കാഷ്മീർ അതിർത്തിയിൽ പാക് സൈന്യത്തിന്‍റെ ഷെല്ലാക്രമണം.

08:31 am 11/6/2017 ജമ്മു: ജമ്മു കാഷ്മീർ അതിർത്തിയിൽ പാക് സൈന്യത്തിന്‍റെ ഷെല്ലാക്രമണം. പൂഞ്ചിലെ കൃഷ്ണഘാട്ടി സെക്ടറിൽ ശനിയാഴ്ച രാത്രിയിലാണ് ശക്തമായ ഷെല്ലാക്രമണം നടന്നത്. 82 എംഎം, 120 എംഎം മോട്ടോർ ഷെല്ലുകൾ ഉപയോഗിച്ചായിരുന്നു ആക്രമണം നടന്നത്. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു.

മോ​സ്കോ​യി​ലെ ക്രാ​റ്റോ​വോ ഗ്രാ​മ​ത്തി​ൽ അ​ക്ര​മി നാ​ലു പേ​രെ വെ​ടി​വ​ച്ചു കൊ​ന്നു

08:29 am 11/6/2017 മോ​സ്കോ: തെ​ക്കു​കി​ഴ​ക്ക​ൻ മോ​സ്കോ​യി​ലെ ക്രാ​റ്റോ​വോ ഗ്രാ​മ​ത്തി​ൽ അ​ക്ര​മി നാ​ലു പേ​രെ വെ​ടി​വ​ച്ചു കൊ​ന്നു. ആ​ക്ര​മ​ണ​ത്തി​ൽ നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രി​ൽ പ​ല​രു​ടേ​യും നി​ല ഗു​രു​ത​ര​മാ​ണ്. ക്രാ​റ്റോ​വോ സ്വ​ദേ​ശി​യാ​യ അ​ക്ര​മി വീ​ടി​ന്‍റെ പ​രി​സ​ര​ത്തു നി​ന്നു​കൊ​ണ്ട് സ​മീ​പ​വാ​സി​ക​ളെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. സ്ഥ​ല​ത്തെ​ത്തി​യ പ്ര​ത്യേ​ക സേ​ന​യ്ക്ക് നേ​രെ​യും ആ​ക്ര​മ​ണ​മു​ണ്ടാ​യി. സേ​ന​യ്ക്ക് നേ​രെ വെ​ടി​യു​തി​ർ​ത്ത ഇ​യാ​ൾ ര​ണ്ടു ഗ്ര​നേ​ഡു​ക​ളും എ​റി​ഞ്ഞു. അ​ക്ര​മി ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ഇ​യാ​ൾ​ക്ക് വേ​ണ്ടി തെ​ര​ച്ചി​ൽ ന​ട​ത്തു​ക​യാ​ണ് പോ​ലീ​സ് അറിയിച്ചു. ഇ​യാ​ൾ​ക്ക് മാ​ന​സി​ക വി​ഭ്രാ​ന്തി​യു​ണെ​ന്നാ​ണ് അ​യ​ൽ​ക്കാ​രു​ടെ മൊ​ഴി.

കാ​ഷ്മീ​ർ നി​യ​ന്ത്ര​ണ​രേ​ഖ മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ച്ച തീ​വ്ര​വാ​ദി​യെ സൈ​ന്യം വ​ധി​ച്ചു.

