നോട്ട്​ മാറ്റം: 28ന്​ രാജ്യവ്യാപക പ്രതിഷേധം

03:59 pm 23/11/2016 ന്യൂഡല്‍ഹി: നോട്ട് പിന്‍വലിച്ചതിനെതിരെ പാര്‍ലമെന്റിലെ ഗാന്ധിപ്രതിമക്ക്​ മുന്നില്‍ എം.പിമാരുടെ ധര്‍ണ. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അടക്കം 200 ഒാളം പ്രതിപക്ഷ എം.പിമാരാണ്​‘ഒറ്റവരി’ ധർണയിൽ പ​െങ്കടുത്തത്​.ബി.ജെ.പി യെ പിന്തുണച്ചിരുന്ന എ.ഐ.എ.ഡി.എം.കെയും പ്രതിഷേധത്തിനുണ്ട്. നോട്ട്​ അസാധുവാക്കിയ തീരുമാനത്തിനെതിരെ ഇടതുപാർട്ടികൾ നവംബർ 28ന്​ രാജ്യ വ്യാപകമായ പ്രതിഷേധം സംഘടിപ്പിക്കാനും തീരുമാനിച്ചു. രാജ്യം വരിനിൽക്കുന്നതു നോലെ തങ്ങളും ഒറ്റവരിയിൽ നിന്ന്​ പ്രതിഷേധിക്കുകയാണെന്ന്​ രാഹുൽ ഗാന്ധി പ്രതികരിച്ചു. നോട്ട്​ പിൻവലിക്കൽ വിഷയത്തിൽ പ്രധാനമന്ത്രി സഭയിൽ നേരി​െട്ടത്തി വിശദീകരണം നൽകണമെന്നാണ്​ Read more about നോട്ട്​ മാറ്റം: 28ന്​ രാജ്യവ്യാപക പ്രതിഷേധം[…]

ഇന്ത്യൻ സൈന്യത്തി​െൻറ ഷെല്ലാക്രമണം; 11 ഗ്രാമീണർ കൊല്ലപ്പെട്ടതായി പാകിസ്​താൻ

03:55 PM 23/11/2016 ശ്രീനഗർ: കശ്​മീരിലെ തർക്കമേഖലയിൽ ഇന്ത്യൻ സൈന്യം നടത്തിയ ഷെല്ലാക്രമണത്തിൽ 11​ ഗ്രാമീണർ കൊല്ലപ്പെട്ടതായി പാകിസ്​താൻ. ബസിൽ സഞ്ചരിക്കുകയായിരുന്ന ഒമ്പത്​ സാധാരണക്കാരും ഇതിൽ ഉൾപ്പെടും. ബുധനാഴ്​ച നീലംവാലിയിലൂടെ സഞ്ചരിക്കുകയായിരുന്ന ബസിനുനേരെ ഷെൽ പതിച്ചാണ്​ ഇവർ കൊല്ലപ്പെട്ടതെന്ന്​ പാക്​ പ്രാദേശിക പൊലീസ്​ ഉദ്യോഗസ്​ഥൻ വസീംഖാൻ പറഞ്ഞു. ​പാക്​ അധീന കശ്​മീരി​​​ലെ നക്​യാൽ മേഖലയിൽ വീടിന്​ നേരെയുണ്ടായ മോർട്ടാർ ഷെൽ ആക്രമണത്തിലാണ്​ മറ്റ്​ രണ്ടുപേർ മരിച്ചത്​​. പാകിസ്​താ​െൻറ തുടർച്ചയായ വെടിനിർത്തൽ ലംഘനത്തിന്​ ശക്​തമായ മറുപടി ​കൊടുക്കു​മെന്ന്​ ഇന്ത്യൻ Read more about ഇന്ത്യൻ സൈന്യത്തി​െൻറ ഷെല്ലാക്രമണം; 11 ഗ്രാമീണർ കൊല്ലപ്പെട്ടതായി പാകിസ്​താൻ[…]

മൂന്നര വയസുകാരിയെ പീഡിപ്പിച്ച് ചവറ്റുകുഴിയിൽ തള്ളി.

