[…]

ഇന്ത്യന്‍ സൈനികര്‍ ധീരതയെകുറിച്ച് വാചകമടിക്കുകയല്ല പ്രവര്‍ത്തിക്കുകയാണ് ചെയ്യുന്നതെന്ന് പ്രധാനമന്ത്രി.

09:04 am 15/10/2016 ഇന്ത്യന്‍ സൈനികര്‍ ധീരതയെകുറിച്ച് വാചകമടിക്കുകയല്ല പ്രവര്‍ത്തിക്കുകയാണ് ചെയ്യുന്നതെന്ന് പ്രധാനമന്ത്രി. ഭൂമിക്ക് വേണ്ടി ഇന്ത്യ ഒരു രാജ്യത്തേയും ആക്രമിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. യെമനില്‍ കുടുങ്ങിയ ഇന്ത്യക്കാരോടൊപ്പം പാകിസ്ഥാനികളേയും രക്ഷപ്പെടുത്തി മാതൃക കാട്ടിയവരാണ് ഇന്ത്യന്‍ സൈനികരെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ഭോപ്പാലില്‍ പറഞ്ഞു.

കശ്​മീരിൽ സൈന്യത്തിന്​ നേരെ​ വീണ്ടും ഭീകരാക്രമണം.

08:49 am 15/10/2016 ശ്രീനഗർ: കശ്​മീരിൽ സൈന്യത്തിന്​ നേരെ​ വീണ്ടും ഭീകരാക്രമണം. ആയുധധാരികളുടെ വെടിവെപ്പിൽ ഒരു സൈനികൻ കൊല്ലപ്പെടുകയും എട്ട്​പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തു​. ഇന്ന്​ വൈകിട്ട്​ ശ്രീനഗറിലെ സകുറയിൽ സശസ്​ത്ര സീമാ ബെൽ വിഭാഗം സഞ്ചരിച്ച വാഹനത്തിന്​ നേരെയാണ്​ ആക്രമണമുണ്ടായത്​. ജോലി കഴിഞ്ഞ്​ ആറു വാഹനങ്ങളിലായി മടങ്ങിയ സൈനികർക്കുനേരെ ആയുധധാരികൾ വെടിവെച്ചശേഷം രക്ഷപ്പെടുകയായിരുന്നുവെന്നാണ്​​ മുതിർന്ന ഉദ്യോഗസ്​ഥൻ അറിയിച്ചത്​. സംഭവ സ്​ഥലത്ത്​ തെരച്ചിൽ തുടരുകയാണ്​. നിയന്ത്രണ രേഖയിലെ മിന്നലാക്രമണത്തിന്​ ശേഷം തുടർച്ചയായ വെടിനിർത്തൽ ലംഘനങ്ങൾ പാക്​ അതിർത്തിയിൽ നിന്ന്​ Read more about കശ്​മീരിൽ സൈന്യത്തിന്​ നേരെ​ വീണ്ടും ഭീകരാക്രമണം.[…]

രാജസ്ഥാനിൽ മയക്കുമരുന്നായ കറുപ്പ്​ വിൽപന നടത്തുന്ന റാക്കറ്റിലെ പ്രധാനിയായ സുമിത്ര ബിഷ്​നോയ്​ അറസ്​റ്റിൽ

