ഇന്ന് സി.ബി.എസ്.ഇ 12 ക്ലാസ് ഫലം

09:07 AM 21/05/2016 ന്യൂഡല്‍ഹി: സി.ബി.എസ്.ഇ 12ാം ക്ളാസ് ബോര്‍ഡ് പരീക്ഷയുടെ ഫലം ശനിയാഴ്ച പ്രഖ്യാപിക്കും. എല്ലാ മേഖലകളിലെയും ഫലപ്രഖ്യാപനം 12 മണിക്കാണ്. www.results.nic.in, www.cbseresults.nic.in, www.cbse.nic.in എന്നീ വെബ്സൈറ്റകളില്‍ ഫലം ലഭ്യമാവും. രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഇ-മെയില്‍ വിലാസങ്ങളില്‍ സ്കൂളുകള്‍ക്ക് തങ്ങളുടെ സമ്പൂര്‍ണ ഫലം ലഭ്യമാക്കും. ഡിജിറിസല്‍ട്ട്സ് എന്ന ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ് വഴിയും ഫലം ലഭ്യമാണ്. മുന്‍വര്‍ഷത്തേതുപോലെ ഐ.വി.ആര്‍.എസ് വഴിയും ഫലം ലഭ്യമാവുമെന്നും സി.ബി.എസ്.ഇ അറിയിച്ചു. ഈ വര്‍ഷം മുതല്‍ 12ാം ക്ളാസ് വിദ്യാര്‍ഥികള്‍ക്ക് ഡിജിറ്റല്‍ Read more about ഇന്ന് സി.ബി.എസ്.ഇ 12 ക്ലാസ് ഫലം[…]

അടുത്ത മാസം മോദി അമേരിക്കയിലേക്ക്

09:05am 21/5/2016 ന്യൂഡല്‍ഹി: രണ്ടു ദിവസത്തെ അമേരിക്ക സന്ദര്‍ശനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂണ്‍ ഏഴിന് തിരിക്കും. ഖത്തര്‍ സന്ദര്‍ശന ശേഷമായിരിക്കും അമേരിക്കയിലേക്ക് തിരിക്കുക. ജൂണ്‍ നാല്, അഞ്ച് തിയതികളിലാണ് ഖത്തര്‍ സന്ദര്‍ശനം. ഗള്‍ഫ് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ സഹകരണം ശക്തിപ്പെടുന്നതിന്‍െറ ഭാഗമായാണ് ഖത്തറിലത്തെുന്നത്. നേരത്തെ യു.എ.ഇയും സൗദി അറേബ്യയും പ്രധാനമന്ത്രി സന്ദര്‍ശിച്ചിരുന്നു. മോദി സന്ദര്‍ശിക്കുന്ന ജി.സി.സിയിലെ മൂന്നാമത്തെ രാഷ്ട്രമാണ് ഖത്തര്‍. എട്ട് വര്‍ഷത്തിന് ശേഷമാണ് ഇന്ത്യന്‍ പ്രധാനമന്ത്രി ഖത്തറിലത്തെുന്നത്. 2008ല്‍ അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ് ഖത്തര്‍ Read more about അടുത്ത മാസം മോദി അമേരിക്കയിലേക്ക്[…]

ബിഡിജെഎസുമായി സഖ്യം തുടരും; ബിജെപിയുടെ മുദ്രാവാക്യം ‘കോണ്‍ഗ്രസ്‌ മുക്‌ത ഭാരതം’

