മിശ്രവിവാഹം ഇന്ത്യയില്‍ അഞ്ച്‌ ശതമാനം മാത്രം

10:01am 15/5/2016 ന്യൂഡല്‍ഹി: ഇന്ത്യയില്‍ വെറും അഞ്ച്‌ ശതമാനം ആളുകള്‍ മാത്രമേ മിശ്രവിവാഹം ചെയ്യുന്നുള്ളുവെന്ന്‌ റിപ്പോര്‍ട്ടുകള്‍. ഡല്‍ഹി ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന നാഷ്‌ണല്‍ കൗണ്‍സില്‍ ഫോര്‍ അപ്ലൈഡ്‌ ഇക്കണോമിക്‌ റിസര്‍ച്ച്‌ ആണ്‌ ഈ റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിരിക്കുന്നത്‌. ഏറ്റവും കൂടുതല്‍ മിശ്രവിവാഹം നടക്കുന്നത്‌ മിസോറാമിലാണ്‌. 55 ശതമാനമാണ്‌ ഇവിടുത്തെ മിശ്രവിവാഹ നിരക്ക്‌. മേഘാലയ, സിക്കിം എന്നീ സംസ്‌ഥാനങ്ങളാണ്‌ മിസ്സോറാമിന്‌ പിന്നില്‍. മേഘാലയയില്‍ 46 ഉം സിക്കിമില്‍ 38 ഉം ആണ്‌ മിശ്ര വിവാഹ നിരക്ക്‌. നാലാം സ്‌ഥാനത്ത്‌ ജമ്മു കശ്‌മീരാണുള്ളത്‌. Read more about മിശ്രവിവാഹം ഇന്ത്യയില്‍ അഞ്ച്‌ ശതമാനം മാത്രം[…]

ഝാര്‍ഖണ്ഡിലും ബിഹാറിലും രണ്ട് മാധ്യമപ്രവര്‍ത്തകര്‍ വെടിയേറ്റു മരിച്ചു

04:14pm 14/3/2016 പട്‌ന: ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ ബിഹാറിലും ഝാര്‍ഖണ്ഡിലുമായി വെടിയേറ്റു മരിച്ചത് രണ്ടു മാധ്യമപ്രവര്‍ത്തകര്‍. വെള്ളിയാഴ്ച രാത്രിയാണ് ബിഹാറിലെ ഹിന്ദി ഡെയ്‌ലി ഹിന്ദുസ്ഥാന്‍ ബ്യുറോ ചീഫ് രജ്‌ദേവ് രഞ്ജന്‍ സിവാന്‍ ജില്ലയില്‍ കൊല്ലപ്പെട്ടത്. സിവാന്‍ റെയില്‍വേ സ്‌റ്റേഷനു സമീപത്തുവച്ച് അഞ്ചു തവണയാണ് രഞ്ജനു വെടിയേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേര്‍ പിടിയിലായിടഏടുണ്ട്. എന്നാല്‍ കൊലപാതകത്തിനു പിന്നിലുള്ളകാരണം പോലീസിന് വ്യക്മല്ല. ആരുമായും രഞ്ജന് വ്യക്തിപരമായി പ്രശ്‌നങ്ങളില്ലായിരുന്നുവെന്ന് പോലീസ് പറയുന്നു. പ്രൊഫഷണല്‍ കൊലയാളിയാണോ വെടിവച്ചതെന്ന് തള്ളിക്കളയാന്‍ കഴിയില്ലെന്നും പോലീസ് പറഞ്ഞു. Read more about ഝാര്‍ഖണ്ഡിലും ബിഹാറിലും രണ്ട് മാധ്യമപ്രവര്‍ത്തകര്‍ വെടിയേറ്റു മരിച്ചു[…]

