സി.പി.എം പരിപാടിയില്‍നിന്ന് ജിഗ്നേഷ് മേവാനി പിന്മാറി

09:09 a! 12/9/2016 ന്യൂഡല്‍ഹി: സി.പി.എം പോഷക സംഘടനയായ പട്ടികജാതി ക്ഷേമ സമിതി (പി.കെ.എസ്) ഈ മാസം 21ന് കണ്ണൂരില്‍ നടത്തുന്ന സ്വാഭിമാന സംഗമത്തില്‍ പങ്കെടുക്കുന്നില്ളെന്ന് ഗുജറാത്ത് ഉനയിലെ ദലിത് മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കിയ അഡ്വ. ജിഗ്നേഷ് മേവാനി. ഈ പരിപാടിക്ക് ക്ഷണിച്ചവര്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ഭാഗമല്ല എന്നാണ് തന്നോടു പറഞ്ഞിരുന്നത്. അതിന്‍െറ അടിസ്ഥാനത്തില്‍ വരാമെന്നറിയിക്കുകയായിരുന്നു. എന്നാല്‍, പി.കെ.എസ് സി.പി.എമ്മിന്‍െറ സംഘടനയാണെന്ന് കേരളത്തിലെ സുഹൃത്തുക്കളില്‍നിന്ന് അറിഞ്ഞു. ഒരു അംബേദ്കറൈറ്റ് എന്ന നിലയില്‍ സി.പി.എമ്മിന്‍െറ പ്രവര്‍ത്തനങ്ങളോടും ആശയധാരയോടും തനിക്ക് Read more about സി.പി.എം പരിപാടിയില്‍നിന്ന് ജിഗ്നേഷ് മേവാനി പിന്മാറി[…]

മല്യയുടെ വിദേശത്തെ സ്വത്ത് കണ്ടുകെട്ടാന്‍ നീക്കം

09:06 am 12/09/2016 ന്യൂഡല്‍ഹി: ഇന്ത്യയിലേക്ക് വരാന്‍ കഴിയാത്തത് പാസ്പോര്‍ട്ട് റദ്ദാക്കിയതിനാലാണെന്ന് ഡല്‍ഹി ഹൈകോടതിയെ അറിയിച്ചതിനെ തുടര്‍ന്ന് മദ്യ വ്യവസായി വിജയ് മല്യയുടെ കൂടുതല്‍ സ്വത്ത് കണ്ടുകെട്ടാന്‍ എന്‍ഫോഴ്സ്മെന്‍റ് നടപടി തുടങ്ങി. ഇതുവരെ മല്യയുടെ 8041 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടിയിരുന്നു. വിദേശത്തെ സ്വത്തുകൂടി പിടിച്ചെടുക്കാനാണ് എന്‍ഫോഴ്സ്മെന്‍റ് നീക്കം. കള്ളപ്പണ നിരോധ നിയമപ്രകാരമാണ് നേരത്തേ സ്വത്തുക്കള്‍ കണ്ടുകെട്ടിയതെങ്കില്‍ ഇനിയുള്ള ജപ്തികള്‍ ക്രിമിനല്‍ നടപടിച്ചട്ടം അനുസരിച്ചായിരിക്കുമെന്ന് എന്‍ഫോഴ്സ്മെന്‍റ് ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു. ബാങ്കുകളില്‍നിന്ന് 9000 കോടി രൂപ വായ്പയെടുത്ത് Read more about മല്യയുടെ വിദേശത്തെ സ്വത്ത് കണ്ടുകെട്ടാന്‍ നീക്കം[…]