03:20pm 20/5/2016 ഡല്‍ഹി: വരാനിരിക്കുന്ന പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പിലും ബിജെപി ബിഡിജെഎസുമായി സഖ്യം തുടരുമെന്ന്‌ റിപ്പോര്‍ട്ട്‌. ആസാമില്‍ ഭരണം പിടിച്ചതിന്‌ പിന്നാലെ കേരളത്തിലും ബംഗാളിലും പാദമൂന്നാന്‍ കൂടി കഴിഞ്ഞതോടെ ബിജെപി തങ്ങളുടെ മുദ്രാവാക്യമായ ‘കോണ്‍ഗ്രസ്‌ മുക്‌ത ഭാരതം’ ആഘോഷമാക്കുന്നു. പുതിയ വിജയഫോര്‍മുല കണ്ടെത്തിയതോടെ തങ്ങള്‍ ഇക്കാര്യത്തില്‍ ഒരു ചുവട്‌ കൂടി മുന്നോട്ട്‌ വെച്ചതായി ബിജെപി പാര്‍ട്ടി അദ്ധ്യക്ഷന്‍ അമിത്‌ഷാ വ്യക്‌തമാക്കി പാര്‍ട്ടി പ്രവര്‍ത്തകരെ അഭിനന്ദിക്കാനായി മോഡി ഡല്‍ഹിയിലെ പാര്‍ട്ടി ഓഫീസില്‍ എത്തിയപ്പോള്‍ പൂച്ചെണ്ട്‌ നല്‍കിയായിരുന്നു സ്വീകരിച്ചത്‌. മാസങ്ങള്‍ക്ക്‌ ശേഷമാണ്‌ Read more about ബിഡിജെഎസുമായി സഖ്യം തുടരും; ബിജെപിയുടെ മുദ്രാവാക്യം ‘കോണ്‍ഗ്രസ്‌ മുക്‌ത ഭാരതം’[…]

മോഡി വി.എസിനെ അഭിനന്ദനമറിയിച്ച്‌

09:07am 20/5/2016 ന്യൂഡല്‍ഹി: കേരളത്തില്‍ മികച്ച വിജയം നേടിയതിന്‌ വി.എസ്‌ അച്യുതാനന്ദനും പാര്‍ട്ടിക്കും അഭിനന്ദനം അറിയിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോഡി. വി.എസ്‌ അച്യുതാനന്ദനെ ഫോണില്‍ വിളിച്ച്‌ അഭിനന്ദിച്ചതായും മോഡി ട്വിറ്ററിലൂടെ അറിയിച്ചു. കേരളത്തില്‍ ബി.ജെ.പിയുടെ സ്‌ഥിരോത്സാഹത്തിനു ഫലം കിട്ടിയിരിക്കുന്നുവെന്ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോഡി ട്വീറ്റ്‌ ചെയ്‌തിരുന്നു. കൂടുതല്‍ ഉറച്ച ജനശബ്‌ദമാകാന്‍ ബി.ജെ.പിക്കു കഴിയുമെന്നും അദ്ദേഹം പറഞ്ഞു. വര്‍ഷങ്ങളോളം പ്രയത്‌നിച്ച്‌ പടിപടിയായി കേരളത്തില്‍ ബി.ജെ.പിയെ കെട്ടിപ്പടുത്തവരെ അനുമോദിക്കുന്നതായും അദ്ദേഹം ട്വിറ്ററില്‍ പറഞ്ഞു. അവരുടെ പ്രയത്‌നം മൂലമാണ്‌ ഇപ്പോള്‍ ഈ Read more about മോഡി വി.എസിനെ അഭിനന്ദനമറിയിച്ച്‌[…]

തമിഴ്‌നാട്ടില്‍ വീണ്ടും അമ്മ

10.03 PM 19-05-2016 മുന്‍ മുഖ്യമന്ത്രി എംജിആറിന്റെ ചരിത്രം ആവര്‍ത്തിച്ച് തമിഴ്‌നാട്ടില്‍ ‘അമ്മ’ മാജിക്. എംജിആറിന്റെ മരണത്തിനുശേഷം ആദ്യമായാണ് തമിഴ്‌നാട്ടില്‍ തുടര്‍സര്‍ക്കാരുണ്ടാകുന്നത്. 1987ലായിരുന്നു എംജിആറിന്റെ മരണം. 1977ല്‍ അധികാരത്തിലെത്തിയ എഐഎഡിഎംകെ മന്ത്രിസഭ 1987ല്‍ എംജിആറിന്റെ മരണം വരെ തുടര്‍ന്നു. അതിനുശേഷം കരുണാനിധിയുടെ നേതൃത്വത്തിലുള്ള ഡിഎംകെയുമായി മത്സരിച്ച എഐഎഡിഎംകെയ്ക്ക് പക്ഷേ തുടര്‍ഭരണത്തിന് കഴിഞ്ഞിരുന്നില്ല. എന്നാല്‍ ആ ചരിത്രമാണ് ഇപ്പോള്‍ ജയലളിത തിരുത്തിക്കുറിച്ചിരിക്കുന്നത്. ജയലളിതയെ രാഷ്ട്രീയത്തിലേക്ക് കൈപിടിച്ച് ഉയര്‍ത്തിയതുതന്നെ എംജിആറായിരുന്നു. ചരിത്രം ആവര്‍ത്തിച്ച ജയലളിത ഇതു നാലാം തവണയാണ് മുഖ്യമന്ത്രിപദത്തിലെത്തുന്നത്. Read more about തമിഴ്‌നാട്ടില്‍ വീണ്ടും അമ്മ[…]

