നിയമസഭ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് ഘടകകക്ഷികളുടെ വോട്ട് മുഴുവന്‍ ജെ.ഡി-യു സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ചില്ലെന്ന് സംസ്ഥാന അധ്യക്ഷന്‍ എം.പി വീരേന്ദ്ര കുമാർ‍

07:10 PM 01/06/2016 കോഴിക്കോട്: . കല്‍പറ്റയിലും അമ്പലപ്പുഴയും നേമത്തും അടിയൊഴുക്കുകള്‍ ഉണ്ടായിട്ടുണ്ട്. മുന്നണിയിലെ പ്രധാന കക്ഷിയായ കോണ്‍ഗ്രസിന് അടക്കം പാര്‍ട്ടി പറയുന്ന സ്ഥലത്ത് അണികളെ പിടിച്ചു നിര്‍ത്താന്‍ സാധിച്ചില്ല. പാർട്ടി നിർദേശം അനുസരിച്ച് അണികള്‍ വോട്ട് ചെയ്തില്ല. ഇത്ര കനത്ത തോല്‍വി ഉണ്ടാകുമെന്ന് യു.ഡി.എഫ് കരുതിയില്ലെന്നും അദ്ദേഹം പറഞ്ഞു. എൽ.ഡി.എഫ് വിചാരിക്കാത്ത തരത്തിലുള്ള വിജയമാണ് അവര്‍ക്കുണ്ടായത്. ഏതായാലും സംസ്ഥാനത്ത് ഭരണമാറ്റം വന്നു കഴിഞ്ഞു. കേരളം അഭിമുഖീകരിക്കുന്ന പല പ്രശ്‌നങ്ങളും എങ്ങനെയാണ് പുതിയ സര്‍ക്കാര്‍ പരിഹരിക്കുകയെന്ന് എല്ലാവരും Read more about നിയമസഭ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് ഘടകകക്ഷികളുടെ വോട്ട് മുഴുവന്‍ ജെ.ഡി-യു സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ചില്ലെന്ന് സംസ്ഥാന അധ്യക്ഷന്‍ എം.പി വീരേന്ദ്ര കുമാർ‍[…]

ബോളീവുഡ് ഹാസ്യനടന്‍ റസാക് ഖാന്‍ അന്തരിച്ചു

06:59 PM 01/06/2016 മുംബൈ: പ്രശസ്ത ബോളീവുഡ് ഹാസ്യനടന്‍ റസാക് ഖാന്‍ അന്തരിച്ചു. ബുധനാഴ്ച ഉച്ചക്ക് 12.30 ന് ബാന്ദ്രയിലെ വസതിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. നെഞ്ചവേദനയെ തുടര്‍ന്ന് അടുത്തുള്ള ഹോളി ഫാമിലി ഹോസ്പിറ്റലില്‍ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഖബറടക്കം വ്യാഴാഴ്ച വൈകീട്ട് നാലിന്. ഹാസ്യ കഥാപാത്രങ്ങളിലൂടെ പ്രശസ്തി നേടിയ റസാക് ഖാന്‍ നിഞ്ച ചാച്ച എന്നയിരുന്നു അറിയപ്പെട്ടിരുന്നത്്. രൂപ്കി റാണി ചോറോന്‍ കാ രാജ, മോഹ്റ, രാജാ ഹിന്ദുസ്ഥാനി, പ്യാര്‍ കിയാതൊ ഡര്‍ണാ ക്യാ, ബാദ്ഷാ, Read more about ബോളീവുഡ് ഹാസ്യനടന്‍ റസാക് ഖാന്‍ അന്തരിച്ചു[…]