01:17 pm 23/11/2016 ന്യൂഡൽഹി: ഡൽഹിയിൽ മൂന്നരവയസുകാരിയെ പീഡിപ്പിച്ച്​ ചവറ്റുകുഴിയിൽ തള്ളിയയാളെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തു. വടക്കൻ ഡൽഹിയലെ ഹരിജൻ ബസ്​തിയിൽ താമസിക്കുന്ന ബീർബൽ(35) ആണ്​ അറസ്​റ്റിലായത്​. തിങ്കളാഴ്​ച രാത്രി കുട്ടിയുടെ മാതാപിതാക്കൾ വീട്ടിൽ നിന്ന്​ പുറത്തുപോയപ്പോഴാണ്​ സംഭവം. കുട്ടിയെയും സഹോദരങ്ങളെയും വീട്ടിൽ നിർത്തിയാണ്​ കൂലിപ്പണിക്കാരായ മാതാപിതാക്കൾ ജോലിക്ക്​ പുറത്തു പോയത്​. പിതാവ്​ തിരിച്ചെത്തിയപ്പോൾ കുട്ടിയെ കാണാനില്ലായിരുന്നു. സംഭവത്തെകുറിച്ച്​ പൊലീസ്​ പറയുന്നതിങ്ങനെ: വീടിനു പുറത്ത്​ കളിക്കുകയായിരുന്ന പെൺകുട്ടിയെ മിഠായി കാണിച്ച്​ വശീകരിച്ച പ്രതി ആനന്ദ്​ പർബതിനു സമീപമുള്ള Read more about മൂന്നര വയസുകാരിയെ പീഡിപ്പിച്ച് ചവറ്റുകുഴിയിൽ തള്ളി.[…]

അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം; ഇന്ത്യ ശക്തമായി തിരിച്ചടിച്ചു

01:11pm 23/11/2016 ജമ്മു: ഇന്ത്യൻ സൈനികന്‍റെ മൃതദേഹം ഛേദിച്ച് വികൃതമാക്കിയതിന് പിന്നാലെ പാകിസ്താൻ സേന വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ചു. ജമ്മു കശ്മീരിലെ പൂഞ്ച് സെക്ടറിലാണ് പാക് സേന ഏകപക്ഷീയ വെടിവെപ്പ് നടത്തിയത്. പൂഞ്ച് കൂടാതെ ബിംപെർ ഗാലി, കൃഷ്ണ ഗട്ടി, നൗഷാര സെക്ടറുകളിലും പാക് സേന വെടിവെപ്പ് നടത്തിയതായി റിപ്പോർട്ടുണ്ട്. പാക് വെടിവെപ്പ് രൂക്ഷമായതോടെ ഇന്ത്യൻ അതിർത്തി രക്ഷാസേന ശക്തമായി തിരിച്ചടിച്ചു. പാക് വെടിവെപ്പ് രൂക്ഷമായതോടെ ഇന്ത്യൻ അതിർത്തി രക്ഷാസേന ശക്തമായി തിരിച്ചടിച്ചു. പൂഞ്ച്, രജൗരി, Read more about അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം; ഇന്ത്യ ശക്തമായി തിരിച്ചടിച്ചു[…]

കര്‍ണാടക സംഗീത കുലപതി ഡോ. ബാലമുരളീ കൃഷ്ണ അന്തരിച്ചു

9.45 PM 22/11/2016 കര്‍ണാടക: കര്‍ണാടക സംഗീത കുലപതി ഡോ മുരളീകൃഷ്ണ അന്തരിച്ചു. 86 വയസായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖംകാരണം കുറച്ച് നാളായി കിടപ്പിലായിരുന്നു അദ്ദേഹം. 1930 ജൂലയ് ആറിനാണ് ബാല മുരളി കൃഷ്ണ ജനിച്ചത്. വളരെ ചെറിയ പ്രായത്തില്‍തന്നെ ബാലമുരളി കൃഷ്ണ സംഗീതത്തില്‍ അഗാധ പാണ്ഡിത്യം നേടിയിരുന്നു. മംഗലപ്പള്ളി മുരളീകൃഷ്ണ എന്നായിരുന്നു മുഴുവന്‍ പേര്. രാജ്യം പദ്മവിഭൂഷന്‍ നല്‍കി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. സ്വാതി സംഗീത പുരസ്കാരം നല്‍കി കേരളവും അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്യ വളരെ ചെറു പ്രായത്തില്‍ തന്നെ Read more about കര്‍ണാടക സംഗീത കുലപതി ഡോ. ബാലമുരളീ കൃഷ്ണ അന്തരിച്ചു[…]

സഹകരണ മേഖലയെ തകർക്കാനുള്ള കേന്ദ്രസർക്കാർ നീക്കങ്ങൾക്ക് റിസർവ് ബാങ്ക് കൂട്ടുനിൽക്കുന്നുവെന്ന് മന്ത്രി എ.സി മൊയ്തീൻ.

