കേന്ദ്രസര്‍ക്കാരിന്റെ പുതിയ വിദ്യാഭ്യാസനയം ഉടന്‍ പ്രഖ്യാപിക്കും

12.00 AM 18-05-2016 കേന്ദ്രസര്‍ക്കാരിന്റെ പുതിയ വിദ്യാഭ്യാസനയം ഉടന്‍ പ്രഖ്യാപിക്കുമെന്നു മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനി. ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ നയം പ്രഖ്യാപിക്കുമെന്നു മന്ത്രി അറിയിച്ചു. നയരൂപീകരണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ 1.10 ലക്ഷം ഗ്രാമങ്ങളില്‍നിന്നും 1,500 ഓളം നഗരസഭകളില്‍നിന്നും നിര്‍ദേശങ്ങള്‍ സ്വീകരിച്ചു. ഇവയെല്ലാം ക്രോഡീകരിച്ച് വിദ്യാഭ്യാസ കൗണ്‍സിലിന്റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് വിദഗ്ധരാണു നയം രൂപീകരിച്ചതെന്നും മന്ത്രി പറഞ്ഞു. വരുന്ന 15-20 ദിവസങ്ങള്‍ക്കുള്ളില്‍ നയം പുറത്തിറക്കും. ആദ്യമായാണു വിദ്യാഭ്യാസ നയ രൂപീകരണത്തില്‍ ഗ്രാമങ്ങളിലുള്ള ആളുകളില്‍നിന്ന് അഭിപ്രായം Read more about കേന്ദ്രസര്‍ക്കാരിന്റെ പുതിയ വിദ്യാഭ്യാസനയം ഉടന്‍ പ്രഖ്യാപിക്കും[…]

അമര്‍ സിംഗിനെ രാജ്യ സഭയിലേക്കു നാമനിര്‍ദേശം ചെയ്തു

11.58 PM 17-05-2016 പാര്‍ട്ടിയില്‍നിന്നും പുറത്താക്കപ്പെട്ട അമര്‍ സിംഗ് ഉള്‍പ്പെടെ ഏഴു പേരെ സമാജ്‌വാദി പാര്‍ട്ടി രാജ്യ സഭയിലേക്കു നാമനിര്‍ദേശം ചെയ്തു. അടുത്ത മാസം നടക്കുന്ന ഉപരിസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ അമര്‍ സിംഗിനെ കൂടാതെ ബേനി പ്രസാദ് വര്‍മ, സഞ്ജയ് സേത്ത്, സുഖറാം യാദവ്, വിശ്വംഭര്‍ പ്രസാദ് നിഷാദ്, അരവിന്ദ് സിംഗ്, രെവട്ടി രാമന്‍ സിംഗ് എന്നിവരെയാണ് പാര്‍ട്ടി നാമനിര്‍ദേശം ചെയ്തത്. ലക്‌നോവില്‍ നടന്ന പാര്‍ട്ടി കേന്ദ്ര പാര്‍ലമെന്ററി ബോര്‍ഡ് മീറ്റിംഗാണ് സ്ഥാനാര്‍ഥികളെ നിശ്ചയിച്ചത്. മുലായം സിംഗ് യാദവിന്റെ Read more about അമര്‍ സിംഗിനെ രാജ്യ സഭയിലേക്കു നാമനിര്‍ദേശം ചെയ്തു[…]

