ഇന്തോ-നേപ്പാൾ അതിർത്തി അടച്ചു.

08:18 am 4/3/2017 മഹാരാജ്ഗഞ്ച്: ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്തോ-നേപ്പാൾ അതിർത്തി അടച്ചു. 24 മണിക്കൂർ നേരത്തേക്കാണ് അതിർത്തി അടച്ചിരിക്കുന്നത്. ശനിയാഴ്ചയാണ് സംസ്ഥാനത്ത് ആറാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നത്. 84 കിലോമീറ്റർ നീളംവരുന്ന അതിർത്തിയിൽ സുരക്ഷയ്ക്കായി എസ്എസ്ബി സേനയെ നിയോഗിച്ചിട്ടുണ്ട്. അടിയന്തര ആവശ്യങ്ങൾക്കുള്ള വാഹനങ്ങൾ കടത്തിവിടുന്നതിന് തടസമുണ്ടാകില്ലെന്നാണു സേനാവൃത്തങ്ങൾ അറിയിക്കുന്നത്. നേപ്പാളിൽനിന്ന് ഇന്ത്യയിലേക്കു കടക്കുന്നതിനുള്ള പ്രധാന ചെക്പോയിന്‍റുകളിൽ സൈന്യം സുരക്ഷാ കാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ശനിയാഴ്ചയാണ് ഉത്തർപ്രദേശിൽ ആറാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നത്. നേപ്പാൾ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ആറ് Read more about ഇന്തോ-നേപ്പാൾ അതിർത്തി അടച്ചു.[…]

രാ​ഹു​ൽ ഗാ​ന്ധി​യെ കൂ​ട്ടു​പി​ടി​ച്ച് അ​ഖി​ലേ​ഷ് യാ​ദ​വി​നെ ആ​ക്ര​മി​ക്കാ​ൻ ന​രേ​ന്ദ്ര മോ​ദി.

06:50 pm 3/3/2017 മി​ർ​സാ​പു​ർ: രാ​ഹു​ൽ ഗാ​ന്ധി​യെ കൂ​ട്ടു​പി​ടി​ച്ച് അ​ഖി​ലേ​ഷ് യാ​ദ​വി​നെ ആ​ക്ര​മി​ക്കാ​ൻ ന​രേ​ന്ദ്ര മോ​ദി. സം​സ്ഥാ​ന​ത്തി​ന്‍റെ എ​ല്ലാ ഭാ​ഗ​ത്തും വൈ​ദ്യു​തി ക​ട​ന്നു​ചെ​ന്നി​ട്ടി​ല്ലെ​ന്ന രാ​ഹു​ൽ ഗാ​ന്ധി​യു​ടെ മു​ൻ​കാ​ല വി​മ​ർ​ശ​നം പൊ​ടി​ത​ട്ടി​യെ​ടു​ത്താ​ണ് മോ​ദി​യു​ടെ ആ​ക്ര​മ​ണം. അ​ഖ​ലി​ഷ് യാ​ദ​വ് ക​ഴി​ഞ്ഞ ദി​വ​സം ത​ന്നോ​ട് പ​റ​ഞ്ഞ​ത് വൈ​ദ്യു​തി​യു​ണ്ടോ എ​ന്ന​ത് വൈ​ദ്യു​ത​ ക​ന്പി​ക​ളി​ൽ പി​ടി​ച്ചു​നോ​ക്കി​യാ​ൽ പ്ര​ധാ​ന​മ​ന്ത്രി​ക്കു മ​ന​സി​ലാ​കു​മെ​ന്നാ​യി​രു​ന്നു. എ​ന്നാ​ൽ അ​ഖി​ലേ​ഷി​നെ അ​ദ്ദേ​ഹ​ത്തി​ന്‍റെ പു​തി​യ സു​ഹൃ​ത്ത് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ വി​മ​ർ​ശ​നം ഞാ​ൻ ഓ​ർ​മി​പ്പി​ക്കു​ക​യാ​ണ്. രാ​ഹു​ലി​ന്‍റെ ആ​രോ​പ​ണം യു​പി​യി​ൽ വൈ​ദ്യു​തി വ​യ​റു​ക​ൾ യ​ഥേ​ഷ്ട​മു​ണ്ട്, എ​ന്നാ​ൽ വൈ​ദ്യു​തി​മാ​ത്ര​മി​ല്ലെ​ന്നാ​യി​രു​ന്നു. Read more about രാ​ഹു​ൽ ഗാ​ന്ധി​യെ കൂ​ട്ടു​പി​ടി​ച്ച് അ​ഖി​ലേ​ഷ് യാ​ദ​വി​നെ ആ​ക്ര​മി​ക്കാ​ൻ ന​രേ​ന്ദ്ര മോ​ദി.[…]

57 ലക്ഷം രൂപയുടെ കള്ളനോട്ട് പിടികൂടി.

