സചിന്‍ -ലതാ മങ്കേഷ്കര്‍ വിഡിയൊ: ഗൂഗിളിനെ സമീപിക്കുമെന്ന് മുംബൈ പൊലീസ്

07:37pm 31/5/2016 മുംബൈ: ക്രിക്കറ്റ് ഇതിഹാസം സചിന്‍ ടെന്‍ഡുല്‍ക്കറെയും ഗായിക ലതാ മങ്കേഷ്കറെയും മോശമായി അനുകരിച്ച കോമേഡിയന്‍ തന്‍മയ് ഭട്ടിന്‍െറ വിഡിയൊ നീക്കം ചെയ്യാന്‍ സെര്‍ച്ച് എഞ്ചിന്‍ സൈറ്റായ ഗൂഗിളുമായി ബന്ധപ്പെടുമെന്ന് മുംബൈ പൊലീസ്. ഭട്ടിനെതിരെ നടപടിയെടുക്കാന്‍ ശിവസേനയും മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയും മഹാരാഷ്ട്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സച്ചിന്‍ ലത സിവില്‍ വാര്‍ എന്ന തലക്കെട്ടില്‍ തന്‍മയ് ഭട്ടിന്‍െറ വിഡിയൊ കഴിഞ്ഞ വ്യാഴാഴ്ചയാണ് ഹാസ്യ ഗ്രൂപ്പായ ആള്‍ ഇന്ത്യ ബക്ചോഡ് (എ.ഐ.ബി) പുറത്ത് വിട്ടത്. വിഡിയോയെ വിമര്‍ശിച്ച് Read more about സചിന്‍ -ലതാ മങ്കേഷ്കര്‍ വിഡിയൊ: ഗൂഗിളിനെ സമീപിക്കുമെന്ന് മുംബൈ പൊലീസ്[…]

കുഴപ്പങ്ങളുണ്ടാക്കുന്നത് മതങ്ങളല്ല, മതങ്ങളെ കൊണ്ടുനടക്കുന്നവർ: ജസ്റ്റിസ് ബി. കമാൽപാഷ

10:15am 30/5/2016 ആലുവ: സമൂഹത്തിൽ മതങ്ങളല്ല കുഴപ്പങ്ങളുണ്ടാക്കുന്നതെന്നും മതങ്ങളെ കൊണ്ടുനടക്കുന്നവരാണെന്നും ജസ്റ്റിസ് ബി. കമാൽപാഷ പറഞ്ഞു. മിശ്രഭോജനത്തിന്റെയും യുക്തിവാദി പ്രസ്ഥാനത്തിന്റെയും ഒരു വർഷം നീണ്ടുനിൽക്കുന്ന നൂറാം വാർഷികാഘോഷ പരിപാടികൾ ആലുവയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു ജസ്റ്റിസ്. ഏത് മതവും അവരവരുടെ ആത്മീയതയിലൂടെ മാത്രം സഞ്ചരിച്ചാൽ കുഴപ്പങ്ങളുണ്ടാകില്ല. മതങ്ങളെ നയിക്കുന്നവർ മറ്റ് മേഖലകളിലേക്ക് കൊണ്ടുപോകുന്നതാണ് കുഴപ്പങ്ങൾക്ക് കാരണം. മത സൗഹർദ്ദമല്ല, മതങ്ങൾ തമ്മിലുള്ള മത്സരമാണ് നടക്കുന്നത്. മതങ്ങളും വ്യക്തികളും തമ്മിൽ സോഷ്യൽ കോൺട്രാക്ട് (സാമൂഹികമായ കരാർ) വേണം. ഇത് തെറ്റിയാൽ Read more about കുഴപ്പങ്ങളുണ്ടാക്കുന്നത് മതങ്ങളല്ല, മതങ്ങളെ കൊണ്ടുനടക്കുന്നവർ: ജസ്റ്റിസ് ബി. കമാൽപാഷ[…]

പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗപ്പെടുത്തിയശേഷം മരത്തില്‍ കെട്ടിത്തൂക്കി

