ജമ്മു കശ്മീരിലെ ബാരാമുള്ളയില്‍ സൈനിക ക്യാമ്പിനുനേരെ ഭീകരാക്രമണം

09:35 am 3/10/2016 ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബാരാമുള്ളയില്‍ സൈനിക ക്യാമ്പിനുനേരെ ഭീകരാക്രമണം. ഒരു ബി.എസ്.എഫ്. ജവാന്‍ കൊല്ലപ്പെട്ടു. ഞായറാഴ്ച രാത്രി 10.30ഓടെയാണ് ജബന്‍സ്പോറയിലെ 46 രാഷ്ട്രീയ റൈഫിള്‍സ് സൈനിക ക്യാമ്പിനുനേരെ വെടിവെപ്പുണ്ടായത്. സൈന്യം നടത്തിയ തിരിച്ചടിയില്‍ രണ്ട് ഭീകരരും കൊല്ലപ്പെട്ടു. രണ്ട് ബി.എസ്.എഫ് ജവാന്‍മാര്‍ ഉള്‍പ്പെടെ അഞ്ച് സൈനികര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. ഗ്രനേഡുകള്‍ എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷമാണ് വെടിവെപ്പ് തുടങ്ങിയത്. ഉടന്‍തന്നെ ബി.എസ്.എഫ് ജവാന്‍മാര്‍ ഭീകരര്‍ക്കുനേരെ പ്രത്യാക്രമണം തുടങ്ങിയെന്ന് ശ്രീനഗറിലെ പതിനഞ്ചാം കോര്‍പ്സ് വക്താവ് കേണല്‍ Read more about ജമ്മു കശ്മീരിലെ ബാരാമുള്ളയില്‍ സൈനിക ക്യാമ്പിനുനേരെ ഭീകരാക്രമണം[…]

ജയലളിതയ്‌ക്ക് അണുബാധ

09:17 pm 2/10/2016 ചെന്നൈ: ചികില്‍സയില്‍ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്‌ക്ക് അണുബാധയെന്ന് സ്ഥിരീകരണം. അപ്പോളോ ആശുപത്രി അധികൃതര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യമുള്ളത്. അതേസമയം ജയലളിതയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും പത്രക്കുറിപ്പിലുണ്ട്. ലണ്ടനില്‍നിന്നെത്തിയ ഡോക്‌ടര്‍ ജോണ്‍ റിച്ചാര്‍ഡ് ബെയ്‌ലിന്റെ നേതൃത്വത്തിലാണ് ഇപ്പോള്‍ ജയലളിതയെ ചികില്‍സിക്കുന്നത്. ചികില്‍സയുടെ ഭാഗമായി ആന്റി ബയോട്ടിക് മരുന്നുകളാണ് ജയലളിതയ്‌ക്ക് ഇപ്പോള്‍ നല്‍കിവരുന്നത്. മരുന്നുകളോട് നന്നായി പ്രതികരിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. അതേസമയം ചെന്നെയിലെ ആശുപത്രി മുറിയില്‍ ജയലളിത വിശ്രമിക്കുകയാണെന്നും എല്ലാ ഭരണകാര്യങ്ങളും ജയലളിത അറിഞ്ഞുതന്നെയാണ് Read more about ജയലളിതയ്‌ക്ക് അണുബാധ[…]

പാക്കിസ്ഥാന്‍ തിരിച്ചടിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്; പ്രമുഖരെ ലക്ഷ്യംവെയ്ക്കുന്നു

09;12 pm 2/10/2016 ന്യൂഡല്‍ഹി: ഇന്ത്യയ്‌ക്കെതിരേ ആക്രമണം നടത്താന്‍ ഭീകരര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ജമ്മു കശ്മീരിനു പുറമെ പ്രധാന നഗരങ്ങളും രാഷ്ട്രീയ, ചലച്ചിത്ര പ്രമുഖരെയും വരെ ലക്ഷ്യം വയ്ക്കുന്നതായി രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പു നല്‍കുന്നു. അതിര്‍ത്തിവഴി കൂടുതല്‍ ഭീകരര്‍ക്ക് ഇന്ത്യയിലേക്കു നുഴഞ്ഞുകയറാന്‍ പാക്കിസ്ഥാന്‍ അവസരം ഒരുക്കുന്നതായി രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കി. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രാജ്യമെങ്ങും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡല്‍ഹി, പഞ്ചാബ്, രാജസ്ഥാന്‍, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചു. സാധാരണക്കാരുടെനേരെയും ആക്രമണമുണ്ടായേക്കാനുള്ള സാധ്യത മുന്നില്‍ക്കണ്ടു Read more about പാക്കിസ്ഥാന്‍ തിരിച്ചടിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്; പ്രമുഖരെ ലക്ഷ്യംവെയ്ക്കുന്നു[…]