50,000 രൂപവരെ പി.എഫ് പിന്‍വലിക്കലിന് നികുതിയീടാക്കില്ലാ

09:50 am 01/06/2016 ന്യൂഡല്‍ഹി: 50,000 രൂപവരെ പി.എഫ് തുക പിന്‍വലിക്കുമ്പോള്‍ ബുധനാഴ്ച മുതല്‍ നികുതി ഈടാക്കില്ല. നിലവില്‍ 30,000 രൂപവരെ പിന്‍വലിക്കുമ്പോഴായിരുന്നു നികുതി ഒഴിവാക്കിയിരുന്നത്. ഇതാണ് 50,000 രൂപയായി ഉയര്‍ത്തിയത്. കാലാവധി എത്തുന്നതിനുമുമ്പ് പി.എഫ് തുക പിന്‍വലിക്കുന്നത് നിരുത്സാഹപ്പെടുത്താനും ദീര്‍ഘകാലനിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനുമാണ് പി.എഫ് പിന്‍വലിക്കലിന് സര്‍ക്കാര്‍ നികുതി ഏര്‍പ്പെടുത്തിയത്. പാന്‍നമ്പര്‍ നല്‍കിയിട്ടുണ്ടെങ്കില്‍ 10 ശതമാനമാണ് നികുതി ഈടാക്കുക. പാന്‍നമ്പര്‍ നല്‍കാത്തവരില്‍നിന്ന് 34.608 ശതമാനംവരെ നികുതി ഈടാക്കും. പി.എഫില്‍നിന്ന് ലഭിക്കുന്ന തുക നികുതിവിധേയമല്‌ളെന്ന് തെളിയിക്കുന്ന ഫോറം 15ജി, Read more about 50,000 രൂപവരെ പി.എഫ് പിന്‍വലിക്കലിന് നികുതിയീടാക്കില്ലാ[…]

പുൽഗാവ് അപകടം: മരിച്ചവരിൽ മലയാളിയും

09:45am 01/06/2016 മുംബൈ: മഹാരാഷ്ട്രയിലെ പുൽഗാവിൽ ഇന്ത്യന്‍ സൈന്യത്തിന്‍െറ ആയുധശാലയിലുണ്ടായ പൊട്ടിത്തെറിയിൽ മരിച്ചവരിൽ ഒരാൾ മലയാളിയും. തിരുവനന്തപുരം സ്വദേശി മേജർ കെ.മനോജ്കുമാറാണ് മരിച്ചത്. തീപിടിത്തത്തില്‍ 16 പേര്‍ മരിച്ചു. 19 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവർ തൊട്ടടുത്തുള്ള ആശുപത്രിയിൽ ചികിത്സയിലാണ്. മഹാരാഷ്ട്രയിലെ വാര്‍ധ ജില്ലയില്‍ പുല്‍ഗാവിലുള്ള സെന്‍ട്രല്‍ അമ്യൂണിഷന്‍ ഡിപ്പോയിലാണ് ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നരയോടെ തീപിടിത്തമുണ്ടായത്. രണ്ട് സൈനിക മേലുദ്യോഗസ്ഥരടക്കം 17 പേരെ പരിക്കോടെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പലരുടെയും നില ഗുരുതരമാണ്. മനോജിനെ കൂടാതെ കമാന്‍ഡിങ് ഉദ്യോഗസ്ഥനായ ലഫ്. Read more about പുൽഗാവ് അപകടം: മരിച്ചവരിൽ മലയാളിയും[…]

രക്തമാറ്റത്തിലൂടെ എയ്ഡ്സ് ബാധിച്ചത് 2234 പേർക്ക്

07:00 PM 31/05/2016 ന്യൂഡൽഹി: 2014 ഒക്ടോബർ മുതൽ 2016 മാർച്ച് വരെയുള്ള കാലയളവിൽ രക്തം മാറ്റത്തിലൂടെ ഇന്ത്യയിൽ എയ്ഡ്സ് ബാധിച്ചത് 2234 പേർക്ക്. മനുഷ്യാവകാശ പ്രവർത്തകനായ രേതൻ കോത്താരിക്ക് വിവരാകാശ നിയമപ്രകാരം ലഭിച്ച രേഖകളിലൂടെയാണ് ഈ ഞെട്ടിക്കുന്ന കണക്ക് പുറത്ത് വന്നത്. നാഷണൽ എയ്ഡ്സ് കൺട്രോൾ ഓർഗനൈസേഷൻ (നാകോ) നൽകിയ മറുപടിയിലാണ് വിവരങ്ങളുള്ളത്. പല ബ്ളഡ് ബാങ്കുകളും രക്തപരിശോധനയിൽ മാനദണ്ഡങ്ങളിൽ കടുത്ത അനാസ്ഥ പുലർത്തുന്നുണ്ടെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്. വാർഷിക റിപ്പോർട്ട് പ്രകാരം 2014 വരെ ഏകദേശം Read more about രക്തമാറ്റത്തിലൂടെ എയ്ഡ്സ് ബാധിച്ചത് 2234 പേർക്ക്[…]

സെന്‍കുമാറിനെ നീക്കിയതിനെതിരെ ചെന്നിത്തല;

