ബി.ജെ.പിയിലേക്ക് ഇല്ല: ക​മ​ൽ നാ​ഥ്

08:39 am 23/4/2017 ന്യൂ​ഡ​ൽ​ഹി: ബി​ജെ​പി​യി​ൽ ചേ​രു​മെ​ന്ന അ​ഭ്യൂ​ഹം മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് ക​മ​ൽ നാ​ഥ് ത​ള്ളി. ബി​ജെ​പി​ക്കാ​ർ ത​ന്‍റെ പേ​രി​ൽ തെ​റ്റാ​യ പ്ര​ചാ​ര​ണം ന​ട​ത്തു​ക​യാ​ണെ​ന്ന് ക​മ​ൽ​നാ​ഥ് ആ​രോ​പി​ച്ചു. ക​മ​ൽ​നാ​ഥി​നെ​ക്കു​റി​ച്ചു​ള്ള ബി​ജെ​പി​യു​ടെ പ്ര​ചാ​ര​ണം തീ​ർ​ത്തും അ​ഭ്യൂ​ഹം മാ​ത്ര​മാ​ണെ​ന്നു കോ​ണ്‍​ഗ്ര​സ് നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. വ്യാ​ജ വാ​ർ​ത്ത​യെ തു​ട​ർ​ന്ന് വെ​ള്ളി​യാ​ഴ്ച ക​മ​ൽ​നാ​ഥ് കോ​ണ്‍​ഗ്ര​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ഹു​ൽ ഗാ​ന്ധി​യെ നേ​രി​ട്ടു​ക​ണ്ടു ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു.

രണ്ടായിരത്തോളം മുസ്‌ലിം പള്ളികളും മദ്രസകളും നിരീക്ഷണത്തിൽ.

04:30 pm 22/4/2017 ലക്നോ: ഡൽഹിയിലും ഉത്തർപ്രദേശിലും ഭീകരാക്രമണ പദ്ധതിയിട്ട അഞ്ച് യുവാക്കളെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ഉത്തർപ്രദേശിലെ ബിജ്നോർ ജില്ലയിലെ രണ്ടായിരത്തോളം മുസ്‌ലിം പള്ളികളും മദ്രസകളും നിരീക്ഷണത്തിൽ. അറസ്റ്റിലായ അഞ്ച് പേരിൽ ഒരാൾ യുപിയിലെ ഒരു മുസ്‌ലിംപള്ളിയിലെ ഇമാമായ മൊഹദ് ഫൈസാനാണ്. ഇതോടെയാണ് മുസ്‌ലിം ദേവാലയങ്ങളും മദ്രസകളും നിരീക്ഷണത്തിൽ വരാൻ കാരണമെന്ന് യുപി പോലീസ് അറിയിച്ചു. നിരവധി കുട്ടികൾ മദ്രസകളിൽ പഠിക്കുന്നുണ്ടെന്ന് കണ്ടെത്തിയതോടെയാണ് യുപി പോലീസ് നിരീക്ഷണം ശക്തമാക്കിയത്. 500 ഓളം മദ്രസകളിൽ 15 എണ്ണം Read more about രണ്ടായിരത്തോളം മുസ്‌ലിം പള്ളികളും മദ്രസകളും നിരീക്ഷണത്തിൽ.[…]

അ​മ്മ​യെ പീ​ഡിപ്പി​ച്ച കേ​സി​ൽ മ​ക​ൻ അ​റ​സ്റ്റി​ൽ.

05:26 pm 22/4/2017 വി​തു​ര:വി​തു​ര പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ താ​മ​സി​ക്കു​ന്ന യുവാവാണ് അ​റ​സ്റ്റി​ലാ​യ​ത്. ഒ​രു മാ​സം മു​ൻ​പു മ​ക​ന്‍റെ പീ​ഡന​ത്തി​നി​ര​യാ​യ അ​മ്മ മാ​ന​സി​കാ​ഘാ​ത​ത്തി​ൽ ക​ഴി​യ​വെ ക​ഴി​ഞ്ഞ ദി​വ​സം വീ​ണ്ടും ഇ​യാ​ൾ പീ​ഡന​ത്തി​നു ശ്ര​മി​ച്ചു. ഇ​തു മുത്തശി ക​ണ്ടതി​നെ തു​ട​ർ​ന്നു ഇ​യാ​ൾ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. തു​ട​ർ​ന്നു അ​മ്മ നേ​രി​ട്ടു പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. പ്ര​തി മ​ദ്യ​ത്തി​നും ക​ഞ്ചാ​വി​നും അ​ടി​മ​യാ​ണെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.