09:20am 30/5/2016 ബഹ്‌റായിച്‌: പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗപ്പെടുത്തിയശേഷം മരത്തില്‍ കെട്ടിത്തൂക്കി. ഉത്തര്‍പ്രദേശിലെ ബഹ്‌റായ്‌ചിലാണ്‌ സംഭവം നടന്നത്‌. കഴിഞ്ഞ വെള്ളിയാഴ്‌ചയായിരുന്നു സംഭവം. പെണ്‍കുട്ടിയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന്‌ നടത്തിയ അന്വേഷണത്തിലാണ്‌ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്‌. കൂട്ടമാനഭംഗത്തിനുശേഷം പെണ്‍കുട്ടിയെ കെട്ടിത്തൂക്കുകയായിരുന്നുവെന്നാണ്‌ പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട്‌ പോലീസ്‌ രണ്ടുപേരെ അറസ്‌റ്റ് ചെയ്‌തു. മുമ്പ്‌ പെണ്‍കുട്ടിയെ മൂന്നുപേര്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചിരുന്നുതായി പെണ്‍കുട്ടിയുടെ അച്‌ഛന്‍ പറയുന്നു. സംഭവത്തില്‍ മൂന്നാമനായി തെരച്ചില്‍ നടത്തുകയാണ്‌.

കര്‍ഷകര്‍ ആത്മഹത്യയിലേക്ക്; കേന്ദ്രസര്‍ക്കാര്‍ ആഘോഷ ലഹരിയില്‍ -രാഹുല്‍ ഗാന്ധി

02:33pm 29/5/2016 ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ രണ്ടാം വാര്‍ഷികാഘോഷത്തിന്‍െറ ലഹരിയിലാണെന്നും അതേസമയം കര്‍ഷകര്‍ ആത്മഹത്യയുടെ വക്കിലാണെന്നും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യത്ത് പല ഭാഗത്തും കര്‍ഷകര്‍ വരള്‍ച്ച മൂലം പ്രയാസപ്പെടുകയും ആത്മഹത്യ ചെയ്യകയുമാണ്. ഈ സമയം ഇന്ത്യ ഗേറ്റില്‍ സിനിമാ താരങ്ങളോടൊപ്പം സര്‍ക്കാറിന്‍െറ രണ്ടാം വാര്‍ഷിക ലഹരിയിലാണ് ബി.ജെ.പി നേതാക്കളെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. ഡല്‍ഹി കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി നടത്തിയ പ്രതിഷേധ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദഹേം. വരള്‍ച്ച പ്രദേശങ്ങളില്‍ പെട്ടവര്‍ക്ക് ഉടന്‍ നഷ്ടപരിഹാരം നല്‍കണമെന്നും രാഹുല്‍ Read more about കര്‍ഷകര്‍ ആത്മഹത്യയിലേക്ക്; കേന്ദ്രസര്‍ക്കാര്‍ ആഘോഷ ലഹരിയില്‍ -രാഹുല്‍ ഗാന്ധി[…]

ഡല്‍ഹിയെ തകര്‍ക്കാന്‍ അഞ്ച് മിനുട്ട് മതിയെന്ന് പാക് ആണവ ശാസ്ത്രജ്ഞന്‍

02:19 PM 29/05/2016 ഇസ്ലാമബാദ്: റാവല്‍പിണ്ടിയില്‍ നിന്നും ഡല്‍ഹിയെ തകര്‍ക്കാന്‍ പാകിസ്താന് അഞ്ച് മിനുട്ട് മതിയെന്ന് പാക് ആണവ ശാസ്ത്രജ്ഞന്‍ ഡോ അബ്ദുള്‍ ഖദീര്‍ ഖാന്‍. 1998 ല്‍ ഖാന്‍െറ നേതൃത്വത്തില്‍ നടന്ന പാകിസ്താന്‍െറ ആണവ പരീക്ഷണത്തിന്‍െറ വാര്‍ഷികത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 1984 ല്‍ തന്നെ പാകിസ്താന്‍ ആണവ പരീക്ഷണം നടത്തി പൂര്‍ണ ആണവ ശക്തിയായി മാറേണ്ടതായിരുന്നു, എന്നാല്‍ അന്നത്തെ പ്രസിഡന്‍റ് സിയാ ഉല്‍ഹക്കിന്‍െറ എതിര്‍പ്പിനെ തുടര്‍ന്നാണ് പദ്ധതി മാറ്റിവെച്ചത്. ലോക രാജ്യങ്ങള്‍ പാകിസ്താന്് നല്‍കുന്ന സൈനിക Read more about ഡല്‍ഹിയെ തകര്‍ക്കാന്‍ അഞ്ച് മിനുട്ട് മതിയെന്ന് പാക് ആണവ ശാസ്ത്രജ്ഞന്‍[…]