06:40pm 31/5/2016 ന്യൂഡല്‍ഹി : എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ നിയമിച്ച ഡിജിപി ജേക്കബ്‌ പുന്നൂസിനെ യു.ഡി.എഫ്‌ സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ മാറ്റിയിരുന്നില്ലെന്ന്‌ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല. മുഖം നോക്കാതെ നടപടികളെടുത്തിരുന്ന സമര്‍ത്ഥനായ ഉദ്യോഗസ്‌ഥനായിരുന്നു ടി.പി സെന്‍കുമാറെന്നും ചെന്നിത്തല പറഞ്ഞു. സെന്‍കുമാറിനെ ഡി.ജി.പി സ്‌ഥാനത്തു നിന്നും മാറ്റിയതിനെ തുടര്‍ന്നാണ്‌ ചെന്നിത്തല ഇത്തരമൊരു പ്രതികരണം നടത്തിയത്‌. എന്നാല്‍, പോലീസ്‌ തലപ്പത്തെ ഉദ്യോഗസ്‌ഥരെ മാറ്റാന്‍ സംസ്‌ഥാന സര്‍ക്കാരിന്‌ അധികാരമുണ്ടെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. സംസ്‌ഥാനത്തെ ക്രമസമാധാന പാലനത്തിന്റെ ചുമതല വഹിച്ചിരുന്ന ഡി.ജി.പി സെന്‍കുമാറിനെ മാറ്റി Read more about സെന്‍കുമാറിനെ നീക്കിയതിനെതിരെ ചെന്നിത്തല;[…]

അമ്മയില്‍ നിന്നും ഭര്‍ത്താവില്‍ നിന്നും എല്‍ക്കുന്ന ക്രുര പീഡനത്തില്‍ നിന്നും തന്നെ രക്ഷിക്കാണമെന്ന് ആവശ്യപ്പെട്ട് തെലുങ്കാന മുഖ്യമന്ത്രിക്ക് കത്തയച്ച യുവതി പൊലീസ് രക്ഷകരായെത്തും മുന്‍പ് ജീവനൊടുക്കി

06:20pm 31/5/2016 ഹൈദരാബാദ്: അമ്മയില്‍ നിന്നും ഭര്‍ത്താവില്‍ നിന്നും എല്‍ക്കുന്ന ക്രുര പീഡനത്തില്‍ നിന്നും തന്നെ രക്ഷിക്കാണമെന്ന് ആവശ്യപ്പെട്ട് തെലുങ്കാന മുഖ്യമന്ത്രിക്ക് കത്തയച്ച യുവതി പൊലീസ് രക്ഷകരായെത്തും മുന്‍പ് ജീവനൊടുക്കി. ഝാന്‍സി റാണിയെന്ന 21 വയസുകാരിയാണ് കഴിഞ്ഞ ബുധനാഴ്ച ആത്മഹത്യ ചെയ്തത്. തെലുങ്കാനയിലെ നക്രേക്കലിലാണ് സംഭവം. യുവതിയെ മാതാവും ഭര്‍ത്താവും ചേര്‍ന്ന് നിരന്തരം പീഡിപ്പിച്ചിരുന്നു. അമ്മയുടെയും ഭര്‍ത്താവിന്റെ ക്രുര പീഡനത്തില്‍ നിന്നും തന്നെ രക്ഷിക്കണം എന്നാവശ്യപ്പെട്ട് യുവതി തെലുങ്കാന മുഖ്യമന്ത്രിക്ക് കത്തയച്ചത്. മാതാവും ഭര്‍ത്താവും ചേര്‍ന്ന് തന്നെ Read more about അമ്മയില്‍ നിന്നും ഭര്‍ത്താവില്‍ നിന്നും എല്‍ക്കുന്ന ക്രുര പീഡനത്തില്‍ നിന്നും തന്നെ രക്ഷിക്കാണമെന്ന് ആവശ്യപ്പെട്ട് തെലുങ്കാന മുഖ്യമന്ത്രിക്ക് കത്തയച്ച യുവതി പൊലീസ് രക്ഷകരായെത്തും മുന്‍പ് ജീവനൊടുക്കി[…]