കിഷ്ക്കിന്ധ പാര്‍ക്കിലെ അപകടം; നവേദയ അപ്പച്ചന്റെ മകന്‍ അറസ്റ്റില്‍

04:12pm 14/5/2016 ചെന്നൈ: കിഷ്ക്കിന്ധ അമ്യൂസ്മെന്റ് പാര്‍ക്കിലെ റൈഡ് തകര്‍ന്ന് ഒരാള്‍ മരിച്ച സംഭവത്തില്‍ പാര്‍ക്ക് ഉടമസ്ഥനായ നവോദയ അപ്പച്ചന്റെ മകനും മലയാളിയുമായി ജോസ് പുന്നൂസ്, മാനേജര്‍ ശക്തിവേല്‍ എന്നിവരെ കാഞ്ചീപുരം പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം പാര്‍ക്കിലെ ഡിസ്കോ ഡാന്‍സര്‍ റൈഡ് തകര്‍ന്നാണ് ഒരാള്‍ മരിച്ചത്. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് റൈഡ് തകര്‍ന്നുവീണത്. ചെന്നൈയിലെ വെള്ളപ്പൊക്കത്തെതുടര്‍ന്ന് റൈഡുകള്‍ തകരാറിലായതിനെ തുടര്‍ന്ന് മാസങ്ങളോളം പാര്‍ക്ക്് അടച്ചിട്ടിരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് Read more about കിഷ്ക്കിന്ധ പാര്‍ക്കിലെ അപകടം; നവേദയ അപ്പച്ചന്റെ മകന്‍ അറസ്റ്റില്‍[…]

തെരഞ്ഞെടുപ്പില്‍ പണമൊഴുകുന്നു; തമിഴ്‌നാട്ടില്‍ ഇന്ന് പിടിച്ചെടുത്തത് 570 കോടി

04:10pm 14/5/2016 ചെന്നൈ: മെയ് 16ന് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്‌നാട്ടില്‍ ഒഴുകുന്നത് കോടികള്‍. തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിക്കുന്ന ശനിയാഴ്ച മാത്രം പിടിച്ചെടുത്തത് 570 കോടി രൂപ. മൂന്നു കണ്ടെയ്‌നറുകളില്‍ കടത്തുകയായിരുന്ന പണം തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഫ്‌ളൈയിംഗ് സ്‌ക്വാഡ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. തിരുപ്പൂര്‍ ജില്ലയില്‍ പരിശോധനയ്ക്കിടെയാണ് പണവുമായി കണ്ടെയ്‌നറുകള്‍ എത്തിയത്. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കോയമ്പത്തൂര്‍ മുതല്‍ വിശാഖപട്ടണം വരെയുള്ള ബ്രാഞ്ചുകളില്‍ നിക്ഷേപിക്കുന്നതിനുള്ള പണമാണെന്ന് പിടിയിലായവര്‍ പറയുന്നു. എന്നാല്‍ മതിയായ രേഖകളില്ലാതെയാണ് പണം കൊണ്ടുവന്നതെന്നും Read more about തെരഞ്ഞെടുപ്പില്‍ പണമൊഴുകുന്നു; തമിഴ്‌നാട്ടില്‍ ഇന്ന് പിടിച്ചെടുത്തത് 570 കോടി[…]

ജിഷ വധം: പ്രതികൾക്ക് രാഷ്ട്രീയ ബന്ധമുണ്ടെന്ന് ദേശീയ വനിതാ കമീഷൻ

06:26pm 13/5/2016 ന്യൂഡൽഹി: പെരുമ്പാവൂരിൽ നിയമവിദ്യാർഥിനി ജിഷ കൊല്ലപ്പെട്ട കേസിൽ രാഷ്ട്രീയ ബന്ധമുള്ളവർ ഉൾപ്പെട്ടിട്ടുണ്ടെന്ന് സംശയിക്കുന്നതായി ദേശീയ വനിതാ കമീഷൻ അധ്യക്ഷ ലളിത കുമാരമംഗലം. ഇതേക്കുറിച്ച് ജിഷയുടെ സഹോദരി പരാതിപ്പെട്ടിട്ടും നടപടിയെടുക്കാൻ പൊലീസ് തയാറായില്ല. സംസ്ഥാനസർക്കാർ ഇക്കാര്യത്തിൽ നിഷ്പക്ഷ അന്വേഷണം നടത്തുമെന്ന് പ്രതീക്ഷയില്ലെന്നും ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ അവർ പറഞ്ഞു. തെരഞ്ഞെടുപ്പിന്‍റെ പേരു പറഞ്ഞ് സർക്കാർ അന്വേഷണത്തിൽ അലംഭാവം കാണിക്കുകയാണ്. അന്വേഷണ പുരോഗതി റിപ്പോർട്ട് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് കത്ത് നൽകിയിട്ടുണ്ട്. വ്യക്തമായ വസ്തുതകൾ ഉൾപ്പെടുത്തി Read more about ജിഷ വധം: പ്രതികൾക്ക് രാഷ്ട്രീയ ബന്ധമുണ്ടെന്ന് ദേശീയ വനിതാ കമീഷൻ[…]