തമിഴ്‌നാട്ടിലെ രണ്ടു സീറ്റുകളിലെ മത്സരം അനിശ്‌ചിതത്വത്തില്‍

02:03pm 29/5/2016 ന്യൂഡല്‍ഹി: വോട്ടര്‍മാര്‍ക്ക്‌ പണവും സമ്മാനങ്ങളും നല്‍കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന്‌ തെരഞ്ഞെടുപ്പ്‌ താല്‍ക്കാലികമായി മാറ്റി വെച്ച തമിഴ്‌നാട്ടിലെ രണ്ടു മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ്‌ വീണ്ടും അനിശ്‌ചിതത്വത്തില്‍. രണ്ടു തവണ മാറ്റിവെച്ച തെരഞ്ഞെടുപ്പ്‌ മൂന്നാം തവണയും മാറ്റിയതോടെ തെരഞ്ഞെടുപ്പ്‌ കമ്മീഷനെതിരേ ഡിഎംകെ യെ പോലുള്ള രാഷ്‌ട്രീയ പാര്‍ട്ടികള്‍ രംഗത്ത്‌ വന്നു. വോട്ട്‌ പിടിക്കാനായി പണം നല്‍കിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന്‌ തമിഴ്‌നാട്ടിലെ അരുവാകുറിച്ചി തഞ്ചാവൂര്‍ സീറ്റുകളിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിജ്‌ഞാപനമാണ്‌ റദ്ദാക്കിയത്‌. ഇന്ത്യന്‍ തെരഞ്ഞെടുപ്പ്‌ ചരിത്രത്തില്‍ ആദ്യമായിട്ടാണ്‌ തമിഴ്‌നാട്ടില്‍ രണ്ടു Read more about തമിഴ്‌നാട്ടിലെ രണ്ടു സീറ്റുകളിലെ മത്സരം അനിശ്‌ചിതത്വത്തില്‍[…]

ദേശീയ ഗാനം ആലപിക്കുന്നതിനിടെ മൊബൈല്‍ ഫോണില്‍ സംസാരിച്ച സംഭവം; ഫാറൂഖ് അബ്ദുള്ള മാപ്പ് പറഞ്ഞു

06:39pm 28/5/2016 ന്യൂഡല്‍ഹി: ദേശീയ ഗാനം ആലപിക്കുന്നതിനിടെ മൊബൈല്‍ ഫോണില്‍ സംസാരിച്ച സംഭവത്തില്‍ നാഷണല്‍ കോണ്‍ഫ്രണ്‍സ് നേതാവ് ഫാറൂഖ് അബ്ദുള്ള മാപ്പ് പറഞ്ഞു. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ സത്യപ്രതിജ്ഞ ചടങ്ങിലാണ് ഫാറൂഖ് അബ്ദുള്ള ഫോണില്‍ സംസാരിച്ചത്. രാജ്യത്തെ ബോധപൂര്‍വം അവഹേളിക്കാന്‍ വേണ്ടി ചെയ്തതല്ലെന്നും സംഭവത്തില്‍ ആര്‍ക്കെങ്കിലും വേദനിച്ചിട്ടുണ്ടെങ്കില്‍ മാപ്പ് പറയുന്നുവെന്നും ഫാറൂഖ് അബ്ദുള്ള പറഞ്ഞു. ദേശീയ ഗാനം ആലപിക്കുന്നതിനിടെ ഫാറൂഖ് അബ്ദുള്ള മൊബൈല്‍ ഫോണില്‍ സംസാരിക്കുന്ന ദൃശ്യം സോഷ്യല്‍ മീഡിയയിലൂടെയാണ് പുറത്തു വന്നത്.

ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലെ സമരപ്പന്തല്‍ തകര്‍ക്കപ്പെട്ട നിലയില്‍

