സ്വാതന്ത്ര്യദിനത്തിലെ പ്രധാനമന്ത്രിയുടെ പ്രസംഗത്തെ കുറിച്ച് അതൃപ്തി പ്രകടിപ്പിച്ച സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്‍െറ നടപടി പ്രശംസനീയമാണെന്ന് കെജ് രിവാള്‍

12:57 pm 16/08/2016 ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിനത്തിലെ പ്രധാനമന്ത്രിയുടെ പ്രസംഗത്തെ കുറിച്ച് അതൃപ്തി പ്രകടിപ്പിച്ച സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്‍െറ നടപടി പ്രശംസനീയമാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍. നരേന്ദ്രമോദി സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ ജഡ്ജിമാരുടെ നിയമനത്തെകുറിച്ച് പാരാമര്‍ശിക്കാതിരുന്നതില്‍ ചീഫ് ജസ്റ്റിസ് ടി.എസ് ഠാക്കൂര്‍ പരസ്യമായി വിമര്‍ശിച്ചിരുന്നു. ചീഫ് ജസ്റ്റിസിന്‍റെ ആത്മധൈര്യവും ദൃഢവിശ്വാസവും നീതി സംബന്ധിച്ച ഉത്കണ്ഠയും അഭിനാന്ദര്‍ഹമാണ്- കെജ് രിവാള്‍ ട്വിറ്റിലൂടെ അറിയിച്ചു. പ്രധാനമന്ത്രിയുടെ പ്രസംഗം നിരാശപ്പെടുത്തിയെന്ന് തുറന്നുപറയാനുള്ള ആര്‍ജവം അദ്ദേഹം കാണിച്ചുവെന്നും കെജ് രിവാള്‍ പറഞ്ഞു. Read more about സ്വാതന്ത്ര്യദിനത്തിലെ പ്രധാനമന്ത്രിയുടെ പ്രസംഗത്തെ കുറിച്ച് അതൃപ്തി പ്രകടിപ്പിച്ച സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്‍െറ നടപടി പ്രശംസനീയമാണെന്ന് കെജ് രിവാള്‍[…]

കാഷ്മീരില്‍ സംഘര്‍ഷം; രണ്ടു പേര്‍ മരിച്ചു

12:56 pm 16/8/2016 ശ്രീനഗര്‍: ജമ്മു കാഷ്മീര്‍ താഴ്‌വരയില്‍ വീണ്ടും സംഘര്‍ഷം പൊട്ടിപുറപ്പെട്ടു. പ്രതിഷേധക്കാരും സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു പേര്‍ കൂടി മരിച്ചു. ഇതോടെ കാഷ്മീര്‍ സംഘര്‍ഷങ്ങളില്‍ മരിച്ചവരുടെ എണ്ണം 60 ആയി. ശ്രീനഗറിലെ ബറ്റ്മലോ സ്വദേശി യാസിര്‍ അഹമ്മദ് (20) ആണ് മരിച്ചവരില്‍ ഒരാള്‍. സംഘര്‍ഷങ്ങളെ തുടര്‍ന്ന് തുടര്‍ച്ചയായ 39-ാം ദിവസവും കാഷ്മീരില്‍ കര്‍ഫ്യൂ തുടരുകയാണ്. തിങ്കളാഴ്ചയും ഇന്നുമുണ്ടായ വെടിവയ്പ്പില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. താഴ്‌വരയിലെ സംഘര്‍ഷ മേഖലകളില്‍ സൈന്യം കനത്ത ജാഗ്രത പുലര്‍ത്തുന്നുണ്ട്. സൈന്യത്തിന് Read more about കാഷ്മീരില്‍ സംഘര്‍ഷം; രണ്ടു പേര്‍ മരിച്ചു[…]

ദുര്‍ബല വിഭാഗങ്ങള്‍ക്കെതിരായ അക്രമം ശക്തമായി നേരിടണം: രാഷ്ട്രപതി

01.14 AM 15-08-2016 രാജ്യത്ത് ദുര്‍ബല വിഭാഗങ്ങള്‍ക്കു നേരേ ആക്രമണം അഴിച്ചുവിടുന്നവരെയും അസഹിഷ്ണുത വളര്‍ത്തുന്നവരേയും ഒറ്റപ്പെടുത്തണമെന്നു രാഷ്ട്രപതി പ്രണബ് മുഖര്‍ജി. സ്വാതന്ത്ര്യദിന തലേന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ആഗോള ഭീകരതയെ ഒറ്റക്കെട്ടായി എതിര്‍ക്കണമെന്നും രാഷ്ട്രപതി പറഞ്ഞു. ദേശീയ ധര്‍മ ചിന്തയ്‌ക്കെതിരെ യുദ്ധ പ്രഖ്യാപനം നടത്തുന്നതരത്തില്‍ ദുര്‍ബല വിഭാഗങ്ങള്‍ക്കുനേരേയുള്ള ആക്രമണങ്ങള്‍ ശക്തമായി നേരിടണം. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേര്‍ക്കുണ്ടാകന്ന അക്രമങ്ങള്‍ നമ്മുടെ സംസ്‌കാരത്തിന്റെ ആത്മാവിന് ഏല്‍ക്കുന്ന മുറിവാണ്. മറ്റൊരുവന്റെ സംസ്‌കാരത്തോടും മൂല്യങ്ങളോടും വിശ്വാസങ്ങളോടുമുള്ള ബഹുമാനമാണ് ഇന്ത്യയെ ഒരുമിച്ചു ചേര്‍ത്തു Read more about ദുര്‍ബല വിഭാഗങ്ങള്‍ക്കെതിരായ അക്രമം ശക്തമായി നേരിടണം: രാഷ്ട്രപതി[…]