01:09 pm 14/10/2016 ജോധ്പുർ: രാജസ്ഥാനിൽ മയക്കുമരുന്നായ കറുപ്പ്​ വിൽപന നടത്തുന്ന റാക്കറ്റിലെ പ്രധാനിയായ സുമിത്ര ബിഷ്​നോയ്​ അറസ്​റ്റിൽ. വൻ റാക്കറ്റായി ഗ്രാമങ്ങളിൽ കറുപ്പ്​ വിൽപന നടത്തി വന്നിരുന്ന ഇവർ ആഡംബരവാഹനങ്ങളും നാലു നിലകളുള്ള ബംഗളാവുമുൾപ്പെടെയുള്ള സ്വത്തുക്കൾ സ്വന്തമാക്കിയിരുന്നു. 31 കാരിയായ സുമിത്രയാണ്​ റാക്കറ്റിനെ നിയന്ത്രിച്ചിരുന്നത്​. ബുധനാഴ്​ച മയക്കുമരുന്ന്​ കടത്തുമായി ബന്ധപ്പെട്ട്​ രണ്ടു പേരെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തതാണ്​സുമിത്രയിലേക്കുള്ള അന്വേഷണത്തിന്​ വഴിത്തിരിവായത്​. സുമിത്രക്ക്​ വേണ്ടിയാണ്​ കറുപ്പ്​ കടത്തിയതെന്നു അവർ മൊഴി നൽകി. തുടർന്ന് ​50 പൊലീസുകാരടങ്ങിയ സംഘം Read more about രാജസ്ഥാനിൽ മയക്കുമരുന്നായ കറുപ്പ്​ വിൽപന നടത്തുന്ന റാക്കറ്റിലെ പ്രധാനിയായ സുമിത്ര ബിഷ്​നോയ്​ അറസ്​റ്റിൽ[…]

ഇന്ത്യ, റഷ്യയില്‍നിന്ന് 39,000 കോടി രൂപയുടെ ആയുധങ്ങള്‍ വാങ്ങുന്നു.

10:59 am 14/10/2016 ന്യൂഡല്‍ഹി: ഇന്ത്യ, റഷ്യയില്‍നിന്ന് 39,000 കോടി രൂപയുടെ ആയുധങ്ങള്‍ വാങ്ങുന്നു. ഇതുസംബന്ധിച്ച കരാറില്‍ പ്രധാനമന്ത്രി മോദിയും റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിനും ഒപ്പുവെക്കും. ശനിയാഴ്ച ഗോവയില്‍ ആരംഭിക്കുന്ന ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പുടിന്‍ എത്തുന്നുണ്ട്. സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന പ്രത്യേക കൂടിക്കാഴ്ചയിലാകും കരാര്‍ ഒപ്പുവെക്കുകയെന്ന് റഷ്യയുടെ ഒൗദ്യോഗിക വാര്‍ത്താഏജന്‍സി വ്യക്തമാക്കി. സംഭവം കേന്ദ്ര പ്രതിരോധമന്ത്രാലയവും വിദേശകാര്യ മന്ത്രാലയവും സ്ഥിരീകരിച്ചിട്ടുണ്ട്. ഏറ്റവും അത്യാധുനികമായ മിസൈല്‍ സംവിധാനമായ എസ്-400 ട്രയംഫാണ് ഇന്ത്യ റഷ്യയില്‍നിന്ന് വാങ്ങുന്നത്. 400 കി.മീറ്ററിലധികം Read more about ഇന്ത്യ, റഷ്യയില്‍നിന്ന് 39,000 കോടി രൂപയുടെ ആയുധങ്ങള്‍ വാങ്ങുന്നു.[…]

ജയലളിതയുടെ ആരോഗ്യനിലയില്‍ മാറ്റമില്ലെന്നാണ് സൂചന.

09:40am. 14/10/2016 ചെന്നൈ: ആശുപത്രിയിലെത്തി 21 ദിവസം പിന്നിട്ടിട്ടും തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനിലയില്‍ മാറ്റമില്ലെന്നാണ് സൂചന. ലണ്ടനില്‍ നിന്നെത്തിയ തീവ്രപരിചരണവിദഗ്ധന്‍ ഡോക്ടര്‍ റിച്ചാര്‍ഡ് ജോണ്‍ ബെയ്ല്‍ ജയലളിതയെ വീണ്ടും പരിശോധിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ മൂന്ന് ദിവസമായി ജയലളിതയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് അപ്പോളോ ആശുപത്രി വാര്‍ത്താക്കുറിപ്പൊന്നും പുറത്തിറക്കിയിട്ടില്ല. ചികിത്സയ്ക്ക് മേല്‍നോട്ടം വഹിക്കാന്‍ ദില്ലി എയിംസില്‍ നിന്നെത്തിയ ഡോക്ടര്‍മാര്‍ ആശുപത്രിയില്‍ തുടരുകയാണ്. അതേസമയം ചികിത്സയില്‍ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഇന്ന് സന്ദര്‍ശിക്കും. ദില്ലി Read more about ജയലളിതയുടെ ആരോഗ്യനിലയില്‍ മാറ്റമില്ലെന്നാണ് സൂചന.[…]

