ജിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത്തിനെ സിപിഎമ്മില്‍നിന്നു പുറത്താക്കി

07:56 am 11/4/2017 തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ അമ്മാവന്‍ ശ്രീജിത്തിനെ സിപിഎം പാര്‍ട്ടിയില്‍നിന്നു പുറത്താക്കി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരിലാണ് നടപടി. കോഴിക്കോട് വളയം വണ്ണാര്‍ക്കണ്ടി ബ്രാഞ്ച് അംഗവും ദേശാഭിമാനി ജീവനക്കാരനുമായിരുന്നു ശ്രീജിത്ത്. പാര്‍ട്ടിയുടെ ബ്രാഞ്ച്, ലോക്കല്‍, ഏരിയ കമ്മിറ്റികളുടെ പൂര്‍ണ പിന്തുണ സമരത്തിന് ഉണ്ടായിരുന്നുവെങ്കിലും ഇവരുടെകൂടി അംഗീകാരത്തോടെയാണ് നടപടി സ്വീകരിച്ചത് എന്നാണ് റിപ്പോര്‍ട്ട്. അതേസമയം, പാര്‍ട്ടി നടപടി താന്‍ അറിഞ്ഞിട്ടില്ലെന്ന് ശ്രീജിത്ത് പ്രതികരിച്ചു. പുറത്താക്കുന്നതിനു മുന്പായി പാര്‍ട്ടി തന്നോടു വിശദീകരണം തേടിയിട്ടില്ലെന്നും ശ്രീജിത്ത് പറഞ്ഞു. ജിഷ്ണുവിന്റെ Read more about ജിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത്തിനെ സിപിഎമ്മില്‍നിന്നു പുറത്താക്കി[…]

വീടിനുള്ളിൽ നാലുപേർ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒളിവിൽ പോയ മകൻ പിടിയിൽ.

08:45 pm 10/4/2017 തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഒൗദ്യോഗിക വസതിയായ ക്ലിഫ് ഹൗസിനു സമീപത്തെ വീടിനുള്ളിൽ നാലുപേർ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒളിവിൽ പോയ മകൻ പിടിയിൽ. ഡോക്ടറുടെ മകൻ കേഡൽ ജീൻസണ്‍ രാജ (30) ആണു പിടിയിലായത്. തിരുവനന്തപുരം തന്പാനൂർ റെയിൽവേ സ്റ്റേഷനിൽനിന്ന് ആർപിഎഫാണ് ഇയാളെ പിടികൂടിയത്. റിട്ടയേഡ് പ്രഫ. രാജ തങ്കം (60), ഭാര്യ റിട്ടയേഡ് ആർഎംഒ ഡോ. ജീൻ പദ്മ (58), മകൾ കരോലിൻ (25), ഡോക്ടറുടെ ബന്ധു ലളിത (70) എന്നിവരെയാണു നന്തൻകോട്ടെ Read more about വീടിനുള്ളിൽ നാലുപേർ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒളിവിൽ പോയ മകൻ പിടിയിൽ.[…]

കുമരകത്തു നിന്ന് കാണാതായ ദന്പതികളെ ട്രെയിനിൽ കണ്ടെന്ന നിർണായക വിവരം പോലീസിന് ലഭിച്ചു.

05:44 pm 10/4/2017 കോട്ടയം: കേസിൽ ആദ്യമായാണ് ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം പോലീസിന് ലഭിക്കുന്നത്. കാണാതായ ഏപ്രിൽ ആറിന് എറണാകുളം നോർത്ത് സ്റ്റേഷനിൽ നിന്നും ദന്പതികൾ ട്രെയിനിൽ കയറിയെന്നും കോട്ടയം വരെ ഒരുമിച്ച് സഞ്ചരിച്ചുവെന്നും മലപ്പള്ളി സ്വദേശികളായ അധ്യാപക ദന്പതികളിൽ നിന്നും പോലീസിന് വിവരം ലഭിച്ചു. ഒപ്പം യാത്ര ചെയ്യുന്നവർ എന്ന നിലയ്ക്ക് ഇവരോടെ സംസാരിച്ചുവെന്നാണ് അധ്യാപക ദന്പതികൾ പോലീസിനെ അറിയിച്ചത്. എവിടേയ്ക്കാണെന്ന് ചോദിച്ചപ്പോൾ കോട്ടയത്തിന് എന്ന് ആദ്യം മറുപടി നൽകി. കോട്ടയം സ്റ്റേഷൻ എത്തിയപ്പോൾ ഇറങ്ങുന്നില്ലേ Read more about കുമരകത്തു നിന്ന് കാണാതായ ദന്പതികളെ ട്രെയിനിൽ കണ്ടെന്ന നിർണായക വിവരം പോലീസിന് ലഭിച്ചു.[…]

ജിഷ്ണുവിന്‍റെ മരണവുമായി ബന്ധപ്പെട്ടുള്ള കേസില്‍ നാലും അഞ്ചും പ്രതികളുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു.

