നോട്ട്​ പിൻവലിക്കലി​ന്​ ശേഷം ജൻധൻ അക്കൗണ്ടുകളിലെ നിക്ഷേപം ഇരട്ടിയായി.

01:33 pm 1/1/2017 ന്യൂഡൽഹി: നോട്ട്​ പിൻവലിക്കലി​ന്​ ശേഷം ജൻധൻ അക്കൗണ്ടുകളിലെ നിക്ഷേപം ഇരട്ടിയായി. നോട്ട്​ പിൻവലിക്കൽ തീരുമാനം നിലവിൽ വന്നതിന്​ ശേഷം 87,000 കോടി രൂപയാണ്​ ​ ജൻധൻ അക്കൗണ്ടുകളിൽ നിക്ഷേപിക്കപ്പെട്ടത്​. നികുതി വകുപ്പിലെ ഉദ്യോഗസ്ഥ​നെ ഉദ്ധരിച്ച്​ പി.ടി.​െഎയാണ്​ വാർത്ത പുറത്ത്​ വിട്ടത്​​. 30,000 രൂപ മുതൽ 50,000 രൂപ മൂല്യമുള്ള 2000 കോടി രൂപയുടെ നിക്ഷേപങ്ങൾ ജൻധൻ അക്കൗണ്ടിലുണ്ട്​. ഡിസംബർ 10 മുതൽ 23 വരെയുള്ള കാലയളവിൽ മാത്രം 41,523 കോടിയുടെ രൂപയാണ്​ ജൻധൻ Read more about നോട്ട്​ പിൻവലിക്കലി​ന്​ ശേഷം ജൻധൻ അക്കൗണ്ടുകളിലെ നിക്ഷേപം ഇരട്ടിയായി.[…]

പ്രവാസികളായ ഇന്ത്യക്കാര്‍ക്ക് പഴയ നോട്ടുകള്‍ മാറാന്‍ ജൂണ്‍ 30 വരെ സമയം

09:40 am 1/1/2017 ദില്ലി: പ്രവാസികളായ ഇന്ത്യക്കാര്‍ക്ക് പഴയ നോട്ടുകള്‍ മാറാന്‍ ജൂണ്‍ 30 വരെ സമയം അനുവദിച്ചിട്ടുണ്ടെന്ന് റിസര്‍ ബാങ്ക് ഓഫ് ഇന്ത്യ.പഴയ നോട്ടുകള്‍ മാറാന്‍ അനുവദിച്ച സമയപരിധി ഡിസംബര്‍ 30ന് അവസാനിച്ചിരുന്നു. നവംബര്‍ ഒമ്പത് മുതല്‍ ഡിസംബര്‍ 30വരെയുള്ള കാലയളവില്‍ വിദേശത്തായിരുന്ന ഇന്ത്യക്കാര്‍ക്ക് പഴയ നോട്ടുമാറാന്‍ മാര്‍ച്ച് 31വരെ സമയം അനുവദിച്ചിരുന്നു. ഇതിനുപുറമെയാണ് പ്രവാസികള്‍ക്ക് പഴയ നോട്ടുമാറാന്‍ ജൂണ്‍ 30വരെ സമയം അനുവദിച്ചുകൊണ്ട് റിസര്‍വ് ബാങ്ക് ഉത്തരവിറക്കിയത്. നവംബര്‍ ഒമ്പത് മുതല്‍ ഡിസംബര്‍ 30വരെ Read more about പ്രവാസികളായ ഇന്ത്യക്കാര്‍ക്ക് പഴയ നോട്ടുകള്‍ മാറാന്‍ ജൂണ്‍ 30 വരെ സമയം[…]

ആദിവാസികളെ ക്രിസ്​ത്യൻ മതത്തിലേക്ക്​ മാറ്റുന്നതിനെ വിമർശിച്ച്​ ആർ.എസ്​.എസ്​.

