ദേവികുളത്ത് സി.പി.എം നേതൃത്വത്തില്‍ കൈയ്യേറ്റമൊഴിപ്പിക്കല്‍ തടയുന്നു.

02:24 pm 12/4/2017 മൂന്നാര്‍: കയ്യേറ്റമൊഴിപ്പിക്കാന്‍ സ്ഥലത്തെത്തിയ റവന്യൂ സംഘത്തെ സി.പി.എം വാര്‍ഡ് മെമ്പർ സുരേഷിന്‍റെ നേതൃത്വത്തിലുളള സംഘമാണ് തടയുന്നത്. തുടര്‍ന്ന് സ്ഥലത്തെത്തിയ സബ്കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമനേയും സി.പി.എം പ്രവര്‍ത്തകര്‍ തടഞ്ഞു. അതേസമയം കയ്യേറ്റമൊഴിപ്പിച്ചേ മടങ്ങുകയുള്ളൂവെന്ന നിലപാടിലാണ് ശ്രീറാം വെങ്കിട്ടരാമന്‍. ഇതിനിടെ വാർഡ് അംഗം സുരേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.

മലപ്പുറത്ത് എൽഡിഎഫ് വൻ മുന്നേറ്റം ഉണ്ടാക്കുമെന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി .

02:22 pm 12/4/2017 കൊ​ച്ചി: മലപ്പുറത്ത് എൽഡിഎഫ് വൻ മുന്നേറ്റം ഉണ്ടാക്കുമെന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ. നി​ല​വി​ലെ സ്ഥി​തി​ഗ​തി​ക​ളി​ൽ മാ​റ്റം വ​രു​മെ​ന്നും അദ്ദേഹം പറഞ്ഞു. പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ നി​യ​മാ​നു​സൃ​ത​മാ​യി അ​ണ് ഇ​ട​പെ​ടു​ന്നത്. ജി​ഷ്ണു പ്ര​ണോ​യിയുടെ കേസിൽ കുടുംബത്തിനു നീ​തി ല​ഭി​ക്കു​മെ​ന്നും സ്വാ​ശ്ര​യ മ​നേ​ജ്മെ​ന്‍റു​ക​ൾ​ക്കെ​തി​രെ നി​യ​മാ​നു​സൃ​ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും കോടിയേരി പ​റ​ഞ്ഞു.

മഹിജയും ശ്രീജിത്തും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി വിട്ടു.

08:07 am 12/4/2017 തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയും ശ്രീജിത്തും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി വിട്ടു. ജിഷ്ണുവിന് നീതി കിട്ടിയെന്ന് മഹിജ പറഞ്ഞു. സർക്കാരിൽ വിശ്വാസമുണ്ട്. കരാർ വ്യവസ്ഥകൾ അംഗീകരിക്കപ്പെടുകയാണെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തുമെന്നും മഹിജ പ്രതികരിച്ചു. ശ്രീജിത്ത് ആരുടേയും സ്വാധീനവലയത്തിൽ വീണിട്ടില്ലെന്നും മഹിജ പറഞ്ഞു. ശ്രീജിത്ത് പെങ്ങളുടെ സ്വാധീനവലയത്തിൽ മാത്രമാണ് വീണിട്ടുള്ളത്. തന്‍റെയും ശ്രീജിത്തിന്‍റെയും വാക്കുകളെ മുഖ്യമന്ത്രി മുഖവിലയ്ക്ക് എടുക്കുമെന്ന് പ്രതീക്ഷയെന്നും ജിഷ്ണുവിന്‍റെ അമ്മ കൂട്ടിച്ചേർത്തു. സർക്കാരിലുള്ള വിശ്വാസം നഷ്ടപ്പെട്ടിട്ടില്ല. Read more about മഹിജയും ശ്രീജിത്തും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി വിട്ടു.[…]

കോഴിക്കോട് ഓയിൽ മില്ലിന് തീപിടിച്ചു

08:04 am 12/4/2017 കോഴിക്കോട്: കോഴിക്കോട് പന്നിയങ്കര മേൽപ്പത്തിന് സമീപമുള്ള ഓയിൽ മില്ലിന് തീപിടിച്ചു. അഗ്നിശമന സേന തീയണയ്ക്കാൻ ശ്രമിക്കുകയാണ്.

മ​ഹി​ജ​യ്ക്ക് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ കാ​ണാ​ൻ അ​നു​മ​തി