ആണവ സഹകരണത്തിന്​ ഇന്ത്യ ജപ്പാനുമായി കരാർ ഒപ്പുവെക്കും​.

04;23 pm 2/10/2016 ന്യൂഡൽഹി: ആണവ സഹകരണത്തിന്​ ഇന്ത്യ ജപ്പാനുമായി കരാർ ഒപ്പുവെക്കും​. പ്രധാനമന്ത്രി നരേന്ദ്രമോദി നവംബറിൽ ജപ്പാൻ സന്ദർശിക്കു​േമ്പാൾ ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയുമായി ഇതുസംബന്ധിച്ച കരാർ ഒപ്പുവെക്കുമെന്നാണ് മെയ്ൻചി ദിനപത്രം റിപ്പോർട്ട്​ ചെയ്തത്​. സൈനികേതര ആവശ്യങ്ങൾക്ക്​ ആണവോർജം ഉപയോഗിക്കുന്നതിന്​ കഴിഞ്ഞ ഡിസംബറിൽ ഇന്ത്യയും ജപ്പാനും ധാരണയിൽ എത്തിയിരുന്നു. എന്നാൽ, ഇരു രാജ്യങ്ങൾക്കിടയിൽ സാ​േങ്കതികവും നിയമപരവുമായ വിയോജിപ്പുണ്ടായതിനെ തുടർന്ന്​ തുടർചർച്ച താൽകാലികമായി നിർത്തിവെക്കുകയായിരുന്നു. പ്രധാനമായും ആണവ നിർവ്യാപന കരാറിലെ (എൻ.പി.ടി) വ്യവസ്ഥകളിലായിരുന്നു വിയോജിപ്പ്. ആണവ ദുരന്തം Read more about ആണവ സഹകരണത്തിന്​ ഇന്ത്യ ജപ്പാനുമായി കരാർ ഒപ്പുവെക്കും​.[…]

ഒരു രാജ്യത്തെയും ഇന്ത്യ അങ്ങോട്ടുചെന്ന് ആക്രമിക്കാറില്ലെന്ന് പ്രധാനമന്ത്രി

04:18 pm 2/10/2016 ന്യൂഡൽഹി: ഒരു രാജ്യത്തെയും ഇന്ത്യ അങ്ങോട്ടുചെന്ന് ആക്രമിക്കാറില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മറ്റു രാജ്യങ്ങളുടെ ഭൂമിക്കായി ഇന്ത്യ മോഹിച്ചിട്ടില്ല. ഭൂമിയോട് ഇന്ത്യക്ക് ആർത്തിയില്ലെന്നും മോദി വ്യക്തമാക്കി. പ്രവാസി ഭാരതീയ കേന്ദ്രം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ടാം ലോകമഹായുദ്ധ കാലത്ത് 1.5 ലക്ഷം ഇന്ത്യക്കാരാണ് രക്തസാക്ഷികളായത്. എന്നാൽ, ഇത് ലോകത്തോടു വിളിച്ചു പറയാൻ നമുക്കായില്ലെന്ന് മാത്രം. കഴിഞ്ഞ രണ്ട് വർഷത്തിനിടെ പല രാജ്യങ്ങളിലെ യുദ്ധങ്ങളിലും കലാപങ്ങളില്‍ നിന്നും ഇന്ത്യക്കാരും വിദേശികളുമടക്കം നിരവധി പേരെ Read more about ഒരു രാജ്യത്തെയും ഇന്ത്യ അങ്ങോട്ടുചെന്ന് ആക്രമിക്കാറില്ലെന്ന് പ്രധാനമന്ത്രി[…]

