ദളിത് യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; 3 പേര്‍ അറസ്റ്റില്‍

01:22pm 29/2/2016 വാറങ്കല്‍ : ദളിത് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കുറ്റത്തിന് യുവാവിനൊപ്പം പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേര്‍ കൂടി ഉള്‍പ്പെട്ട സംഘം അറസ്റ്റില്‍. 22 കാരിയാണ് കൂട്ട ബലാത്സംഗത്തിന് ഇരയായത്. കരിംനഗറിലെ വീണവങ്ക ഗ്രാമാതിര്‍ത്തിയില്‍ ഫെബ്രുവരി 10 ന് നടന്ന സംഭവത്തില്‍ പ്രായപൂര്‍ത്തിയായ ശ്രീനിവാസന്‍ എന്ന യുവാവിനെ റിമാന്‍ഡ് ചെയ്തപ്പോള്‍ 17 കാരായ കൂട്ടാളികളെ ജുവനെല്‍ ഹോമിലേക്ക് അയച്ചു. ശ്രീനിവാസനും ഒരു 17 കാരനും യുവതിയെ ഇരയാക്കുമ്പോള്‍ മൂന്നാമനായ 17 കാരന്‍ ദൃശ്യങ്ങള്‍ പകര്‍ത്തി. പോലീസ് റിക്രൂട്ട്മെന്റ് പരീക്ഷാ Read more about ദളിത് യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; 3 പേര്‍ അറസ്റ്റില്‍[…]

തമിഴ്നാട്ടില്‍ മുഖ്യമന്ത്രി ജെ.ജയലളിതയുടെ പേരില്‍ ക്ഷേത്രത്തിനു തറക്കല്ലിട്ടു

11:36am 29/2/2016 വെല്ലൂര്‍: അമ്മ ക്ഷേത്രത്തിന് വെല്ലൂരിലെ അയ്യെപ്പേട് ഗ്രാമത്തില്‍ തറക്കല്ലിട്ടു. ‘അമ്മ ആലയം’ എന്നറിയപ്പെടുന്ന ക്ഷേത്രത്തിന്റെ നിര്‍മ്മാണം ഈ വര്‍ഷം അവസാനത്തോടെ പൂര്‍ത്തിയാകും. വിരുഗമ്പക്കം മണ്ഡലത്തിലെ എം.ജി.ആര്‍ യൂത്ത് വിഭാഗം ജോയിന്റ സെക്രട്ടറി എ.പി ശ്രീനിവാസനാണ് 2008ല്‍ താന്‍ വാങ്ങിയ ഭൂമിയില്‍ അമ്മയ്ക്ക് ക്ഷേത്രം നിര്‍മ്മിക്കുന്നത്. ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു അഭിഭാഷകന്‍ കൂടിയാണ് ഈ മുപ്പത്തിയേഴുകാരന്‍. 1,200 ചതുരശ്ര അടി ഭൂമിയാണ് ക്ഷേത്ര നിര്‍മ്മാണത്തിന് വിട്ടുനല്‍കിയിരിക്കുന്നത്. 50 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്ന ചെലവ്. തന്റെ Read more about തമിഴ്നാട്ടില്‍ മുഖ്യമന്ത്രി ജെ.ജയലളിതയുടെ പേരില്‍ ക്ഷേത്രത്തിനു തറക്കല്ലിട്ടു[…]

ബല്‍ജിയവും സൗദിയും സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി വിദേശത്തേക്ക്

10:32am 29/2/2016 ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോഡി വീണ്ടും വിദേശ പര്യടനത്തിന് തയ്യാറെടുക്കുകയാണ് . അടുത്ത മാസം അവസാനത്തോടെ പ്രധാനമന്ത്രി ബല്‍ജിയം, അമേരിക്ക, സൗദി അറേബ്യ എന്നീ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തും. പ്രധാനമന്ത്രിയുടെ യുറോപ്യന്‍ പരിപാടിയില്‍ ഇന്തോ-യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിയാണ് പ്രധാനം. മാര്‍ച്ച് 30 ന് ഇതിനായി അദ്ദേഹം ബല്‍ജിയത്തിലേക്ക് പോകുന്നത്. അതിന് ശേഷം 31 ന് ആണവ ഉച്ചകോടിക്കായി അമേരിക്കയിലേക്ക് പറക്കും. ആണവ സുരക്ഷയാണ് ഉച്ചകോടിയിലെ പ്രധാന വിഷയം. ഇവിടെ നിന്നും ഏപ്രില്‍ ആദ്യം സൗദി അറേബ്യയില്‍ Read more about ബല്‍ജിയവും സൗദിയും സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി വിദേശത്തേക്ക്[…]

