മോദി കള്ളന്‍മാരെ സഹായിക്കുന്നു രാഹുല്‍

7:41pm 5/3/2016 നാഗോണ്‍ : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പാര്‍ലമെന്റില്‍ പറഞ്ഞ ‘ഫെയര്‍ ആന്‍ ലവ് ലി’ പ്രയോഗം ആവര്‍ത്തിച്ച രാഹുല്‍, കള്ളപ്പണം തിരികെ കൊണ്ടുവരുന്നതിന് പകരം മോദി കള്ളന്‍മാരെ സഹായിക്കുകയാണെന്ന് ആരോപിച്ചു. താങ്കളുടെ സംസാരവും പ്രസംഗവും ആകര്‍ഷകമാണെങ്കിലും ഉള്ള് പൊള്ളയാണ്, അസമില്‍ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു രാഹുലിന്റെ വിമര്‍ശം,. മോദിയെ തെരഞ്ഞെടുത്തതിന് ഇന്ത്യയിലെ ജനങ്ങള്‍ ഇപ്പോള്‍ റീഫണ്ട് ആവശ്യപ്പെടുകയാണ്. തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് നല്‍കിയ ആവേശ വാഗ്ദാനങ്ങള്‍ നടപ്പാക്കുന്നതില്‍ മോദി Read more about മോദി കള്ളന്‍മാരെ സഹായിക്കുന്നു രാഹുല്‍[…]

തൃണമൂല്‍ സ്ഥാനാര്‍ഥിയായി ബൈചുങ് ബൂട്ടിയ

10:26am 5/3/2016 കൊല്‍ക്കത്ത: ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം മുന്‍ ക്യാപ്റ്റന്‍ ബൈചുങ് ബൂട്ടിയ പശ്ചിമബംഗാളില്‍ തൃണമൂല്‍ സ്ഥാനാര്‍ഥിയായി .കലാകായികരംഗത്ത് നിന്നുള്ള നിരവധി പ്രമുഖരാണ് ഇത്തവണ തൃണമൂലിന്റെ സ്ഥാനാര്‍ഥി പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്. ക്രിക്കറ്റ് താരം ലക്ഷ്മി രത്തന്‍ ശുക, ഫുട്‌ബോള്‍ താരം റഹീം നബി സിനിമാതാരം സോഹന്‍ ചാറ്റര്‍ജി എന്നിവര്‍ക്കും പാര്‍ട്ടി അധ്യക്ഷ മമത ബാനര്‍ജി സ്ഥാനാര്‍ഥി പട്ടികയില്‍ ഇടം നല്‍കിയിട്ടുണ്ട്. ഒറ്റക്ക് തെരഞ്ഞെപ്പിനെ നേരിടുന്ന തൃണമൂല്‍ കോണ്‍ഗ്രസ് മുഴുവന്‍ സ്ഥാനാര്‍ഥികളെയും വെള്ളിയാഴ്ച പ്രഖ്യാപിച്ചു. ശാരദാ ചിട്ടി Read more about തൃണമൂല്‍ സ്ഥാനാര്‍ഥിയായി ബൈചുങ് ബൂട്ടിയ[…]

പി.എ സാംഗ്മ അന്തരിച്ചു

6:54pm 4/3/2016 ന്യൂഡല്‍ഹി: ലോക്‌സഭാ മുന്‍ സ്പീക്കറും മേഘാലയ മുന്‍ മുഖ്യമന്ത്രിയും എന്‍.സി.പി മുന്‍ ജനറല്‍ സെക്രട്ടറിയുമായ പി.എ സാംഗ്മ അന്തരിച്ചു. 68 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെയായിരുന്നു അന്ത്യം. പതിനാറാം ലോക്‌സഭയില്‍ അംഗം കൂടിയായ സാംഗ്മയുടെ വിയോഗത്തില്‍ അനുശോചിച്ച് സഭ ഇന്നത്തേക്ക് പിരിഞ്ഞു. മത്സരിച്ച തെരഞ്ഞെടുപ്പുകളില്‍ എല്ലാം വിജയിച്ച ചരിത്രമുള്ള സാംഗ്മ ഒരിക്കല്‍ മാത്രമാണ് പരാജയം രുചിച്ചത്. 2012ലെ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രണബ് മുഖര്‍ജിയോട് മത്സരിച്ച് പരാജയപ്പെട്ടതാണിത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഏറെ സ്വാധീനമുള്ള സാംഗ്മ Read more about പി.എ സാംഗ്മ അന്തരിച്ചു[…]