ഡോക്ടർമാരുടെ നിർദ്ദേശപ്രകാരംജയലളിത വിശ്രമിക്കുക മാത്രമാണെന്ന് എഐഎഡിഎംകെ വക്താവ്

03:11 pm 2/10/2016 ഡോക്ടർമാരുടെ നിർദ്ദേശപ്രകാരംജയലളിത വിശ്രമിക്കുക മാത്രമാണെന്ന് എഐഎഡിഎംകെ വക്താവ് സി ആർ സരസ്വതി.സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങളോട് പ്രതികരിക്കാൻ പാർട്ടിയില്ല. സംസ്ഥാനത്ത് നടക്കാനിരിക്കുന്ന തദ്ദേശഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിലേത് ഉൾപ്പടെ പാർട്ടിയിലെ നിർണ്ണായക തീരുമാനങ്ങൾ എടുക്കുന്നത് ഇപ്പോഴും ജയലളിതയാണെന്നും പാർട്ടി വക്താവ് സി ആർ സരസ്വതി പറഞ്ഞു. തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ ആശുപത്രിയില്‍‌ പ്രവേശിപ്പിച്ച് പതിനൊന്ന് ദിവസങ്ങള്‍ക്കു ശേഷമാണ് ഇപ്പോള്‍ പാര്‍ട്ടി പ്രതികരിക്കുന്നത്. ഗവർണർ വിദ്യാസാഗർ റാവു കഴിഞ്ഞ ദിവസം രാത്രി ചെന്നെയിലെ അപ്പോളോ അശുപത്രിയിലെത്തിയിരുന്നു. എന്നാൽ Read more about ഡോക്ടർമാരുടെ നിർദ്ദേശപ്രകാരംജയലളിത വിശ്രമിക്കുക മാത്രമാണെന്ന് എഐഎഡിഎംകെ വക്താവ്[…]

ഇന്ത്യയില്‍ പാരിസ് ഉടമ്പടിയിൽ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും

08:25 am 2/10/2016 ദില്ലി: കാലാവസ്‌ഥാ വ്യതിയാനം സംബന്ധിച്ച പാരിസ് ഉടമ്പടിയിൽ ഇന്ത്യക്ക് പിന്തുണയുമായി ഐക്യ രാഷ്ട്രസഭ. ഉടമ്പടി ഇന്ത്യയിൽ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.‍ഞായറാഴ്ച അവധി ദിവസമാണെങ്കിലും ഇന്ന് ഐക്യരാഷ്ട്ര സഭയുടെ ഓഫീസ് തുറന്ന് പ്രവർത്തിക്കും. കഴിഞ്ഞ ഡിസംബർ 12ന് 185 രാജ്യങ്ങൾ അംഗീകരിച്ച പാരീസ് ഉടമ്പടിയിൽ ഏപ്രിൽ 22നാണ് ഇന്ത്യ ഒപ്പുവച്ചത്. ഇതുവരെ 191 രാജ്യങ്ങൾ ഉടമ്പടിയിൽ ഒപ്പുവച്ചു. മൊത്തം ആഗോളവാതകത്തിന്‍റെ 55% പുറത്ത് വിടുന്ന 55 രാജ്യങ്ങൾ അംഗീകരിച്ചുകഴിഞ്ഞാൽ ഉടമ്പടി നിലവിൽ വരുമെന്നാണ് Read more about ഇന്ത്യയില്‍ പാരിസ് ഉടമ്പടിയിൽ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും[…]

