മകന്റെ പരീക്ഷാ പേടിയെ തുടര്‍ന്ന് പരീക്ഷ എഴുതാന്‍ പിതാവ്

02:56pm 24/2/2016 ആഗ്ര: ആഗ്രയില്‍ മകന്റെ പരീഷാ പേടിയെ തുടര്‍ന്ന് പരീക്ഷാഹാളില്‍ ഉത്തരമെഴുതാന്‍ ഇരുന്നത് പിതാവ്. കണക്ക് പരീക്ഷയെ ഭയമുള്ള കുട്ടിയുടെ കൂടെയാണ് പിതാവ് പരീക്ഷാ ഹാളില്‍ എത്തിയത്. ആഗ്രയിലെ ശ്രീ. എം.കെ.ടി ഗേള്‍സ് ഇന്റര്‍ കോളജില്‍ പരീക്ഷയ്ക്കിരുന്ന വിദ്യാര്‍ത്ഥിക്കൊപ്പം പിതാവ് തന്നെയാണ് പരീക്ഷാ ഹാളില്‍ എത്തിയത്. പരീക്ഷാ നടത്തിപ്പ് പരിശോധിക്കാന്‍ എത്തിയ സ്‌ക്വാഡാണ് രക്ഷിതാവിനെ പിടികൂടിയത്. പരീഷാ ഹാളില്‍ പ്രായമുള്ള വ്യക്തിയെ കണ്ടതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയതെന്ന് സ്‌ക്വഡ് അംഗം പറഞ്ഞു. ചോദ്യം ചെയ്യലിനോട് ഇയാള്‍ Read more about മകന്റെ പരീക്ഷാ പേടിയെ തുടര്‍ന്ന് പരീക്ഷ എഴുതാന്‍ പിതാവ്[…]

ഫ്രീഡം 251 ; ഫോണ്‍ നല്‍കിയില്ലെങ്കില്‍ നിര്‍മ്മാതാക്കള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും.

11:40am 24/2/2016 ന്യൂഡല്‍ഹി: 251 രൂപയ്ക്ക് ഫോണ്‍ എന്ന വാഗ്ദാനം നടപ്പിലാക്കാനായില്ലെങ്കില്‍ നിര്‍മ്മാതാക്കള്‍ക്കെതിരെ നിയമ നടപടി സര്‍ക്കാര്‍ മൊബൈല്‍ കമ്പനിയെ നിരീക്ഷിച്ചുവരികയാണെന്നും 251 രൂപയ്ക്ക് ഫോണ്‍ നല്‍കാന്‍ സാധിച്ചില്ലെങ്കില്‍ കമ്പനിക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ടെലികോം മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. എങ്ങനെ കുറഞ്ഞ വിലക്ക് കമ്പനി ഫോണ്‍ ഉത്പാദിപ്പിക്കുമെന്നത് നിരീക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ആഴ്ച്ചയാണ് ലോകത്തിലെ തന്നെ ഏറ്റവും വില കുറഞ്ഞ സ്മാര്‍ട്ടഫോണ്‍ ്എന്ന പേരില്‍ ഫ്രിഡം 251 അവതരിപ്പിച്ചത്. ഫോണ്‍ മുന്‍കൂട്ടി ബുക്ക് Read more about ഫ്രീഡം 251 ; ഫോണ്‍ നല്‍കിയില്ലെങ്കില്‍ നിര്‍മ്മാതാക്കള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും.[…]

