പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിപ്പിച്ചയക്കാനുള്ള ശ്രമം കോടതി തടഞ്ഞു.

07:41 am 4/6/2017 വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിപ്പിച്ചയക്കാനുള്ള മാതാവി​​െൻറ ശ്രമം വർക്കല ബ്ലോക്ക് ശൈശവ വിവാഹ നിരോധന ഓഫിസറുടെ ഇടപെടലിനെ തുടർന്ന് കോടതി തടഞ്ഞു. വർക്കല വികസന ബ്ലോക്ക് പരിധിയിലാണ് സംഭവം. ചെറുന്നിയൂർ പഞ്ചായത്ത് സ്വദേശിയും പ്ലസ്​ ടു വിദ്യാർഥിനിയുമായ പെൺകുട്ടിയെ ചെമ്മരുതി പഞ്ചായത്ത് സ്വദേശിയും ശാരീരിക വൈകല്യമുള്ള യുവാവുമായി അയാള​ുടെ വീട്ടിൽ ഞായറാഴ്ച രാവിലെ ​വിവാഹം നടത്താനായിരുന്നു തീരുമാനം. പെൺകുട്ടിയുടെ പിതാവ് നേരത്തേ മരിച്ച​ു. മാതാവ് നിർധനയാണ്. അതിനാലാണ്​ മകളുടെ വിവാഹം നേരത്തേ Read more about പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിപ്പിച്ചയക്കാനുള്ള ശ്രമം കോടതി തടഞ്ഞു.[…]

കാർ തോട്ടിലേക്ക് മറിഞ്ഞ് മൂന്നു മരണം.

07:40 am 4/6/2017 കൊച്ചി: എറണാകുളം പുത്തൻവേലിക്കരയിൽ കാർ തോട്ടിലേക്ക് മറിഞ്ഞ് മൂന്നു മരണം. പുത്തൻവേലിക്കര സ്വദേശികളായ മേരി, ഹണി, ആൽബിൻ എന്നിവരാണ് മരിച്ചത്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരെ കളിയാക്കി അഡ്വ.ജയശങ്കറിന്റെ പോസ്റ്റ്‌

07:21 am 4/6/2017 NSS ഹെഡ് ഓഫീസിലെ ഇൻ്റേണൽ ഓഡിറ്റർ ആർ. ഗോപാലകൃഷ്ണ പിളള സേവനകാലാവധി പൂർത്തിയാക്കി മേയ് 31ന് വിരമിച്ചു. NSS സ്കൂളുകളും കോളേജുകളും ആശുപത്രികളും തോട്ടങ്ങളുമൊക്കെ ഒട്ടനവധി തട്ടിപ്പും വെട്ടിപ്പും കണ്ടുപിടിച്ചയാളാണ് ഗോപാലകൃഷ്ണപിളള. 2015ൽ നിലമേൽ കോളേജിലെ വലിയൊരു ധനാപഹരണം കണ്ടുപിടിച്ചു റിപ്പോർട്ടു ചെയ്തപ്പോൾ പെരുന്ന തമ്പുരാൻ കോപിച്ചു. പിളളയെ പാലക്കാട് ജില്ലയിലെ എടത്തനാട്ടുകര എസ്റ്റേറ്റിലേക്കു നാടുകടത്തി. ഒരു കൊല്ലം കഴിഞ്ഞു പട്ടാഴി എസ്റ്റേറ്റിലേക്കു മാറ്റി. 34കൊല്ലത്തെ സേവനത്തിനു ശേഷം പടിയിറങ്ങുന്ന പിളളയ്ക്കു യാത്രയയപ്പു Read more about എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരെ കളിയാക്കി അഡ്വ.ജയശങ്കറിന്റെ പോസ്റ്റ്‌[…]

ആന്റപ്പൻ അമ്പിയായത്തിന്റെ സ്മരണ പുതുക്കി സുഹൃത്തുക്കൾ മഴ മിത്രത്തിൽ ഒത്തു കൂടി.