11:30 am 10/4/2017 കൊച്ചി: ജിഷ്ണുവിന്‍റെ മരണവുമായി ബന്ധപ്പെട്ടുള്ള കേസില്‍ ഒളിവിലുള്ള നാലും അഞ്ചും പ്രതികളായ പ്രവീണിനെയും ദിപിനെയും അറസ്റ്റ് ചെയുന്നത് ഹൈക്കോടതി തടഞ്ഞു. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി വരുന്ന വരെ അറസ്റ്റ് പാടില്ല എന്നതിനാലാണ് കോടതിയുടെ നിർദേശമെന്നാണ് വിവരം.അറസ്റ്റ് ചെയ്യില്ലെന്ന് ഉറപ്പു നൽകിയ പ്രോസിക്യൂഷൻ ഇരുവരും പോലീസിന്‍റെ നിരീക്ഷണത്തിലാണെന്നും വ്യക്തമാക്കി. അതിനിടെ കഴിഞ്ഞദിവസം അറസ്റ്റിലായ മൂന്നാം പ്രതിയും നെഹ്‌റു കോളജ് വൈസ് പ്രിന്‍സിപ്പലുമായ ശക്തിവേലിന്‍റെ ഭാര്യ കോടതി അലക്ഷ്യ ഹർജി നൽകി. മുൻകൂർ ജാമ്യാപേക്ഷ കോടതി Read more about ജിഷ്ണുവിന്‍റെ മരണവുമായി ബന്ധപ്പെട്ടുള്ള കേസില്‍ നാലും അഞ്ചും പ്രതികളുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു.[…]

ഷാജഹാന്‍റെ അറസ്റ്റ് കേരളത്തിലെ ജനങ്ങൾക്ക് വിഷയമല്ലെന്ന് മന്ത്രി ജി. സുധാകരൻ.

11:08 am 10/4/2017 തിരുവനന്തപുരം: കെ.എം ഷാജഹാന്‍റെ അറസ്റ്റ് കേരളത്തിലെ ജനങ്ങൾക്ക് വിഷയമല്ലെന്ന് മന്ത്രി ജി. സുധാകരൻ. പലരും ജയിലിൽ കിടക്കുന്നുണ്ട്. സർക്കാറിനെ മോശമാക്കാൻ ചില വിദേശ ശക്തികൾ പ്രവർത്തിക്കുന്നുണ്ടെന്നും സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു. 80000ലധികം മുസ് ലിം യുവതി-യുവാക്കൾ ജാമ്യമില്ലാ വകുപ്പ് പ്രകാരം ജയിലിൽ കിടക്കുന്നു. തീവ്രവാദികളാക്കിയാണ് ഇവരെ യു.പി.എ സർക്കാർ ജയിലിൽ അടച്ചത്. ഇക്കാര്യം ആരും പറയാത്തത് എന്തു കൊണ്ടാണെന്നും മന്ത്രി സുധാകരൻ ചോദിച്ചു. ജിഷ്ണു പ്രണോയിയുടെ കുടുംബം ഡി.ജി.പി ഒാഫീസിൽ മുന്നിൽ നടത്തിയ Read more about ഷാജഹാന്‍റെ അറസ്റ്റ് കേരളത്തിലെ ജനങ്ങൾക്ക് വിഷയമല്ലെന്ന് മന്ത്രി ജി. സുധാകരൻ.[…]

മലപ്പുറം ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും.

09:05 am 10/4/2017 പ്രചാരണത്തിന് സമാപനം കുറിച്ച് മലപ്പുറം നഗരം കേന്ദ്രീകരിച്ചുള്ള കലാശകൊട്ട് ഉണ്ടാകില്ല. സംഘർഷ സാധ്യത കണക്കിലെടുത്താണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. മലപ്പുറത്ത് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലും സംഘർഷ സാധ്യത കണക്കിലെടുത്ത് കലാശക്കൊട്ട് ഒഴിവാക്കിയിരുന്നു.ഉപതെരഞ്ഞെടുപ്പിലും ഇതു തുടരാനാണ് മലപ്പുറം എസ്പി യുടെ നിർദ്ദേശപ്രകാരം വിളിച്ച് ചേർത്ത് സർവ്വകക്ഷി യോഗത്തിൽ തീരുമാനം. എന്നാൽ നഗര പരിധിക്ക് പുറത്ത് രാഷ്ട്രീയ പാർട്ടികൾക്ക് കലാശക്കൊട്ട് നടത്താം. വിവിധ കേന്ദ്രങ്ങളിൽ നടത്തുന്ന റോഡ് ഷോകളോടെയാകും പ്രമുഖ പാർട്ടികളുടെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കുന്നത്.തെരഞ്ഞെടുപ്പുമായി Read more about മലപ്പുറം ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും.[…]

ആ​ല​പ്പു​ഴ ജില്ലയിൽ തിങ്കളാഴ്ച എ​സ്എ​ഫ്‌​ഐ​ വി​ദ്യാ​ഭ്യാ​സ ബ​ന്ദ് ആചരിക്കും.