പശു മോഷ്ടാവെന്ന് ആരോപിച്ച് ഐ.ഐ.ടി വിദ്യാര്‍ത്ഥിയെ തല്ലിക്കൊന്നു

06;15pm 16/5/2016 കൊല്‍ക്കത്ത: പശുവിന്റെ പേരില്‍ വീണ്ടും കൊലപാതകം. പശു മോഷ്ടാവെന്ന് ആരോപിച്ച് ഐ.ഐ.ടി വിദ്യാര്‍ത്ഥിയെ അക്രമി സംഘം തല്ലിക്കൊന്നു. കൗശിക് പുര്‍കെയ്ത് എന്ന വിദ്യാര്‍ത്ഥിയാണ് മരിച്ചത്. കാളി പൂജയോട് അനുബന്ധിച്ച് ബന്ധുവീട്ടില്‍ എത്തിയ കൗശികിനെ പശു മോഷ്ടാവെന്ന് ആരോപിച്ച് ആക്രമിക്കുകയായിരുന്നു. പശ്ചിമ ബംഗാളിലെ സൗത്ത് 24 പര്‍ഗനാസ് ജില്ലയിലാണ് സംഭവം. മോഷ്ടാവെന്ന് ആരോപിച്ച് വീട്ടില്‍ നിന്ന് വലിച്ചിഴച്ചു കൊണ്ടു പോയ കൗശികിനെ ഡയമണ്ട് ഹാര്‍ബറിലെ ഒരു ക്ലബ്ബില്‍ എത്തിച്ച് മര്‍ദ്ദിച്ച് കൊല്ലുകയായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു. സംഭവമറിഞ്ഞ് Read more about പശു മോഷ്ടാവെന്ന് ആരോപിച്ച് ഐ.ഐ.ടി വിദ്യാര്‍ത്ഥിയെ തല്ലിക്കൊന്നു[…]

ഓടയില്‍ വീണ് ജാംനഗര്‍ എം.പിക്ക് പരിക്ക്

06:12pm 16/05/2016 അഹമ്മദാബാദ്: ജാംനഗറിലെ ഓവുചാലില്‍ വീണ് എം.പിക്ക് പരിക്ക്. ജാംനഗറിലെ ബി.ജെ.പി എം.പി പൂനംബെന്‍ ആണ് അബദ്ധത്തില്‍ അഴുക്ക് ചാലില്‍ വീണത്. ഗാന്ധിനഗറില്‍ നിന്നും 330 കിലോ മീറ്റര്‍ ദൂരം അകലെയാണ് ജാംനഗര്‍. ജാം നഗറിലെ ചേരി പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിനിടെയായിരുന്നു സംഭവം. എം.പിയെ ഉടന്‍ തന്നെ പോലീസും നാട്ടുകാരും ചേര്‍ന്ന് അടുത്തുള്ള ഹോസ്പിറ്റലില്‍ എത്തിച്ചു. ഓവുചാലിന്‍െറ സ്ലാബില്‍ തല തട്ടി അവര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഓവുചാലിന് പത്തടിയോളം താഴ്ച്ചയുണ്ട്.

12 വയസുകാരിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍

06:10pm 16/5/2016 ഛണ്ഡിഗഢ്: ഹരിയാനയില്‍ 12 വയസുകാരിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ബഗാന്‍വാല റോഡിന് സമീപം കന്നുകാലികളെ മേയ്ക്കാന്‍ പോയ പെണ്‍കുട്ടിയെ ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നെന്നും പെണ്‍കുട്ടി നിലവിളിച്ചതിനെ തുടര്‍ന്ന് ആളുകളെത്തിയപ്പോള്‍ രക്ഷപ്പെട്ടെന്നുമാണ് പൊലീസ് അറിയിച്ചത്. പെണ്‍കുട്ടിയുടെ പിതാവിന്‍െറ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തിട്ടുണ്ട്. അതേസമയം 19കാരിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ച മറ്റൊരു സംഭവത്തില്‍ ഒരു കുടുംബത്തിലെ അഞ്ച് അംഗങ്ങള്‍ക്കെതിരെ പൊലീസ് കേസെടുത്തു.

എന്‍സൈക്ലോപീഡിയയിലെ ഉദ്യോഗസ്ഥന്‍ കെട്ടിടത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു

