ആറന്മുള വിമാനത്താവളം: പരിസ്ഥിതി പഠനം നടത്താന്‍ കേന്ദ്രാനുമതി
03:25 pm 10/08/2016 ന്യൂഡല്‍ഹി: ആറന്മുള വിമാനത്താവളത്തിനായി പരിസ്ഥിതി പഠനം നടത്താന്‍ കെ.ജി.എസ് ഗ്രൂപ്പിന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്‍റെ അനുമതി. പദ്ധതി സംബന്ധിച്ച് പഠനം നടത്തുന്നതിന് അനുമതി തേടി കെ.ജി.എസ് ഗ്രൂപ്പ് നല്‍കിയ അപേക്ഷയിലാണ് നടപടി. ജൂലൈ 29ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്‍റെ വിദഗ്ധ സമിതിയാണ് അപേക്ഷ പരിഗണിച്ചത്. വിമാനത്താവളത്തിന്‍റെ ആവശ്യകതയെക്കുറിച്ച് പ്രദേശത്തെ ജനങ്ങളില്‍ നിന്ന് അഭിപ്രായം തേടണമെന്ന് വിദഗ്ധ സമിതി നിര്‍ദേശിച്ചിട്ടുണ്ട്. പാരിസ്ഥിതിക പ്രശ്നങ്ങളില്‍ കെ.ജി.എസ് ഗ്രൂപ്പിന്‍റെ മറുപടി തൃപ്തികരമെന്ന് സമിതി അറിയിച്ചു. വിമാനത്താവളത്തിനായി Read more about ആറന്മുള വിമാനത്താവളം: പരിസ്ഥിതി പഠനം നടത്താന്‍ കേന്ദ്രാനുമതി[…]