സർക്കാർ സ്കൂൾ പാഠപുസ്തകങ്ങൾ പരിഷ്കരിക്കുന്നു.

11:05 am 22/4/ 2017 ന്യൂഡൽഹി: എൻ.സി.ഇ.ആർ.ടിയുടെ നേതൃത്വത്തിലാണ് പുസ്തകങ്ങൾ പരിഷ്കരിക്കുന്നത്. പത്ത് വർഷത്തിനുള്ളിൽ രാജ്യത്തുണ്ടായ പ്രധാനപ്പെട്ട സംഭവങ്ങൾ പുസ്തകങ്ങളിൽ ഉൾപ്പെടുത്താനും തീരുമാനമായിട്ടുണ്ട്. ജി.എസ്.ടി, നോട്ട് പിൻവലിക്കൽ പോലുള്ള വിഷയങ്ങളും കുട്ടികൾക്ക് പഠനവിഷയമാവുമെന്നാണ് റിപ്പോർട്ടുകൾ. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം പാഠപുസ്തകങ്ങളുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങൾ ഉയർന്നിരുന്നു. രാജസ്ഥാൻ, ഹരിയാന തുടങ്ങിയ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങൾ തയാറാക്കിയ പാഠപുസ്കങ്ങൾക്കെതിരെ വ്യാപകമായ വിമർശനങ്ങളാണ് ഉയർന്നത്. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്റുവിനെ കുറിച്ചുള്ള വിവരങ്ങൾ രാജസ്ഥാൻ Read more about സർക്കാർ സ്കൂൾ പാഠപുസ്തകങ്ങൾ പരിഷ്കരിക്കുന്നു.[…]

തോ​ക്കു​ക​ളു​മാ​യി ഡ​ൽ​ഹി​യി​ലെ നി​സാ​മു​ദി​ൻ പാ​ല​ത്തി​നു സ​മീ​പ​ത്തു​നി​ന്നു ഒ​രാ​ളെ പി​ടി​കൂ​ടി.

10:54 am 22/4/2017 ന്യൂ​ഡ​ൽ​ഹി: തോ​ക്കു​ക​ളു​മാ​യി ഡ​ൽ​ഹി​യി​ലെ നി​സാ​മു​ദി​ൻ പാ​ല​ത്തി​നു സ​മീ​പ​ത്തു​നി​ന്നു ഒ​രാ​ളെ പോ​ലീ​സ് പി​ടി​കൂ​ടി. ഇ​യാ​ളി​ൽ​നി​ന്നു 30 കൈ​ത്തോ​ക്കുക​ളും നി​ര​വ​ധി യ​ന്ത്ര​ത്തോ​ക്കു​ക​ളും പോ​ലീ​സ് പി​ടി​കൂ​ടി.

കോഹിനൂർ രത്നം തിരിച്ചെത്തിക്കണമെന്ന് ഉത്തരവിറക്കാനാവില്ലെന്ന് സുപ്രീംകോടതി.