09:39 am 1/1/2017 അഹമദാബാദ്​: ആദിവാസികളെ ക്രിസ്​ത്യൻ മതത്തിലേക്ക്​ മാറ്റുന്നതിനെ വിമർശിച്ച്​ ആർ.എസ്​.എസ്​. ശനിയാഴ്​ച ഗുജറാത്തിൽ നടന്ന പരിപാടിയിലാണ്​ ക്രിസ്​ത്യൻ സംഘടനകളെ രൂക്ഷമായി വിമർശിച്ച്​ ആർ.എസ്​.എസ്​ തലവൻ മോഹൻ ഭാഗവത്​ രംഗത്തെത്തിയത്​. വിരാടിൽ നടന്ന ഹിന്ദു സമ്മേളനത്തിലായിരുന്നു അദ്ദേഹത്തി​െൻ പരാമർശം. ആദിവാസികൾ കൂടുതൽ ഉണ്ടായിരുന്ന ഗുജറാത്തിലെ വൻസാദ താലൂക്കിൽ ഇപ്പോൾ 30 ശതമാനം ജനങ്ങളും ക്രിസ്​ത്യൻ മതവിഭാഗത്തിൽ പെടുന്നവരാണെന്ന്​ മോഹൻ ഭാഗവത്​ പറഞ്ഞു. പോപ്പ്​ അഭിമാനപൂർവം പറയുന്നത്​ കഴിഞ്ഞ 1000 വർഷങ്ങൾക്കുള്ളിൽ യൂറോപ്പ്​, ആസ്​ട്രലിയ, അമേരിക്ക തുടങ്ങിയ Read more about ആദിവാസികളെ ക്രിസ്​ത്യൻ മതത്തിലേക്ക്​ മാറ്റുന്നതിനെ വിമർശിച്ച്​ ആർ.എസ്​.എസ്​.[…]

ന്യൂ ഇയര്‍ ആഘോഷിക്കാന്‍ രാഹുല്‍ ഗാന്ധി ലണ്ടനിലേക്ക്

08:39 pm 31/12/2016 ദില്ലി: കഴിഞ്ഞ വര്‍ഷത്തെപ്പോലെ ഇത്തവണയും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പുതുവത്സരാഘോഷം വിദേശത്ത് തന്നെ. സ്വകാര്യ സന്ദര്‍ശനത്തിനായി ദിവസങ്ങള്‍ക്ക് മുമ്പാണ് അദ്ദേഹം ലണ്ടനിലേക്ക് തിരിച്ചത്. കുറച്ച് ദിവസത്തേക്ക് യാത്രയിലായിരിക്കുമെന്ന് രാഹുല്‍ തന്നെയാണ് ഇന്ന് വൈകുന്നേരം ട്വീറ്റ് ചെയ്തത്. ഒരാഴ്ചയെങ്കിലും വിദേശത്ത് ചിലവഴിച്ച ശേഷമേ അദ്ദേഹം മടങ്ങുവെന്നാണ് സൂചന.

ബിപിൻ റാവത്ത്​ പുതിയ ക​രസേന മേധാവിയായി ചുമതലയേറ്റെടുത്തു

06:25 pm 31/12/2016 ന്യൂഡൽഹി: ലെഫ്​റ്റൻറ്​ ജനറൽ ബിപിൻ റാവത്ത്​ പുതിയ ക​രസേന മേധാവിയായി ചുമതലയേറ്റെടുത്തു. 43 വർഷത്തെ സേവനത്തിന്​ ശേഷം ധൽബീർ സിങ്​ വിരമിച്ച ഒഴിവിലേക്കാണ്​ ബിപിൻ റാവത്തി​െൻറ നിയമനം. പ്രവീൺ ബാക്ഷി, ബിരേന്ദ്രർ സിങ്​ എന്നിവരുടെ സീനിയോറിട്ടി മറികടന്നാണ്​ സർക്കാർ ബിപിൻ റാവത്തിനെ കരസേന മേധാവിയായി നിയമിച്ചത്​. എയർ മാർഷൽ ബിരേന്ദ്രർ സിങ്​ ദനാ വ്യോമസേന തലവനായും ചുമത​ലയേറ്റെടുത്തു. അനൂപ്​ റേഹയുടെ പകരക്കാനായാണ്​ ബിരേന്ദ്രർ സിങ്​ വ്യോമസേന തലവനാകുന്നത്​. ശനിയാഴ്​ച രാവിലെ നിലവിലെ കരസേന Read more about ബിപിൻ റാവത്ത്​ പുതിയ ക​രസേന മേധാവിയായി ചുമതലയേറ്റെടുത്തു[…]

പുതിയ ലെഫ്​റ്റൻറ്​ ഗവർണറായി അനിൽ ബയ്​ജാൽ സത്യപ്രതിജ്ഞ ചെയ്​ത്​ അധികാരമേറ്റെടുത്തു.