06:01pm 16/5/2016 ഗുരുഗ്രാം: എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്കയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ കെട്ടിടത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു. വീനീത്​ വിങ് എന്നായാളെയാണ് ഞായറാഴ്ച രാവിലെ മരിച്ച നിലയില്‍ സ്ഥലത്തെ ശുചീകരണ തൊഴിലാളികള്‍ കണ്ടത്തെിയത്. നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്ന കെട്ടിടങ്ങള്‍ക്കിടയിലെ ആഴമേറിയ ടണലിലേക്കാണ് ഇയാള്‍ ചാടിയത്. ഇയാളുടെ ശരീരത്ത് നിന്നും ആത്മഹത്യാ കുറിപ്പും കണ്ടത്തെിയിട്ടുണ്ട്. 19ാം നിലയില്‍ നിന്നാണ് ഇയാള്‍ ചാടിയതെന്നും ഒരു ദിവസം മുമ്പ് തന്നെ ഇയാള്‍ ഇതിന് പദ്ധതിയിട്ടിരുന്നതായും സുരക്ഷാ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ജീവിതം അവസാനിപ്പിക്കുന്നതായും തന്‍െറ Read more about എന്‍സൈക്ലോപീഡിയയിലെ ഉദ്യോഗസ്ഥന്‍ കെട്ടിടത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു[…]

കേരളത്തിനൊപ്പം തമിഴ്‌നാടും പുതുച്ചേരിയും നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള പോളിങ് ആരംഭിച്ചു.

08:06am 16/5/2016 ചെന്നൈ: രണ്ടുമാസത്തെ കാത്തിരിപ്പിനൊടുവില്‍ കേരളത്തിനൊപ്പം തമിഴ്‌നാടും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയും നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള പോളിങ് ആരംഭിച്ചു. ഒരു മണ്ഡലം ഒഴിച്ച് തമിഴ്‌നാട്ടില്‍ 233ഉം പുതുച്ചേരിയില്‍ 30ഉം മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് നടക്കുകയാണ്. വോട്ടുപിടിക്കാന്‍ വ്യാപകമായി പണം വിതരണം ചെയ്‌തെന്ന് കണ്ടത്തെിയ സാഹചര്യത്തില്‍ തമിഴ്‌നാട്ടിലെ അരവാകുറിച്ചി മണ്ഡലത്തിലെ വോട്ടെടുപ്പ് ഈ മാസം 23ലേക്ക് മാറ്റിയിരുന്നു. തമിഴ്‌നാട്ടില്‍ 5. 79 കോടി വോട്ടര്‍മാരാണുള്ളത്. പുരുഷന്മാര്‍ 2.88 കോടി, സ്ത്രീകള്‍ 2.91 കോടി, ഭിന്നലിംഗത്തില്‍പെട്ടവര്‍ 4383. ആകെ 3776 സ്ഥാനാര്‍ഥികള്‍. Read more about കേരളത്തിനൊപ്പം തമിഴ്‌നാടും പുതുച്ചേരിയും നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള പോളിങ് ആരംഭിച്ചു.[…]

മാര്‍ച്ചിനിടെ ജവാന്‍ മരിച്ചു; സേനാ യൂണിറ്റില്‍ സംഘര്‍ഷം

07:47am 16/5/2016 ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശില്‍ 10 കിലോ മീറ്റര്‍ റൂട്ട്‌ മാര്‍ച്ചിനിടെ ജവാന്‍ കുഴഞ്ഞുവീണു മരിച്ചു. നെഞ്ചുവേദനയുണ്ടെന്നു പരാതിപ്പെട്ടിട്ടും മാര്‍ച്ചിങ്ങില്‍ നിന്ന്‌ ഒഴിവാക്കാതിരുന്നതാണു കാരണമെന്നാരോപിച്ച്‌ ജവാന്മാര്‍ ക്യാപ്‌റ്റന്‍ റാങ്കിലുള്ള ഉദ്യോഗസ്‌ഥനെ കൈയേറ്റം ചെയ്‌തു. ഇതിനെ സേനയ്‌ക്കുള്ളിലെ കലാപമായി വ്യാഖ്യാനിക്കുന്ന മാധ്യമ വാര്‍ത്തകള്‍ തെറ്റാണെന്നും അന്വേഷണത്തിന്‌ ഉത്തരവിട്ടിട്ടുണ്ടെന്നും സേനാ വക്‌താവ്‌ ലഫ്‌. കേണല്‍ സുനീത്‌ ന്യൂട്ടണ്‍ ഡല്‍ഹിയില്‍ പറഞ്ഞു. ക്യാപ്‌റ്റനും ഒരു ജവാനും തമ്മിലുള്ള വാക്കുതര്‍ക്കത്തിനു ശിക്ഷാ നടപടിയായാണ്‌ ബറ്റാലിയനെയാകെ റൂട്ട്‌ മാര്‍ച്ചിനു വിട്ടതെന്നു സ്‌ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്‌. Read more about മാര്‍ച്ചിനിടെ ജവാന്‍ മരിച്ചു; സേനാ യൂണിറ്റില്‍ സംഘര്‍ഷം[…]