07:20 am 4/6_2017 എടത്വാ: ഗ്രീൻ കമ്യൂണിറ്റി സ്ഥാപകൻ അന്തരിച്ച ആന്റപ്പൻ അമ്പിയായത്തിന്റെ സ്മരണ പുതുക്കി സുഹൃത്തുക്കൾ ഒത്തു കൂടി. ‘മഴ മിത്രത്തിന് ” സമീപം നിർമ്മിച്ച ശലഭോദ്യാനത്തിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ ആൻറ്പ്പൻ അമ്പിയായം ഫൗണ്ടേഷൻ ചെയർമാൻ ഡോ.ജോൺസൺ വി.ഇടിക്കുള അദ്യക്ഷത വഹിച്ചു. ചങ്ങനാശേരി അതിരൂപതാ പിതൃവേദി പ്രസിഡന്റ് വർഗ്ഗീസ് മാത്യം നെല്ലിക്കൻ ഉദ്ഘാടനം ചെയ്തു.ജയൻ ജോസഫ് , അഡ്വ. വിനോദ് വർഗ്ഗീസ് , സജി ജോസഫ്., ജോയൽ മാത്യൂസ് , ജോൺ ബേബി ,തൊമ്മച്ചൻ Read more about ആന്റപ്പൻ അമ്പിയായത്തിന്റെ സ്മരണ പുതുക്കി സുഹൃത്തുക്കൾ മഴ മിത്രത്തിൽ ഒത്തു കൂടി.[…]

അമിത് ഷായെ കാണാൻ പോകില്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി

06:06 pm 3/6/2017 ആലപ്പുഴ: സംസ്ഥാനത്ത് സന്ദർശനത്തിനെത്തിയ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായെ കാണാൻ പോകില്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. അദ്ദേഹത്തോട് പറയാൻ ഒന്നുമില്ലാത്തതിനാലാണ് പോകാത്തത്. അമിത് ഷായെ കാണാത്തത് മോശമായി കരുതുന്നില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു.

സിബിഎസ്ഇ: വിദ്യാർഥികളുടെ ദുരിതം ഒഴിയുന്നില്ല.

06:00 pm 3/6/2017 കോട്ടയം: സിബിഎസ്ഇ പത്താം ക്ലാസ് ഫലം ശനിയാഴ്ച ഉച്ചയ്ക്കു പ്രസിദ്ധീകരിച്ചെങ്കിലും വിദ്യാർഥികളുടെ ദുരിതം ഒഴിയുന്നില്ല. നിലത്തുനിൽക്കാതെ ഓടിയെങ്കിൽ മാത്രമേ പ്ലസ് ടു അഡ്മിഷന് അപേക്ഷ സമർപ്പിക്കാൻ കഴിയൂ എന്നതാണു സ്ഥിതി. ജൂണ്‍ അഞ്ച് തിങ്കളാഴ്ചയാണ് പ്ലസ് ടുവിന് അപേക്ഷിക്കേണ്ട അവസാന തീയതി. അതുതന്നെ സിബിഎസ്ഇ വിദ്യാർഥികൾക്കു വേണ്ടി കോടതി അനുവദിച്ചു നൽകിയതാണ്. എന്നാൽ, ഫലം പ്രസിദ്ധീകരിക്കുന്നതു ശനിയാഴ്ച വരെ നീണ്ടതോടെ വിദ്യാർഥികൾ വീണ്ടും വെട്ടിലായി. ഞായർ അവധി, പിറ്റേന്ന് തിങ്കൾ ഒറ്റ ദിവസം Read more about സിബിഎസ്ഇ: വിദ്യാർഥികളുടെ ദുരിതം ഒഴിയുന്നില്ല.[…]

ഷൊർണൂർ നിയോജക മണ്ഡലത്തിൽ തിങ്കളാഴ്ച ബിജെപി ഹർത്താൽ

05:59 pm 3/6/2017 ഷൊർണൂർ: ഷൊർണൂർ നിയോജക മണ്ഡലത്തിൽ തിങ്കളാഴ്ച ബിജെപി ഹർത്താൽ. രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ. ഷൊർണൂർ നഗരസഭയിലെ വാർഡുകളിലേക്കുള്ള ഫണ്ടുകളിൽ വിവേചനം കാണിച്ചെന്നാരോപിച്ച് സമരം നടത്തിയ ബിജെപി പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ.

ക​ശാ​പ്പ്​ വി​ഷ​യ​ത്തി​ൽ: പ്ര​ത്യേ​ക നി​യ​മ​സ​ഭ സ​മ്മേ​ള​നം ജൂ​ൺ എ​ട്ടി​ന്​ ചേ​രും