ഇന്ത്യൻ ടെലിവിഷൻ ചാനലുകളുടെ പ്രക്ഷേപണത്തിന്​ പാകിസ്​താനിൽ വിലക്ക് ഏർപ്പെടുത്തി

O 7:21 PM 1 /10/2016 ന്യൂഡൽഹി: പാക്​ സിനിമ താരങ്ങളെ ബോളിവുഡ്​ വിലക്കിയതിന്​ മറുപടിയുമായി പാകിസ്​താൻ. ഇന്ത്യൻ ടെലിവിഷൻ ചാനലുകളു​െട പ്രക്ഷേപണത്തിന്​ പാകിസ്​താനിൽ വിലക്ക് ഏർപ്പെടുത്തി ​. ഒക്​ടോബർ 15നകം ഇന്ത്യൻ ചാനലുകൾ പ്രക്ഷേപണം ചെയ്യുന്നത്​ അവസാനിപ്പിച്ചില്ലെങ്കിൽ കേബ്​ൾ നെറ്റ്​വർക്കുകൾക്കും ചാനലുകൾക്കുമെതിരെ ശക്​തമായ നടപടിയുണ്ടാകുമെന്ന്​ പാകിസ്​താൻ ഇലക്​ട്രോണിക്​ മീഡിയ റെഗുലേറ്ററി അതോറിറ്റി നിർദേശം നൽകി. നിരവധി ​പ്രാദേശിക കേബ്​ൾ ശൃംഖലകൾ അനുമതിയില്ലാതെ ഇന്ത്യൻ ടോക്​ ഷോകളും റിയാലിറ്റി ഷോകളും പ്രക്ഷേപണം ​െചയ്യുന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്നും റെഗുലേറ്ററി Read more about ഇന്ത്യൻ ടെലിവിഷൻ ചാനലുകളുടെ പ്രക്ഷേപണത്തിന്​ പാകിസ്​താനിൽ വിലക്ക് ഏർപ്പെടുത്തി[…]

ജയലളിത സുഖം പ്രാപിച്ചു വരുന്നു.

06:49 pm 1/10/2016 ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനിലയുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾക്ക്​ വിരാമമിട്ട്​ എ.​െഎ.എ.ഡി.എം.കെ. ജയലളിത സുഖം പ്രാപിച്ച്​ വരികയാണെന്നും പ്രശ്​നങ്ങളൊന്നുമില്ലെന്നും ലണ്ടനിൽ നിന്നെത്തിയ വിദഗ്​ധ ഡോക്​ടറുടെ കീഴിൽ ചികിൽസ പുരോഗമിക്കുകയാണെന്നും എ.​െഎ.എ.ഡി.എം.കെ വക്​താവ്​ പി. രാമചന്ദ്രൻ അറിയിച്ചു. അമ്മയുടെ ചിത്രം പുറത്ത്​ വിടേണ്ട കാര്യമില്ല. സാധാരണ രീതിയിൽ രോഗിയായ ഒരാളുടെ ചിത്രം പുറത്ത്​ വിടാറില്ല. പ്രതിപക്ഷത്തോട്​ ഉത്തരം പറയാൻ ഞങ്ങളില്ല. ജനങ്ങളോട്​ ഉത്തരം പറയേണ്ട ബാധ്യതയുള്ളത്​ കൊണ്ടാണ്​ പ്രസ്​താവന ഇറക്കിയതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ Read more about ജയലളിത സുഖം പ്രാപിച്ചു വരുന്നു.[…]

അതിര്‍ത്തിയില്‍ പാകിസ്താന്‍ ഏകപക്ഷീയ വെടിവെപ്പ് തുടരുന്നു.

02:55 pm 1/10/2016 കശ്മീര്‍: പാക് അധീന കശ്മീരിൽ ഇന്ത്യന്‍ സേന മിന്നലാക്രമണം നടത്തിയതിന് ശേഷം അതിര്‍ത്തിയില്‍ പാകിസ്താന്‍ ഏകപക്ഷീയ വെടിവെപ്പ് തുടരുന്നു. പുലർച്ചെ മൂന്നര മണിയോടെ അതിര്‍ത്തിയിലെ ഇന്ത്യൻ പോസ്റ്റുകള്‍ക്ക് നേരെ പാക് സൈന്യം വെടിവെപ്പ് നടത്തി. വെടിവെപ്പിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. അഖ്‌നൂരിലെ ബി.എസ്.എഫ് ചെക്ക്പോസ്റ്റുകള്‍ക്ക് നേരെയാണ് പാകിസ്താന്‍ വെടിയുതിര്‍ത്തത്. അരമണിക്കൂർ തുടർന്ന വെടിവെപ്പിന് ശേഷം ഇന്ത്യൻ സേന തിരിച്ചടിച്ചു. കഴിഞ്ഞ 36 മണിക്കൂറിലുള്ളിൽ നാലാം തവണയാണ് വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്താൻ ആക്രമണം Read more about അതിര്‍ത്തിയില്‍ പാകിസ്താന്‍ ഏകപക്ഷീയ വെടിവെപ്പ് തുടരുന്നു.[…]