നിരങ്കരി മിഷന്‍ മേധാവി ബാബ ഹര്‍ദേവ് സിംഗ് വാഹനാപകടത്തില്‍ മരിച്ചു

06:13pm 13/5/2016 മോട്രിയല്‍: സാന്ത് നിരങ്കരി മിഷന്‍ ആത്മീയ നേതാവ് ബാബ ഹര്‍ദേവ് സിംഗ് (62) വാഹനാപകടത്തില്‍ മരിച്ചു. കാനഡയിലെ മോട്രിയലിലുണ്ടായ കാറപകടത്തിലാണ് മരിച്ചത്. ഇന്നു പുലര്‍ച്ചെ അഞ്ചു മണിയോടെയായിരുന്നു അപകടമെന്ന സന്ത് നിരങ്കരി മണ്ഡല്‍ പ്രസ്താവനയിലൂടെ അറിയിച്ചു. മിഷന്റെ നേതൃത്വത്തിലുള്ള ആത്മീയ സമ്മേളനങ്ങള്‍ നടത്തുന്നതിന്റെ തിരക്കിലായിരുന്നു ബാബ. ജൂണില്‍ ടൊറോന്റേയില്‍ വച്ച് രണ്ടാമത് നിരങ്കരി രാജ്യാന്തര സംഗം നടത്താന്‍ നിശ്ചയിച്ചിരിക്കുകയായിരുന്നു. 1980ല്‍ ഗുര്‍ചരണ്‍ സിംഗ് കൊല്ലപ്പെട്ടതോടെയാണ് മകനായ ബാബ ഹര്‍ദേവ് സിംഗ് മിഷന്റെ ചുമതലയേറ്റെടുത്തത്. 1954ല്‍ Read more about നിരങ്കരി മിഷന്‍ മേധാവി ബാബ ഹര്‍ദേവ് സിംഗ് വാഹനാപകടത്തില്‍ മരിച്ചു[…]

ചരക്ക് വിമാനം അന്റൊനോവ് ഇന്ത്യയിലെത്തി

06:11pm 13/5/2016 മുംബൈ: ലോകത്തെ ഏറ്റവും വലിയ ചരക്ക് വിമാനം അന്റെനോവ് എ.എന്‍-225 മ്രിയ ഇന്ത്യയില്‍ എത്തി. ഹൈദരാബാദിലെ രാജീവി ഗാന്ധി വിമാനത്തിവളത്തിലാണ് മ്രിയ പറന്നിറങ്ങിയത്. ഇതുവരെ നിര്‍മ്മിച്ചതില്‍ ഏറ്റവും കൂടുതല്‍ നീളം കൂടിയതും ഭാരമുള്ളതുമായ വിമാനവും മ്രിയ ആണ്. 640 ടണ്‍ ആണ് പരമാവധി ടേക്ക് ഓഫ് ഭാരം. ഏറ്റവും വലിയ ചിറകുകളും മ്രിയയ്ക്ക് സ്വന്തമാണ്. ആറ് ടര്‍ബോഫാന്‍ എഞ്ചിനുകളുടെ സഹായത്തോടെയാണ് വിമാനം പ്രവര്‍ത്തിക്കുന്നത്. അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫെന്‍സ് കമ്പനിയും യുക്രൈനിലെ അന്റൊനിക് കകമ്പനിയും Read more about ചരക്ക് വിമാനം അന്റൊനോവ് ഇന്ത്യയിലെത്തി[…]

