സി.ബി.എസ്.ഇ പത്താം ക്ലാസ്: 96.21% വിജയം

05:05pm 28/5/2016 ന്യൂഡല്‍ഹി: സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 96.21 ആണ് ഇത്തവണ വിജയശതമാനം. മുന്‍വര്‍ഷം ഇത്97.32% ആയിരുന്നു. http://www.results.nic.in, http://www.cbseresults.nic.in, http://www.cbse.nic.in എന്നീ വെബ്‌സൈറ്റുകളില്‍ ഫലം ലഭ്യമാണ്. ‘CBSE-Class X Examination’ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് വിദ്യാര്‍ത്ഥിയുടെ റോള്‍ നമ്പറും ജനനതീയതിയും നല്‍കിയാല്‍ ഫലം ലഭ്യമാകും. ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിക്കാണ് ഫലപ്രഖ്യാപനം വന്നത്. രാജ്യത്തെ പത്ത് മേഖലകളിലെയും ഫലം പ്രഖ്യാപിച്ചിട്ടുണ്ട്. ആകെ 14,99,122 കുട്ടികളാണ് ഈ വര്‍ഷം ഫലം കാത്തിരിക്കുന്നത്. ഇതില്‍ Read more about സി.ബി.എസ്.ഇ പത്താം ക്ലാസ്: 96.21% വിജയം[…]

താജ്‌മഹല്‍ ആക്രമണം ഭീകരര്‍ പദ്ധതിയിട്ടിരുന്നു; ഉപേക്ഷിച്ചത്‌ തൊട്ടുമുമ്പ്‌

10;57pm 26/5/2016 ന്യൂഡല്‍ഹി: ലോകാത്ഭുതങ്ങളില്‍ ഒന്നായ ഇന്ത്യയുടെ അഭിമാനസ്‌മാരകം താജ്‌ മഹല്‍ ഉള്‍പ്പെടെ ഡല്‍ഹിയിലെ പ്രമുഖ കേന്ദ്രങ്ങളില്‍ ചിലയിടങ്ങളില്‍ ആക്രമണം നടത്താന്‍ ഭീകരര്‍ പദ്ധതിയിട്ടിരുന്നതായി റിപ്പോര്‍ട്ട്‌. ആക്രമണം നടത്താന്‍ ഉദ്ദേശിച്ചതിന്റെ തൊട്ടു തലേന്ന്‌ പദ്ധതി ഉപേക്ഷിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്‌. ഭീകര സംഘടന ജെയ്‌ഷെ മുഹമ്മദ്‌ കഴിഞ്ഞ ഡിസംബറിലാണ്‌ ആക്രമണ പദ്ധതി തയ്യാറാക്കിയത്‌. എന്നാല്‍ ആക്രമണത്തിന്‌ തൊട്ടു മുമ്പ്‌ ഇത്‌ ഉപേക്ഷിച്ചു. ഡല്‍ഹിയില്‍ ആക്രമണം പദ്ധതിയിട്ട്‌ രണ്ടു ഭീകരര്‍ ലജ്‌പത്നഗറില്‍ എത്തുകയും ആറ്‌ ബോംബുകള്‍ ഇതിനായി നിര്‍മ്മിക്കുകയും ചെയ്‌തു. Read more about താജ്‌മഹല്‍ ആക്രമണം ഭീകരര്‍ പദ്ധതിയിട്ടിരുന്നു; ഉപേക്ഷിച്ചത്‌ തൊട്ടുമുമ്പ്‌[…]

മറാത്ത് വാഡയില്‍ നാലു മാസത്തിനിടെ 400 കര്‍ഷക ആത്മഹത്യ

08:57 AM 25/05/2016 മുംബൈ: കൊടും വരള്‍ച്ച നേരിടുന്ന മഹാരാഷ്ട്രയിലെ മറാത്ത്വാഡയില്‍ നാലുമാസത്തിനിടെ ആത്മഹത്യചെയ്തത് 400 കര്‍ഷകര്‍. മറാത്ത്വാഡയിലെ എട്ട് ജില്ലകളില്‍ 16 മാസത്തിനിടെ 1548 കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. ഇക്കുറിയും കര്‍ഷക ആത്മഹത്യയില്‍ മുമ്പില്‍ മന്ത്രി പങ്കജ മുണ്ടെയുടെ നാടുള്ള ബീഡ് ജില്ലയാണ്. നാലു മാസത്തിനിടെ 75 പേരാണ് ഇവിടെ ജീവനൊടുക്കിയത്. മുന്‍ മുഖ്യമന്ത്രി അശോക് ചവാന്‍െറ നാടായ നാന്ദഡില്‍ 62 കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. ലാത്തൂരില്‍ 55, ഉസ്മാനാബാദില്‍ 54, ജല്‍നയില്‍ 43, പര്‍ഭണിയില്‍ Read more about മറാത്ത് വാഡയില്‍ നാലു മാസത്തിനിടെ 400 കര്‍ഷക ആത്മഹത്യ[…]