ജാട്ട് പ്രക്ഷോഭത്തില്‍ ബലാത്സംഗവും : ഒരു കേസ് രജിസ്റ്റര്‍ ചെയ്തു

10:15am 29/2/2016 സൊനിപത്: ഒ.ബി.സി പദവി ആവശ്യപ്പെട്ട് ജാട്ട് സമുദായം നടത്തിയ പ്രക്ഷോഭത്തിനിടെ ബലാത്സംഗങ്ങളും പീഡനങ്ങളും നടന്നുവെന്ന ആരോപണത്തിന് ഊന്നല്‍ നല്‍കി പീഡനത്തിന് ഇരയായ സ്ത്രീ ഹരിയാന പൊലീസില്‍ പരാതി നല്‍കി. പരാതി സ്വീകരിച്ച പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. പ്രക്ഷോഭം നടക്കുകയായിരുന്ന ഫെബ്രുവരി 22നും 23നും ഇടയില്‍ മുര്‍താലിനടുത്ത് ഒരു കെട്ടിടത്തിനകത്തുവെച്ചാണ് പീഡനം നടന്നതെന്നും ആക്രമികളില്‍ തന്റെ ഭര്‍തൃസഹോദരനും ഉണ്ടായിരുന്നതായും സ്ത്രീ പരാതിയില്‍ പറഞ്ഞു. കൂടെയുണ്ടായിരുന്ന 15കാരിയെ ആക്രമികള്‍ ഉപദ്രവിച്ചില്ല. പരാതിക്കാരിയില്‍നിന്ന് പൊലീസ് മൊഴി ശേഖരിച്ചിട്ടുണ്ട്. Read more about ജാട്ട് പ്രക്ഷോഭത്തില്‍ ബലാത്സംഗവും : ഒരു കേസ് രജിസ്റ്റര്‍ ചെയ്തു[…]

ഇന്ത്യയുടെ ദേശീയഗാനം എന്നും ‘ജനഗണമന’ ആയിരിക്കണമെന്നില്ല

02:39pm 26/2/2016 ന്യൂഡല്‍ രാജ്യത്തിന്റെ ദേശീയ ഗാനമായി ‘ജനഗണമന’ എക്കാലവും നിലനില്‍ക്കണമെന്നില്ലെന്ന് ജെ.എന്‍.യു മുന്‍ പ്രഫസര്‍ തനിക സര്‍ക്കാര്‍. ‘ജനഗണമന’ മാറ്റി ‘വന്ദേമാതരം ദേശീയഗാനമാക്കണമെന്ന് തീവ്ര വലതുപക്ഷം കാലങ്ങളായി ആവശ്യപ്പെടുന്ന കാര്യമാണ്. അതുകൊണ്ട് തന്നെ ജനഗണമന ദേശീയഗനമായി എല്ലായ്‌പ്പോഴും നിലനില്‍ക്കുമെന്ന് ആര്‍ക്കും ഉറപ്പിക്കാന്‍ കഴിയില്ലെന്നും ജെ.എന്‍.യുവിലെ ചരിത്രാധ്യാപകനായിരുന്ന തനികാ സര്‍ക്കര്‍ പറഞ്ഞു. ജെ.എന്‍.യുവിനെ ദേശവിരുദ്ധ സ്ഥാപനമായി ചിത്രീകരിക്കുന്നതിനെതിരെ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിലാണ് മുന്‍ അധ്യാപകന്റെ അഭിപ്രായ പ്രകടനം. ദേശീയത എന്ന വിഷയത്തില്‍ വ്യത്യസ്ത സര്‍വകലാശാലകളിലെ അധ്യാപകര്‍ ജെ.എന്‍.യുവില്‍ Read more about ഇന്ത്യയുടെ ദേശീയഗാനം എന്നും ‘ജനഗണമന’ ആയിരിക്കണമെന്നില്ല[…]