06:57 pm 10/6/2017 ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​ർ നി​യ​ന്ത്ര​ണ​രേ​ഖ മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ച്ച തീ​വ്ര​വാ​ദി​യെ സൈ​ന്യം വ​ധി​ച്ചു. ബ​ന്ദി​പോ​റ ജി​ല്ല​യി​ലെ ഗു​രെ​സ് സെ​ക്ട​റി​ലാ​ണ് നു​ഴ​ഞ്ഞു​ക​യ​റ്റ ശ്ര​മ​മു​ണ്ടാ​യ​ത്. നു​ഴ​ഞ്ഞു​ക​യ​റ്റ​നീ​ക്കം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട സൈ​ന്യം തീ​വ്ര​വാ​ദി​യെ കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ഗു​രെ​സ് സെ​ക്ട​റി​ൽ ഏ​റ്റു​മു​ട്ട​ൽ തു​ട​രു​ക​യാ​ണെ​ന്ന് സൈ​നി​ക വ​ക്താ​വ് രാ​ജേ​ഷ് കാ​ലി​യ അ​റി​യി​ച്ചു. ഇ​തോ​ടെ നാ​ലു ദി​വ​സ​ത്തി​നി​ടെ കാ​ഷ്മീ​ർ താ​ഴ്വ​ര​യി​ൽ കൊ​ല്ല​പ്പെ​ട്ട തീ​വ്ര​വാ​ദി​ക​ളു​ടെ എ​ണ്ണം 14 ആ​യി. ഏ​റ്റു​മു​ട്ട​ലി​ൽ ഒ​രു ഇ​ന്ത്യ​ൻ ജ​വാ​ൻ കൊ​ല്ല​പ്പെ​ടു​ക​യും ര​ണ്ടു പേ​ർ​ക്കു പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. വെ​ള്ളി​യാ​ഴ്ച ഉ​റി സെ​ക്ട​റി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ Read more about കാ​ഷ്മീ​ർ നി​യ​ന്ത്ര​ണ​രേ​ഖ മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ച്ച തീ​വ്ര​വാ​ദി​യെ സൈ​ന്യം വ​ധി​ച്ചു.[…]

ഉത്തരകൊറിയ ഉടനെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പരീക്ഷിക്കുമെന്ന് പ്രാദേശിക മാധ്യമം റിപ്പോർട്ട്

06:57 pm 10/6/2017 പ്യോംഗ്യാംഗ്: ഉത്തരകൊറിയ ഉടനെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പരീക്ഷിക്കുമെന്ന് പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തു. ആത്യാധുനിക രീതിയിള്ള മിസൈലിന്‍റെ പരീക്ഷണം അധികം വൈകാതെ നടത്തും. പ്യോംഗ്യാംഗ് ഏറ്റവും പുതിയ മിസൈൽ ടെക്നോളജി നിർമിക്കുമെന്ന് പ്രസിഡന്‍റ് കിം ജോംഗ് ഉൻ പുതുവത്സര പ്രസംഗത്തിലൂടെ അറിയിച്ചിരുന്നു. രാജ്യം അതിന്‍റെ നിർമാണത്തിന്‍റെ അവസാന ഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഈ വർഷം പ്യോംഗ്യാംഗ് നിരവധി മിസൈലുകൾ പരീക്ഷിച്ചിരുന്നു. യുഎൻ രക്ഷാസമിതിയുടെ ഉപരോധനങ്ങൾക്കിടയിലാണ് ഉത്തരകൊറിയയുടെ മിസൈൽ പരീക്ഷണങ്ങൾ. യുഎൻ മിസൈൽ Read more about ഉത്തരകൊറിയ ഉടനെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പരീക്ഷിക്കുമെന്ന് പ്രാദേശിക മാധ്യമം റിപ്പോർട്ട്[…]

ഖത്തറിനെതിരായ കടുത്ത നടപടികൾ മയപ്പെടുത്തണമെന്ന്​ സൗദിയോടും സഖ്യരാജ്യങ്ങളോടും അമേരിക്ക

07:50 am 10/6/2017 വാഷിങ്​ടൺ: ഖത്തറിനെതിരായ കടുത്ത നടപടികൾ മയപ്പെടുത്തണമെന്ന്​ സൗദിയോടും സഖ്യരാജ്യങ്ങളോടും അമേരിക്ക. നടപടി മേഖലയിൽ അമേരിക്കയുടെ നേതൃത്വത്തിൽ നടക്കുന്ന ​െഎ.എസ്​ വിരുദ്ധ പോരാട്ടത്തെ ദുർബലപ്പെടുത്തുമെന്നും കനത്ത മാനുഷിക പ്രത്യാഘാതങ്ങൾക്കിടയാക്കുമെന്നും ചൂണ്ടിക്കാട്ടി വിദേശകാര്യ സെക്രട്ടറി റെക്​സ്​ ടില്ലേഴ്​സൺ ആണ്​ ഇൗ ആവശ്യമുന്നയിച്ചത്​. ‘‘ഖത്തറിനെതിരായ നടപടികൾ മയപ്പെടുത്തണമെന്ന്​ അമേരിക്ക, സൗദിയോടും യു.എ.ഇയോടും ബഹ്​റൈനോടും ഇൗജിപ്​തിനോടും ആവശ്യപ്പെടുന്നു. ഇത്​ കനത്ത മാനുഷിക പ്രത്യാഘാതങ്ങൾക്കിടയാക്കും. മേഖലയിൽ അമേരിക്കയുടെ നേതൃത്വത്തിൽ നടക്കുന്ന ​െഎ.എസ്​ വിരുദ്ധ പോരാട്ടത്തെ ദുർബലപ്പെടുത്തുകയും ചെയ്യും. അതിനാൽ അഭിപ്രായ Read more about ഖത്തറിനെതിരായ കടുത്ത നടപടികൾ മയപ്പെടുത്തണമെന്ന്​ സൗദിയോടും സഖ്യരാജ്യങ്ങളോടും അമേരിക്ക[…]