ഐ.എസ് ഭീഷണിയില്ലെന്ന് കേന്ദ്രം

08:54 AM 25/05/2016 ന്യൂഡല്‍ഹി: രാജ്യത്ത് ഐ.എസ് ഭീഷണിയില്ളെന്ന് കേന്ദ്ര സര്‍ക്കാര്‍. സമാധാനത്തിന്‍െറയും സഹവര്‍ത്തിത്വത്തിന്‍െറയും രാഷ്ട്രമായ ഇന്ത്യയില്‍ ഐ.എസ് പോലുള്ള ദുശ്ശക്തികള്‍ക്കെതിരെ മുസ്ലിംകളടക്കമുള്ള ജനത ഒറ്റക്കെട്ടായി നേരിടുമെന്നും കേന്ദ്ര പാര്‍ലമെന്‍ററികാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി പറഞ്ഞു. 11 ഇന്ത്യക്കാര്‍ ഉള്‍പ്പെട്ട ഐ.എസ് വിഡിയോ പുറത്തുവന്ന പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രസ്താവന. 2014ല്‍ മഹാരാഷ്ട്രയില്‍നിന്ന് ഐ.എസില്‍ ചേരാനായി ഇറാഖിലേക്ക് പോയി എന്ന് കരുതുന്ന എന്‍ജിനീയറിങ് വിദ്യാര്‍ഥി ഫഹദ് തന്‍വീര്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരാണ് വിഡിയോയിലുള്ളത്. ഇസ്ലാമിക ഖിലാഫത്തിനായി ഇന്ത്യയിലേയും പാകിസ്താനിലേയും Read more about ഐ.എസ് ഭീഷണിയില്ലെന്ന് കേന്ദ്രം[…]

തമിഴ്നാട് മന്ത്രിസഭയില്‍ ആദ്യ മുസ് ലിം വനിത

08:47 AM 25/05/2016 കോയമ്പത്തൂര്‍: തമിഴ്നാട് മന്ത്രിസഭയില്‍ ആദ്യമായി മുസ്ലിം വനിത അംഗമായി. വെല്ലൂര്‍ ജില്ലയിലെ വാണിയമ്പാടി നിയമസഭാ മണ്ഡലത്തില്‍നിന്ന് വിജയിച്ച 53കാരിയായ നിലോഫര്‍ കഫീലാണ് ഈ നേട്ടം കൈവരിച്ചത്. തൊഴിലാളിക്ഷേമ വകുപ്പ് മന്ത്രിയാണ്. തിങ്കളാഴ്ച അധികാരമേറ്റ 29 അംഗ ജയലളിത മന്ത്രിസഭയില്‍ മുസ്ലിമടക്കം ചില വിഭാഗങ്ങള്‍ക്ക് പ്രാതിനിധ്യമില്ലായിരുന്നു. ഈ സാഹചര്യത്തിലാണ് ആദ്യ ദിവസം തന്നെ നാലു പേരെ കൂടി പുതുതായി ഉള്‍പ്പെടുത്തിയത്. ജി. ഭാസ്കരന്‍, സേവൂര്‍ രാമചന്ദ്രന്‍, ബാലകൃഷ്ണ റെഡ്ഢി എന്നിവരാണ് മറ്റുള്ളവര്‍. വാണിയമ്പാടി നഗരസഭാ Read more about തമിഴ്നാട് മന്ത്രിസഭയില്‍ ആദ്യ മുസ് ലിം വനിത[…]

ഡല്‍ഹിയില്‍ എയര്‍ ആംബുലന്‍സ് അടിയന്തരമായി നിലത്തിറക്കി

05:38 PM 24/05/2016 ന്യൂഡല്‍ഹി: യന്ത്രതകരാറിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ എയര്‍ ആബംലുന്‍സ് അടിയന്തരമായി നിലത്തിറക്കി. പാട്നയില്‍ നിന്ന് ഡല്‍ഹിയിലേക്ക് സര്‍വ്വീസ് നടത്തുകയായിരുന്ന സ്വകാര്യ എയര്‍ആംബുലന്‍സാണ് വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നതിന് മുമ്പ് അടിയന്തരമായി ഇടിച്ചിറക്കിയത്. ആല്‍ക്കെമിസ്റ്റ് ഫാര്‍മ കമ്പനിയുടെ സി 90 ചാര്‍ട്ടര്‍ വിമാനമാണ് അപകടത്തില്‍പെട്ടത്. ഡല്‍ഹിയുടെ തെക്ക് പടിഞ്ഞാറന്‍ പ്രദേശത്തുള്ള നജഫ്ഗറിലെ ജനവാസ പ്രദേശത്തിനടുത്തുള്ള ഒഴിഞ്ഞ വയലിലാണ് വിമാനം ഇറക്കിയത്. പരിക്കേറ്റ രണ്ടു പേരെ ആശുപത്രിയിലത്തെിക്കാനുള്ള യാത്രക്കിടെയാണ് വിമാനം കേടായത്. ഇവരുള്‍പ്പെടെ വിമാനത്തില്‍ ഏഴുപേരാണ് ഉണ്ടായിരുന്നത്. അപകടത്തില്‍ Read more about ഡല്‍ഹിയില്‍ എയര്‍ ആംബുലന്‍സ് അടിയന്തരമായി നിലത്തിറക്കി[…]