15കാരിയെ ബലാല്‍സംഗം ചെയ്ത എം.എല്‍.ക്കെതിരെ ഒരു ഗ്രാമത്തിന്റെ പോരാട്ടം

11:20 AM 24/02/2016 പറ്റ്‌ന: ബിഹാറിലെ സുല്‍ത്താന്‍പൂര്‍ എന്ന് ഗ്രാമം ലോകത്തിന് മുന്നില്‍ കാഴ്ച വെക്കുന്നത് പോരാട്ടത്തിന്റെ മറ്റൊരു തുറന്ന് അദ്ധ്യായമാണ് . ഗ്രാമവാസികളെല്ലാം ചേര്‍ന്ന് ഒരു തുക സംഭാവന ചെയ്ത് വലിയൊരു ഫണ്ടൊരുക്കാനുള്ള ഒരുക്കത്തിലാണ്. നവാഡ എം.എല്‍.എ രാജ് ഭല്ല യാദവ് ബലാല്‍സംഗം ചെയ്ത പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ അച്ഛന് നിയമപോരാട്ടത്തിനായുള്ള പണം കണ്ടെത്തുകയാണ് ഇവരുടെ ലക്ഷ്യം. സഹോദരങ്ങളോടൊപ്പം താമസിക്കുന്ന ബിഹാര്‍ഷെരിഫിലെ വീട്ടില്‍ നിന്നാണ് സുലേഖ ദേവിയെന്ന സ്ത്രീ ആര്‍.ജെ.ഡി എം.എല്‍.എയുടെ വീട്ടിലേക്ക് ഫെബ്രുവരി ആറിന് പെണ്‍കുട്ടിയെ Read more about 15കാരിയെ ബലാല്‍സംഗം ചെയ്ത എം.എല്‍.ക്കെതിരെ ഒരു ഗ്രാമത്തിന്റെ പോരാട്ടം[…]

ജെ.എന്‍.യു വിഷയം : കീഴടങ്ങിയ വിദ്യാര്‍ഥികളെ 5 മണിക്കൂര്‍ ചോദ്യം ചെയ്തു

11:12 AM 24/02/2016 ന്യൂഡല്‍ഹി: രാജ്യദ്രോഹക്കുറ്റത്തെ തുടര്‍ന്ന് പൊലീസില്‍ കീഴടങ്ങിയ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ ഡി.എസ്.യു നേതാക്കളായ ഉമര്‍ ഖാലിദിനെയും അനിര്‍ബന്‍ ഭട്ടാചാര്യയെയും പൊലീസ് അഞ്ച് മണിക്കൂര്‍ ചോദ്യം ചെയ്തു. ഇരുവരെയും ഇന്ന് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും. കേസിലുള്‍പ്പെട്ട മറ്റ് മൂന്ന് വിദ്യാര്‍ഥികളും ഉടന്‍ പൊലീസില്‍ കീഴടങ്ങുമെന്നാണ് സൂചന. നിയമത്തിന്റെ വഴി തെരഞ്ഞെടുക്കാനുള്ള ഹൈകോടതിയുടെ ഉപദേശമനുസരിച്ചാണ് ഇരുവരും ചൊവ്വാഴ്ച രാത്രി 11.45 ഓടെയാണ് ജെ.എന്‍.യു കാമ്പസിനു പുറത്തെത്തി പൊലീസിന് കീഴടങ്ങിയത്. ഇവര്‍ കീഴടങ്ങിയേക്കുമെന്ന സൂചനയത്തെുടര്‍ന്ന് വന്‍ പൊലീസ് Read more about ജെ.എന്‍.യു വിഷയം : കീഴടങ്ങിയ വിദ്യാര്‍ഥികളെ 5 മണിക്കൂര്‍ ചോദ്യം ചെയ്തു[…]

ട്രെയിനില്‍ സ്വീകരിക്കും ഇനി ഹോസ്റ്റസുമാര്‍

10:20am 22/22/2016 ന്യൂഡല്‍ഹി: ട്രെയിനില്‍ ഹോസ്റ്റസിനെ അവതരിപ്പിക്കാന്‍ റെയില്‍വേ തീരുമാനിച്ചു. ഉടന്‍ ഉദ്ഘാടനം ചെയ്യാന്‍ പോകുന്ന ഇന്ത്യയിലെതന്നെ ഏറ്റവും വേഗംകൂടിയ ആദ്യത്തെ സെമി അതിവേഗ (മണിക്കൂറില്‍ 160 കിലോമീറ്റര്‍) ട്രെയിനായ ഡല്‍ഹി-ആഗ്ര ഗാട്ടിമാന്‍ എക്‌സ്പ്രസിലാണ് ട്രെയിന്‍ ഹോസ്റ്റസിനെ ആദ്യം നിയമിക്കുക. ഗാട്ടിമാന്‍ എക്‌സ്പ്രസ് അടുത്തമാസത്തോടെ ഉദ്ഘാടനം ചെയ്യാനുള്ള തയാറെടുപ്പിലാണ്. ഈ മാസം 25ന് അവതരിപ്പിക്കുന്ന റെയില്‍വേ ബജറ്റില്‍ റെയില്‍വേ മന്ത്രി സുരേഷ് പ്രഭു അതിവേഗ ട്രെയിനിന്റെ സവിശേഷതകള്‍ പ്രഖ്യാപിക്കും. ഉയര്‍ന്ന നിലവാരത്തിലുള്ള സുരക്ഷാസംവിധാനം, സ്വയം പ്രവര്‍ത്തിക്കുന്ന അഗ്‌നിബാധ Read more about ട്രെയിനില്‍ സ്വീകരിക്കും ഇനി ഹോസ്റ്റസുമാര്‍[…]