കളിക്കിടെ തര്‍ക്കം; ബാറ്റ്‌മാന്‍ കീപ്പറെ സ്‌റ്റമ്പിനടിച്ചു കൊന്നു

10:15am 13/5/2016 ധാക്ക: പ്രാദേശിക ക്രിക്കറ്റ്‌ കളിക്കിടെ ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന്‌ ബാറ്റ്‌സ്മാന്‍ സ്‌റ്റമ്പ്‌ ഊരി വിക്കറ്റ്‌ കീപ്പറെ അടിച്ചു കൊന്നു. ധാക്കയില്‍ ബുധനാഴ്‌ച ഉണ്ടായ സംഭവത്തില്‍ ബാബുലാല്‍ ശിക്‌ദര്‍ എന്ന 16 കാരനാണ്‌ മരണമടഞ്ഞത്‌. വിക്കറ്റ്‌ കീപ്പറായിരുന്ന ഇയാളെ ബാറ്റ്‌സ്മാന്‍ സ്‌റ്റമ്പിന്‌ അടിക്കുകയായിരുന്നു. കളിക്കിടെ ബാറ്റ്‌സ്മാന്‍ പുറത്തായ പന്ത്‌ അമ്പയര്‍ നോബോള്‍ വിളിച്ചു. ഇതിനെതിരേ ശിക്‌ദര്‍ പ്രതികരിച്ചു. തൊട്ടു മുമ്പത്തെ പന്തിലും ബാറ്റ്‌സ്മാന്‌ അനുകൂലമായി തീരുമാനം എടുത്ത അമ്പയര്‍ ബാറ്റ്‌സ്മാന്‌ വീണ്ടും വീണ്ടും അവസരം നല്‍കാനായി Read more about കളിക്കിടെ തര്‍ക്കം; ബാറ്റ്‌മാന്‍ കീപ്പറെ സ്‌റ്റമ്പിനടിച്ചു കൊന്നു[…]

സോമാലിയ’ വിവാദം :മോദിക്കെതിരെ കോണ്‍ഗ്രസും ഇടതുപക്ഷവും ഒറ്റക്കെട്ടായി രംഗത്ത്.

09:30am 13/05/2016 ന്യൂഡല്‍ഹി :കേരളത്തെ സോമാലിയയോട് ഉപമിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോണ്‍ഗ്രസും ഇടതുപക്ഷവും ഒറ്റക്കെട്ടായി രംഗത്ത്. മോദിയുടെ പ്രസ്താവനക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ പ്രതിഷേധം ആളുന്നതിനിടെയാണ് പ്രമുഖ രാഷ്ട്രീയ കക്ഷികള്‍ മോദിക്കെതിരെ കടുത്ത വിമര്‍ശമഴിച്ചുവിട്ടത്. നിയമസഭാതെരഞ്ഞെടുപ്പിന് മുന്നുദിവസം മാത്രം അവശേഷിക്കേ സോമാലി വിവാദം ഇതുവരെയുള്ള പ്രചാരണവിഷയങ്ങളെ നിഷ്പ്രഭമാക്കി കത്തിപ്പടരുകയാണ്. അതിനിടെ, തെറ്റ് തിരുത്താന്‍ തയാറാകാത്ത പ്രധാനമന്ത്രിക്കെതിരെ തെരഞ്ഞെടുപ്പ് കമീഷനെ സമീപിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കൊച്ചിയില്‍ പറഞ്ഞു. ഇതിന്റെ നിയമവശങ്ങള്‍ ആരാഞ്ഞുവരുകയാണ്. ഇത്തരം കാര്യങ്ങള്‍ പറയുമ്പോള്‍ ആധികാരികമായ Read more about സോമാലിയ’ വിവാദം :മോദിക്കെതിരെ കോണ്‍ഗ്രസും ഇടതുപക്ഷവും ഒറ്റക്കെട്ടായി രംഗത്ത്.[…]

മനാമയിൽ ആറന്‍മുള സ്വദേശി ട്രക്കിനടിയില്‍പെട്ടു മരിച്ചു

09:25 AM 13/05/2016 മനാമ: ആറന്‍മുള സ്വദേശി ഷിബു ഭാസ്കരന്‍(45) ട്രക്കിനടിയില്‍പെട്ടു മരിച്ചു. 25 വര്‍ഷത്തോളമായി ബഹ്റൈന്‍ പ്രവാസിയായ ഷിബു ആറു മാസമായി ‘അക്വ കൂള്‍’ എന്ന കമ്പനിയിലെ ജീവനക്കാരനാണ്. ഇന്നലെ ഉച്ചക്ക് ഭക്ഷണം കഴിച്ച ശേഷം റോഡു മുറിച്ചു കടക്കാന്‍ ശ്രമിക്കുന്നതിനിടെ ഡിവൈഡറില്‍ നിന്ന് കാല്‍ തെന്നി റോഡിലേക്കു വീഴുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. സല്‍മാബാദ് സെക്കന്‍റ് റൗണ്ട് എബൗട്ടിനു സമീപത്തായിരുന്നു അപകടം. ഷിബു സംഭവ സ്ഥലത്തു തന്നെ മരിച്ചു. നാട്ടില്‍ പോകാന്‍ ഒരുങ്ങി നില്‍ക്കുകയായിരുന്നു ഷിബു. Read more about മനാമയിൽ ആറന്‍മുള സ്വദേശി ട്രക്കിനടിയില്‍പെട്ടു മരിച്ചു[…]