ബീഫ് കഴിച്ചതിനാണ് മാനഭംഗപ്പെടുത്തിയതെന്ന് പ്രതികൾ പറഞ്ഞു’ -മേവാത്ത് ഇരകൾ

06:41 PM 11/09/2016 മേവാത്ത്: ബീഫ് കഴിച്ചതിനാലാണ് തങ്ങളെ കൂട്ടമാനഭംഗത്തിനിരയാക്കിയതെന്ന് പ്രതികൾ പറഞ്ഞതായി മേവാത്ത് ഇരകൾ. ഡൽഹിയിൽ സാമൂഹിക പ്രവർത്തക ശബ്നം ഹാഷ്മിയോടാണ് ഹരിയാനയിൽ ഗോരക്ഷകരുടെ മാനഭംഗത്തിനിരയായ യുവതികൾ ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ ആഗസ്റ്റ് 24ന് ഹരിയാനയിലെ മേവാത്തില്‍ ഗോരക്ഷയുടെ മറവിലായിരുന്നു അക്രമികൾ രണ്ടുപേരെ കൊലപ്പെടുത്തുകയും രണ്ടുസ്ത്രീകളെ കൂട്ടമാനഭംഗത്തിനിരയാക്കുകയും ചെയ്തത്. കുട്ടികളടക്കം നാലുപേരെ മര്‍ദിച്ച് പരിക്കേല്‍പിക്കുകയും ചെയ്തിരുന്നു. ഡിംഗര്‍ഹെഡിയിലെ കെ.എം.പി എക്സ്പ്രസ് വേയുടെ പാലത്തിനോട് ചേര്‍ന്നുള്ള വയലില്‍ നിര്‍മിച്ച മൂന്ന് ഒറ്റമുറി വീടുകളിലായി കഴിയുന്ന കുടുംബത്തെയാണ് തൊട്ടടുത്ത Read more about ബീഫ് കഴിച്ചതിനാണ് മാനഭംഗപ്പെടുത്തിയതെന്ന് പ്രതികൾ പറഞ്ഞു’ -മേവാത്ത് ഇരകൾ[…]

ഡൽഹി നിന്നും -മുംബൈയിലേക്ക് 12 മണിക്കൂറിൽ എത്തി;ഒാട്ടം വിജയകരമാക്കി താൽഗോ

11:48 AM 11/09/2016 മുംബൈ: ഡൽഹിയിൽ നിന്നും മുംബൈയിലേക്ക് 12 മണിക്കൂർ താഴെ സമയത്തിനുള്ളിൽ യാത്ര പൂർത്തീകരിച്ച് സ്പാനിഷ് താൽഗോ ട്രെയിൻ അവസാന പരീക്ഷണ ഒാട്ടം വിജയകരമാക്കി. ഇന്നലെ 2:45ന് ഡൽഹിയിൽ നിന്നും പുറപ്പെട്ട ട്രെയിൻ പുലർച്ചെ 2:34ഒാടെ മുംബൈയിൽ എത്തി. ഡൽഹി- മുംബൈ യാത്ര 4 മണിക്കൂർ ആയി ചുരുക്കാനാണ് റെയിൽവേയുടെ നീക്കം. ഇതിനായി ഇറക്കുമതി ചെയ്ത സൂപ്പർ ഫാസ്റ്റ് താൽഗോ ട്രെയിൻ മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയുള്ളതാണ്. ലെയ്റ്റ്-വെയ്റ്റ് കോച്ചുകളാണ് സ്പാനിഷ് കമ്പനി നിർമിച്ച Read more about ഡൽഹി നിന്നും -മുംബൈയിലേക്ക് 12 മണിക്കൂറിൽ എത്തി;ഒാട്ടം വിജയകരമാക്കി താൽഗോ[…]

തീവ്രവാദ മുദ്രകുത്താന്‍ എന്തു തെറ്റാണ് ചെയ്തതെന്ന് സാകിര്‍ നായിക്

08:33 am 11/09/2016 ന്യൂഡല്‍ഹി: മുസ്ലിം സമൂഹത്തിലെ അറിയപ്പെടുന്ന ഒരാളായതാണ് താന്‍ ലക്ഷ്യംവെക്കപ്പെടാനുള്ള കാരണമെന്നും സമുദായത്തെ ആക്രമിക്കാനുള്ള വലിയ ഗൂഢാലോചനയുടെ ഭാഗമാണ് തനിക്കെതിരായ പ്രചാരണങ്ങളെന്നും പ്രമുഖ ഇസ്ലാം മതപ്രചാരകന്‍ സാകിര്‍ നായിക്. ഇന്ത്യക്കാരെ അഭിസംബോധന ചെയ്ത് എഴുതിയ തുറന്ന കത്തിലാണ് ഇക്കാര്യം അദ്ദേഹം ഉന്നയിക്കുന്നത്. നായിക്കിന്‍െറ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അന്വേഷണം നടക്കുകയും അദ്ദേഹത്തിന്‍െറ സ്ഥാപനമായ ഇസ്ലാമിക് റിസര്‍ച് ഫൗണ്ടേഷനെതിരെ നടപടിയുണ്ടാവുകയും ചെയ്ത പശ്ചാത്തലത്തിലാണ് തുറന്ന കത്ത് പുറത്തുവിട്ടിരിക്കുന്നത്. തനിക്കെതിരെ തെളിവുകളില്ല എന്നത് സര്‍ക്കാര്‍ പരിഗണിക്കുന്നില്ളെന്നും അദ്ദേഹം കത്തില്‍ ആരോപിക്കുന്നു. Read more about തീവ്രവാദ മുദ്രകുത്താന്‍ എന്തു തെറ്റാണ് ചെയ്തതെന്ന് സാകിര്‍ നായിക്[…]