ജാട്ട് സംവരണ പ്രക്ഷോഭം : മരണസംഖ്യ പത്തായി

09:42AM 22/2/2016 ന്യൂഡല്‍ഹി : ഹരിയാനയില്‍ ജാട്ട് സമുദായക്കാര്‍ സംവരണം ആവശ്യപ്പെട്ടു നടത്തുന്ന പ്രക്ഷോഭത്തില്‍ ഇന്നലെ രണ്ടുപേര്‍ കൂടി സുരക്ഷാ സേനയുടെ വെടിയേറ്റുമരിച്ചു. പ്രക്ഷോഭം എട്ടു ദിവസം പിന്നിട്ടതോടെ മരിച്ച പ്രക്ഷോഭകരുടെ എണ്ണം പത്തായി. ഡല്‍ഹിയിലെ സ്‌കൂളുകള്‍ക്കും സര്‍ക്കാര്‍ ഓഫിസുകള്‍ക്കും ഇന്നു സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്നു നടത്താനിരുന്ന പരീക്ഷകളും പ്രവേശന നടപടികളും മാറ്റിവച്ചതായി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറിയിച്ചു. ഹരിയാനയിലെ ഭിവാനിയിലും സോനിപത്തിലും ഇന്നലെ പ്രക്ഷോഭകാരികള്‍ ആക്രമണം അഴിച്ചുവിട്ടു. ഇവിടെ രണ്ടു പോലീസ് സ്റ്റേഷനുകളും കടകളും Read more about ജാട്ട് സംവരണ പ്രക്ഷോഭം : മരണസംഖ്യ പത്തായി[…]

ഫ്രീഡം 251 ബുക്കിങ് 25 ലക്ഷം കടന്നു

08:33am 21/2/2016 നോയിഡ: ‘റിങ്ങിങ് ബെല്‍സ്’ കമ്പനി 251 രൂപക്ക് ലഭ്യമാക്കുന്ന ഫ്രീഡം 251 സ്മാര്‍ട്ട് ഫോണിനുള്ള ബുക്കിങ് 25 ലക്ഷം കടന്നു. എന്നാല്‍, ബുക്‌ചെയ്യുന്നവര്‍ക്ക് ലഭ്യമാക്കാന്‍ ഫോണിന്റെ നിര്‍മാണം ഇതുവരെ ആരംഭിച്ചിട്ടില്ല. ഫോണ്‍ സംബന്ധിച്ച സംശയങ്ങള്‍ തുടരുന്നതിനിടെ ബിസിനസ് പ്‌ളാന്‍ രണ്ടു ദിവസത്തിനകം വ്യക്തമാക്കുമെന്ന് കമ്പനി ഉടമ മോഹിത് ഗോയല്‍ പറഞ്ഞു. ഏപ്രില്‍ അവസാനത്തോടെ ബുക് ചെയ്തവര്‍ക്ക് ഫോണ്‍ എത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു. ലക്ഷ്യമിട്ടിരുന്ന ബുക്കിങ് 25 ലക്ഷമായിരുന്നു. ഫോണിന്റെ നിര്‍മാണത്തിനായി നോയിഡയിലും ഉത്തരാഖണ്ഡിലും രണ്ട് Read more about ഫ്രീഡം 251 ബുക്കിങ് 25 ലക്ഷം കടന്നു[…]

