ഇറാന്‍െറ ഉപരോധം നീക്കിയത് അവസരങ്ങള്‍ തുറന്നെന്ന് മോദി

08:50am 23/5/2016 തെഹ്റാന്‍: ഇറാനുമേലുള്ള അന്താരാഷ്ട്ര ഉപരോധം നീക്കിയത് വന്‍ അവസരങ്ങള്‍ക്കാണ് വഴിയൊരുക്കിയതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറാനില്‍ പറഞ്ഞു. വ്യാപാരം, നിക്ഷേപം, ഊര്‍ജം തുടങ്ങിയ മേഖലകളില്‍ സഹകരണം വര്‍ധിപ്പിക്കാനാണ് സന്ദര്‍ശനത്തില്‍ മുന്‍ഗണന നല്‍കുകയെന്നും മോദി വ്യക്തമാക്കി. രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായാണ് മോദി ഇറാനിലത്തെിയത്. ചാബഹാര്‍ പദ്ധതിയുടെ പുരോഗതി സംബന്ധിച്ച് നിര്‍ണായക കരാറില്‍ തീരുമാനമുണ്ടാകുമെന്നാണ് വിലയിരുത്തല്‍. മെഹ്റാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മോദിയെ ഇറാന്‍ ധനമന്ത്രി അലി ത്വയ്യബ്നിയ സ്വീകരിച്ചു. ഇറാനിലെ ഇന്ത്യക്കാരുമായി കൂടിക്കാഴ്ച നടത്തുന്നതിനായി മോദി ഗുരുദ്വാര്‍ സന്ദര്‍ശിച്ചു. Read more about ഇറാന്‍െറ ഉപരോധം നീക്കിയത് അവസരങ്ങള്‍ തുറന്നെന്ന് മോദി[…]

രൂപാ ഗാംഗുലിക്ക് നേരെ തൃണമൂല്‍ പ്രവര്‍ത്തകരുടെ ആക്രമണം

08:43am 23/5/2016 കൊല്‍ക്കത്ത: നടിയും ബി.ജെ.പി നേതാവുമായ രൂപാ ഗാംഗുലിക്ക് നേരെ ആക്രമണം. ആക്രമണം നടത്തിയത് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് ബി.ജെ.പി ആരോപിച്ചു. സൗത് 24 പര്‍ഗാനാസ് ജില്ലയിലെ ഡയമണ്ട് ഹാര്‍ബറില്‍ വെച്ചാണ് ഇവരുടെ വാഹനവ്യൂഹത്തിനുനേരെ ആക്രമണമുണ്ടായത്. ശനിയാഴ്ച തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എന്നാരോപിക്കപ്പെടുന്നവര്‍ നടത്തിയ ആക്രമണത്തില്‍ പരിക്കേറ്റ ബി.ജെ.പി പ്രവര്‍ത്തകനെ സന്ദര്‍ശിച്ച് കൊല്‍ക്കത്തയിലേക്ക് മടങ്ങുകയായിരുന്നു അവര്‍. ഡയമണ്ട് ഹാര്‍ബറിനടുത്ത് കാര്‍ നിര്‍ത്തി യ അവരെ അക്രമാസക്തരായ ആള്‍ക്കൂട്ടം അക്രമം അഴിച്ചുവിടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

നിര്‍ഭയ മോഡലില്‍ ബലാത്സംഗം ചെയ്ത് കൊല്ലുമെന്ന് കോണ്‍ഗ്രസ് ദേശിയ വക്താവിനോട് ബി.ജെ.പി അനുഭാവി