ഇന്ത്യയിലെ ക്രിസ്ത്യന്‍ വിവാഹ മോചന നിയമം ഭേദഗതി ചെയ്യുന്നു

08:20 am 11/9/2016 – ജോര്‍ജ് ജോണ്‍ ഫ്രാങ്ക്ഫര്‍ട്ട്-ഡല്‍ഹി: 147 വര്‍ഷം പഴക്കമുള്ള ഇന്ത്യയിലെ ക്രിസ്ത്യന്‍ വിവാഹ മോചന നിയമം ഭേദഗതി ചെയ്യാന്‍ കേന്ദ്ര നിയമ മന്ത്രാലയം അനുമതി നല്‍കി.വിവാഹ മോചനത്തിനായി ദമ്പതികള്‍ രണ്ടുവര്‍ഷം വേര്‍പിരിഞ്ഞ് ജീവിക്കണമെന്നുള്ള നിബന്ധന ഒരു വര്‍ഷമാക്കി കുറയ്ക്കണമെന്നുള്ള ശുപാര്‍ശയ്ക്കാണ് കേന്ദ്രം അംഗീകാരം നല്‍കിയത്. മറ്റ് സമുദായങ്ങളില്‍ വിവാഹമോചനത്തിന് ദമ്പതികള്‍ ഒരുവര്‍ഷം വേര്‍പിരിഞ്ഞ് ജീവിച്ചാല്‍ മതിയെന്നിരിക്കെ ക്രിസ്ത്യന്‍ മതവിഭാഗത്തില്‍ മാത്രം രണ്ടുവര്‍ഷം വേണമെന്ന നിബന്ധന ഭേദഗതി ചെയ്യണമെന്ന് സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരുന്നു. ഈ Read more about ഇന്ത്യയിലെ ക്രിസ്ത്യന്‍ വിവാഹ മോചന നിയമം ഭേദഗതി ചെയ്യുന്നു[…]

മഹാത്മാ ഗാന്ധിയെ കൊന്നത് ആർ.എസ്.എസ്- ബേനി പ്രസാദ് വർമ

05:57 pm 10/09/2016 ലഖ്നൗ: രാഷ്ട്രപിതാവിനെ കൊന്നത് ആർ.എസ്.എസ്- പ്രവർത്തകനാണെന്ന് സമാജ് വാദി പാർട്ടി എം.പി ബേനി പ്രസാദ് വർമ. വധത്തെ തുടർന്ന് വല്ലഭായ് പട്ടേൽ ആർ.എസ്.എസ് പ്രവർത്തകരെ ജയിലലടച്ചുവെന്നും വർമ പറഞ്ഞു. മുഖ്യമന്ത്രി അഖിലേഷ് യാദവും മുലായം സിങ് യാദവും മുന്നറിയിപ്പ് നൽകിയിട്ടും ഉത്തർപ്രദേശിലെ ഉദ്യോഗസ്ഥർ ഓഫിസ് ജോലിയിൽ കൃത്യത പാലിക്കുന്നില്ല. പലർക്കും പണത്തിൽ മാത്രമാണ് താൽപര്യം. പണത്തിൽ താൽപര്യമുള്ളവർ രാഷ്ട്രീയം മതിയാക്കി ബിസിനസിലിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു.