അഞ്ചു നില കെട്ടിടം തകർന്ന് ഒരാൾക്ക് പരിക്ക്​.

06:20 pm 13/10/2016 മുംബൈ: കിഴക്കൻ ബാന്ദ്രയിലെ ബെഹ്റാംപാട, ആനന്ദ് കനേക്കർ മാർഗ്ഗിൽ അഞ്ചു നില കെട്ടിടം തകർന്ന് ഒരാൾക്ക് പരിക്ക്​. രണ്ട് പെൺകുട്ടികളടക്കം ഏതാനും പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ അകപ്പെട്ടതായി അധികൃതർ പറഞ്ഞു. ദൃക്​സാക്ഷികളാണ് പെൺകുട്ടികൾ കെട്ടിടത്തിൽ അകപ്പെട്ടതായി രക്ഷാപ്രവർത്തകരെ അറിയിച്ചത്. വ്യാഴാഴ്​ച ഉച്ചക്ക്​ 1.20 ഓടെ ആയിരുന്നു അപകടം. കെട്ടിടത്തിനുള്ളിൽ അകപ്പെട്ടവർക്കു വേണ്ടിയുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്​. കെട്ടിടത്തിൽ നിന്ന് നേരത്തെ താമസക്കാരെ ഒഴിപ്പിച്ചതിനാൽ വൻദുരന്തമാണ്

ബലാത്സംഗത്തിലൂടെ ഗർഭിണിയായ കൗമാരക്കാരിക്ക് നഴ്സ് പ്രസവസഹായം വിസമ്മതിച്ചു.

02:33 pm 13/10/2016 ബറേലി: ബലാത്സംഗത്തിലൂടെ ഗർഭിണിയായ കൗമാരക്കാരിക്ക് നഴ്സ് പ്രസവസഹായം വിസമ്മതിച്ചു. ഉത്തർ പ്രദേശിലെ ബറേലിയിലാണ് സംഭവം. തുടർന്ന് പെൺകുട്ടി ആംബുലൻസിൽ വെച്ച് ആൺകുഞ്ഞിന് ജന്മം നൽകി. ഷേർഗാഹിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ നഴ്​സാണ്​ പെൺകുട്ടിക്ക്​ വൈദ്യസഹായം നിരസിച്ചത്​. ആശുപത്രിയിലെത്തിയ പെൺകുട്ടിയെ പരിശോധിച്ച നഴ്സ് അവൾ ബലാത്സംഗത്തെ തുടർന്നാണ്​ ഗർഭിണിയായതെന്നതിനാൽ സഹായിക്കാൻ കഴിയില്ലെന്ന് അറിയിരുന്നു. പ്രസവത്തിന്​ ബറേലി ജില്ലാ ആശുപത്രിയിലേക്ക് പെൺകുട്ടിയെ മാറ്റണ​മെന്ന് നഴസ് ആവശ്യപ്പെട്ടതായി പെൺകുട്ടിയുടെ ബന്ധു ആരോപിച്ചു. തുടർന്ന് പെൺകുട്ടിയുടെ കുടുംബം മറ്റൊരു Read more about ബലാത്സംഗത്തിലൂടെ ഗർഭിണിയായ കൗമാരക്കാരിക്ക് നഴ്സ് പ്രസവസഹായം വിസമ്മതിച്ചു.[…]