10:29 pm 11/4/2017 തി​രു​വ​ന​ന്ത​പു​രം: ജി​ഷ്ണു പ്ര​ണോ​യി​യു​ടെ അ​മ്മ മ​ഹി​ജ​യ്ക്ക് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ കാ​ണാ​ൻ അ​നു​മ​തി. ശ​നി​യാ​ഴ്ച​യാ​ണ് കൂ​ടി​ക്കാ​ഴ്ച​യ്ക്ക് അ​നു​മ​തി ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും മു​ഖ്യ​മ​ന്ത്രി​യെ കാ​ണാം. നി​രാ​ഹാ​ര​മ​വ​സാ​നി​പ്പി​ച്ച​പ്പോ​ൾ ഒ​പ്പി​ട്ട ക​രാ​ർ അ​നു​സ​രി​ച്ചാ​ണ് കൂ​ടി​ക്കാ​ഴ്ച​ക്ക് അ​നു​മ​തി ന​ൽ​കി​യ​ത്. ജി​ഷ്ണു​വി​ന്‍റെ ബ​ന്ധു​ക്ക​ളു​മാ​യു​ണ്ടാ​ക്കി​യ ഒ​ത്തു​തീ​ര്‍​പ്പ് ക​രാ​റി​ന്‍റെ പ​ക​ര്‍​പ്പ് മ​ഹി​ജ​യ്ക്ക് കൈ​മാ​റി​യെ​ന്ന് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് വ്യ​ക്ത​മാ​ക്കി. നേ​ര​ത്തെ മു​ഖ്യ​മ​ന്ത്രി​യെ കാ​ണു​ന്ന​തി​ന് ജി​ഷ്ണു​വി​ന്‍റെ അ​മ്മ പ​ല​ത​വ​ണ ആ​വ​ശ്യ​മു​ന്ന​യി​ച്ചി​രു​ന്നെ​ങ്കി​ലും അ​നു​മ​തി ല​ഭി​ച്ചി​രു​ന്നി​ല്ല. ജി​ഷ്ണു​വി​ന്‍റെ മ​ര​ണ​ത്തെ തു​ട​ര്‍​ന്ന് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന ഘ​ട്ട​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി കോ​ഴി​ക്കോ​ടെ​ത്തി​യി​രു​ന്നെ​ങ്കി​ലും വീ​ട് Read more about മ​ഹി​ജ​യ്ക്ക് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ കാ​ണാ​ൻ അ​നു​മ​തി[…]

നാലു പേരെയും കേദല്‍ കൊന്നത് ‘ആസ്ട്രല്‍ പ്രൊജക്ഷന്‍’ പരീക്ഷിക്കാന്‍; എന്താണ് ആസ്ട്രല്‍ പ്രൊജക്ഷന്‍ ?

07:19pm 11/4/2017 തിരുവനന്തപുരം നന്ദന്‍കോട് കൂട്ട കൊലപാതകത്തില്‍ പിടിയിലായ കേദല്‍ ജീന്‍സന്‍ രാജ് എന്തിനാണ് ഈ കൊടുംക്രൂര ചെയ്തതെന്ന ചോദ്യങ്ങള്‍ക്ക് ഏകദേശം ഉത്തരമായത് ഇന്നലെ രാത്രിയാണ്. സാത്താന്‍സേവക്ക് വേണ്ടിയാണ് കൊല നടത്തിയതെന്നാണ് കേദലിന്റെ മൊഴി. പ്രാചീന ഈജിപ്തിലും ചൈനയിലും ഇന്ത്യയിലും വരെ അതീന്ദ്രിയസിദ്ധികള്‍ അവകാശപ്പെട്ടിരുന്നവര്‍ അനുഷ്ഠിച്ചിരുന്ന ആസ്ട്രല്‍ പ്രൊജക്ഷന്‍ എന്ന കര്‍മം പരീക്ഷിക്കാനാണ് കേദല്‍ കൂട്ടക്കൊല ചെയ്തതെന്ന് പൊലീസ് പറയുന്നു. എന്താണ് ആസ്ട്രല്‍ പ്രൊജക്ഷന്‍ ? ഏറ്റവും ലളിതമായി പറഞ്ഞാല്‍ ആത്മാവിനെ ശരീരത്തില്‍ നിന്നു വേര്‍പെടുത്തുന്ന പ്രവര്‍ത്തി Read more about നാലു പേരെയും കേദല്‍ കൊന്നത് ‘ആസ്ട്രല്‍ പ്രൊജക്ഷന്‍’ പരീക്ഷിക്കാന്‍; എന്താണ് ആസ്ട്രല്‍ പ്രൊജക്ഷന്‍ ?[…]

അറസ്റ്റിലായ ഹിമവൽഭദ്രാനന്ദ ജാമ്യത്തിലിറങ്ങിയ ശേഷം മാധ്യമങ്ങളോട് സംസാരിച്ചു.