12:00 pm 3/3/2017 കോൽക്കത്ത: കോൽക്കത്തയിൽ 57 ലക്ഷം രൂപയുടെ കള്ളനോട്ട് പിടികൂടി. പുതിയ 2000 രൂപയുടെ കള്ളനോട്ടുകളാണ് പിടികൂടിയതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ അഞ്ചുപേർ പിടിയിലായി. കോൽക്കത്തയിലെ ഫാൻസി മാർക്കറ്റിൽ മൊബൈൽ ഫോണുകൾ വാങ്ങാനെത്തിയപ്പോഴാണ് ഇവർ പിടിയിലായത്. സംശയം തോന്നിയ മൊബൈൽ ഫോണ്‍ കടയുടമയാണ് പോലീസിനെ വിവരമറിയിച്ചത്. പ്രതികളെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് കമ്മീഷണർ വിശാൽ ഗാർഗ് പറഞ്ഞു. പിടികൂടിയ നോട്ട് കൂടുതൽ പരിശോധനകൾക്കായി വിദഗ്ധർക്ക് കൈമാറിയതായും പോലീസ് അറിയിച്ചു.

എഡിഎംകെ ജനറൽ സെക്രട്ടറി സ്ഥാനത്ത് വി.കെ.ശശികല തുടരുമെന്ന് പാർട്ടിയുടെ മുതിർന്ന നേതാവ് .

08:20 pm 2/3/2017 ചെന്നൈ: അനധികൃത സ്വത്ത് സന്പാദന കേസുമായി ബന്ധപ്പെട്ട് ജയിലിലായെങ്കിലും എഡിഎംകെ ജനറൽ സെക്രട്ടറി സ്ഥാനത്ത് വി.കെ.ശശികല തുടരുമെന്ന് പാർട്ടിയുടെ മുതിർന്ന നേതാവ് എ.നവനീതകൃഷ്ണൻ. ശശികലയെ പാർട്ടി ഏകകണ്ഠമായാണ് നേതൃസ്ഥാനത്ത് അവരോധിച്ചതെന്നും ഇപ്പോൾ അവരെ സ്ഥാനത്തുനിന്നു മാറ്റേണ്ട ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചിന്നമ്മ(ശശികല)യെ പാർട്ടിയുടെ ജനറൽ കൗണ്‍സിൽ കൂടിചേർന്നാണ് ജനറൽ സെക്രട്ടറിയായി അവരോധിച്ചത്. വിധി പുറത്തുവന്നശേഷമല്ല അവർ സ്ഥാനത്തെത്തുന്നത്. ചിന്നമ്മയെ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കുന്ന യോഗത്തിൽ മുൻ മുഖ്യമന്ത്രി ഒ.പനീർശെൽവമടക്കം പങ്കെടുത്തിരുന്നു- രാജ്യസഭാ എംപി Read more about എഡിഎംകെ ജനറൽ സെക്രട്ടറി സ്ഥാനത്ത് വി.കെ.ശശികല തുടരുമെന്ന് പാർട്ടിയുടെ മുതിർന്ന നേതാവ് .[…]

ജവഹർലാൽ നെഹ്റു സർവകലാശാല വൈസ് ചാൻസലർ അധ്യക്ഷനാവുന്ന കർണാടക സർവകലാശാലയിലെ ബിരുദദാന ചടങ്ങ് മാറ്റിവെച്ചു.