കശ്​മീരിൽ വീണ്ടും സംഘർഷം: രണ്ടു മരണം

05:36 pm 10/09/2016 ശ്രീനഗർ: കശ്​മീരിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ രണ്ട്​ പേർ മരിച്ചു. സൗത്ത്​ കാശ്​മീരിലെ അനന്ത്​നാഗ്​ ജില്ലയിൽ പെല്ലറ്റാക്രമണത്തിലും സോഫിയാന താഴ്​വരവയിൽ ടിയർ ഗ്യാസ്​ ഷെൽ പൊട്ടിത്തെറിച്ചുമാണ്​ രണ്ട്​ പേർ മരിച്ചത്​. സയർ അഹമ്മദ്​ ശൈഖാണ്​ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ ടിയർ ഗ്യാസ്​ പൊട്ടിത്തെറിച്ച്​ മരിച്ചത്​. ഗുരുതരമായിപരിക്കേറ്റ ശൈഖിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നുവെന്ന്​ ആശുപത്രി അധികൃതർ പറഞ്ഞു. അനന്ത്​ നാഗ്​ ജില്ലയിലെ യവാർ ഭട്ടാണ്​ സുരക്ഷാ സേനയുടെ പെല്ലറ്റാക്രമണത്തിൽ കൊല്ലപ്പെട്ടത്​.

പ്രകാശ് കാരാട്ടിനെ അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് കന്നയ്യ കുമാര്‍

1;24 pm 10/9/2016 ന്യൂഡല്‍ഹി: പ്രകാശ് കാരാട്ടിനെ താൻ അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്നു ജെഎന്‍എയുവിലെ വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് കന്നയ്യകുമാര്‍. കാരാട്ടിനെതിരെ താന്‍ വ്യക്തിപരാമായി പരാമർശിച്ചിട്ടില്ലെന്നും ബിജെപി കമ്മ്യൂണൽ ഫാസിസ്റ്റ് ആണെന്നുള്ളത് എന്‍റെ അഭിപ്രായമാണെന്നും കന്നയ്യ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സമരം ചെയ്യാന്‍ കഴിയില്ലെങ്കില്‍ പ്രകാശ് കാരാട്ട് അമേരിക്കയിലേക്കു പോയ്ക്കോളൂ എന്ന് കന്നയ്യ കുമാര്‍ പ്രസ്താവിച്ചതായി സോഷ്യൽ മീഡിയയില്‍ കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ വന്നിരുന്നു. ഈ ചര്‍ച്ചകൾ തള്ളി കനയ്യ കുമാർ ബിജെപി അതോറെറ്റേറിയൻ ആണെന്ന അഭിപ്രായം തനിക്കില്ലെന്നും Read more about പ്രകാശ് കാരാട്ടിനെ അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് കന്നയ്യ കുമാര്‍[…]

മുന്‍ ആർ.ജെ.ഡി എം.പി മുഹമ്മദ് ഷഹാബുദ്ദീന്‍ ജയില്‍ മോചിതനായി

01:20 PM 10/09/2016 പട്‌ന: മുന്‍ ആർ.ജെ.ഡി എംപി മുഹമ്മദ് ഷഹാബുദ്ദീന്‍ 11 വര്‍ഷത്തിനുശേഷം ജയില്‍ മോചിതനായി. രാജീവ് റോഷന്‍ വധക്കേസില്‍ പട്‌ന ഹൈകോടതി ജാമ്യം അനുവദിച്ചതോടെയാണ് ഷഹാബുദ്ദീന്‍ പുറത്തിറങ്ങിയത്. 2005 മുതല്‍ തടവില്‍ കഴിയുകയാണ് അദ്ദേഹം. സഹോദരങ്ങളായ ഗിരീഷ് രാജ്, സതീഷ് രാജ് എന്നിവര്‍ ക്രൂരമായി കൊലചെയ്യപ്പെട്ട സംഭവത്തിന്റെ ദൃക്സാക്ഷിയായിരുന്നു കൊല്ലപ്പെട്ട രാജീവ് റോഷന്‍. 2005 മുതല്‍ തടവില്‍ കഴിയുകയായിരുന്നു ഷഹാബുദ്ദീന്‍. എന്നാല്‍ രാജീവ് റോഷൻ കൊലപാതകത്തിന്‍റെ സൂത്രധാരന്‍ ജയിലില്‍ കഴിയുകയായിരുന്ന ഷഹാബുദ്ദീനാണെന്ന് കണ്ടെത്തുകയായിരുന്നു. കൊലപാതകവും Read more about മുന്‍ ആർ.ജെ.ഡി എം.പി മുഹമ്മദ് ഷഹാബുദ്ദീന്‍ ജയില്‍ മോചിതനായി[…]