05:44 pm 11/4/1017 തിരുവന്തപുരം: താനൊരു കുറ്റവാളിയല്ലെന്നും ഡി.ജി.പിയെ കാണുന്നതിന് വേണ്ടിയാണ് പൊലീസ് ആസ്ഥാനത്തെത്തിയതെന്നും ഹിമവൽ ഭദ്രാനന്ദ. ഡി.ജി.പി ഒാഫീസിനു മുന്നിൽ ജിഷ്ണുവിെൻറ കുടുംബം നടത്തിയ സമരത്തിനിടെ അറസ്റ്റിലായ ഹിമവൽഭദ്രാനന്ദ ജാമ്യത്തിലിറങ്ങിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. പൊലീസ് കുറ്റവാളികളോടെന്ന പോലെയാണ് പെരുമാറിയത്. കൊച്ചിയിലെ മയക്കുമരുന്നു മാഫിയയെകുറിച്ച് പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയിരുന്നു. തീവ്രവാദ വിരുദ്ധപ്രവർത്തനങ്ങളിൽ പെങ്കടുത്തതിെൻറ പേരിൽ തനിക്ക് വധഭീഷണിയുണ്ടായിരുന്നു. സംഭവത്തിൽ റൂറൽ എസ്.പി പൊലീസ് സംരക്ഷണവും ഏർപ്പെടുത്തി. എന്നാൽ തനിക്കെതിരെ ഭീഷണിയില്ലെന്ന പൊലീസ് റിപ്പോർട്ടിനെതിരെ മുഖ്യമന്ത്രിക്കും Read more about അറസ്റ്റിലായ ഹിമവൽഭദ്രാനന്ദ ജാമ്യത്തിലിറങ്ങിയ ശേഷം മാധ്യമങ്ങളോട് സംസാരിച്ചു.[…]

പിണറായി വിജയന്‍റെ വാദം തള്ളി കെ.എം.ഷാജഹാൻ.

01:19 pm 11/4/2017 തിരുവനന്തപുരം: വ്യക്തിവിരോധമില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാദം തള്ളി കെ.എം.ഷാജഹാൻ. ഏഴു ദിവസം ജയിലിലടച്ച് തന്നെ പീഡിപ്പിക്കാൻ മറ്റ് കാരണങ്ങളൊന്നുമില്ലെന്ന് ഷാജഹാൻ വ്യക്തമാക്കി. ഇതിന്‍റെ കാരണങ്ങളെക്കുറിച്ച് പിന്നീട് പറയാമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ, പോലീസ് ആസ്ഥാനത്ത് നടന്ന സംഭവത്തിന്‍റെ പേരിൽ കെ.എം.ഷാജഹാനോട് വ്യക്തിവിരോധം തീർക്കുകയാണെന്ന ആരോപണങ്ങൾ മുഖ്യമന്ത്രി തള്ളിയിരുന്നു. ഷാജഹാൻ പോലീസ് ആസ്ഥാനത്ത് വന്ന് പ്രശ്നങ്ങൾ സൃഷ്ടിച്ചതിനാണ് കേസെടുത്തിരിക്കുന്നതെന്നും അദ്ദേഹത്തെ ബോധപൂർവം കുടുക്കിയതല്ലെന്നും പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു.

കേഡല്‍ ആദ്യം കൊന്നത് അമ്മയെ.

11:07 am 11/4/2017 നന്തന്‍കോട് കൂട്ടകൊലപാത കേസിലെ പ്രതി കേഡല്‍ ആദ്യം കൊന്നത് അമ്മയെ. താനുണ്ടാക്കിയ കമ്പ്യൂട്ടര്‍ ഗെയിംഗ് കാണിച്ചു താരമെന്ന പറഞ്ഞ് മുറിയില്‍ വിളിച്ചുവരുത്തിയാണ് അമ്മയെ മഴുകൊണ്ട് വെട്ടികൊലപ്പെടുത്തിയത്. ആത്മാവിന് ശക്തിയേല്‍കാനാണ് കൊലപാതങ്ങള്‍ ചെയ്തതെന്നാണ് മൊഴി. പ്രതിപറയുന്ന കാര്യങ്ങളെ കുറിച്ച് കൂടുതല്‍ ശാസ്ത്രീയ പരിശോധന വേണ്ടിവരുമെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ ബുധനാഴാചയാണ് കേഡല്‍ അമ്മയെയും അച്ഛനെയും സഹോദരിയും കൊല്ലുന്നത്. രാവിലെ പത്തുമണിക്ക് അമ്മ ഡോ. ജീന്‍ പദ്മ ഒരു ബന്ധവിനെ വിളിച്ചിരുന്നു. ഇതിനുശേഷമാകാം കൊലപാകം നടന്നതെന്നാണ് Read more about കേഡല്‍ ആദ്യം കൊന്നത് അമ്മയെ.[…]

ആലപ്പുഴയിൽ ഉൽസവത്തിന് പോയ വിദ്യാർഥിയ കാണ്മാനിലെന്ന് പരാതി.

11:01 am 11/4/2017 വടുതല(ആലപ്പുഴ): ചേർത്തല താലൂക്ക്‌ പാണാവള്ളി പഞ്ചായത്ത്‌ 17-ാം വാർഡിൽ തൊട്ടത്തിൽ നികർത്തിൽ താജു മകൻ നിസാമി(15)നെയാണ് ശനിയാഴ്ച മുതൽ കാണാതായത്. പാണാവള്ളിയിലെ ക്ഷേത്രത്തിൽ ശനിയാഴ്ച രാത്രി ഉൽസവത്തിന് പോയ നിസാം പിന്നീട് തിരിച്ചു വന്നിട്ടില്ലെന്ന് മാതാപിതാക്കൾ പൂച്ചാക്കൽ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. കണ്ടുകിട്ടുന്നവർ ബന്ധപെടുക: 9048564568, 04782522249.