07:45 pm 2/3/2017 ബംഗളൂരു: ജവഹർലാൽ നെഹ്റു സർവകലാശാല വൈസ് ചാൻസലർ അധ്യക്ഷനാവുന്ന കർണാടക സർവകലാശാലയിലെ ബിരുദദാന ചടങ്ങ് മാറ്റിവെച്ചു. മാർച്ച്​ നാലിന്​ നടക്കാനിരിക്കുന്ന കർണാകട സർവകലാശാലയുടെ പരിപാടിയിൽ ജെ.എൻ.യു വി.സി എം. ജഗദേഷ്​ കുമാർ അധ്യക്ഷനാകുമെന്ന്​ അറിയിച്ചിരുന്നു. എന്നാൽ ഡൽഹി സർവകലാശാലയിൽ വിദ്യാർഥി പ്രക്ഷോഭങ്ങൾ നടക്കുന്ന സാഹചര്യത്തിലാണ്​ കർണാടക സർവകലാശാല ബിരുദദാന ചടങ്ങ്​ മാറ്റിയത്​. ജെ.എൻ.യുവിലെ വിദ്യാർഥി നേതാവ്​ ഉമ്മർ ഖാലിദിനെ ഡൽഹി സർവകലാശാലയിലേക്ക്​ ക്ഷണിച്ചത്​ സംബന്ധിച്ച്​ എ.വി.ബി.പി പ്രവർത്തകരും ​െഎസ പ്രവർത്തകരും തമ്മിലുണ്ടായ പ്രശ്ര്​നം Read more about ജവഹർലാൽ നെഹ്റു സർവകലാശാല വൈസ് ചാൻസലർ അധ്യക്ഷനാവുന്ന കർണാടക സർവകലാശാലയിലെ ബിരുദദാന ചടങ്ങ് മാറ്റിവെച്ചു.[…]

ആർ.എസ്.എസ് പ്രമുഖിൻറെ വിവാദ പ്രസ്താവനയെ തള്ളി സംഘടന രംഗത്തെത്തി.

07:44 pm 2/3/2017 ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയൻറെ തലക്ക് ഒരു കോടി ഇനാം പ്രഖ്യാപിച്ച ആർ.എസ്.എസ് പ്രമുഖിൻറെ വിവാദ പ്രസ്താവനയെ തള്ളി സംഘടന രംഗത്തെത്തി. ഉജ്ജയിനിയില്‍ കേരള മുഖ്യമന്ത്രിക്ക് എതിരെ ഉണ്ടായ പരാമര്‍ശം ആര്‍.എസ്.എസിന്‍െറ അഭിപ്രായമല്ലെന്ന് അഖിലേന്ത്യാ സഹപ്രചാര്‍ പ്രമുഖ് ജെ. നന്ദകുമാര്‍ പ്രസ്താവിച്ചു. തങ്ങളുടെ നേതാവിന്‍െറ പ്രസ്താവന ആര്‍.എസ്.എസിന്‍െറ അക്രമരാഷ്ട്രീയത്തിന്‍െറയും ഹിംസാത്മക പ്രത്യയശാസ്ത്രത്തിന്‍െറയും തെളിവായി സി.പി.എം കേരളത്തിലും ദേശീയ തലത്തിലും പ്രചരിപ്പിക്കുമെന്ന് ആര്‍.എസ്.എസ് നേതൃത്വം തിരിച്ചറിയുന്നു. അതിനാല്‍ ചന്ദ്രാവത്തിനെ തള്ളികൊണ്ടുള്ള ഡല്‍ഹിയില്‍ നിന്നുള്ള നന്ദകുമാറിന്‍െറ Read more about ആർ.എസ്.എസ് പ്രമുഖിൻറെ വിവാദ പ്രസ്താവനയെ തള്ളി സംഘടന രംഗത്തെത്തി.[…]

39 പാകിസ്താന്‍ തടവുകാരെ ഇന്ത്യ ബുധനാഴ്ച മോചിപ്പിച്ചു.

08:06 am 2/3/2017 ന്യൂഡല്‍ഹി: 39 പാകിസ്താന്‍ തടവുകാരെ ഇന്ത്യ ബുധനാഴ്ച മോചിപ്പിച്ചു. ഇതില്‍ 21 പേര്‍ സിവിലിയന്മാരും 18 പേര്‍ മത്സ്യത്തൊഴിലാളികളുമാണ്. ഇവരെ അട്ടാരി/വാഗ ചെക് പോസ്റ്റ് വഴി പാകിസ്താനിലേക്ക് മടക്കിയയച്ചതായും വിദേശകാര്യമന്ത്രാലയം അറിയിച്ചു. യോഗ്യരായ പാകിസ്താനി തടവുകാരെ വിട്ടയക്കലുള്‍പ്പെടെ മനുഷ്യാവകാശപ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ഇന്ത്യന്‍ സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് കൊടുക്കുന്നതെന്നും മന്ത്രാലയം അറിയിച്ചു. ശിക്ഷാകാലാവധി പൂര്‍ത്തിയാക്കിയവരും നിലവില്‍ മറ്റ് കേസുകളൊന്നുമില്ലാത്തവരുമായ, ഏത് രാജ്യക്കാരാണെന്നുറപ്പുള്ള തടവുകാരെയാണ് വിട്ടയച്ചതെന്നും മന്ത്രാലയം അറിയിച്ചു. പാകിസ്താന്‍ 217 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ Read more about 39 പാകിസ്താന്‍ തടവുകാരെ ഇന്ത്യ ബുധനാഴ്ച മോചിപ്പിച്ചു.[…]

തെലുങ്കാനയിൽ 27 പേർക്കുകൂടി പന്നിപ്പനി സ്ഥിരീകരിച്ചു.