08:03 am 22/4/2017 ന്യൂഡൽഹി: ബ്രിട്ടീഷുകാർ ഇന്ത്യയിൽനിന്ന് കൊണ്ടുപോയ കോഹിനൂർ രത്നം തിരിച്ചെത്തിക്കണമെന്ന് ഉത്തരവിറക്കാനാവില്ലെന്ന് സുപ്രീംകോടതി. രത്നം തിരിച്ചെത്തിക്കാൻ സർക്കാറിന് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് രണ്ട് സർക്കാരിതര സംഘടനകൾ സമർപ്പിച്ച ഹരജി തള്ളിയാണ് ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാറിെൻറ അധ്യക്ഷതയിലുള്ള ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. മറ്റൊരു രാജ്യത്തിെൻറ കൈവശമുള്ള വസ്തുവകകൾ സംബന്ധിച്ച് സുപ്രീംകോടതിക്ക് പ്രത്യേക ഉത്തരവ് പുറപ്പെടുവിക്കാനാവില്ല. അവ ലേലം ചെയ്യുന്നത് തടയാനും സാധിക്കില്ല. അമേരിക്കയുടെയും ബ്രിട്ടെൻറയും കൈവശമുള്ള വസ്തുക്കൾ തിരിച്ചെത്തിക്കണമെന്നാശ്യപ്പെട്ടുള്ള ഇത്തരം റിട്ട് ഹരജികളിൽ പരമോന്നത നീതിപീഠം Read more about കോഹിനൂർ രത്നം തിരിച്ചെത്തിക്കണമെന്ന് ഉത്തരവിറക്കാനാവില്ലെന്ന് സുപ്രീംകോടതി.[…]

ഒ.​പ​നീ​ര്‍​ശെ​ല്‍​വം പാ​ര്‍​ട്ടി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​വും.

08:01 am 22/4/2017 ചെ​ന്നൈ: ഒ.​പി.​എ​സ് പ​ക്ഷം മു​ന്നോ​ട്ടു​വ​ച്ച ഉ​പാ​ധി​ക​ൾ പ​ള​നി​സ്വാ​മി പ​ക്ഷം അം​ഗീ​ക​രി​ച്ച​തോ​ടെ​യാ​ണ് സ​മ​വാ​യ​ത്തി​ന് ക​ള​മൊ​രു​ങ്ങി​യ​ത്. അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​ന കേ​സി​ൽ ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്ന വി.​കെ ശ​ശി​ക​ല​യു​ടേ​യും ബ​ന്ധു ടി.​ടി.​വി ദി​ന​ക​ര​ന്‍റേ​യും രാ​ജി എ​ഴു​തി​വാ​ങ്ങാ​ൻ സ​മ​വാ​യ ച​ർ​ച്ച​യി​ൽ ധാ​ര​ണ​യാ​യി. ഒ​ത്തു​തീ​ര്‍​പ്പു വ്യ​വ​സ്ഥ​ക​ളു​ടെ ഭാ​ഗ​മാ​യി ഒ.​പ​നീ​ര്‍​ശെ​ല്‍​വം പാ​ര്‍​ട്ടി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​വും. എ​ട​പ്പാ​ടി പ​ള​നി​സ്വാ​മി മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്ത് തു​ട​രും. മ​ന്നാ​ര്‍​ഗു​ഡി മാ​ഫി​യ എ​ന്ന​റി​യ​പ്പെ​ടു​ന്ന ശ​ശി​ക​ല​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ അ​ക​റ്റി നി​ർ‌​ത്താ​നും ച​ര്‍​ച്ച​യി​ല്‍ ധാ​ര​ണ​യാ​യി​ട്ടു​ണ്ട്. ജ​യ​ല​ളി​ത​യു​ടെ മ​ര​ണ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന പ​നീ​ര്‍​ശെ​ല്‍​വ​ത്തി​ന്‍റെ Read more about ഒ.​പ​നീ​ര്‍​ശെ​ല്‍​വം പാ​ര്‍​ട്ടി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​വും.[…]

സർവിസ് ചാർജ് എത്രയാണെന്ന് ഹോട്ടലുകളും റസ്റ്റാറൻറുകളും തീരുമാനിക്കാൻ പാടില്ലെന്ന് കേന്ദ്ര ഭക്ഷ്യ-ഉപഭോക്തൃ കാര്യ മന്ത്രി