06:37pm 22/5/2016 ന്യൂഡല്‍ഹി: നിര്‍ഭയ മോഡലില്‍ ബലാത്സംഗം ചെയ്ത് കൊല്ലുമെന്ന് കോണ്‍ഗ്രസ് ദേശിയ വക്താവ് പ്രിയങ്ക ചതുര്‍വേദിക്ക് ബി.ജെ.പി അനുഭാവിയുടെ ഭീഷണി. ഒരു ചാനല്‍ ചര്‍ച്ചയ്ക്കിടെ തനിക്കെതിരെ ബി.ജെ.പി വക്താവ് നടത്തിയ മോശം പരാമര്‍ശം ചൂണ്ടിക്കാട്ടിയപ്പോഴാണ് ബലാത്സംഗ ഭീഷണി ഉണ്ടായത്. ഇത്തരത്തില്‍ തന്നെ ഭീഷണിപ്പെടുത്താമെന്ന് തീവ്രവലതുപക്ഷ നേതാക്കളും പ്രവര്‍ത്തകരും കരുതുന്നുണ്ടെങ്കില്‍ അവര്‍ക്ക് തെറ്റ് പറ്റിയെന്ന് പ്രിയങ്ക പറഞ്ഞു. നവമാധ്യമങ്ങള്‍ വഴിയുള്ള അധിക്ഷേപം തടയുന്നത് അസാധ്യമാണെന്ന് അടുത്തിടെ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അഭിപ്രായപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ സത്യസന്ധതയെ ഞാന്‍ അഭിനന്ദിക്കുന്നു. Read more about നിര്‍ഭയ മോഡലില്‍ ബലാത്സംഗം ചെയ്ത് കൊല്ലുമെന്ന് കോണ്‍ഗ്രസ് ദേശിയ വക്താവിനോട് ബി.ജെ.പി അനുഭാവി[…]

പുതുച്ചേരിയില്‍ ലെഫ്റ്റനന്റ് ഗവര്‍ണറായി കിരണ്‍ ബേദിയെ നിയമിച്ചു.

06:30pm 22/5/2016 ന്യൂഡല്‍ഹി: മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥ കിരണ്‍ ബേദിയെ പുതുച്ചേരിയില്‍ ലെഫ്റ്റനന്റ് ഗവര്‍ണറായി നിയമിച്ചു. പ്രസിഡന്റിന്റെ ഓഫീസാണ് കിരണ്‍ ബേദിയെ നിയമിച്ചു കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിച്ച ബേദി കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. തുടര്‍ന്ന് ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആയിരുന്നു കിരണ്‍ ബേദി. എന്നാല്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി മൂന്ന് സീറ്റില്‍ ഒതുങ്ങിയതോടെ ബേദി രാഷ്ട്രീയം വിട്ടിരുന്നു. ബേദിയെ മുഖ്യമന്ത്രിയായി ഉയര്‍ത്തിക്കാട്ടിയ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് മൂന്ന് Read more about പുതുച്ചേരിയില്‍ ലെഫ്റ്റനന്റ് ഗവര്‍ണറായി കിരണ്‍ ബേദിയെ നിയമിച്ചു.[…]

ജയലളിതയുടെ സത്യപ്രതിജ്‌ഞ നാളെ,

12:29pm 22/5/2016 തമിഴ്നാട്ടില്‍ ജയലളിത മുഖ്യമന്ത്രിയായി നാളെ സത്യപ്രതിജ്ഞ ചെയ്യും. 28 മന്ത്രിമാരും ജയലളിതക്കൊപ്പം അധികാരമേല്‍ക്കുമെന്നാണ് സൂചന. 98 സീറ്റുമായി ശക്തമായ പ്രതിപക്ഷമായി ഡിഎംകെ സഖ്യം ഉണ്ടാകും എന്നതാണ് ഇത്തവണത്തെ പ്രത്യേകത. എഐഎഡിഎംകെ ഒറ്റക്ക് ഒരു വശത്ത് 10 പാ‍ര്‍ട്ടികള്‍ എതിര്‍വശത്ത്. അങ്ങനെയാണ് ഇത്തവണ തെരഞ്ഞെടുപ്പ് നടന്നത്. ജയലളിത നേടിയ 134 സീറ്റ് കഴിഞ്ഞാല്‍ ബാക്കി നേടിയത് മുഴുവന്‍ ഡിഎംകെ സഖ്യമാണ്. 41 സീറ്റ് ചോദിച്ച് വാങ്ങിയ കോണ്‍ഗ്രസിന് ജയിക്കാന്‍ കഴിഞ്ഞത് 8 സീറ്റ് മാത്രമാണ്. ഇത്രയധികം Read more about ജയലളിതയുടെ സത്യപ്രതിജ്‌ഞ നാളെ,[…]

ഐ ഫോണുകള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കണമെന്ന്‌ ആപ്പിള്‍ മേധാവിയോട്‌ പ്രധാനമന്ത്രി നരേന്ദ്ര മോഡി