ഡല്‍ഹിയില്‍ കാണാതായ ഫാഷന്‍ ഡിസൈനറെ ഗുഡ്ഗാവില്‍ കണ്ടെത്തി

6:21pm 4/3/2016 ന്യൂഡല്‍ഹി: നോയിഡയില്‍ നിന്നും തിങ്കളാഴ്ച മുതല്‍ കാണാതായ ഫാഷന്‍ ഡിസൈനര്‍ ശിപ്ര മാലികിനെ ഗുഡ്ഗാവില്‍ കണ്ടെത്തി. കുടുംബ പ്രശ്‌നത്തെ തുടര്‍ന്ന് യുവതി സ്വയം വീട് വിട്ടിറങ്ങി പോകുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ടെലിവിഷനില്‍ തന്റെയും കുടുംബത്തിന്റെയും ഫോട്ടോ കണ്ടതിനെ തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്ത വിവരം ശിപ്ര അറിഞ്ഞത്. തുടര്‍ന്ന് ഭര്‍ത്താവിനെ ഫോണില്‍ വിളിച്ച് താന്‍ ഗുഡ്ഗാവിലുണ്ടെന്ന് അറിയിക്കുകയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച ചാന്ദ്‌നി ചൗക്കിലേക്ക് പോയ ശിര്‍പയെ കാണാനില്ലെന്ന് കാണിച്ച് ഭര്‍ത്താവാണ് പൊലീസില്‍ പരാതി നല്‍കിയത്. Read more about ഡല്‍ഹിയില്‍ കാണാതായ ഫാഷന്‍ ഡിസൈനറെ ഗുഡ്ഗാവില്‍ കണ്ടെത്തി[…]

കനയ്യ കുമാറിന് ജാമ്യം അനുവദിച്ചു.

11:45am 03/3/2016 ന്യൂഡല്‍ഹി: രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റിലായ ജെ.എന്‍.യു വിദ്യാര്‍ഥി യൂനിയന്‍ നേതാവ് കനയ്യ കുമാറിന് ഡല്‍ഹി ഹൈകോടതി് ആറു മാസത്തേക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചു. ജാമ്യത്തുകയായി പതിനായിരം രൂപ കെട്ടിവെക്കണം. ആറു മാസത്തേക്ക് അന്വേഷണവുമായി സഹകരിക്കണമെന്നും ഹരജി പരിഗണിച്ച ജസ്റ്റിസ് പ്രതിഭ റാണി നിര്‍ദേശം നല്‍കി. കെട്ടിവെക്കാനുള്ള ജാമ്യത്തുക ജെ.എന്‍.യുവിലെ അധ്യാപകര്‍ നല്‍കി. ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ ഡല്‍ഹി പൊലീസിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. രാജ്യദ്രോഹക്കുറ്റം എന്താണെന്ന് അറിയാമോയെന്ന് കോടതി പൊലിസിനോട് ചോദിച്ചു. ജാമ്യത്തെ എതിര്‍ത്ത് പൊലീസ് മുന്നോട്ടുവെച്ച Read more about കനയ്യ കുമാറിന് ജാമ്യം അനുവദിച്ചു.[…]

രാജ്യാന്തര ജ്വല്ലറി സമരം ഇന്നു മുതല്‍

09:51am 02/3/2016 മുംബൈ: ഒരു ശതമാനം എക്‌സൈസ് തീരുവ പുന സ്ഥാപിക്കാനും രണ്ടു ലക്ഷത്തിനും അതിന് മുകളിലുമുള്ള ഇടപാടുകള്‍ക്ക് പാന്‍കാര്‍ഡ് നിര്‍ബന്ധമാക്കാനുമുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് ബുധനാഴ്ച മുതല്‍ മൂന്നു ദിവസം രാജ്യത്തെ മുഴുവന്‍ ജ്വല്ലറികളും അടച്ചിടും. ജ്വല്ലറി രംഗത്തെ 300 അസോസിയേഷനുകളും നിര്‍മാതാക്കളും ചില്ലറവ്യാപാരികളും തൊഴിലാളികളും സമരത്തില്‍ പങ്കെടുക്കുമെന്ന് ഓള്‍ ഇന്ത്യ ജെം ആന്‍ഡ് ജ്വല്ലറി ട്രേഡ് ഫെഡറേഷന്‍ ചെയര്‍മാന്‍ ജി.വി. ശ്രീധര്‍ പറഞ്ഞു. പാന്‍കാര്‍ഡ് 10 ലക്ഷത്തിന് മുകളിലുള്ള ഇടപാടുകള്‍ക്ക് മാത്രം ബാധകമാക്കണമെന്നും എക്‌സൈസ് Read more about രാജ്യാന്തര ജ്വല്ലറി സമരം ഇന്നു മുതല്‍[…]

കേന്ദ്രമന്ത്രിയുടെ പ്രസംഗം ചൊല്ലി : പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളം

07:32pm 01/2/2016 ന്യൂഡല്‍ഹി: കേന്ദ്ര മാനവ വിഭവശേഷി സഹമന്ത്രി റാം ശങ്കര്‍ കത്താരിയയുടെ വിവാദ പ്രസംഗത്തെ ചൊല്ലി പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളം. ലോക്‌സഭയില്‍ കോണ്‍ഗ്രസ് കക്ഷി നേതാവ് മല്ലികാര്‍ജുന ഖാര്‍ഗെയും ജ്യോതിരാദിത്യ സിന്ധ്യയും രാജ്യസഭയില്‍ കോണ്‍ഗ്രസ് നേതാവ് ആനന്ദ ശര്‍മയും അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. കത്താരിയുടെ പ്രസംഗത്തെക്കുറിച്ച് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് പ്രതികരിക്കണമെന്ന് ഖാര്‍ഗെ ആവശ്യപ്പെട്ടു. ആഗ്രയില്‍ കൊല്ലപ്പെട്ട വി.എച്ച്.പി നേതാവ് അരുണ്‍ മാഥൂറിന്റെ അനുസ്മരണ ചടങ്ങിലായിരുന്നു കത്താരിയയുടെ വിവാദ പ്രസംഗം. മുസ് ലിംകളെ Read more about കേന്ദ്രമന്ത്രിയുടെ പ്രസംഗം ചൊല്ലി : പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളം[…]