08:52 pm 21/4/2017 ന്യൂഡൽഹി: സർവിസ് ചാർജ് എത്രയാണെന്ന് ഹോട്ടലുകളും റസ്റ്റാറൻറുകളും തീരുമാനിക്കാൻ പാടില്ലെന്ന് കേന്ദ്ര ഭക്ഷ്യ-ഉപഭോക്തൃ കാര്യ മന്ത്രി രാം വിലാസ് പാസ്വാൻ. ഹോട്ടൽ, റസ്റ്റാറൻറ് ബില്ലുകളിൽ സർവിസ് ചാർജ് നിർബന്ധമല്ല. അത് ഉപഭോക്താവിന് തീരുമാനിക്കാമെന്നും മന്ത്രി പറഞ്ഞു. ഇതു സംബന്ധിച്ച് കേന്ദ്ര സർക്കാർ അംഗീകരിച്ച മാർഗരേഖ സംസ്ഥാനങ്ങൾക്ക് തുടർ നടപടികൾക്കായി അയച്ചുകൊടുക്കും. പുതിയ മാർഗരേഖ പ്രകാരം ഹോട്ടലുകളും റസ്റ്റാറൻറുകളും ബിൽ തയാറാക്കുേമ്പാൾ സർവിസ് ചാർജിെൻറ കോളം ഒഴിച്ചിടണം. അവിടെ എത്ര തുക രേഖപ്പെടുത്തണമെന്ന് ഉപഭോക്താവിന് Read more about സർവിസ് ചാർജ് എത്രയാണെന്ന് ഹോട്ടലുകളും റസ്റ്റാറൻറുകളും തീരുമാനിക്കാൻ പാടില്ലെന്ന് കേന്ദ്ര ഭക്ഷ്യ-ഉപഭോക്തൃ കാര്യ മന്ത്രി[…]

പാൻ കാർഡ് ലഭിക്കാൻ ആധാർ കാർഡ് നിർബന്ധമാക്കിയ കേന്ദ്ര സർക്കാരിന്‍റെ നടപടിയെ ചോദ്യം ചെയ്ത് സുപ്രീം കോടതി.

02:22 pm 21/4/2017 ന്യൂഡൽഹി: പാൻ കാർഡ് ലഭിക്കാൻ ആധാർ കാർഡ് നിർബന്ധമാക്കിയ കേന്ദ്ര സർക്കാരിന്‍റെ നടപടിയെ ചോദ്യം ചെയ്ത് സുപ്രീം കോടതി. ആധാർ കാർഡ് നിർബന്ധമല്ലെന്ന സുപ്രീംകോടതി വിധി നിലനിൽക്കുന്ന സാഹചര്യത്തിൽ പാൻ കാർഡ് എടുക്കുന്നതിന് ആധാർ നിർബന്ധമാക്കിയത് ഏതു സാഹചര്യത്തിലാണ്. അനധികൃത പാൻ കാർഡ്, റേഷൻ കാർഡുകൾ തടയാൻ ആധാർ കാർഡ് എങ്ങനെ പരിഹാരമാകുമെന്നും അറ്റോർണി ജനറൽ മുകുൾ റോഹ്ത്തഗിയോട് കോടതി ചോദിച്ചു. അതേസമയം, ആധാർ നിർബന്ധമാക്കുന്നതിലൂടെ മാത്രമേ ഇത്തരം ക്രമക്കേടുകൾ ഇല്ലാതാക്കൻ സാധിക്കുകയുള്ളെന്ന് Read more about പാൻ കാർഡ് ലഭിക്കാൻ ആധാർ കാർഡ് നിർബന്ധമാക്കിയ കേന്ദ്ര സർക്കാരിന്‍റെ നടപടിയെ ചോദ്യം ചെയ്ത് സുപ്രീം കോടതി.[…]

സർവകലാശാലയിലെ (ജെയുഐടി) വിദ്യാർഥികൾക്ക് ഭക്ഷ്യ വിഷബാധ.

10:54 am 21/4/2017 ഷിംല: ഹിമാചൽ പ്രദേശിലെ ജേപി വിവര സാങ്കേതിക സർവകലാശാലയിലെ (ജെയുഐടി) വിദ്യാർഥികൾക്ക് ഭക്ഷ്യ വിഷബാധ. അന്പതോളം വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല. വ്യാഴാഴ്ച വിദ്യാർഥികൾക്കു വിതരം ചെയ്ത ഉച്ചഭക്ഷണത്തിൽനിന്നാണ് വിഷബാധയേറ്റതെന്നാണ് പ്രഥാമിക നിഗമനം.