03:42 pm 31/12/2016 ന്യൂഡൽഹി: നജീബ്​ ജങ്​ രാജി വെച്ച ഒഴിവിൽ ഡൽഹിയുടെ പുതിയ ലെഫ്​റ്റൻറ്​ ഗവർണറായി അനിൽ ബയ്​ജാൽ സത്യപ്രതിജ്ഞ ചെയ്​ത്​ അധികാരമേറ്റെടുത്തു. ഡൽഹി ഹൈക്കോടതി ചീഫ്​ ജസ്​റ്റിസ്​ ജി.രോഹിണിയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്​. ബുധനാഴ്​ചയാണ്​ ബയ്​ജാലിനെ ഡൽഹി ലെഫ്​റ്റൻറ്​ ഗവർണറായി തെരഞ്ഞെടുത്തത്​. വാജ്​പേയ്​ സർക്കാരി​െൻറ കാലത്ത്​ അഭ്യന്തര സെക്രട്ടറി സ്​ഥാനവും വഹിച്ചിട്ടുണ്ട്​. 1969 ​െഎ.എ.എസ്​ ബാച്ചിലെ ഉദ്യോഗസ്​ഥനാണ്​ ബയ്​ജാൽ. സർക്കാരിനൊപ്പം ചേർന്ന്​ ഡൽഹിയുടെ വികസനത്തിനായി പ്രവർത്തിക്കുമെന്ന്​ സത്യപ്രതിജ്ഞക്ക്​ ശേഷം അദ്ദേഹം പറഞ്ഞു. നജീബ്​ ജങ്​ ഡിസംബർ Read more about പുതിയ ലെഫ്​റ്റൻറ്​ ഗവർണറായി അനിൽ ബയ്​ജാൽ സത്യപ്രതിജ്ഞ ചെയ്​ത്​ അധികാരമേറ്റെടുത്തു.[…]

സാമ്പത്തിക കാര്യങ്ങളില്‍ അടക്കം വ്യക്തിസ്വാതന്ത്ര്യത്തിനും സ്വകാര്യതക്കും മോദി സര്‍ക്കാര്‍ മൂക്കുകയറിടുന്നതായി പി. ചിദംബരം.

11;03 am 31/12/2016 ന്യൂഡല്‍ഹി: സാമ്പത്തിക കാര്യങ്ങളില്‍ അടക്കം വ്യക്തിസ്വാതന്ത്ര്യത്തിനും സ്വകാര്യതക്കും മോദി സര്‍ക്കാര്‍ മൂക്കുകയറിടുന്നതായി കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ പി. ചിദംബരം. സര്‍ക്കാറിന്‍െറ മേധാവിത്ത സമ്മര്‍ദതന്ത്രങ്ങളാണ് നടക്കുന്നതെന്നും ആര്‍.എസ്.എസ്-ബി.ജെ.പി നിയന്ത്രണത്തിന്‍ കീഴില്‍ വ്യക്തിസ്വാതന്ത്ര്യം കൂടുതല്‍ ദുര്‍ബലപ്പെടുമെന്ന് ആശങ്കയുണ്ടെന്നും ചിദംബരം പറഞ്ഞു. ഡിജിറ്റല്‍ പണമിടപാടിലേക്ക് എല്ലാവരും നീങ്ങണമെന്ന നിര്‍ദേശം യഥാര്‍ഥത്തില്‍ വ്യക്തിയുടെ സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണ്. ഡിജിറ്റല്‍ പണമിടപാടുവഴി കൊടുക്കുന്നവനില്‍നിന്നും വാങ്ങുന്നവനില്‍നിന്നും സര്‍വിസ് ചാര്‍ജ് ഈടാക്കുക മാത്രമല്ല ചെയ്യുന്നത്. നമ്മുടെ ചെറുതും സ്വകാര്യവുമായ ചെലവുകള്‍ വരെ Read more about സാമ്പത്തിക കാര്യങ്ങളില്‍ അടക്കം വ്യക്തിസ്വാതന്ത്ര്യത്തിനും സ്വകാര്യതക്കും മോദി സര്‍ക്കാര്‍ മൂക്കുകയറിടുന്നതായി പി. ചിദംബരം.[…]

സമയം അവസാനിച്ചിട്ടും അമ്പത് ശതമാനം എടിഎമ്മുകളും കാലി

08:10 am 31/12/2016 ദില്ലി: നോട്ട് അസാധുവാക്കലില്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ട സമയം അവസാനിച്ചിട്ടും അമ്പത് ശതമാനം എടിഎമ്മുകളും കാലിയാണ്.ആവശ്യത്തിന് പണമെത്തിക്കുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റിലി പറയുന്നുണ്ടെങ്കിലും ശമ്പള ദിവസങ്ങളില്‍ സ്ഥിതി വഷളാകുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. ദില്ലിയിലും ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിച്ചതിന് തൊട്ടടുത്ത ദിവസം അടച്ചിട്ട പല എടിഎമ്മുകളും ഇപ്പോഴും അടഞ്ഞ് തന്നെ കിടക്കുകയാണ്.പണമുള്ള എടിഎമ്മുകള്‍ക്ക് മുന്നില്‍ ഇപ്പോള്‍ വലിയ നിരയില്ല.ഇപ്പോള്‍ പണം കിട്ടുന്നുണ്ടെങ്കിലും ശമ്പള ദിവസം എടിഎമ്മുകള്‍ ഇതുപോലെ അടഞ്ഞ് കിടന്നാല്‍ Read more about സമയം അവസാനിച്ചിട്ടും അമ്പത് ശതമാനം എടിഎമ്മുകളും കാലി[…]