08:28 am 10/4/2017 ആ​ല​പ്പു​ഴ​: ക​ട്ട​ച്ചി​റ വെ​ള​ളാ​പ്പ​ള​ളി എ​ന്‍​ജി​നീ​യ​റിംഗ് കോള​ജി​ല്‍ വി​ദ്യാ​ര്‍​ഥി ജീവനൊടുക്കാൻ ശ്ര​മി​ച്ച​ സംഭവുമായി ബന്ധപ്പെട്ടാണ് വി​ദ്യാ​ഭ്യാ​സ​ ബ​ന്ദ്. വി​ദ്യാ​ര്‍​ഥി​യു​ടെ ആ​ത്മ​ഹ​ത്യാ ശ്ര​മ​ത്തി​നെ​തി​രെ വെ​ള​ളാ​പ്പ​ള്ളി​യു​ടെ കോ​ള​ജി​നെ​തി​രെ വ്യാ​പ​ക പ്ര​തി​ഷേ​ധ​മാ​ണ് ഉ​യ​രു​ന്ന​ത്.

ശക്തിവേലിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

08:12 am 10/4/2017 തൃശൂര്‍: ജിഷ്ണു കേസിലെ മൂന്നാം പ്രതിയും നെഹ്‍റു കോളേജ് വൈസ് പ്രിൻസിപ്പലുമായ ശക്തിവേലിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇന്നലെ കോയമ്പത്തൂരിൽ നിന്ന് പിടിയിലായ ശക്തിവേലിനെ പുലർച്ചെ ഒരു മണിയോടെയാണ് മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കിയത്. ഇയാളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് അന്വേഷണ സംഘം ഇന്ന് വടക്കാഞ്ചേരി മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകും. ഒളിവിൽ കഴിയുന്ന പ്രവീണിനായി അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കണമെന്നും പൊലീസ് ആവശ്യപ്പെടും. ഇതിൻമേലും ഇന്ന് വിധിയുണ്ടാകും. ശക്തിവേലും പ്രവീണും സമർപ്പിച്ച മുൻകൂർ ജാമ്യ Read more about ശക്തിവേലിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.[…]

മലപ്പുറം കളക്ടറേറ്റ് സ്ഫോടനവുമായി ബന്ധപ്പെട്ട് രണ്ടു പേർ പിടിയിലായി.

08:14 am 10/4/2017 മധുര: മധുരയിൽ നിന്ന് കേരള പോലീസാണ് ഇരുവരെയും പിടികൂടിയത് ബേസ്മൂവ്മെന്‍റ് തലവൻ എൻ.അബൂബക്കറും എ.അബ്ദു റഹ്‌മാനുമാണ് പിടിയിലായത്. കൊല്ലം ചിറ്റൂർ സ്ഫോടനങ്ങൾ നടത്തിയതും ഇവരാണെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.

ബി​ജെ​പി​യി​ലേ​ക്ക് പോ​കു​ന്ന പ്ര​ശ്ന​മി​ല്ലെ​ന്ന് ശ​ശി ത​രൂ​ര്‍.

08:04 am 19/4/2017 തി​രു​വ​ന​ന്ത​പു​രം: ബി​ജെ​പി​യി​ലേ​ക്ക് പോ​കു​ന്ന പ്ര​ശ്ന​മി​ല്ലെ​ന്ന് ശ​ശി ത​രൂ​ര്‍. ബ​ഹു​സ്വ​ര​ത​യി​ലും സ​മു​ദാ​യ​സ​മ​ത്വ​ത്തി​ലും വി​ശ്വ​സി​ക്കു​ന്ന​യാ​ളാ​ണ് താ​ന്‍. ബി​ജെ​പി​യു​ടെ പ്ര​ത്യ​യ​ശാ​സ്ത്ര​ത്തി​ന് അ​തു​മാ​യി ബ​ന്ധ​മി​ല്ല​ന്നും ശ​ശി ത​രൂ​ര്‍ പ​റ​ഞ്ഞു.