07:49 am 2/3/2017 ഹൈദരാബാദ്: തെലുങ്കാനയിൽ 27 പേർക്കുകൂടി പന്നിപ്പനി സ്ഥിരീകരിച്ചു. ചൊവ്വാഴ്ച 186 പേരെ പരിശോധനയ്ക്കു വിധേയമാക്കിയതിൽ 27 പേരിലാണു പന്നിപ്പനി കണ്ടെത്തിയതെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. 2016 ഓഗസ്റ്റ് ഒന്നു മുതൽ ഇതുവരെ 810 പേർക്ക് പനി സ്ഥിരീകരിച്ചു. 6,041 പേരെയാണ് പരിശോധനയ്ക്കു വിധേയമാക്കിയത്. വിവിധ ആശുപത്രികളിൽ പന്നിപ്പനിയുടെ ലക്ഷണങ്ങളുമായെത്തുന്നവരെ ചികിത്സിക്കാൻ പ്രത്യേക സംവിധാനങ്ങളൊരുക്കിയിട്ടുണ്ട്.

ശശികലക്ക് ജയിലിൽ പ്രത്യേക സൗകര്യങ്ങൾ നൽകിയിട്ടില്ലെന്ന് ജയിൽ അധികൃതർ.

7:55 am 2/3/2017 ബംഗളുരു: അനധികൃത സ്വത്ത് സന്പാദന കേസിൽ ജയിലിൽ കഴിയുന്ന എഡിഎംകെ ജനറൽ സെക്രട്ടറി ശശികലക്ക് ജയിലിൽ പ്രത്യേക സൗകര്യങ്ങൾ നൽകിയിട്ടില്ലെന്ന് ജയിൽ അധികൃതർ. അഭിഭാഷകനായ എം.പി. രാജവേലായുധൻ സമർപ്പിച്ച വിവരാവകാശ അപേക്ഷയിലാണ് ജയിലധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്. ടിവി മാത്രമാണ് ശശികലയെയും ബന്ധു ഇളവരശിയെയും താമസിപ്പിച്ചിരിക്കുന്ന ജയിൽ മുറിയിൽ ഉള്ള പ്രത്യേക സൗകര്യമെന്നും കിടക്ക, ഫാൻ, എസി, വാട്ടർ ഹീറ്റർ, പ്രത്യേക ശുചിമുറി എന്നിവ ഇവർക്ക് ലഭ്യമാക്കിയിട്ടില്ലെന്നും ജയിൽ അധികാരികൾ അറിയിച്ചു.

പീഡന ഇരകൾ ഭിക്ഷക്കാരല്ലെന്ന് ബോംബെ ഹൈക്കോടതി.

09:00 pm 01/3/2017 മുംബൈ: പീഡന ഇരകൾ ഭിക്ഷക്കാരല്ലെന്ന് ബോംബെ ഹൈക്കോടതി. പീഡനത്തിനിരയായ പെണ്‍കുട്ടിക്കു നഷ്ടപരിഹാരം നൽകുന്നതുമായി ബന്ധപ്പെട്ട് പരിഗണനയിൽവന്ന കേസ് പരിഗണിക്കുന്പോഴായിരുന്നു കോടതിയുടെ പരാമർശം. ഇരകൾക്ക് നഷ്ടപരിഹാരം നൽകുന്നത് സർക്കാരിന്‍റെ കടമയാണെന്നും അതിനെ സഹാനുഭൂതിയായി കാണേണ്ടതില്ലെന്നും കോടതി നിരീക്ഷിച്ചു. കേസിൽ മഹാരാഷ്ട്ര സർക്കാരിന്‍റെ നിലപാടിനെ ഹൈക്കോടതി നിശിതമായി വിമർശിച്ചു. സർക്കാരിന്‍റെ മനോധൈര്യ യോജ്ന പദ്ധതിയിൽനിന്ന് മൂന്നു ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പീഡനത്തിനിരയായ പതിനാലുകാരി സമർപ്പിച്ച ഹർജി പരിഗണിക്കവെ ചീഫ് ജസ്റ്റീസ് മഞ്ജുള ചെല്ലൂരും ജസ്റ്റീസ് Read more about പീഡന ഇരകൾ ഭിക്ഷക്കാരല്ലെന്ന് ബോംബെ ഹൈക്കോടതി.[…]