സാമ്പത്തിക ക്രമക്കേട് ആരോപിച്ച്​ മതപ്രഭാഷകൻ സാക്കിർ നായിക്കിനെതി​രെ എൻ​ഫോഴ്​സ്​​മെൻറ്​ ഡയറക്​ടറേറ്റ്​ കേസെടുത്തു

05:10 pm 30/12/2016 മു​ംബൈ: സാമ്പത്തിക ക്രമക്കേട് ആരോപിച്ച്​ മതപ്രഭാഷകൻ സാക്കിർ നായിക്കിനെതി​രെ എൻ​ഫോഴ്​സ്​​മെൻറ്​ ഡയറക്​ടറേറ്റ്​ കേസെടുത്തു. ​സാമ്പത്തിക ക്ര​മക്കേട്​ തടയൽ നിയമം അനുസരിച്ചാണ്​ കേസ്​. വിവിധ മതവിഭാഗങ്ങൾക്കിടയിൽ മതസ്​പർദ്ധയുണ്ടാക്കിയെന്നാരോപിച്ച്​ ദേശീയ അന്വേഷണ ഏജൻസിയും സാക്കിർ നായിക്കിനെതിരെ കേസ്​ ഫയൽ ചെയ്​തിരുന്നു. ചാവേറിനെ പ്രോത്സാഹിപ്പിക്കുന്നു, വിവിധ മതങ്ങള്‍ക്കിടയില്‍ വിദ്വേഷമുണ്ടാക്കുകയും വിഭാഗീയത സൃഷ്ടിക്കുകയും ചെയ്യുന്നു, യുവാക്കളെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നു, സാകിര്‍ നായികും മറ്റ് അംഗങ്ങളും രാജ്യത്തിന്‍െറ ബഹുസ്വരതക്കും മതേതരത്വത്തിനും എതിരാണ് തുടങ്ങിയ കാരണങ്ങള്‍ നിരത്തി നവംബര്‍ 17ന്​ യു.എ.പി.എ Read more about സാമ്പത്തിക ക്രമക്കേട് ആരോപിച്ച്​ മതപ്രഭാഷകൻ സാക്കിർ നായിക്കിനെതി​രെ എൻ​ഫോഴ്​സ്​​മെൻറ്​ ഡയറക്​ടറേറ്റ്​ കേസെടുത്തു[…]

പേമ ഖണ്ഡു അടക്കം ഏഴു പേരെ പി.പി.എ പ്രാഥമിക അംഗത്വത്തിൽ നിന്നു സസ്‌പെൻഡ് ചെയ്തു.

03:21 pm 30/12/2016 ഇറ്റാനഗർ: അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡു അടക്കം ഏഴു പേരെ പീപ്പിൾസ് പാർട്ടി ഓഫ് അരുണാചൽ പ്രദേശ് (പി.പി.എ) പ്രാഥമിക അംഗത്വത്തിൽ നിന്നു സസ്‌പെൻഡ് ചെയ്തു. പേമ ഖണ്ഡുവിനെ കൂടാതെ ഉപമുഖ്യമന്ത്രി ചൗന മേനെയും അഞ്ച് എം.എൽ.എമാരെയുമാണ് പാർട്ടിവിരുദ്ധ പ്രവർത്തനത്തിന് പുറത്താക്കിയത്. ജാംബേയ് ടാഷി, സി.ടി മെയിൻ, പി.ഡി സോന, സിഗ്നു നാംചൂം, കാംതഹലു മോസാങ് എന്നിവരാണ് പാർട്ടി നടപടിക്ക് വിധേയരായ എം.എൽ.എമാർ. ഇന്ന് ചേരുന്ന പാർട്ടി യോഗം പുതിയ മുഖ്യമന്ത്രിയെ Read more about പേമ ഖണ്ഡു അടക്കം ഏഴു പേരെ പി.പി.എ പ്രാഥമിക അംഗത്വത്തിൽ നിന്നു സസ്‌പെൻഡ് ചെയ്തു.[…]