സനായിൽ സൗദി സഖ്യസേനയുടെ ആക്രമണത്തിൽ നാലു പേർ കൊല്ലപ്പെട്ടു

07:38 am 10/6/2017 സനാ: യമൻ തലസ്ഥാനമായ സനായിൽ സൗദി സഖ്യസേനയുടെ ആക്രമണത്തിൽ നാലു പേർ കൊല്ലപ്പെട്ടു. മൂന്നു കുട്ടികളും ഒരു വൃദ്ധയുമാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം. അതേസമയം സ്ഥലത്ത് ഹൂതി വിമതരുമായി ഏറ്റുമുട്ടൽ ഉണ്ടായിട്ടില്ലെന്നും, എല്ലാദിവസവും രാത്രി വിമാനങ്ങൾ ആകാശത്ത് വട്ടമിട്ട് പറക്കുന്നത് കാണാമെന്നും സ്ഥലവാസികൾ വ്യക്തമാക്കി.

ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​വ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ക്കാ​ൻ വി​സ​മ്മ​തി​ച്ച സം​ഭ​വ​ത്തി​ൽ സൗ​ദി അ​റേ​ബ്യ​ൻ ഫു​ട്ബോ​ൾ ടീം ​മേ​ധാ​വി മാ​പ്പ് പ​റ​ഞ്ഞു

07:37 am 19/6/2017 റി​യാ​ദ്: ല​ണ്ട​ൻ ബ്രി​ഡ്ജ് ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​വ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ക്കാ​ൻ വി​സ​മ്മ​തി​ച്ച സം​ഭ​വ​ത്തി​ൽ സൗ​ദി അ​റേ​ബ്യ​ൻ ഫു​ട്ബോ​ൾ ടീം ​മേ​ധാ​വി മാ​പ്പ് പ​റ​ഞ്ഞു. ലോ​ക​ക​പ്പ് യോ​ഗ്യ​ത മ​ത്സ​ര​ത്തി​നി​ടെ ടീ​മി​ന്‍റെ ന​ട​പ​ടി വി​വാ​ദ​മാ​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് മാ​പ്പ് പ​റ​ഞ്ഞ​ത്. സൗ​ദി ക​ളി​ക്കാ​രു​ടെ ന​ട​പ​ടി​യെ ഒ​രു ഓ​സ്ട്രേ​ലി​യ​ൻ എം​പി വി​മ​ർ​ശി​ച്ചി​രു​ന്നു. ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ മ​രി​ച്ച​വ​രെ അ​നു​സ്മ​രി​ച്ച് അ​ഡ്ലെ​യ്ഡ് ഓ​വ​ലി​ൽ ന​ട​ന്ന ലോ​ക​ക​പ്പ് യോ​ഗ്യ​ത മ​ത്സ​ര​ത്തി​നി​ടെ ഓ​സ്ട്രേ​ലി​യ​ൻ ടീം ​ഒ​രു മി​നി​റ്റ് മൗ​നം ആ​ച​രി​ച്ചി​രു​ന്നു. അ​തേ​സ​മ​യം, ഏ​ഴാം ന​ന്പ​ർ താ​രം സ​ൽ​മാ​ൻ Read more about ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​വ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ക്കാ​ൻ വി​സ​മ്മ​തി​ച്ച സം​ഭ​വ​ത്തി​ൽ സൗ​ദി അ​റേ​ബ്യ​ൻ ഫു​ട്ബോ​ൾ ടീം ​മേ​ധാ​വി മാ​പ്പ് പ​റ​ഞ്ഞു[…]

ഇറ്റലിയിൽ നേരിയ ഭൂചലനമുണ്ടായി.