പശ്ചിമബംഗാള്‍ മമത അധികാരം നിലനിര്‍ത്തും

12.37 PM 19-05-2016 കോല്‍ക്കത്ത: പശ്ചിമബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ അധികാരം നിലനിര്‍ത്തും. ആകെയുള്ള 294 സീറ്റുകളില്‍ 213 എണ്ണത്തില്‍ ലീഡ് നേടി. ഇടതുമുന്നണി-കോണ്‍ഗ്രസ് സഖ്യത്തിന് 80 സീറ്റുകളിലാണു ലീഡ് നേടാനായത്. ബിജെപിക്ക് ഒരിടത്തും ലീഡില്ല. കോണ്‍ഗ്രസ് 45 സീറ്റില്‍ ലീഡ് നേടിയപ്പോള്‍ 22 സീറ്റോടെ സിപിഎം മൂന്നാം സ്ഥാനത്തേക്കു തള്ളപ്പെട്ടു. സിപിഐ ഒരു സീറ്റിലും ഫോര്‍വേഡ് ബ്ലോക്ക്, ആര്‍എസ്പി രണ്ടു സീറ്റിലും ലീഡ് നേടിയിട്ടുണ്ട്.

വിമാനത്താവളത്തില്‍നിന്നും നവവധുവിനെ കാണാതായതായി

12.31 PM 18-05-2016 ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തില്‍നിന്നും നവവധുവിനെ കാണാതായതായി പരാതി. മധുവിധുവിനു ശേഷം ഭര്‍ത്താവുമൊത്ത് ഡാര്‍ജിലിംഗില്‍നിന്നും ലക്‌നോയിലേക്കുപോകാന്‍ എത്തിയ യുവതിയെയാണ് കാണാതായത്. ഡാര്‍ജിലിംഗില്‍നിന്നും സ്‌പൈസ് ജെറ്റ് വിമാനത്തിലാണ് നവവധുവും വരനും ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ എത്തിയത്. ഫോണും പഴ്‌സും ഭര്‍ത്താവിന്റെ പക്കല്‍ ഏല്‍പ്പിച്ച ശേഷം ശുചിമുറിയില്‍ പോയതായിരുന്നു യുവതി. എന്നാല്‍ പിന്നീട് ഇവര്‍ തിരിച്ചുവന്നില്ല. ഇതേതുടര്‍ന്ന് യുവാവ് സിഐഎസ്എഫ് അധികൃതര്‍ക്ക് പരാതി നല്‍കി. യുവതി വേഷം മാറി കടന്നുകളഞ്ഞതായാണ് സിസിടിവി പരിശോധനയില്‍ മനസിലായത്. സാരി ധരിച്ച Read more about വിമാനത്താവളത്തില്‍നിന്നും നവവധുവിനെ കാണാതായതായി[…]

പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച ഇറാന്‍ സന്ദര്‍ശിക്കും

12.50 AM 18-05-2016 പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച ഇറാന്‍ സന്ദര്‍ശിക്കും. ഇന്ധന ഇറക്കുമതിക്ക് ഇന്ത്യ ഇറാനു നല്കാനുള്ള നാല്പതിനായിരം കോടി രൂപ കൈമാറുന്നത് സംബന്ധിച്ച നടപടികളും സന്ദര്‍ശനവേളയില്‍ ചര്‍ച്ച ചെയ്യും. ഗള്‍ഫ് രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ സൗദി അറേബ്യയിലും യുഎഇയിലും സന്ദര്‍ശനം നടത്തിയ ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇറാനു നേരെ സൗഹൃദത്തിന്റെ കരം നീട്ടുന്നത്. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഞായറാഴ്ച മോദി ടെഹ്‌റാനിലെത്തും. ഇറാന്റെ പരമോന്നത നേതാവ് അയത്തുല്ല അലി ഖമനേയിയെ പ്രധാനമന്ത്രി സന്ദര്‍ശിക്കും. ഇറാന്‍ Read more about പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച ഇറാന്‍ സന്ദര്‍ശിക്കും[…]

പ്രധാനമന്ത്രിയുടെ ചിത്രം മോര്‍ഫ് ചെയ്ത് യുവാവ് അറസ്റ്റില്‍

12.07 AM 18-05-2016 പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം മോര്‍ഫ് ചെയ്ത് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റിലായി. കര്‍ണാടക സ്വദേശി മൊഹമ്മദ് മെഹബൂബി (25) എന്ന യുവാവാണ് അറസ്റ്റിലായത്. കഴിഞ്ഞ മെയ്ഏഴിനായിരുന്നു മോദിയുടെ മോര്‍ഫ് ചെയ്ത ചിത്രം ഇയാള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ബിജെപിയുടെ മുതിര്‍ന്ന നേതാവ് എല്‍.കെ. അഡ്വാനിയുടെ കാല് തൊട്ട് വന്ദിക്കുന്ന തെലുങ്കാന നിയമസഭാംഗം അക്ബറുദ്ദീന്‍ ഒവൈസിയുടെ ഫോട്ടോയുടെ തലഭാഗം മാറ്റി മോദിയുടെ തല ചേര്‍ത്തായിരുന്നു പോസ്റ്റ്. രണ്ട് ഗ്രൂപ്പുകള്‍ക്കിടയില്‍ ശത്രുതയുണ്ടാക്കാന്‍ Read more about പ്രധാനമന്ത്രിയുടെ ചിത്രം മോര്‍ഫ് ചെയ്ത് യുവാവ് അറസ്റ്റില്‍[…]

പത്താന്‍കോട് ഭീകരാക്രമണത്തിന് സഹായം നല്‍കിയത് ഇന്ത്യ ഭീകരന്‍

12.03 AM 18-05-2016 പത്താന്‍കോട് ഭീകരാക്രമണത്തിന് സഹായം നല്‍കിയത് യുപിഎ ഭരണകാലത്ത് ഇന്ത്യ മോചിപ്പിച്ച ജയ്ഷ്-ഇ മുഹമ്മദിന്റെ മുതിര്‍ന്ന നേതാവായ പാക് ഭീകരനാണെന്ന് അന്വേഷണ സംഘം. ജയ്ഷ്-ഇ മുഹമ്മദിന്റെ മുതിര്‍ന്ന നേതാവ് ഷാഹിദ് ലത്തീഫാണ് (47) പത്താന്‍കോട് ആക്രമണത്തിനു സഹായം നല്‍കിയതെന്നാണ് എന്‍ഐഎ വെളിപ്പെടുത്തിയത്. മയക്കുമരുന്ന്, ഭീകരവാദ കേസുമായി ബന്ധപ്പെട്ട് ജമ്മുവില്‍നിന്നും 1996 ലാണ് ലത്തീഫിനെ അറസ്റ്റ് ചെയ്യുന്നത്. 2010 ല്‍ ലത്തീഫിനെ ഇന്ത്യ മോചിപ്പിക്കുകയും ചെയ്തു. ലത്തീഫിനൊപ്പം അന്ന് 20 തീവ്രവാദികളും പഞ്ചാബിലെ വാഗാ അതിര്‍ത്തിയിലൂടെ Read more about പത്താന്‍കോട് ഭീകരാക്രമണത്തിന് സഹായം നല്‍കിയത് ഇന്ത്യ ഭീകരന്‍[…]