12:10pm 22/5/2016 ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഐ ഫോണുകള്‍ നിര്‍മ്മിക്കണമെന്ന്‌ ആപ്പിള്‍ സി.ഇ.ഒ ടിം കുക്കിനോട്‌ പ്രധാനമന്ത്രി നരേന്ദ്ര മോഡി. നാല്‌ ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ ടിം കുക്കുമായി ഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്‌ച്ചയിലാണ്‌ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇക്കാര്യം ആവശ്യപ്പെട്ടത്‌. പഴയ ഐ ഫോണുകളുടെ ആഗോള വില്‍പ്പനയുമായി ബന്ധപ്പെട്ട കാര്യമാണ്‌ കൂടിക്കാഴ്‌ച്ചയില്‍ പ്രധാനമായും ടിം കുക്ക്‌ ചര്‍ച്ച ചെയ്‌തത്‌. നിലവില്‍ ഇന്ത്യയില്‍ ഉല്‍പ്പാദനം തുടങ്ങുന്ന കാര്യം ആലോചിച്ചിട്ടില്ലെന്നും എന്നാള്‍ മോദിയുടെ നിര്‍ദ്ദേശം പരിഗണിക്കാമെന്നും ടിം കുക്ക്‌ പറഞ്ഞു. ആഗോള Read more about ഐ ഫോണുകള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കണമെന്ന്‌ ആപ്പിള്‍ മേധാവിയോട്‌ പ്രധാനമന്ത്രി നരേന്ദ്ര മോഡി[…]

നിതീഷ് കുമാറുമായുള്ള സഖ്യം പിരിയാന്‍ സമയമായെന്ന് ആര്‍.ജെ.ഡി എം.പി.

12:01pm 22/05/2016 പാറ്റ്ന: ബിഹാറില്‍ നിതീഷ് കുമാറുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ സമയമായെന്ന് ആര്‍.ജെ.ഡി എം.പി തസ്ലീമുദ്ദീന്‍. ആര്‍.ജെ.ഡി സംസ്ഥാന പ്രസിഡണ്ട് ലാലു പ്രസാദ് യാദവിനോടാണ്് തസ്ലീമുദ്ദീന്‍ ഇക്കാര്യം പറഞ്ഞത്. സംസ്ഥാനത്ത്് സമാധാനം പുലരുന്നില്ല, ബിഹാറില്‍ ക്രമസമാധാന നില തകരാറിലാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പദത്തിന് നിതീഷ് കുമാര്‍ യോഗ്യനല്ല. അടുത്ത പ്രധാനമന്ത്രിയാകാമെന്ന് സ്വപ്നം കാണേണ്ടതില്ളെന്നും നിതീഷ്കുമാറിനെ തസ്ലീമുദ്ദീന്‍ പരിഹസിച്ചു. നിതീഷ് കുമാറുമായുള്ള പ്രശ്നത്തില്‍ തീരുമാനം എടുക്കേണ്ടത് ലാലു പ്രസാദ് യാദവാണ്. ജെ.ഡി.യുമായുള്ള ബന്ധം ഉപേക്ഷിച്ച് സര്‍ക്കാര്‍ രൂപീകരണത്തിന് Read more about നിതീഷ് കുമാറുമായുള്ള സഖ്യം പിരിയാന്‍ സമയമായെന്ന് ആര്‍.ജെ.ഡി എം.പി.[…]

കുമ്മനം രാഷ്ട്രപതിയെ കാണും

11:55 am 22/05/2016 ന്യൂഡല്‍ഹി: കേരള നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ സി.പി.എം ആക്രമണം അഴിച്ചുവിടുകയാണെന്ന ആരോപണവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ രാഷ്ട്രപതിയെ കാണും. ബി.ജെ.പി കേന്ദ്ര നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് രാഷ്ട്രപതിക്ക് പരാതി നല്‍കാന്‍ തീരുമാനിച്ചത്. കേരളത്തിലെ രാഷ്ട്രീയ അക്രമങ്ങളില്‍ രാഷ്ട്രപതി ഇടപെടണമെന്നാണ് ബി.ജെ.പിയുടെ ആവശ്യം. കേന്ദ്രമന്ത്രിമാരും ബി.ജെ.പി നേതാക്കളും കുമ്മനത്തിന് ഒപ്പമുണ്ടാകുമെന്നാണ് സൂചന. വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന നേതൃത്വം ശനിയാഴ്ച കേരളത്തിലെ ഗവര്‍ണര്‍ പി. സദാശിവത്തെ Read more about കുമ്മനം രാഷ്ട്രപതിയെ കാണും[…]