11:52 AM 22/11/2016 തിരുവനന്തപുരം: സഹകരണ മേഖലയെ തകർക്കാനുള്ള കേന്ദ്രസർക്കാർ നീക്കങ്ങൾക്ക് റിസർവ് ബാങ്ക് കൂട്ടുനിൽക്കുന്നുവെന്ന് മന്ത്രി എ.സി മൊയ്തീൻ. നോട്ട് അസാധുവാക്കല്‍ മൂലം സഹകരണ മേഖല നേരിടുന്ന പ്രതിസന്ധി ചര്‍ച്ച ചെയ്യാനുള്ള പ്രത്യേക നിയമസഭാ സമ്മേളനത്തിലെ ചർച്ചക്ക് തുടക്കമിട്ട് സംസാരിക്കുകയായിരുന്നു മന്ത്രി. സാധാരണക്കാർ സാമ്പത്തിക സഹായ ആവശ്യങ്ങൾക്ക് സഹകരണ പ്രസ്ഥാനങ്ങളെയാണ് ആശ്രയിക്കുന്നത്. ഗ്രാമീണമേഖലയുടെ ആവശ്യത്തിന് എന്നും ഈ സ്ഥാപനങ്ങൾ നിലകൊണ്ടിട്ടുണ്ട്. കർഷക ആത്മഹത്യകളില്ലാത്തത് ഇത്തരം സ്ഥാപനങ്ങൾ ഉള്ളതു കൊണ്ടാണ്. പ്രശ്നം ചർച്ച ചെയ്യാനായി കേരളത്തിൽ നിന്നുള്ള Read more about സഹകരണ മേഖലയെ തകർക്കാനുള്ള കേന്ദ്രസർക്കാർ നീക്കങ്ങൾക്ക് റിസർവ് ബാങ്ക് കൂട്ടുനിൽക്കുന്നുവെന്ന് മന്ത്രി എ.സി മൊയ്തീൻ.[…]

അമേരിക്കയില്‍ വിവിധ സ്ഥലങ്ങളിലായി ഇരുപത്തിനാല് മണിക്കൂറിനിടെ നാല് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ആക്രമണം.

11:19 am 22/11/2016 അമേരിക്കയില്‍ വിവിധ സ്ഥലങ്ങളിലായി ഇരുപത്തിനാല് മണിക്കൂറിനിടെ നാല് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ആക്രമണം. ഒരു ഉദ്യോഗസ്ഥനും ഒരു അക്രമിയും മരിച്ചു. പൊലീസിനു നേരെയുണ്ടാകുന്ന ആക്രമണങ്ങളില്‍ വന്‍വര്‍ദ്ധനയെന്ന് റിപ്പോര്‍ട്ട്. ടെക്സസിലെ സാന്‍ അന്‍റോണിയോയിലാണ് പൊലീസ് ഉദ്യോഗസ്ഥനെ അക്രമി വെടിവച്ചു കൊന്നത്. വാര്‍ത്തയുടെ ഞെട്ടല്‍ മാറും മുന്‍പ് മിസൗറിയിലെ സെന്‍ര് ലൂയിസിലും മറ്റൊരു പൊലീസ് ഉദ്യോഗസ്ഥന് വെടിയേറ്റു. മിസൗറിയില്‍ വ്യത്യസ്ഥ സംഭവങ്ങളിലായി രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് വെടിയേറ്റു. ഫ്ലോറിഡയിലാണ് നാലാമത്തെ ആക്രമണം നടന്നത്. സാന്‍ അന്‍റോണിയോയില്‍ ബൈക്കിലെത്തിയ Read more about അമേരിക്കയില്‍ വിവിധ സ്ഥലങ്ങളിലായി ഇരുപത്തിനാല് മണിക്കൂറിനിടെ നാല് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ആക്രമണം.[…]

നിയമസഭ,ലോക്​സഭ മണ്​ഡലങ്ങളിലേക്ക്​ നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങി

09:29 AM 22/11/2016 ന്യൂഡൽഹി: ആറ്​ സംസ്​ഥാനങ്ങളിലെ നിയമസഭ,ലോക്​സഭ മണ്​ഡലങ്ങളിലേക്ക്​ നടന്ന തെരഞ്ഞെടുപ്പി​െൻറ വോ​െട്ടണ്ണൽ തുടങ്ങി.ആസ്സാം, പശ്​ചിമബംഗാൾ, അരുണാചൽപ്രദേശ്​, മധ്യപ്രദേശ്​, പുതുച്ചേരി, തമിഴ്​നാട്​ എന്നി സംസ്​ഥാനങ്ങളിലെ വിവിധ നാല്​ ലോക്​സഭ മണ്​ഡലങ്ങളിലേക്കും എട്ട്​ നിയമസഭ മണ്​ഡലങ്ങളിലേക്കുമാണ്​ വോ​െട്ടടുപ്പ്​നടന്നത്​. പശ്​ചിമബംഗാളിലെ മോണ്ടേസാറിൽ നിയമസഭയിലേക്കും കുച്ച്​ബിഹാർ, തംലുക്​ എന്നിവിടങ്ങളിൽ ലോക്​സഭയിലേക്കുമാണ്​ വോ​െട്ടടുപ്പ്​ നടക്കുന്നത്​. കുച്ച്​ബിഹാറിൽ തൃണമൂൽ കോൺഗ്രസ്​ എം.പി രേണുക സിൻഹയു​െട മരണത്തെ തുടർന്നാണ്​ തെരഞ്ഞെടുപ്പ്​. അരുണാചൽ പ്ര​േദശിലെ ഹെയുലിയാങ്ങിൽ ആത്​മഹത്യ ചെയ്​ത മുൻ മുഖ്യമന്ത്രി കലികോപോളി​​െൻറ ഭാര്യ ഡെസിൻഗു Read more about നിയമസഭ,ലോക്​സഭ മണ്​ഡലങ്ങളിലേക്ക്​ നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങി[…]

ജപ്പാനിലും ന്യൂസിലാൻഡിലും ഭൂചലനം; സുനാമി മുന്നറിയിപ്പ്​

11:09 am 22/11/2016 ടോക്യോ: വടക്കൻ ജപ്പാനിൽ റിക്​ടർ സ്​കെയിലിൽ 7.4 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. ഇതി​െൻറ ഫലമായി ഫുകുഷിമ ആണവ നിലയത്തിനു സമീപം സുനാമിത്തിരകൾ എത്തിയതായി കാലാവസ്​ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതേത്തുടര്‍ന്ന് ഫുകുഷിമ ആണവ നിലയത്തി​െൻറ പ്രവര്‍ത്തനം താൽകാലികമായി നിര്‍ത്തിവച്ചു. ന്യൂസിലന്‍ഡിന്റെ തലസ്ഥാനമായ വെല്ലിങ്ടണിനില്‍ നിന്ന് 200 കിലോമീറ്റര്‍ മാറിയാണ് ഭൂചലനമുണ്ടായത്. റിക്ടര്‍ സ്കെയില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ ചലനത്തില്‍ ഇതുവരെ ആളപായം രേഖപ്പെടുത്തിയിട്ടില്ല. ഫുകുഷിമ ആണവ നിലയത്തിന്റെ പ്രവര്‍ത്തനം ഇതേത്തുടര്‍ന്ന് നിര്‍ത്തിവച്ചു. …… Read more about ജപ്പാനിലും ന്യൂസിലാൻഡിലും ഭൂചലനം; സുനാമി മുന്നറിയിപ്പ്​[…]

പൃഥ്വി-2 മിസൈൽ വിജയകരമായി പരീക്ഷിച്ചു.

02:33 PM 21/11/2016 ഭുവന്വേശർ: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആണവ ശേഷിയുള്ള പൃഥ്വി-2 മിസൈൽ വിജയകരമായി പരീക്ഷിച്ചു. ഒഡീഷയിലെ ചന്ദിപ്പൂരിലായിരുന്നു പരീക്ഷണം നടന്നത്. രണ്ട് മിസൈലുകളിലാണ് പരീക്ഷണം നടത്തിയത്. 1,000 കിലോ മുതൽ 500 കിലോ ഭാരത്തിലുള്ള ആണവായുധങ്ങൾ വഹിക്കാൻ ശേഷിയുള്ള മിസൈലിന് 350 കിലോമീറ്റർ ദൂരം വരെ സഞ്ചരിക്കാൻ കഴിയും. രാവിലെ 9.30ന് ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിലെ മൊബൈൽ ലോഞ്ചറിൽ നിന്നായിരുന്നു വിക്ഷേപണം. സമാനമായ ഒരു ഇരട്ട പരീക്ഷണം 2009 ഒക്ടോബർ 12ന് നടത്തിയിരുന്നു. ഇതേ Read more about പൃഥ്വി-2 മിസൈൽ വിജയകരമായി പരീക്ഷിച്ചു.[…]