മധ്യവയസ്‌കയെ സഹോദരന്‍മാര്‍ ചേര്‍ന്ന് വെട്ടിക്കൊന്നു

05: 40 pm 14/8/22016 കൗസംബി: മധ്യവയസ്‌കയെ സഹോദരന്‍മാര്‍ ചേര്‍ന്ന് വെട്ടിക്കൊന്നു. ഉത്തര്‍പ്രദേശിലെ മന്‍ജാന്‍പുര്‍ പ്രദേശത്താണ് സംഭവം. സുബിഹിതി ദേവി എന്ന 40കാരിയാണ് കൊല്ലപ്പെട്ടത്. സഹോദരന്‍മാരായ സുരേഷും നരേഷും ചേര്‍ന്നാണ് ഇവരെ കൊലപ്പെടുത്തിയത്. മഴു ഉപയോഗിച്ച് ഇവര്‍, വീട്ടില്‍ ഒറ്റയ്ക്കായിരുന്ന സമയത്ത് സുബിഹിതിയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നെന്നു പോലീസ് അറിയിച്ചു. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. മൃതദേഹം പോലീസ് പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു.

ഇ.കെ നിരഞ്​ജന്​ ശൗര്യചക്ര

05:30 PM 14/08/2016 ന്യൂഡല്‍ഹി: രാജ്യത്തി​െൻറ 70– അനുബന്ധിച്ച് ധീരതക്കുള്ള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി ലഫ്റ്റനൻറ്​ കേണല്‍ ഇ.കെ. നിരഞ്ജന് ശൗര്യചക്ര പുരസ്‌കാരം ലഭിച്ചു. ദേശീയ സുരക്ഷാ സേന(എൻ.എസ്​.ജി)യാണ് ധീരതക്കുള്ള പുരസ്‌കാരത്തിന്​ നിരഞ്ജനെ ശിപാര്‍ശ ചെയ്തത്​. പത്താൻകോട്ട്​ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ഭീകര​െൻറ ശരീരത്തില്‍ കെട്ടിവെച്ച സ്ഫോടക വസ്തുക്കള്‍ നിർവീര്യമാക്കുന്നതിനിടെ പൊട്ടിത്തെറിച്ചാണ് നിരഞ്ജന്‍ വീരമൃത്യു വരിച്ചത്​. പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് എളുമ്പിലാശ്ശേരി സ്വദേശിയാണ് നിരഞ്ജന്‍. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന് രാഷ്​ട്രപതിയുടെ വിശിഷ്ട സേവാമെഡല്‍ Read more about ഇ.കെ നിരഞ്​ജന്​ ശൗര്യചക്ര[…]

ഇന്ത്യക്കാരുടെ ഉയരം കൂടി വരുന്നു

05:17 pm 14/08/2016 Indians growing tallerന്യൂഡൽഹി: ഇന്ത്യക്കാർ അവരുടെ രക്ഷിതാക്കളെക്കാൾ ഉയരം കൂടിവരുന്നതായി പഠനം. 1914നും 2014നും ഇടയിൽ ഇന്ത്യയിലെ പുരുഷൻമാരുടെ ഉയരം 3 സെന്‍റീമീറ്റർ വർധിച്ച് 165 സെന്‍റീമീറ്ററും സ്ത്രീകളുടെ ഉയരം അഞ്ച് സെന്‍റീമീറ്റര്‍ വര്‍ധിച്ച് 153 സെന്‍റീമീറ്ററുമായതായി പഠനം പറയുന്നു. ന്യൂഡൽഹി: ഇന്ത്യക്കാർ അവരുടെ രക്ഷിതാക്കളെക്കാൾ ഉയരം കൂടിവരുന്നതായി പഠനം. 1914നും 2014നും ഇടയിൽ ഇന്ത്യയിലെ പുരുഷൻമാരുടെ ഉയരം 3 സെന്‍റീമീറ്റർ വർധിച്ച് 165 സെന്‍റീമീറ്ററും സ്ത്രീകളുടെ ഉയരം അഞ്ച് സെന്‍റീമീറ്റര്‍ വര്‍ധിച്ച് Read more about ഇന്ത്യക്കാരുടെ ഉയരം കൂടി വരുന്നു[…]