06:44pm 28/5/2016 രോഹിത് വെമുലയ്ക്ക് നീതി ലഭ്യമാക്കണമെന്നും വൈസ് ചാന്‍സിലര്‍ പ്രഫ. അപ്പറാവുവിനെ പുറത്താക്കണമെന്നും ആവശ്യപ്പെട്ട് ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ സമരം ചെയ്തുവന്ന പന്തല്‍ തകര്‍ക്കപ്പെട്ട നിലയില്‍. സമരം ചെയ്തിരുന്ന ടെന്റുകളും അതിനുള്ളിലുണ്ടായിരുന്ന അംബേദ്കര്‍ ചിത്രങ്ങളും മുദ്രാവാക്യങ്ങള്‍ എഴുതിയ ബാനറുകളും തകര്‍ക്കപ്പെട്ടു. സര്‍വകലാശാല ആധികൃതരാണ് സമരപ്പന്തല്‍ തകര്‍ത്തതെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. കഴിഞ്ഞ നാലു മാസമായി വിദ്യാര്‍ത്ഥികള്‍ സമരം ചെയ്തുവന്നിരുന്ന പന്തലാണ് തകര്‍ക്കപ്പെട്ടത്. ഇന്നലെ രാത്രി ഒരു മണിക്കും രണ്ട് മണിക്കുമിടയില്‍ ക്യാന്പസിലെ സെക്യൂരിറ്റി ഉദ്ദ്യോഗസ്ഥര്‍ സമരപ്പന്തല്‍ Read more about ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലെ സമരപ്പന്തല്‍ തകര്‍ക്കപ്പെട്ട നിലയില്‍[…]

തമിഴ്നാട്ടിൽ മാറ്റിവെച്ച രണ്ട് മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് റദ്ദാക്കി

05:13 PM 28/05/2016 ന്യൂഡല്‍ഹി: പണവും പാരിതോഷികങ്ങളും വ്യാപകമായി വിതരണം ചെയ്തതിനെ തുടര്‍ന്ന് മാറ്റിവെച്ച തമിഴ്‌നാട്ടിലെ അരുവാകുറിച്ചി, തഞ്ചാവൂര്‍ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് റദ്ദാക്കി. ഈ മണ്ഡലങ്ങളിലെ പത്രിക സമര്‍പ്പണം അടക്കമുള്ളവ വീണ്ടും നടത്താനായി പുതിയ വിജ്ഞാപനം പുറപ്പെടുവിക്കാൻ തെരഞ്ഞെടുപ്പ് കമീഷന്‍ നിർദേശം നൽകി. പുതുക്കിയ തീയതി പീന്നീട് പ്രഖ്യാപിക്കും. രാജ്യത്തിന്‍റെ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ആദ്യമായാണ് തെരഞ്ഞെടുപ്പ് വിജ്ഞാപനം റദ്ദാക്കി പത്രികാ സമര്‍പ്പണം അടക്കമുള്ളവ പുതുക്കി നല്‍കാന്‍ ആവശ്യപ്പെടുന്നത്. മെയ് 16ല്‍ തമിഴ്നാട്ടില്‍ നടന്ന തെരഞ്ഞെടുപ്പില്‍ വോട്ട് പിടിക്കാൻ Read more about തമിഴ്നാട്ടിൽ മാറ്റിവെച്ച രണ്ട് മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് റദ്ദാക്കി[…]

സ്പീക്കര്‍ക്ക് വിലകൂടിയ കാർ: നടപടി പുനഃപരിശോധിക്കണം -കോൺഗ്രസ്

05:10pm PM 28/05/2016 ജഗ്വാര്‍ എക്സ് ഇ ന്യൂഡല്‍ഹി: 48.25 ലക്ഷം രൂപ വിലയുള്ള ജഗ്വാര്‍ കാർ വാങ്ങിയ ലോക്സഭ സ്പീക്കര്‍ സുമിത്ര മഹാജന്‍റെ നടപടിയെ വിമർശിച്ച് കോൺഗ്രസ് രംഗത്ത്. ലക്ഷ്വറി കാർ വാങ്ങിയ നടപടിയെ കുറിച്ച് പുനർചിന്തനം നടത്തണമെന്ന് കോൺഗ്രസ് വക്താവ് മനീഷ് തിവാരി ആവശ്യപ്പെട്ടു. രാജ്യത്തെ മൂന്നിലൊരു വിഭാഗം ജനങ്ങൾ കാർഷിക പ്രതിസന്ധി അഭിമുഖീകരിക്കുകയാണ്. ഈ സാഹചര്യത്തിൽ വില കൂടിയ കാർ വാങ്ങിക്കാനുള്ള തീരുമാനം വിവേകപൂർവമാണോ എന്ന് സ്പീക്കർ ചിന്തിക്കണമെന്നും തിവാരി പറഞ്ഞു. സ്പീക്കര്‍ Read more about സ്പീക്കര്‍ക്ക് വിലകൂടിയ കാർ: നടപടി പുനഃപരിശോധിക്കണം -കോൺഗ്രസ്[…]