ഹരിയാനയില്‍ ജാട്ട് പ്രക്ഷോഭം; വെടിവെപ്പില്‍ മൂന്നു മരണം

08:00am 20/2/2016 ന്യൂഡല്‍ഹി: ഹരിയാനയില്‍ ജാട്ട് വിഭാഗക്കാര്‍ നടത്തുന്ന സംവരണപ്രക്ഷോഭം അക്രമാസക്തമായി. റോത്തക്കില്‍ സമരക്കാരെ നേരിട്ട പൊലീസ് നടത്തിയ വെടിവെപ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. ധനമന്ത്രി ക്യാപ്റ്റന്‍ അഭിമന്യുവിന്റെ വീട് പ്രക്ഷോഭകര്‍ ആക്രമിച്ചു. പൊലീസിന്‍േറതടക്കം നിരവധി വാഹനങ്ങളും ഒരു മാളും തീവെക്കുകയും തകര്‍ക്കുകയും ചെയ്തു. റോത്തക്, ഭിവാനി എന്നിവിടങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. ക്രമസമാധാനപാലനത്തിന് കൂടുതല്‍ കേന്ദ്രസേനക്കുപുറമെ സൈന്യത്തെയും വിളിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്, പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍, വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്, ധനമന്ത്രി Read more about ഹരിയാനയില്‍ ജാട്ട് പ്രക്ഷോഭം; വെടിവെപ്പില്‍ മൂന്നു മരണം[…]

അധോലോക കുറ്റവാളി കുമാര്‍പിള്ള പിടിയില്‍

01:20pm 19/02/2016 സിംഗപ്പൂര്‍ സിറ്റി: അധോലോക കുറ്റവാളിയുംപിടികിട്ടാപുളളിയും ഇന്ത്യയില്‍ നിരവധി കേസുകളില്‍ പ്രതിയുമായ കുമാര്‍പിള്ള സിംഗപ്പൂരില്‍ പിടിയിലായെന്ന് റിപ്പോര്‍ട്ട്. സിംഗപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും കുമാര്‍പിള്ളയെ കസ്റ്റഡിയിലെടുത്തതെന്ന് സിംഗപ്പൂര്‍ പൊലീസ് അറിയിച്ചതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. മുംബൈയില്‍ നിരവധി കൊലപാതക, മോഷണ കേസുകളില്‍ പ്രതിയായ ഇയാള്‍ വ്യാജ മേല്‍വിലാസത്തിലാണ് സിംഗപ്പൂരില്‍ ഒളിവില്‍ കഴിഞ്ഞിരുന്നത്. മുംബൈ പൊലീസ് കുമാര്‍പിള്ളയെ കുറിച്ചുള്ള വിവരങ്ങള്‍ നേരത്തെ സിംഗപ്പൂര്‍ അധികൃതര്‍ക്ക് കൈമാറിയിരുന്നു. ഒളിവിലായിരുന്ന കുമാര്‍പിള്ളക്കെതിരെ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. മുംബൈ Read more about അധോലോക കുറ്റവാളി കുമാര്‍പിള്ള പിടിയില്‍[…]

ഡല്‍ഹിയിലെ സംഘര്‍ഷം: ഉത്തരവാദികള്‍ കേന്ദ്രത്തില്‍ തന്നെ -കെജ് രിവാള്‍

09:19am 19/2/2016 ന്യൂഡല്‍ഹി: പട്യാല ഹൗസ് കോടതിയിലെ സംഘര്‍ഷങ്ങളുടെ ഉത്തരവാദിത്തം കേന്ദ്ര സര്‍ക്കാറിനാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍. തങ്ങളുടെ മേധാവിയില്‍ നിന്നും നിര്‍ദേശം ലഭിക്കാത്തതിനാല്‍ ഡല്‍ഹി പൊലീസ് എല്ലാം കണ്ടുനില്‍ക്കുകയായിരുന്നുവെന്നും കെജ് രിവാള്‍ ന്യൂഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കേന്ദ്ര സര്‍ക്കാരാണ് ഡല്‍ഹി പൊലീസിനെ നിയന്ത്രിക്കുന്നത്. അതിനാല്‍ കേന്ദ്രം തന്നെയാണ് സംഘര്‍ഷത്തിന്റെ ഉത്തരവാദികളെന്നും കെജ് രിവാള്‍ ചൂണ്ടിക്കാട്ടി. ഡല്‍ഹി സംഘര്‍ഷവുമായി ബന്ധപ്പെട്ട് രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് നിവേദനം നല്‍കിയതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂനിഫോമിട്ട സേന Read more about ഡല്‍ഹിയിലെ സംഘര്‍ഷം: ഉത്തരവാദികള്‍ കേന്ദ്രത്തില്‍ തന്നെ -കെജ് രിവാള്‍[…]