കോൺഗ്രസുമായി ധാരണ: ബംഗാൾ ഘടകം രാഷ്​ട്രീയ അടവുനയം തെറ്റിച്ചു–യെച്ചൂരി

08:47am 31/05/2016 ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി ധാരണയുണ്ടാക്കിയ ബംഗാൾ ഘടകത്തി​െൻറ നടപടി കേന്ദ്രകമ്മിറ്റിയുടെ രാഷ്​ട്രീയ അടവുനയത്തിന്​​ വിരുദ്ധണെന്ന്​ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഇത്​ സംബന്ധിച്ച തുടർ നടപടികൾ കേന്ദ്രകമ്മിറ്റി ചർച്ച ചെയ്​ത്​ തീരുമാനിക്കുമെന്നും യെച്ചൂരി പറഞ്ഞു. സിപിഎം പോളിറ്റ്​ ബ്യൂറോ യോഗത്തിന്​ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പിന്​ ശേഷം തൃണമൂൽ കോൺഗ്രസ്​ വൻ തോതിൽ അക്രമം അഴിച്ചുവിടുകയാണ്​. അക്രമങ്ങൾക്കെതിരെ പ്രതിപക്ഷ പാർട്ടികളുമായി ചേർന്ന്​ ഒരുമിച്ച്​ നീങ്ങാൻ ​ശ്രമിക്കുമെന്നും യെച്ചൂരി പറഞ്ഞു. കേരളത്തിലെ തെരഞ്ഞെടുപ്പ്​ Read more about കോൺഗ്രസുമായി ധാരണ: ബംഗാൾ ഘടകം രാഷ്​ട്രീയ അടവുനയം തെറ്റിച്ചു–യെച്ചൂരി[…]

ഇന്ത്യയില്‍ ജനിച്ച ആരെയും രാജ്യദ്രോഹിയെന്ന്‌ വിളിക്കരുത്‌; രാജ്‌നാഥ്‌ സിങ്‌

08:46am 31/5/2016 ന്യൂഡല്‍ഹി: ഇന്ത്യയില്‍ ജനിച്ച ആരെയും രാജ്യദ്രോഹിയെന്ന്‌ വിളിക്കരുതെന്ന്‌ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌ സിങ്‌. ഇന്ത്യയില്‍ ജന്മംകൊണ്ട ഒരാളെയും നമുക്ക്‌ അങ്ങനെ വിളിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ രാജ്യത്തിന്‌ അതിന്റേതായ അഭിമാനമുണ്ടെന്നും രാജ്യവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴങ്ങിയതായി കേള്‍ക്കുമ്പോള്‍ അത്‌ തനിക്ക്‌ ഹൃദയവേദന ഉണ്ടാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ജെഎന്‍യു സര്‍വകലാശാലയില്‍ രാജ്യവിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ചതായി ഉയര്‍ന്നുവന്ന വിവാദങ്ങളെക്കുറിച്ച്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഒരു ദേശീയ മാധ്യമത്തിന്‌ നല്‍കിയ അഭിമുഖത്തിലാണ്‌ ഇന്ത്യയില്‍ ജനിച്ചവരെ രാജ്യദ്രോഹികളെന്ന്‌ വിളിക്കുന്നത്‌ തെറ്റാണെന്ന്‌ അദ്ദേഹം പറഞ്ഞത്‌. Read more about ഇന്ത്യയില്‍ ജനിച്ച ആരെയും രാജ്യദ്രോഹിയെന്ന്‌ വിളിക്കരുത്‌; രാജ്‌നാഥ്‌ സിങ്‌[…]

പാക്കിസ്ഥാന്‍ വംശജ നടി സല്‍മ അഗായ്ക്ക് ഇന്ത്യന്‍ ഒ.സി.ഐ കാര്‍ഡ് നല്‍കി

08:33am 31/5/2016 Picture ന്യൂഡല്‍ഹി: ഗായികയും നടിയുമായ പാക്ക് വംശജ സല്‍മ അഗാ (59)യ്ക്ക് ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ (ഒസിഐ) കാര്‍ഡ് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചു. ബ്രിട്ടിഷ് പൗരത്വമുള്ള സല്‍മയ്ക്ക് ഇന്ത്യയില്‍ തൊഴില്‍ ആവശ്യത്തിനായി വരാനും താമസിക്കാനും അനുമതി നല്‍കുന്ന ആജീവനാന്ത വീസയാണ് ഒസിഐ കാര്‍ഡ് അനുവദിച്ചതിലൂടെ ലഭിക്കുക. ഇന്ത്യയില്‍ താമസിക്കുമ്പോള്‍ പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ട ആവശ്യവുമില്ല. ഏതാനും ഹിന്ദി സിനിമകളില്‍ പാടുകയും അഭിനയിക്കുകയും ചെയ്തിട്ടുള്ള സല്‍മ ഒസിഐ കാര്‍ഡിനുള്ള അപേക്ഷയില്‍ തന്റെ ഇന്ത്യന്‍ വേരുകള്‍ Read more about പാക്കിസ്ഥാന്‍ വംശജ നടി സല്‍മ അഗായ്ക്ക് ഇന്ത്യന്‍ ഒ.സി.ഐ കാര്‍ഡ് നല്‍കി[…]