മധ്യപ്രദേശില്‍ പത്ത്‌ വയസ്സുള്ള കുട്ടികള്‍ക്കും വാര്‍ധക്യ പെന്‍ഷന്‍

10:00pm. 20/5/2016 ഭോപ്പാല്‍: അധികാരികള്‍ നടത്തുന്ന അഴിമതിക്കഥകള്‍ നിരവധിയാണ്‌ പുറത്തുവരുന്നത്‌. ഇപ്പോള്‍ മധ്യപ്രദേശില്‍ നിന്നും ഇത്തരത്തിലൊരു റിപ്പോര്‍ട്ടാണ്‌ പുറത്തുവന്നിരിക്കുന്നത്‌. രാജസ്‌ഥാന്‍ അതിര്‍ത്തിക്കടുത്തുള്ള ഷിയോപൂര്‍ ജില്ലയില്‍ 10 വയസ്സുള്ള കുട്ടികള്‍ക്കും വര്‍ധക്യപെന്‍ഷന്‍ കിട്ടുന്നുണ്ടെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന്‌ പഞ്ചായത്ത്‌ അധികൃതര്‍ വാര്‍ധക്യ പെന്‍ഷന്‍ ലഭിക്കുന്നവരുടെ പട്ടിക പരിശോധിച്ചപ്പോഴാണ്‌ ഇക്കാര്യം പുറത്തറിയുന്നത്‌. അഗതികളെന്ന പേരിലാണ്‌ പത്ത്‌ വയസ്സിനും ഇരുപത്‌ വയസ്സിനും ഇടയിലുള്ള കുട്ടികള്‍ക്ക്‌ പെന്‍ഷന്‍ നല്‍കിയിരുന്നത്‌. വ്യാപകമായ പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന്‌ പെന്‍ഷന്‌ അയോഗ്യരായ 200 ഓളം Read more about മധ്യപ്രദേശില്‍ പത്ത്‌ വയസ്സുള്ള കുട്ടികള്‍ക്കും വാര്‍ധക്യ പെന്‍ഷന്‍[…]

രാജ്യം ഭരിക്കുന്നത് ബി.ജെ.പിയാണെന്ന് ഓര്‍ക്കണമെന്ന് സി.പി.എമ്മിനോട് രവിശങ്കര്‍ പ്രസാദ്

07:55pm 20/5/2016 ന്യുഡല്‍ഹി: രാജ്യം ഭരിക്കുന്നത് ബി.ജെ.പിയാണെന്ന് ഓര്‍ക്കണമെന്ന് സി.പി.എമ്മിനോട് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. ഇന്ത്യയിലെ പതിനാല് സംസ്ഥാനങ്ങളും ഭരിക്കുന്നത് ബി.ജെ.പിയാണ്. സി.പി.എം അക്രമം നിര്‍ത്തണമെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം കേരളത്തില്‍ നടന്ന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് രവിശങ്കര്‍ പ്രസാദിന്റെ പ്രസ്താവന. തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം കേരളത്തില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് നേരെ വ്യാപക അക്രമമാണ് ഉണ്ടായതെന്ന് രവിശങ്കര്‍ പ്രസാദ് ആരോപിച്ചു. ബി.ജെ.പി പ്രവര്‍ത്തകര്‍ക്കും ജീവിക്കാനുള്ള അവകാശമുണ്ട്. പ്രവര്‍ത്തകര്‍ക്കെതിരായ അക്രമത്തെ ഗൗരവമായി കാണുന്നുവെന്നും കേന്ദ്രമന്ത്രി Read more about രാജ്യം ഭരിക്കുന്നത് ബി.ജെ.പിയാണെന്ന് ഓര്‍ക്കണമെന്ന് സി.പി.എമ്മിനോട് രവിശങ്കര്‍ പ്രസാദ്[…]