മുന്‍ മന്ത്രിയുടെ പട്ടിയെ തെരഞ്ഞ് യുപി പോലീസ

09:43 am 14/8/2016 ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മന്ത്രി അസംഖാന്റെ കാണാതായ ഏഴു പോത്തുകളെ വിജയകരമായി കണെ്ടത്തിയ ശേഷം യുപി പോലീസ് മറ്റൊരു സുപ്രധാന അന്വേഷണത്തിലാണ്. മുന്‍ മന്ത്രിയും എംപിയുമായ രാം ശങ്കര്‍ കത്താരിയയുടെ കാണാതായ പട്ടിയെ തിരയുകയാണ് ഇപ്പോള്‍ സംസ്ഥാന പോലീസിന്റെ പ്രധാന ദൗത്യം. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കത്താരിയയുടെ കാലു എന്ന കറുത്ത ലാബ്രിഡോര്‍ നായയെ കാണാതായത്. പട്ടിയെ കാണാതായെന്നു കാണിച്ച് കത്താരിയയുടെ ഭാര്യ മൃദുല കത്താരിയ സിറ്റി പോലീസ് സൂപ്രണ്ട് സുശീല്‍ ചന്ദ്രബാന് രേഖാമൂലം പരാതി Read more about മുന്‍ മന്ത്രിയുടെ പട്ടിയെ തെരഞ്ഞ് യുപി പോലീസ[…]

സോണിയ ആശുപത്രി വിട്ടു

09:37 am 14/8/2106 ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധി ആശുപത്രി വിട്ടു. കടുത്ത പനിയെത്തുടര്‍ന്ന് ഈ മാസം മൂന്നിനാണ് അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സോണിയയുടെ ആരോഗ്യനിലയില്‍ നല്ല പുരോഗതിയുണ്‌ടെന്നും എന്നാല്‍ വിശ്രമം ആവശ്യമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ദില്ലിയിലെ ഗംഗാറാം ആശുപത്രിയില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലായിരുന്നു സോണിയ. ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പനി ബാധിച്ച സോണിയ, പരിപാടി റദ്ദാക്കി ഡല്‍ഹിയിലേക്കുമടങ്ങിയിരുന്നു. റാലിക്കിടെ തോളെല്ലിനു പൊട്ടലേറ്റ സോണിയയെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് അവര്‍ക്ക് പനി ബാധിച്ചത്.

അരുണാചല്‍ മുന്‍ മുഖ്യമന്ത്രിയുടെ മരണം ഐജി അന്വേഷിക്കും

09: 31 am 14/8/2016 ഇറ്റാനഗര്‍: അരുണാചല്‍ മുന്‍ മുഖ്യമന്ത്രി കലിഖോ പുളി (47) ന്റെ മരണം ഐജി റാങ്കിലുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ നേതൃത്തിലുള്ള സംഘം അന്വേഷിക്കുമെന്നു മുഖ്യമന്ത്രി പ്രേമ ഖണ്ഡു പറഞ്ഞു. അസ്വാഭാവിക മരണത്തിനാണു കേസെടുത്തിരിക്കുന്നത്. ഈ മാസം ഒന്‍പതിനാണ് കലിഖോ പുളിനെ ഇറ്റാനഗറിലെ ഔദ്യോഗിക വസതിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണെ്ടത്തിയത്. കിടപ്പുമുറിയിലെ സീലിംഗ് ഫാനില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ട്ത്. കലിഖോ പുളിന്റെ മരണത്തെത്തുടര്‍ന്ന് അരുണാചല്‍പ്രദേശിലെ വിവിധയിടങ്ങളില്‍ അരങ്ങേറിയ പ്രതിഷേധം അക്രമാസക്തമായിരുന്നു. ഉപ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും Read more about അരുണാചല്‍ മുന്‍ മുഖ്യമന്ത്രിയുടെ മരണം ഐജി അന്വേഷിക്കും[…]

സിബിഐ വിജയ് മല്യക്കെതിരേ പുതിയ കേസെടുത്തു

06:16 PM 13/8/2106 ന്യൂഡല്‍ഹി: ബാങ്കുകള്‍ക്ക് ഒമ്പതിനായിരം കോടിയുടെ കിട്ടാക്കടം വരുത്തി രാജ്യം വിട്ട വിവാദ വ്യവസായി വിജയ് മല്യക്കെതിരേ സിബിഐ പുതിയ കേസെടുത്തു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ(എസ്ബിഐ) പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വിവിധ ബാങ്കുകളില്‍ നിന്നായി ആയിരക്കണക്കിനു കോടി രൂപ വായ്പയെടുത്തു നാടുവിട്ട മല്യ, 9,431 കോടി രൂപയുടെ വായ്പ തിരിച്ചടയ്ക്കാനുണ്ട്. എസ്ബിഐയില്‍ നിന്നാണ് ഏറ്റവുമധികം തുക കടം എടുത്തത്. ഇതടക്കമുള്ള കേസുകളും നിലവില്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. മുംബൈ, ഹൈദരാബാദ്, ഡല്‍ഹി Read more about സിബിഐ വിജയ് മല്യക്കെതിരേ പുതിയ കേസെടുത്തു[…]