ഇറോം ശര്‍മിളക്ക് നിരാഹാരത്തില്‍ നിന്നും മോചനം

10:37am 01/3/2016 ഇംഫാല്‍: മണിപ്പൂര്‍ മനുഷ്യാകാശ പ്രവര്‍ത്തക ഇറോം ശര്‍മിളക്ക് മോചനം. ഇംഫാല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ഇറോം ശര്‍മിളയെ മോചിപ്പിച്ചത്. മണിപ്പൂരിലെ പ്രത്യേക സൈനിക നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് 15 വര്‍ഷത്തോളമായി നിരാഹാരസമരം നടത്തുകയാണ് ശര്‍മിള.മനുഷ്യയുസ്സിന്റെ ഒരു നല്ല് ഭാഗം അന്നം കഴിക്കാതെ നിരാഹാരത്തില്‍ കഴിഴുക എന്നത് ഇന്നത്തെ തലമുറയ്ക്ക് ചിന്തികുന്നതിലും അപ്പുറമാണ്. മോചിപ്പിക്കപ്പെട്ടതിന് ശേഷം ഇറോം ഇംഫാലിലെ ബിര്‍ തികേന്ദ്രജിത് ഷഹീര്‍ മിനാര്‍ സന്ദര്‍ശിച്ചു. സൈന്യത്തിന്റെ പ്രത്യേക അധികാര നിയമം പിന്‍വലിക്കുന്നത് വരെ സമരം തുടരുമെന്നും Read more about ഇറോം ശര്‍മിളക്ക് നിരാഹാരത്തില്‍ നിന്നും മോചനം[…]

ബസ്സിക്ക് പിന്നാലെ പുതിയ ഡല്‍ഹി പൊലീസ് കമീഷണറായി അലോക് കുമാര്‍ ചുമതലയേറ്റു

07:48pm 29/2/2016 ന്യൂഡല്‍ഹി: ഡല്‍ഹിയുടെ പുതിയ പൊലീസ് കമീഷണറായി അലോക് കുമാര്‍ വര്‍മ ചുമതലയേറ്റു. ബി.എസ് ബസ്സി വിരമിച്ചതിനെ തുടര്‍ന്നാണ് മുതിര്‍ന്ന ഐ.പി.എസ് ഓഫീസര്‍ അലോക് കുമാര്‍ ഇന്ന് ചുമതലയേറ്റത്. ജെഎന്‍യു വിഷയം കൈകാര്യം ചെയ്തതിന്റെ പേരില്‍ വ്യാപക വിമര്‍ശം നേരിടുന്നതിനിടയാണ് ബസ്സിയുടെ വിരമിക്കല്‍. കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി ഡല്‍ഹി സര്‍ക്കാറുമായി വിവിധ വിഷയത്തില്‍ തര്‍ക്കത്തിലായിരുന്നു ബസ്സി.1979 ബാച്ച് ഐ.പി.എസ് ഓഫീസറാണ്് ബസ്സിയുടെ പിന്‍ഗാമിയായ വര്‍മ. തിഹാര്‍ ജയിലിലെ ഡയറക്ടര്‍ ജനറലായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. പൊലീസിലെ ഭരണ Read more about ബസ്സിക്ക് പിന്നാലെ പുതിയ ഡല്‍ഹി പൊലീസ് കമീഷണറായി അലോക് കുമാര്‍ ചുമതലയേറ്റു[…]

പെട്രോള്‍ വില 3.02 രൂപ കുറച്ചു; ഡീസലിന് 1.47 രൂപ കൂട്ടി

07:33pm 29/2/2016 ന്യൂഡല്‍ഹി: പെട്രോള്‍ ലിറ്ററിന് വില 3.02 രൂപയും ഡീസല്‍ ലിറ്ററിന് 1.47 രൂപയും കൂട്ടി. പുതുക്കിയ വില ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും. അന്താരാഷ്ട്ര വിപണയില്‍ അംസ്‌സ്‌കൃത എണ്ണ വില കുറഞ്ഞതിനെ തുടര്‍ന്നാണ് പെട്രോള്‍ വില കുറക്കാന്‍ തീരുമാനിച്ചത്. രണ്ട് ആഴ്ചയിലൊരിക്കല്‍ നടത്തുന്ന വിപണി അവലോകനത്തിന് ശേഷമാണ് എണ്ണക്കമ്പനികള്‍ വില കുറക്കാന്‍ തീരുമാനിച്ചത്.