മൊബൈല്‍ ഫോണ്‍ പരിശോധിച്ച ഭര്‍ത്താവിന്റെ വിരലുകള്‍ മുറിച്ച ഭാര്യയ്‌ക്കെതിരേ കേസ്

07:40am 16/5/2016 ബെംഗളൂരു : ഫോണ്‍ സന്ദേശങ്ങള്‍ പരിശോധിച്ചതിനെ തുടര്‍ന്നുണ്ടായ വഴക്കിനൊടുവില്‍ സ്കൂള്‍ അധ്യാപിക കറിക്കത്തികൊണ്ടു ഭര്‍ത്താവിന്റെ വലതുകയ്യിലെ മൂന്നു വിരലുകള്‍ ഛേദിച്ചതായി പരാതി. സോഫ്റ്റ്‌­വെയര്‍ എന്‍ജിനീയറായ ചന്ദ്രകാന്ത് സിങ്ങിനാണു പരുക്കേറ്റത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചതിനെത്തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയ നടത്തി. ഭാര്യ സുനീത സിങ്ങിന് (28) എതിരെ എച്ച്എസ്ആര്‍ ലേഔട്ട് പൊലീസ് കേസെടുത്തു. സര്‍ജാപുര കൈക്കൊണ്ടനഹള്ളിയിലാണു ദമ്പതികളുടെ താമസം. സുനീത പച്ചക്കറി അരിയുന്നതിനിടെ, ചന്ദ്രകാന്ത് തന്റെ ഫോണിലെ സന്ദേശങ്ങള്‍ പരിശോധിക്കുന്നതു ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്നുണ്ടായ വഴക്കിനൊടുവില്‍ കറിക്കത്തികൊണ്ടു ചന്ദ്രകാന്തിന്റെ Read more about മൊബൈല്‍ ഫോണ്‍ പരിശോധിച്ച ഭര്‍ത്താവിന്റെ വിരലുകള്‍ മുറിച്ച ഭാര്യയ്‌ക്കെതിരേ കേസ്[…]

സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയുടെ മുഖത്ത് ഭര്‍ത്താവ് തിളച്ച വെള്ളം ഒഴിച്ച

03:50pm 15/5/2016 കൊല്‍ക്കത്ത: സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയുടെ മുഖത്ത് ഭര്‍ത്താവ് തിളച്ച വെള്ളം ഒഴിച്ചു. കൊല്‍ക്കത്തയിലെ ഓള്‍ഡ് മാള്‍ഡയിലാണ് സംഭവം. 21കാരിയായ രെഹാന ബീവി എന്ന യുവതിക്കാണ് പരുക്കേറ്റത്. 50,000 രൂപ ആവശ്യപ്പെട്ടത് നല്‍കാതിരുന്നതില്‍ പ്രകോപിതനായാണ് ഇവരുടെ ഭര്‍ത്താവ് ആസാദ് ഷെയ്ഖ് ഭാര്യയെ ആക്രമിച്ചത്. 70 ശതമാനം പൊള്ളലേറ്റ രെഹാന ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. സ്ത്രീധനം ആവശ്യപ്പെട്ട് ആസാദും വീട്ടുകാരും രെഹാനയെ മര്‍ദ്ദിച്ചിരുന്നതായി പോലീസ് പറഞ്ഞു. ഭര്‍തൃ വീട്ടുകാരുടെ മര്‍ദ്ദനത്തെ തുടര്‍ന്ന് 15,000 രൂപ നല്‍കിയിരുന്നതായി രെഹാനയുടെ വീട്ടുകാര്‍ Read more about സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയുടെ മുഖത്ത് ഭര്‍ത്താവ് തിളച്ച വെള്ളം ഒഴിച്ച[…]