07:40 am 10/6/2017 റോം: റിക്ടർ സ്കെയിലിൽ 3.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഇറ്റലിയിലെ അക്വില പ്രവിശ്യയിലാണ് ഭൂചലനമുണ്ടായത്. ഇറ്റാലിയൻ ദേശീയ കാലാവസ്ഥാപഠന കേന്ദ്രമാണ് ഈ വിവരം പുറത്തുവിട്ടത്. സംഭവത്തിൽ ആർക്കും പരിക്കുകളോ നാശനഷ്ടങ്ങളോ ഉള്ളതായി രേഖപ്പെടുത്തിയിട്ടില്ലെന്നാണ് വിവരം. കഴിഞ്ഞ ആഗസ്റ്റിൽ ഇവിടെ ശക്തമായ ഒന്നിലേറെ ഭൂചലനങ്ങളായിരുന്നു ഉണ്ടായത്. അന്ന് അഞ്ച് ഭൂചലനങ്ങളിലായി 300ലേറെപ്പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. നിരവധിപ്പേർക്ക് അന്ന് വീടുകൾ നഷ്ടപ്പെടുകയും ചെയ്തിരുന്നു.

ഇ​റാ​ന്‍റെ ത​ട​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന 25 ഇ​ന്ത്യ​ൻ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ വി​ട്ട​യ​ച്ചു.

07:04 am 9/6/2017 ന്യൂ​ഡ​ൽ​ഹി: ഇ​റാ​ന്‍റെ ത​ട​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന 25 ഇ​ന്ത്യ​ൻ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ വി​ട്ട​യ​ച്ചു. വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സു​ഷ​മ സ്വ​രാ​ജാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഈ ​വ​ർ​ഷം മാ​ച്ചി​ലാ​ണ് ബ​ഹ്റി​ൻ ബോ​ട്ടു​ക​ൾ​ക്കൊ​പ്പം 25 മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ഇ​റാ​നി​യ​ൻ കോ​സ്റ്റ്ഗാ​ർ​ഡ് അ​റ​സ്റ്റ് ചെ​യ്ത​ത്. സ​മു​ദ്രാ​തി​ർ​ത്തി ലം​ഘി​ച്ചെ​ന്നാ​രോ​പി​ച്ചു പി​ടി​യി​ലാ​യ എ​ല്ലാ​വ​രും ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​ണ്. ത​ട​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന​വ​രു​ടെ മോ​ച​ന​ത്തി​നാ​യി പ്ര​വ​ർ​ത്തി​ച്ച ഇ​റാ​നി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യെ സു​ഷ​മ സ്വ​രാ​ജ് പ്ര​ശം​സി​ച്ചു.

ജമ്മുകാഷ്മീരിൽ 48 മണിക്കൂറിനുള്ളിൽ നുഴഞ്ഞു കയറാൻ ശ്രമിച്ച ഏഴ് ഭീകരരെ സൈന്യം വധിച്ചു.

07:13 pm 8/6/2017 ശ്രീനഗർ: ജമ്മുകാഷ്മീരിൽ 48 മണിക്കൂറിനുള്ളിൽ നുഴഞ്ഞു കയറാൻ ശ്രമിച്ച ഏഴ് ഭീകരരെ സൈന്യം വധിച്ചു. നിയന്ത്രണ രേഖയ്ക്കു സമീപം സൈന്യം നടത്തിയ വ്യത്യസ്ഥ ആക്രമണങ്ങളിലാണ് ഭീകരരെ വധിച്ചത്. കാഷ്മീരിലെ കുപ്‌വാരിയിലെ നൗഗാം സെക്ടറിലും മച്ചിൽ സെക്ടറിലും സൈന്യം നടത്തിയ ആക്രമണങ്ങളിലാണ് ഭീകരരെ വധിച്ചത്. ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ ഒരു ജവാനും കൊല്ലപ്പെട്ടു. വ്യാഴാഴ്ച നൗഗാം സെക്ടറിലുണ്ടായ ഏറ്റുമുട്ടലിൽ സൈന്യം മൂന്നു ഭീകരരെ വധിച്ചു. ബുധനാഴ്ച മച്ചിലിലുണ്ടായ ഏറ്റുമുട്ടലിൽ നാല് ഭീകരരെയാണ് സൈന്യം വധിച്ചത്.