കശ്മീരില്‍ ഉളള പോലീസുകാര്‍ ഐ.എസ്.ഐ ഏജന്റുമാരാണ് ബി.ജെ.പി എം.എല്‍.എ

01:50pm 26/2/2016 ശ്രീനഗര്‍: ജമ്മു കശ്മീരിലെ പോലീസുകാരില്‍ ചിലര്‍ പാകിസ്താന്റെയും പാക് ചാരസംഘടനയായ ഐ.എസ്.ഐയുടെയും ഏജന്റുമാരാണെന്ന് ബി.ജെ.പി എം.എല്‍.എ. ഇവര്‍ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ഹാഫീസ് സെയ്ദില്‍ നിന്നും ലഷ്‌കറെ തോയിബയില്‍ നിന്നും ജെയ്ഷെ മുഹമ്മദില്‍ നിന്നും പണം സ്വീകരിച്ചിട്ടുണ്ടെന്നും നൗഷെറ എം.എല്‍.എ രവീന്ദ്ര റെയ്ന ആരോപിക്കുന്നു. പോലീസില്‍ പാകിസ്താന്റെ സ്വാധീനമുണ്ട്. ഇസ്ലാമിക് സ്റ്റേറ്റ്, ഐ.എസ്.ഐ, തീവ്രവാദികള്‍, ഹാഫീസ് സെയ്ദ്, ലഷ്‌കറെ തോയിബ, ജെയ്ഷെ മുഹമ്മദ് എന്നിവരില്‍ നിന്ന് ഇവര്‍ പണം സ്വീകരിച്ച് നൗഷെറ, സുന്ദര്‍ബനി, റജൗരി- Read more about കശ്മീരില്‍ ഉളള പോലീസുകാര്‍ ഐ.എസ്.ഐ ഏജന്റുമാരാണ് ബി.ജെ.പി എം.എല്‍.എ[…]

ഡല്‍ഹിയില്‍ നടക്കുന്ന 50 ശതമാനം പീഡനങ്ങള്‍ക്കും കാരണം ജെഎന്‍യു വിദ്യാര്‍ഥികള്‍: ബിജെപി എംഎല്‍എ

10:58am 26/2/2016 ന്യൂഡല്‍ഹി ഡല്‍ഹിയിലുണ്ടാകുന്ന 50 ശതമാനം പീഡനങ്ങളും സ്ത്രീകള്‍ക്കു നേരെയുണ്ടാകുന്ന അതിക്രമങ്ങളും ചെയ്യുന്നത് ജെഎന്‍യുവിലെ വിദ്യാര്‍ഥികളാണ്. ജെഎന്‍യുവിലെ വിദ്യാര്‍ഥികളെ അപമാനിച്ച രാജസ്ഥാനിലെ ബിജെപി എംഎല്‍എ ഗ്യാന്‍ ദേവ് അഹൂജ വിവീദ പ്രസ്താവനയുമായി രംഗത്ത്. അതിക്രമങ്ങളും ചെയ്യുന്നത് ജെഎന്‍യുവിലെ വിദ്യാര്‍ഥികളാണ് എന്നാണ് ഗ്യാന്‍ ദേവ് അഹൂജയുടെ പ്രസ്താവന. ഒരു ദേശീയ മാധ്യമത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡല്‍ഹി വനിത കമ്മിഷന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ വന്ന കണക്കിന്റെ അടിസ്ഥാനത്തിലാണ് ഇതു പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഷ്ട്ടതകള്‍ നീങ്ങി തിരിച്ചുവരവ് കാണാന്‍ സുനില്‍ ദത്തില്ല