ഇറാൻ സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി മടങ്ങിയെത്തി

09:25 AM 24/05/2016 ന്യൂഡൽഹി: വിജയകരമായ ദ്വിദിന ഇറാൻ സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിൽ മടങ്ങിയെത്തി. ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖംനഇയുമായി മോദി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ച 20 മിനിട്ട് നീണ്ടുനിന്നു. ഏഴാം നൂറ്റാണ്ടിലെ ഹസ്രത്ത് അലി തയാറാക്കിയ വിശുദ്ധ ഖുറാന്‍റെ കൈയെഴുത്തു പ്രതികളുടെ പകർപ്പ് മോദി അലി ഖംനഇക്ക് സമ്മാനിച്ചു. ഇറാൻ പ്രസിഡന്‍റ് ഹസൻ റൂഹാനിക്ക് പേർഷ്യൻ കവി മിർസ അസദുല്ല ഖാൻ ഗാലിബിന്‍റെ കവിതകളുടെ കൈയെഴുത്തു പ്രതികളുടെ പകർപ്പും Read more about ഇറാൻ സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി മടങ്ങിയെത്തി[…]

ലിബിയയിലേക്ക് യാത്രാ നിരോധം

0919am AM 24/05/2016 ന്യൂഡല്‍ഹി: ഇന്ത്യന്‍ പൗരന്മാര്‍ ലിബിയയിലേക്ക് യാത്രചെയ്യുന്നത് കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. വടക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ലിബിയയിലെ സുരക്ഷാസാഹചര്യങ്ങള്‍ വഷളായത് അവിടെയുള്ള ഇന്ത്യക്കാരുടെ ജീവന് ഭീഷണിയായ സാഹചര്യത്തിലാണ് നടപടി. ഏതു ലക്ഷ്യത്തിനുവേണ്ടിയുള്ള യാത്രക്കും നിരോധം ബാധകമാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

തമിഴ്നാട് മുഖ്യമന്ത്രിയായി ജയലളിത സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

03:50pm 23/05/2016 ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി ജയലളിത സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മദ്രാസ് സര്‍വകലാശാല സെന്‍റിനറി ഹാളില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ കെ. റൊസായ് സത്യവാചകം ചൊല്ലികൊടുത്തു. 15ാമത് തമിഴ്നാട് മന്ത്രിസഭയിലെ 28 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മന്ത്രിസഭയില്‍ 13 പേര്‍ പുതുമുഖങ്ങളാണ്. മുഖ്യമന്ത്രിയെ കൂടാതെ മൂന്നു വനിതകളും മന്ത്രിസഭയിലുണ്ട്. തുടര്‍ച്ചയായി ഇത് രണ്ടാംതവണയാണ് ജയലളിത മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുന്നത്. ജയലളിത അഞ്ചു തവണ തമിഴ്നാട് മുഖ്യമന്ത്രി പദത്തിലത്തെിയിട്ടുണ്ട്. പൊലീസ്, ആഭ്യന്തരം,പൊതുകാര്യം എന്നീ വകുപ്പുകളാണ് മുഖ്യമന്ത്രി വഹിക്കുക. Read more about തമിഴ്നാട് മുഖ്യമന്ത്രിയായി ജയലളിത സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.[…]

ദാവൂദ് ബന്ധം: ഏക്നാഥ് കഡ്സെക്ക് മുംബൈ പൊലീസിന്‍െറ ക്ലീന്‍ചിറ്റ്

09:00am 23/5/2016 മുംബൈ: അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിന്‍െറ ഫോണുകളില്‍നിന്ന് മഹാരാഷ്ട്ര മന്ത്രി ഏക്നാഥ് കഡ്സെയുടെ ഫോണിലേക്ക് വിളികള്‍ വന്നിട്ടില്ളെന്ന് മുംബൈ പൊലീസ്. 2015 സെപ്റ്റംബര്‍ നാലിനും കഴിഞ്ഞ ഏപ്രില്‍ അഞ്ചിനുമിടയില്‍ ദാവൂദിന്‍െറ ഭാര്യ മെഹ്ജബിന്‍െറ പേരില്‍ കറാച്ചിയിലുള്ള നാലു നമ്പറുകളില്‍നിന്ന് കഡ്സെയുടെ നമ്പറിലേക്ക് നിരവധി കോളുകള്‍ വന്നെന്നാണ് ആരോപണം. എന്നാല്‍, ഈ കാലയളവില്‍ കഡ്സെയുടെ നമ്പറില്‍ വിദേശത്തുനിന്നും വിളികളുണ്ടാകുകയൊ വിദേശങ്ങളിലേക്ക് വിളിക്കുകയൊ ചെയ്തിട്ടില്ളെന്ന് ജോയന്‍റ് പൊലീസ് കമീഷണര്‍ (ക്രൈം) അതുല്‍ചന്ദ് കുല്‍കര്‍ണി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. Read more about ദാവൂദ് ബന്ധം: ഏക്നാഥ് കഡ്സെക്ക് മുംബൈ പൊലീസിന്‍െറ ക്ലീന്‍ചിറ്റ്[…]