07:32 am 3/6/2017 തി​രു​വ​ന​ന്ത​പു​രം: ക​ന്നു​കാ​ലി ക​ശാ​പ്പ്​ വി​ഷ​യ​ത്തി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​റി​​െൻറ ഉ​ത്ത​ര​വ്​ സൃ​ഷ്​​ടി​ച്ച പ്ര​തി​സ​ന്ധി ച​ർ​ച്ച​ചെ​യ്യാ​ൻ പ്ര​ത്യേ​ക നി​യ​മ​സ​ഭ സ​മ്മേ​ള​നം ജൂ​ൺ എ​ട്ടി​ന്​ ചേ​രും. വെ​ള്ളി​യാ​ഴ്​​ച ചേ​ർ​ന്ന പ്ര​ത്യേ​ക മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ലാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച തീ​രു​മാ​ന​മാ​യ​ത്. ചോ​ദ്യോ​ത്ത​ര​വേ​ള ഒ​ഴി​വാ​ക്കി രാ​വി​ലെ ഒ​മ്പ​തി​നാ​കും സ​ഭ സ​മ്മേ​ളി​ക്കു​ക. ക​ശാ​പ്പ്​ വി​ഷ​യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പ്ര​മേ​യം അ​വ​ത​രി​പ്പി​ക്കും. തു​ട​ർ​ന്ന് ര​ണ്ട്​ മ​ണി​ക്കൂ​ർ ച​ർ​ച്ച​ന​ട​ത്തും. ആ​വ​ശ്യ​മെ​ങ്കി​ൽ നി​യ​മ​നി​ർ​മാ​ണം ഉ​ൾ​പ്പെ​ടെ സ​ഭ​യു​ടെ പൊ​തു​വി​കാ​രം പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന തീ​രു​മാ​നം കൈ​ക്കൊ​ള്ളാ​നും ആ​ലോ​ച​ന​യു​ണ്ട്. ഇ​ക്കാ​ര്യ​ങ്ങ​ൾ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ൽ Read more about ക​ശാ​പ്പ്​ വി​ഷ​യ​ത്തി​ൽ: പ്ര​ത്യേ​ക നി​യ​മ​സ​ഭ സ​മ്മേ​ള​നം ജൂ​ൺ എ​ട്ടി​ന്​ ചേ​രും[…]

മ​ണ്ണി​ടി​ഞ്ഞു വീ​ണു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ വ​യോ​ധി​ക​ൻ മ​രി​ച്ചു.

07:22 am 3/6/2017 കൊ​ല്ലം: കൊ​ല്ലം കൊ​ട്ടി​യ​ത്ത് മ​ണ്ണി​ടി​ഞ്ഞു വീ​ണു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ വ​യോ​ധി​ക​ൻ മ​രി​ച്ചു. കൊ​ട്ടി​യം സ്വ​ദേ​ശി സു​ലോ​ച​ന​ൻ(65) ആ​ണ് മ​രി​ച്ച​ത്. ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്നു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലാ​യി​രു​ന്നു അ​പ​ക​ടം.

പാളയം ബസ് സ്റ്റാന്റിനെ ചുമരുകള്‍ പോസ്റ്ററുകളും ചുവരെഴുത്തും കൊണ്ട് വൃത്തികേടാക്കിയതില്‍ അമര്‍ഷം പൂണ്ട് പഴയ കലക്ടര്‍ ബ്രോ

07:17 am 3/6/2017 കോഴിക്കോട് പാളയം ബസ് സ്റ്റാന്റിനെ ചുമരുകള്‍ പോസ്റ്ററുകളും ചുവരെഴുത്തും കൊണ്ട് വൃത്തികേടാക്കിയതില്‍ അമര്‍ഷം പൂണ്ട് പഴയ കലക്ടര്‍ ബ്രോ കോഴിക്കോട് പാളയം ബസ് സ്റ്റാന്റിനെ ചുമരുകള്‍ മുഴുവന്‍ പോസ്റ്ററുകളും ചുവരെഴുത്തും കൊണ്ട് വൃത്തികേടായിരുന്നു. കോഴിക്കോട്ടെ കുട്ടികള്‍ കഴിഞ്ഞ കുറേക്കാലമായി അവരുടെ കുറെയധികം സമയം മെനക്കെടുത്തിയാണ് അതൊക്കെ വൃത്തിയാക്കി മനോഹരമായ ചിത്രങ്ങള്‍ വരച്ചത്. മണിച്ചിത്രതുണ് പദ്ധതിയില്‍ കുട്ടികളുടെ ഈ സംരംഭം ഇപ്പോള്‍ ബസ് സ്റ്റാന്‍ഡ് ഉപയോഗിക്കുന്നവരും കോഴിക്കോട്ടെ പൊതുസമൂഹവും വളരെ സ്‌നേഹാദരങ്ങളുടെ നോക്കിക്കാണുന്ന ഒന്നാണ്. Read more about പാളയം ബസ് സ്റ്റാന്റിനെ ചുമരുകള്‍ പോസ്റ്ററുകളും ചുവരെഴുത്തും കൊണ്ട് വൃത്തികേടാക്കിയതില്‍ അമര്‍ഷം പൂണ്ട് പഴയ കലക്ടര്‍ ബ്രോ[…]