10:17am 26/2/2016 മുംബൈ: ഏറെ നാളുകളായി തങ്ങള്‍ അനുഭവിച്ചുകൊണ്ടിരുന്ന ബുദ്ധിമുട്ടുകള്‍ക്ക് സഞ്ജയ് ദത്ത് തിരിച്ചത്തെിയതോടെ അറുതിയായെന്ന് സഹോദരി പ്രിയാ ദത്ത്. പാലീ ഹില്ലിലെ ഇംപീരിയല്‍ ഹെയിറ്റ്‌സ് കെട്ടിടത്തിന്റെ കവാടം അലങ്കരിച്ചും ‘സഞ്ജു ബാബ’ക്ക് സ്വാഗതമോതുന്ന ബോര്‍ഡുവെച്ചുമാണ് പ്രിയയുടെ ഭര്‍ത്താവ് ഓവണ്‍ റങ്കൂണ്‍ സഞ്ജയ് ദത്തിനെ സ്വീകരിച്ചത്. വീടിനു മുന്നില്‍ ബാന്‍ഡുമേളത്തോടെ നൃത്തംചെയ്ത് ദത്തിന്റെ ആരാധക പടയുമുണ്ടായിരുന്നു. കുട്ടികളടക്കം കുടുംബത്തിലെ എല്ലാവരും ആനന്ദത്തിലാണെന്ന് പ്രിയ പറഞ്ഞു. പ്രത്യേക കാര്‍ഡുകള്‍ ഒരുക്കിയാണ് കുട്ടികള്‍ കാത്തിരുന്നത്. പിന്നെ സഞ്ജു ബാബക്കൊപ്പം ഇരുന്നുള്ള Read more about കഷ്ട്ടതകള്‍ നീങ്ങി തിരിച്ചുവരവ് കാണാന്‍ സുനില്‍ ദത്തില്ല[…]

കാന്‍സര്‍ ബാധിച്ച് യുവതി മരിച്ച സംഭവം ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ 7.2 കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് വിധി

01:10pm 25/2/2016 മിസൂറി: അണ്ഡാശയ കാന്‍സര്‍ ബാധിച്ച് യുവതി മരിച്ചത് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിന്റെ ഉല്‍പന്നം ഉപയോഗിച്ചാണെന്ന പരാതി ശരിവെച്ച് 7.2 കോടി യു.എസ് ഡോളര്‍ യുവതിയുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരമായി കമ്പനി നല്‍കണമെന്ന് മിസൂറി സ്റ്റേറ്റ് കോടതി വിധി. മഗ്‌നീഷ്യം സിലിക്കേറ്റ് കലര്‍ന്ന കുട്ടികളുടെ പൗഡറും ഷവര്‍ ആന്‍ഡ് ഷവറും ഉപയോഗിച്ചാണ് തനിക്ക് രോഗം ബാധിച്ചതെന്ന് ചൂണ്ടിക്കാട്ടി അലബാമയിലെ ജാക്വലിന്‍ ഫോക്‌സ് മൂന്നു വര്‍ഷം മുമ്പാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ ഒക്ടോബറില്‍ രോഗം മൂര്‍ച്ഛിച്ച് ഇവര്‍ Read more about കാന്‍സര്‍ ബാധിച്ച് യുവതി മരിച്ച സംഭവം ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ 7.2 കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് വിധി[…]

വിദ്യാര്‍ത്ഥികളുടേതല്ല; ദേശദ്രോഹ മുദ്രാവാക്യം

10:11am 25/2/2016 ന്യൂഡല്‍ഹി: ദേശദ്രോഹ വിവാദം കത്തിപ്പടരുന്ന ജെഎന്‍യു വിഷയത്തില്‍ അഫ്സല്‍ ഗുരു അനുസ്മരണ പരിപാടിയില്‍ മുദ്രാവാക്യം വിളിച്ചത് പുറത്ത് നിന്നുള്ളവര്‍. ഒരു ബോളിവുഡ് സസ്പെന്‍സ് ത്രില്ലര്‍ സിനിമ പോലെ നാടകീയമായിക്കൊണ്ടിരിക്കുന്ന വിഷയത്തില്‍ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചത് ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ അല്ലെന്ന് തെളിയിക്കുന്ന പുതിയ വീഡിയോയും രംഗത്ത് വന്നു. പുറമേ നിന്ന് വന്ന ചിലരാണ് ഇക്കാര്യം ചെയ്യുന്നതെന്ന് വ്യക്തമാക്കുന്ന വീഡിയോ ആണ് വന്നിരിക്കുന്നത്. പരിപാടിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇടയിലായി മുഖം മറച്ച ചിലര്‍ ദേശദ്രോഹ മുദ്രാവാക്യം വിളിക്കുന്നത് വ്യക്തമാണ്. Read more about വിദ്യാര്‍ത്ഥികളുടേതല്ല; ദേശദ്രോഹ മുദ്രാവാക്യം[…]